കോഴിക്കോട് ∙ ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി; അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണു പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ. പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സി.ശിവൻകുട്ടി എന്നിവരെക്കൂടി | Actor Krishnakumar | Kerala BJP Revamped | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് / തിരുവനന്തപുരം ∙ ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി; അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി. നടൻ കൃഷ്ണകുമാർ ബിജെപി ദേശീയ കൗൺസിൽ അംഗമായി. എം.എസ്.സമ്പൂർണ, ജി.രാമൻ നായർ, ജി.ഗിരീശൻ എന്നിവരാണു പുതുതായി ദേശീയ കൗൺസിലിലേക്ക് എത്തിയ മറ്റുള്ളവർ. പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ, സി.ശിവൻകുട്ടി എന്നിവരെക്കൂടി പുതുതായി സംസ്ഥാന വൈസ്പ്രസിഡന്റുമാരാക്കി. ഇതോടെ പത്ത് വൈസ് പ്രസിഡന്റുമാരായി. സംസ്ഥാനത്ത് ബിജെപിയിൽ താഴെത്തട്ടുവരെ അഴിച്ചുപണി നടത്തുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. അച്ചടക്കലംഘനത്തിനെതിരെ കർശന നടപടി എടുക്കും. വിവിധ ഘടകങ്ങൾ ചെറുതാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് പുതിയ ഭാരവാഹിപട്ടിക പുറത്തുവിട്ടത്.‌ കെ.ശ്രീകാന്ത്, ജെ.ആർ.പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരെ പുതുതായി സെക്രട്ടറിമാരാക്കി. ആകെ 10 സെക്രട്ടറിമാരാണുള്ളത്. ഇ.കൃഷ്ണകുമാറാണ് സംസ്ഥാന ട്രഷറർ. കെ.വി.എസ്. ഹരിദാസ്, സന്ദീപ് വാചസ്പതി, ടി.പി.സിന്ധുമോൾ എന്നിവരെ വക്താക്കളായി നിയമിച്ചു. കിസാൻ മോർച്ച സംസ്ഥാന അധ്യക്ഷനായി ഷാജി ആർ.നായരെയും നിയമിച്ചു.

ADVERTISEMENT

കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരെ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി അടക്കമുള്ള കാര്യങ്ങളാണ് ജില്ലാനേതൃത്വത്തിലെ മാറ്റത്തിനു കാരണം. വി.എ.സൂരജ് (പത്തനംതിട്ട), ജി.ലിജിൻലാൽ (കോട്ടയം), കെ.എം.ഹരിദാസ് (പാലക്കാട്), കെ.പി.മധു (വയനാട്), രവീശതന്ത്രി (കാസർകോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. സംസ്ഥാന ഓഫിസ് സെക്രട്ടറിയായി ജയരാജ് കൈമളെ നിയമിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ മാറ്റുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും മാറ്റിയിട്ടില്ല. കോഴിക്കോട് ജില്ലാ പ്രസിഡന്റിനെയും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഭാരവാഹികൾ

ADVERTISEMENT

വൈസ് പ്രസിഡന്റുമാർ: എ.എൻ.രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, ഡോ. കെ.എസ്.രാധാകൃഷ്ണൻ, ഡോ. പ്രമീള ദേവി, സി.സദാനന്ദൻ മാസ്റ്റർ, വി.ടി.രമ, വി.വി.രാജൻ, സി.ശിവൻകുട്ടി, പി.രഘുനാഥ്, ബി.ഗോപാലകൃഷ്ണൻ

ജനറൽ സെക്രട്ടറിമാർ: എം.ടി.രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, എം.ഗണേഷ്, കെ.സുഭാഷ്

ADVERTISEMENT

സെക്രട്ടറിമാർ: കരമന ജയൻ, എസ്.സുരേഷ്, എ.നാഗേഷ്, കെ.പ്രകാശ് ബാബു, ജെ.ആർ.പത്മകുമാർ, കെ.രഞ്ജിത്, രാജി പ്രസാദ്, കെ.ശ്രീകാന്ത്, പന്തളം പ്രതാപൻ, രേണു സുരേഷ്

English Summary: Actor Krishnakumar get a birth in BJP's national executive; Kerala BJP revamped