ചൂടറിഞ്ഞു!, വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ട് ഡേവിഡും ഓർഡവും
സ്‌റ്റോക്കോം∙ വൈദ്യശാസ്ത്രത്തിനുള്ള 2021 ലെ നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ഡേവിഡ് ജൂലിയസും ഓർഡം പാറ്റപോറ്റിയനും പുരസ്കാരം പങ്കിട്ടു. അമേരിക്കൻ ഗവേഷകരാണ് ഇരുവരും. ഇരുവർക്കുമായി 10 ലക്ഷം ഡോളർ(ഏകദേശം 7.2 കോടി രൂപ) സമ്മാനത്തുക......| Nobel Prize for Medicine | Manorama News

സ്‌റ്റോക്കോം∙ വൈദ്യശാസ്ത്രത്തിനുള്ള 2021 ലെ നൊബേൽ പുരസ്കാരം രണ്ടു പേർക്ക്. ഡേവിഡ് ജൂലിയസും ഓർഡം പാറ്റപോറ്റിയനും പുരസ്കാരം പങ്കിട്ടു. അമേരിക്കൻ ഗവേഷകരാണ് ഇരുവരും. ഇരുവർക്കുമായി 10 ലക്ഷം ഡോളർ(ഏകദേശം 7.2 കോടി രൂപ) സമ്മാനത്തുക ലഭിക്കും. ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികളെ കുറിച്ചുള്ള(റിസപ്റ്റേഴ്സ്) പഠനത്തിനാണ് പുരസ്കാരം.
സ്പർശനവും ചൂട്, വേദന തുടങ്ങിയവയും സിരാവ്യൂഹത്തിലൂടെ വൈദ്യുത സ്പന്ദനങ്ങളായി ശരീരം എത്തിക്കുന്നതെങ്ങനെ എന്ന കണ്ടെത്തലാണ് ഇരുവരും നടത്തിയത്. ചൂടും തണുപ്പും സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നാം മനസിലാക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഇതിനെയെല്ലാം നാം നിസ്സാരമായാണ് കാണുന്നത്. എന്നാൽ എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക? ഈ കണ്ടെത്തലിനാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരമെന്ന് സമിതിയിലെ തോമസ് പേൾമാൻ അറിയിച്ചു.
1967 ൽ ലബനനിലെ ബെയ്റൂട്ടിൽ ജനിച്ച പാറ്റപോറ്റിയൻ യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കലിഫോർണിയ ലാ ഹോലയിലെ സ്ക്രിപ്സ് റിസർച്ചിൽ പ്രഫസറാണ്. ന്യൂയോർക്ക് സ്വദേശിയായ ഡേവിഡ് ജൂലിയസ് ബെർക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റിന് അർഹനായത്. കലിഫോർണിയ സർവകലാശാലയിൽ പ്രഫസറായി പ്രവർത്തിക്കുന്നു.
English Summary :David Julius, Ardem Patapoutian win 2021 Nobel Prize in Medicine