കലിഫോർണിയ ∙ ഏഴു മണിക്കൂറിലേറെ ഫെയ്സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ പണിമുടക്കിയതു ഭീമമായ ധനനഷ്ടമാണു വരുത്തിവച്ചത്. വലിയ സമൂഹമാധ്യമ കമ്പനികളായ ഈ മൂന്നെണ്ണവും ലോകമാകെ പ്രവർത്തനം നിലച്ചത് ഉടമ മാർക്ക് സക്കർബർഗിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. തകരാർ പരിഹരിച്ചെങ്കിലും എന്തായിരുന്നു പ്രശ്നമെന്നു | Facebook Outage | Whistleblower Frances Haugen | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ ∙ ഏഴു മണിക്കൂറിലേറെ ഫെയ്സ്ബുക്കും സഹസ്ഥാപനങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ പണിമുടക്കിയതു ഭീമമായ ധനനഷ്ടമാണു വരുത്തിവച്ചത്. വലിയ സമൂഹമാധ്യമ കമ്പനികളായ ഈ മൂന്നെണ്ണവും ലോകമാകെ പ്രവർത്തനം നിലച്ചത് ഉടമ മാർക്ക് സക്കർബർഗിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. തകരാർ പരിഹരിച്ചെങ്കിലും എന്തായിരുന്നു പ്രശ്നമെന്നു ഫെയ്സ്ബുക് പറഞ്ഞിട്ടില്ല. കമ്പനിക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ യുവതിയായ വിസിൽബ്ലോവർ തന്റെ വ്യക്തിത്വം പുറത്തുവിട്ടതിനു പിന്നാലെയാണു സമൂഹമാധ്യമ ഭീമന്റെ ‘മിണ്ടാട്ടം മുട്ടിയത്’ എന്നാണു മാധ്യമ റിപ്പോർട്ടുകൾ.

37 വയസ്സുകാരിയായ ഫ്രാൻസസ് ഹോഗൻ എന്ന മുൻ ജീവനക്കാരിയാണു ഫെയ്സ്ബുക്കിനെതിരെ രംഗത്തെത്തിയത്. യുഎസിലെ ഫെഡറൽ വിസിൽബ്ലോവർ പ്രൊട്ടക്‌ഷന് അപേക്ഷിച്ചതിനു പിന്നാലെ ഇവർ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു. ഫെയ്സ്‌ബുക്കിന്റെ തെറ്റായ ആഭ്യന്തര പ്രവർത്തന രീതികളെക്കുറിച്ചു ഫ്രാൻസസ് ഹോഗൻ പുറത്തുവിട്ട രേഖകൾ യുഎസ് കോൺഗ്രസ്, സെക്യൂരിറ്റീസ് ആൻഡ് എക്സ്‍ചേഞ്ച് കമ്മിഷൻ, ദ്‍ വാൾസ്ട്രീറ്റ് ജേണൽ എന്നിവരുടെ മുൻപിലെത്തി.

ADVERTISEMENT

സുരക്ഷിതമായ തരത്തിൽ അൽഗോരിതം മാറ്റാൻ ഫെയ്സ്‌ബുക് തയാറായാൽ, ഉപയോക്താക്കൾ സൈറ്റിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കാനാകും. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യേണ്ടതു കുറയും, ഫെയ്സ്ബുക്കിനുള്ള ലാഭത്തിലും ഇടിവുണ്ടാകും എന്നാണ് തന്റെ മുഖം ലോകത്തിനു മുന്നിൽ പരസ്യമാക്കി ഹോഗൻ പറഞ്ഞത്. ‘ഒരുപാട് സമൂഹമാധ്യമങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ഫെയ്സ്ബുക് പോലെ മോശം കാര്യത്തിൽ ഇത്ര സ്ഥിരത പുലർത്തുന്ന മറ്റൊന്നും കണ്ടിട്ടില്ല. സുരക്ഷയേക്കാൾ, വീണ്ടുംവീണ്ടും ലാഭം ഉണ്ടാക്കുന്നതിനാണു ഫെയ്സ്ബുക് ശ്രമിക്കുന്നത്’– സിബിഎസ് ന്യൂസിലെ 60 മിനിറ്റ്സ് എന്ന അഭിമുഖത്തിൽ ഹോഗൻ പറഞ്ഞു.

ഇൻസ്റ്റഗ്രാമിന്റെ ഉപയോഗം കൗമാരക്കാരിലും കുട്ടികളിലും മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കും. മനുഷ്യൻ സാധാരണയായി ഒരു വിഷയത്തിൽനിന്ന് മറ്റൊന്നിലേക്കു മാറിക്കൊണ്ടിരിക്കുകയാണ് പതിവ്. എന്നാൽ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ളവ ഉപയോക്താവിന് ഇഷ്ടപ്പെട്ട വിഷയം വീണ്ടുംവീണ്ടും ഫീഡ്സിൽ കാണിക്കുന്നു. ഇതുണ്ടാക്കാക്കുന്ന മാനസിക–ശാരീരിക ആഘാതം വലുതാണ്. സ്വന്തം നിലയ്ക്കു ഫെയ്സ്ബുക് ഈ രീതി മാറ്റുമെന്നു പ്രതീക്ഷിക്കാനാവില്ല. പരസ്യമായ പൊതുപ്രസ്താവനകളുമായി പൊരുത്തപ്പെടുന്നതല്ല, കമ്പനിയെടുക്കുന്ന ആഭ്യന്തര നടപടികൾ– അവർ വിശദീകരിച്ചു. ചരിത്രത്തിലെ ദൈർഘ്യമേറിയ തകരാറുകളിലൊന്നാണു ഹോഗന്റെ പ്രസ്താവനയ്ക്കു ശേഷം ഫെയ്സ്ബുക് നേരിട്ടതെന്നാണു റിപ്പോർട്ട്.

ADVERTISEMENT

English Summary: Facebook outage happened shortly after whistleblower revealed identity, here is what she said