കേരളത്തിൽനിന്നും പെൺകുട്ടികളെ (ഷുഗർ ബേബീസ് എന്നു വിളിപ്പേര്) ഇത്തരം ആളുകൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുണ്ടെന്നറിഞ്ഞതു ഞെട്ടലായി. കാശു വാരാനും ആഡംബരമായി ജീവിക്കാനും കൗമാരക്കാരുൾപ്പെടെയുള്ള പെൺകുട്ടികൾ നേരിട്ട് ഇത്തരം സൈറ്റുകളിൽ റജിസ്റ്റർ ചെയ്യുന്നുമുണ്ട്. ...Online Sex Dating Apps, Cyber Sex,

കേരളത്തിൽനിന്നും പെൺകുട്ടികളെ (ഷുഗർ ബേബീസ് എന്നു വിളിപ്പേര്) ഇത്തരം ആളുകൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുണ്ടെന്നറിഞ്ഞതു ഞെട്ടലായി. കാശു വാരാനും ആഡംബരമായി ജീവിക്കാനും കൗമാരക്കാരുൾപ്പെടെയുള്ള പെൺകുട്ടികൾ നേരിട്ട് ഇത്തരം സൈറ്റുകളിൽ റജിസ്റ്റർ ചെയ്യുന്നുമുണ്ട്. ...Online Sex Dating Apps, Cyber Sex,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽനിന്നും പെൺകുട്ടികളെ (ഷുഗർ ബേബീസ് എന്നു വിളിപ്പേര്) ഇത്തരം ആളുകൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുണ്ടെന്നറിഞ്ഞതു ഞെട്ടലായി. കാശു വാരാനും ആഡംബരമായി ജീവിക്കാനും കൗമാരക്കാരുൾപ്പെടെയുള്ള പെൺകുട്ടികൾ നേരിട്ട് ഇത്തരം സൈറ്റുകളിൽ റജിസ്റ്റർ ചെയ്യുന്നുമുണ്ട്. ...Online Sex Dating Apps, Cyber Sex,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേടി വേണം, ജാഗ്രതയും വേണം, ഒപ്പം തിരുത്തലും മാറ്റവും – നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ ലൈംഗിക ആരോഗ്യത്തെ ബാധിച്ചിരിക്കുന്ന വൈറസിനെക്കുറിച്ചു പറയുമ്പോൾ പേടി വേണ്ട എന്നു പറയാനാകുന്നില്ല. ഭയന്നു ഗുഹയ്ക്കുള്ളിൽ ഒളിക്കാനല്ല, എന്താണു ചുറ്റും സംഭവിക്കുന്നതെന്നു മനസ്സിലാക്കി, അതു പരിഹരിക്കാനുള്ള കൃത്യമായ മാർഗങ്ങൾ തേടാനുള്ള കരുതലാണിത്. മനോഭാവത്തിലും വ്യക്തിത്വ രൂപീകരണത്തിലും നിയമ വ്യവസ്ഥകളിലും ഉണ്ടാകേണ്ട മാറ്റങ്ങൾക്കു തുടക്കമിടാനുള്ള കരുത്താണ് ആ ജാഗ്രതയിൽ നിന്നുണ്ടാകേണ്ടത്. 

കേരളത്തിൽ പെരുകുന്ന ലൈംഗിക പീഡനങ്ങളെയും കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടാത്ത അതിക്രമങ്ങളെയും കുറിച്ചുള്ള ലേഖനത്തിനു ശേഷം നമ്മുടെ ചുറ്റുമുള്ള മാറുന്ന ലൈംഗിക പ്രവണതകളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു. നീലച്ചിത്രങ്ങളുടെയും ബാലലൈംഗിക വിഡിയോകളുടെയും (ചൈൽഡ് പോണോഗ്രഫി) മനുഷ്യക്കടത്തിന്റെയും ഓൺലൈൻ സെക്സ് ട്രേഡിന്റെയും സെക്സ് ആപ്പുകളുടെയും വല്ലാത്ത ഒരു ലോകത്താണ് എത്തിപ്പെട്ടത്.

ADVERTISEMENT

ഓരോരുത്തർക്കും അവരുടേതായ ലൈംഗിക സ്വാതന്ത്ര്യം തീർച്ചയായും ഉണ്ട്. മറ്റൊരാളെപ്പോലും വേദനിപ്പിക്കാതെ, മുറിപ്പെടുത്താതെ, അവരിൽ തെറ്റായ സ്വാധീനം ചെലുത്താതെ, ഇതാണു ശരിയെന്ന് അടിച്ചേൽപിക്കാതെ ഈ സ്വാതന്ത്ര്യം മുന്നോട്ടുപോയാൽ അത് ആരും ചോദ്യം ചെയ്യേണ്ട കാര്യവുമില്ല. എന്നാൽ, കുട്ടികളെയും കൗമാരക്കാരെയും ലൈംഗികക്കെണികളുടെ ഭാരമില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരെയും കണ്ണീരിലോ കുടുക്കിലോ പെടുത്തുന്ന രീതിയിലാണു നമ്മുടെ പോക്കെങ്കിൽ അതു തീർച്ചയായും തിരുത്തേണ്ടതു തന്നെ. 

ഷുഗർ ഡാഡി ആപ്പുകൾ, എസ്കോർട്ട് സൈറ്റുകൾ

ഇന്ത്യയിൽ ഷുഗർ ഡാഡി ആപ്പുകൾ വഴിയുള്ള ‘ബന്ധങ്ങൾ’ കുത്തനെ കൂടുകയാണെന്നും ഗൂഗിൾ പ്ലേ സ്റ്റോർ പല ആപ്പുകളും നിരോധിക്കുകയുമാണെന്ന വാർത്ത കണ്ടപ്പോഴാണ് ആരാണ് ഈ വില്ലൻ ‘പഞ്ചാര ഡാഡി’യെന്ന് അന്വേഷിച്ചത്. ലൈംഗിക ആവശ്യങ്ങൾക്കായി ഇളംപ്രായത്തിലുള്ള പെൺകുട്ടികളെ തേടുന്ന സമ്പന്നരും പ്രായമായവരുമായ പുരുഷന്മാരാണു ഷുഗർ ഡാഡീസ്. ചിലർക്കു ഫോണിൽ കൊഞ്ചിക്കുഴഞ്ഞാൽ മതി, മറ്റു ചിലർക്കു വിഡിയോകൾ കൂടിയുണ്ടാകണം, വേറെ ചിലർക്ക് ഒപ്പം താമസിക്കണം – അങ്ങനെ ആവശ്യങ്ങൾക്കനുസരിച്ച് പെൺകുട്ടികളെ കിട്ടാനുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ നൂറുകണക്കിനുണ്ട്. പണവും സമ്മാനങ്ങളും വാരിയെറിഞ്ഞാണു ബിസിനസ്. 

ചിത്രം: JOE RAEDLE / GETTY IMAGES NORTH AMERICA

പാശ്ചാത്യ രാജ്യങ്ങളിൽ നേരത്തേ തന്നെ വേരുപിടിച്ച ഷുഗർ ഡേറ്റിങ് ട്രെൻഡ് ഇന്ത്യയിലെത്തിയിട്ട് കുറച്ചേ ആയുള്ളു എങ്കിലും ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയ്ക്കാണിപ്പോൾ ഇതിൽ ഒന്നാം സ്ഥാനം! ഇന്ത്യയിൽ 3.38 ലക്ഷം റജിസ്ട്രേഡ് ഷുഗർ ഡാഡിമാർ ഉണ്ടത്രേ. റജിസ്റ്റർ ചെയ്യാതെ ‘സേവനം’ തേടുന്നവരാണു മറ്റുള്ളവർ. ഫോബ്സ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ചില മെട്രോ നഗരങ്ങളിലെ കണക്കുകൾ നോക്കാം. മുംബൈയിൽ 6200 ഷുഗർ ബേബീസാണുള്ളത്; 21,464 ഷുഗർ ഡാഡിമാരും. ന്യൂഡൽഹിയിൽ 3400–13,127, ഹൈദരാബാദ് – 1200–11,000 എന്നിങ്ങനെയാണു ബേബിമാരുടെയും ഡാഡിമാരുടെയും തോത്. കോവിഡ് ലോക്ഡൗൺ കാലത്ത് 39 ശതമാനമായിരുന്നു ഈ ആപ്പുകളുടെ വളർച്ചാനിരക്ക്. 

ADVERTISEMENT

കേരളത്തിൽനിന്നും പെൺകുട്ടികളെ (ഷുഗർ ബേബീസ് എന്നു വിളിപ്പേര്) ഇത്തരം ആളുകൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുണ്ടെന്നറിഞ്ഞതു ഞെട്ടലായി. കാശു വാരാനും ആഡംബരമായി ജീവിക്കാനും കൗമാരക്കാരുൾപ്പെടെയുള്ള പെൺകുട്ടികൾ നേരിട്ട് ഇത്തരം സൈറ്റുകളിൽ റജിസ്റ്റർ ചെയ്യുന്നുമുണ്ട്. കോളജ് വിദ്യാർഥികൾ മുതൽ വിവാഹിതരും വിവാഹമോചിതരുമുൾപ്പെടെ ഷുഗർ ബേബികളാകാൻ തയാറാകുന്നു. പണത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നതു പലർക്കും മാനസിക, ശാരീരിക പ്രശ്നങ്ങളും വിഷാദരോഗവുമുണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകളും ഇതിനോടു ചേർത്തുവായിക്കണം. വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ട്. ഭാര്യയുടെ വരുമാന മാർഗം കണ്ടെത്തിയതിന്റെ ആഘാതത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്തതും കഴിഞ്ഞയിടയ്ക്കു വാർത്തയായി. 

ഇന്ത്യയിൽ ഡേറ്റിങ് ആപ്പുകൾക്കു നിലവിൽ 1.8 കോടി സ്ഥിരം യൂസർമാരാണുള്ളത്. വന്നുപോകുന്ന ലക്ഷങ്ങൾ വേറെ. എസ്കോർട്ട്, കോൾ ഗേൾ സൈറ്റുകൾ ആയിരക്കണക്കിനാണ് ഇന്ത്യയിൽ. കേരളത്തിൽ 14 ജില്ലകളിലും നൂറുകണക്കിനു വനിതകളടക്കം ഏജന്റുമാരുള്ള ബിസിനസ് ആണിതെന്ന തിരിച്ചറിവ് നമ്മുടെ സുരക്ഷിതത്വബോധത്തെയാകെ തകർത്തുകളയും. ഫോൺ സെക്സ്, വെബ്ക്യാം സെക്സ്, കപ്പിൾ സെക്സ് ചാറ്റ്, സെക്സ്റ്റിങ് (അശ്ലീല സന്ദേശങ്ങൾ അയയ്ക്കൽ), സെക്സ് ചാറ്റ് തുടങ്ങിയവയ്ക്കായി മലയാളികൾക്കു വേണ്ടി മാത്രം നിലവിലുള്ളതു നൂറുകണക്കിനു സൈറ്റുകളാണെന്ന് സൈബർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

പുരുഷൻ, സ്ത്രീ, കന്യകകളെ തേടുന്നവർ, വിധവകളെ വേണ്ടവർ, മധ്യവയസ്കരെ ആവശ്യമുള്ളവർ എന്നു തുടങ്ങി ജില്ലകൾ തിരിച്ചും ഉദ്യോഗം അനുസരിച്ചുമാണു സേർച്ചിങ് ഓപ്ഷനുകൾ. ഓരോ ജില്ലയിലും എത്രപേർ ലഭ്യമാണെന്നു നമ്പരുകൾ പോലും നൽകിയിട്ടുണ്ട്. ഫ്രണ്ട്ഷിപ് ക്ലബ്, ഇറോട്ടിക് കമ്പനി, കാഷ്വൽ എൻകൗണ്ടർ എന്നിങ്ങനെ പല സൈറ്റുകളിലേക്കും ചില പെൺകുട്ടികൾ എത്തിപ്പെട്ടത് വീട്ടിലിരുന്ന് ഇന്റർനെറ്റിലൂടെ ജോലി സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ്. ഓൺലൈൻ റാക്കറ്റ് നടത്തിപ്പുകാരിൽ സ്ത്രീകളും ദമ്പതികളുമുണ്ട്. കേരളത്തിൽ അനാശാസ്യ കച്ചവടം നടത്തുന്ന ഏജന്റുമാർക്കു കയ്യും കണക്കുമില്ല. ഈ ജോലിയാണു സൗഭാഗ്യങ്ങളെല്ലാം തന്നതെന്നും ഇതാണു ചെയ്യുന്നതെന്നു വീട്ടുകാർക്ക് അറിയാമെന്നും ഒരാൾ ടിവി ചാനലിൽ പറയുന്നതും കേട്ടു!

കോവിഡ് കാലത്ത് കൂടാൻ കാരണമെന്ത്?

ADVERTISEMENT

പണം ലോകത്തിന്റെ നട്ടെല്ലായി മാറിയ ഇക്കാലത്ത് അതില്ലാത്തവർ സമൂഹത്തിന്റെ പുറമ്പോക്കിലേക്കു തള്ളപ്പെടുന്ന കാഴ്ചയാണെങ്ങും. തൊഴിലില്ലായ്മ കൂടിയതും കോവിഡ് കാലത്തു കടുത്ത സാമ്പത്തിക പ്രയാസത്തിലായതുമാണു ചിലരെയെങ്കിലും ഷുഗർ ഡേറ്റിങ് ഉൾപ്പെടെയുള്ളവയ്ക്കു പ്രേരിപ്പിച്ചത്. ഇത്തരം മാർഗത്തിലേക്കു തിരിയാൻ ഇഷ്ടമില്ലാത്തവർ പണത്തിനു വേണ്ടി രണ്ടും കൽപിച്ച് ഇറങ്ങിയതാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. 

പ്രതീകാത്മക ചിത്രം.

അതേസമയം, പെൺകുട്ടികളെ കരുക്കളാക്കി സെക്സ് ആപ്പുകളും സൈറ്റുകളും നടത്തുകയും അങ്ങനെ പണം കൊയ്യുകയും ചെയ്യുന്ന ബിസിനസ് ഏറെക്കാലമായി ഇന്ത്യയിൽ തഴച്ചു വളരുന്നുണ്ട്. കോവിഡ് കാലത്തു പല വ്യവസായങ്ങളും മുരടിച്ചപ്പോൾ കുത്തനെ ഗ്രാഫ് ഉയർന്ന മേഖലകളാണു നീലച്ചിത്രവും ഓൺലൈൻ സെക്സ് ട്രേഡിങ്ങും. ഇതു മനസ്സിലാക്കി യുഎസ് പോൺ കമ്പനികൾ പലതും ഇന്ത്യയിൽ വലിയ നിക്ഷേപമാണു നടത്തിയത്. വ്യവസായി രാജ്കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര റാക്കറ്റ് ഉയർന്നു വന്നതും കോവിഡ് കാലത്താണ്.

ഓപ്പറേഷൻ പി ഹണ്ട് വെളിപ്പെടുത്തിയത്

കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുടുക്കാൻ കഴിഞ്ഞവർഷം കേരളത്തിൽ ഒറ്റദിവസത്തെ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയതാണ് ഓപ്പറേഷൻ പി ഹണ്ട്. ഡോക്ടർമാരും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമടക്കം ഒറ്റദിവസം പിടിയിലായത് ഒട്ടേറെപ്പേരാണ്. സാക്ഷര കേരളം എങ്ങോട്ടുപോകുന്നുവെന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ. ഫോണുകളിൽനിന്നുൾപ്പെടെ ഫോട്ടോകൾ ചോർത്തി മോശമായ ഓഡിയോകളും വിഡിയോയും ചേർത്തു പ്രചരിപ്പിക്കുന്ന കേസുകളുമുണ്ട്. 

പ്രതീകാത്മക ചിത്രം.

ഓൺലൈൻ ക്ലാസുകൾക്കിടയിൽ നഗ്നതാ പ്രദർശനം, അശ്ലീല സന്ദേശം തുടങ്ങിയ എത്രയോ സംഭവങ്ങളാണ് ഈയിടയ്ക്കു കേരളത്തിൽ ഉണ്ടായത്. പോൺ വിഡിയോകൾ കാണുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണവും കൂടുന്നു. വാട്സാപ്പിൽ അജ്ഞാത നമ്പരിൽനിന്നു വരുന്ന വിഡിയോ കോളുകളെടുത്താൽ യുവതി നഗ്നത പ്രദർശിപ്പിക്കുകയും ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്യുന്ന കേസുകളാണ് ഈയടുത്ത് ഏറെ കേൾക്കുന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഇങ്ങനെ ഫോൺകോളുകളെടുത്തു കുടുങ്ങി. 

സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന യുവതിയുമായി സെക്സ് ചാറ്റ് നടത്തിയതാണെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കിൽ പണം നൽകണമെന്നുമാണ് തട്ടിപ്പുകാരുടെ ഭീഷണി. ‘നിങ്ങൾ ഒറ്റയ്ക്കാണോ, സൗഹൃദങ്ങൾ ആവശ്യമുണ്ടോ’ എന്ന ചോദ്യവുമായി എത്തുന്ന എസ്എംഎസുകളാണു മറ്റൊന്ന്. ഇതിനൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ നമ്പരിലേക്കു വിളിക്കുകയോ ചെയ്താൽ സെക്സ് സൈറ്റുകളിലേക്കാണ് എത്തുക. വിവാഹേതര ബന്ധങ്ങളും അതിന്റെ പേരിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളും വഴിയാധാരമാകുന്ന കുടുംബങ്ങളും ദിനംപ്രതിയെന്നോണം പെരുകുകയാണു കേരളത്തിൽ. ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട അജ്ഞാത കാമുകനൊപ്പം ജീവിക്കാനായി ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ പെൺകുട്ടിയെക്കുറിച്ച് ഞെട്ടലോടെയാണു കേരളം കേട്ടത്. 

ഇന്ത്യയിൽ എക്സ്ട്ര മാരിറ്റൽ (വിവാഹേതര) ഡേറ്റിങ് സൈറ്റുകൾക്കും ആപ്പുകൾക്കും ഡിമാൻഡ് ഏറെയാണെന്ന് ഈ രംഗത്തെ മൊബൈൽ ആപ്ലിക്കേഷനായ ഗ്ലീഡൻ നടത്തിയ സർവേയിൽ പറയുന്നു. 34–49 പ്രായപരിധിയിലുളള 6 ലക്ഷം പേരാണു നിലവിൽ ആപ്പിന്റെ യൂസർമാർ. പരസ്പര സമ്മതത്തോടെ ഭാര്യയും ഭർത്താവും മറ്റു ബന്ധങ്ങൾ തേടുന്ന ഓപ്പൺ/ഫ്രീ റിലേഷൻഷിപ്പുകൾ എന്ന ആശയവും കൂടുതൽ പ്രചരിക്കുകയാണിപ്പോൾ. ഇതെല്ലാം തെറ്റാണെന്നും ശിക്ഷിക്കപ്പെടേണ്ടതാണെന്നും പറയുന്ന സദാചാര പൊലീസിങ് അല്ല ലക്ഷ്യമെന്ന് ആവർത്തിക്കട്ടെ. ഇതാണു ശരി എന്നു പ്രചരിപ്പിക്കുന്നതും ഇങ്ങനെയല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ നിർബന്ധിച്ചോ നിസ്സഹായരാക്കിയോ ഇതു സഹിക്കാനോ ഇതിന്റെ ഭാഗമാകാനോ പ്രേരിപ്പിക്കുന്നതുമാണു ചോദ്യം ചെയ്യുന്നത്. ലൈംഗിക സ്വാതന്ത്ര്യവും ലൈംഗിക അരാജകത്വ പ്രചാരണവും രണ്ടാണല്ലോ.

തിരിച്ചിറങ്ങാം ‘ആപ്’ ലോകത്തുനിന്ന് 

ഫോണുകളിലേക്കും ലാപ്ടോപ്പുകളിലേക്കും അവിടെനിന്നു ചിന്തകളിലേക്കും നിറഞ്ഞിറങ്ങുന്ന ‘ചൂടൻ’ രംഗങ്ങളുടെ അതിപ്രസരത്തിൽനിന്നു പുറത്തുകടക്കുകയും ആരോഗ്യകരമായ മാനസിക, ലൈംഗിക, ശാരീരിക ജീവിതം വീണ്ടെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നു മനഃശാസ്ത്രവിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ഫോൺ, മൊബൈൽ ഗെയിം അടിമത്തം പോലെ പോണോഗ്രഫി അഡിക്‌ഷനുമുണ്ട് ഇപ്പോൾ പലർക്കും. കുട്ടിക്കാലം മുതൽ ഇത്തരം ദൃശ്യങ്ങൾ കാണുന്നവരിൽ വൈകൃത സ്വഭാവങ്ങളും രൂപപ്പെടാനിടയുണ്ട്. 

പ്രതീകാത്മക ചിത്രം.

ഒരു പുകയിൽനിന്നു പല സിഗരറ്റുകളിലേക്കു പുകവലി കൂടി വരുന്നതുപോലെ, ആദ്യം കാണുന്ന ദൃശ്യങ്ങളും വിഡിയോകളും മതിയാകാതെ കൂടുതൽ എക്സൈറ്റ്മെന്റ് തേടി പലരും വൈകൃതങ്ങളിലേക്കു പായുമ്പോൾ ചിന്തകളിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. ആരോട്, എന്ത്, എങ്ങനെ എന്ന വിവേചനം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ലഹരിക്കടിമപ്പെട്ടു സ്ഥലകാലബോധം പോയതുപോലെയുള്ളവരാണു സൃഷ്ടിക്കപ്പെടുക. രാത്രികളിൽ സെക്സ്റ്റിങും സെക്സ് വിഡിയോ ചാറ്റും പതിവാക്കിയവർക്ക് അതില്ലാതെ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്നും ആരോഗ്യകരമായ ലൈംഗിക ജീവിതം ഇവർക്കു നഷ്ടമാകുമെന്നും ജേണൽ ഓഫ് ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ഗുരുതരമായ സ്വഭാവ വൈകല്യങ്ങളിലേക്കും ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്കും ഇതു നയിക്കും. മൊബൈൽ, ഇന്റർനെറ്റ് ഉപയോഗത്തിൽ വിവേചനം പാലിക്കുക എന്നതു തന്നെയാണു പോംവഴി. മറിച്ചായാലുള്ള ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ശാസ്ത്രീയമായ ബോധവൽക്കരണം അനിവാര്യമാണ്. കുട്ടികളിലേക്കും കൗമാരക്കാരിലേക്കും പോണോഗ്രഫി ദൃശ്യങ്ങളും വിഡിയോകളും വികലമായ ലൈംഗിക ധാരണകളും കടന്നെത്തുന്നതിനു കർശന നിയമങ്ങളിലൂടെ തടയിടുകയെന്ന പോംവഴിയിലേക്കു നാം എത്തുകയും വേണം. 

നിയമസംവിധാനം കൈപിടിക്കണം

മുംബൈ ഡോംബിവ്‌ലിയിലെ പതിനഞ്ചുകാരിയെ കാമുകനും സുഹൃത്തുക്കളുമടങ്ങുന്ന 33 പേരാണു തുടർച്ചയായി പീഡിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിതന്നെ എല്ലാവരുടെയും പേരുകളും കഴിഞ്ഞ സംഭവങ്ങളും പൊലീസിനോടു പറഞ്ഞപ്പോൾ, അവർ ഒരു കാര്യം ചോദിച്ചു. എന്തുകൊണ്ടാണ് ആദ്യം ആക്രമിക്കപ്പെട്ടപ്പോൾ പറയാതിരുന്നത്, ലോകത്തിന്റെ കപടതകളെക്കുറിച്ചു ധാരണയില്ലാതിരുന്ന അവളുടെ മൊഴി ഇതായിരുന്നു: അയാളുമായി പ്രേമത്തിലായിരുന്നു. എല്ലായ്പോഴും നല്ല വർത്തമാനം മാത്രം പറയുകയും സ്നേഹത്തോടെ മാത്രം ഇടപെടുകയും ചെയ്തയാളെ വിശ്വസിച്ചു. അയാൾ വിളിച്ചപ്പോൾ ഒപ്പം പോയി. ലൈംഗിക പീഡനത്തിനു മുതിർന്നപ്പോൾ ഭയന്നു പോയെങ്കിലും കല്യാണം കഴിക്കുമെന്നും ഇതൊക്കെ പതിവാണെന്നും അയാൾ പറഞ്ഞു. 

ചിത്രം: Jung Hawon / AFP

പിന്നീട് അയാൾ വിളിച്ചപ്പോൾ പോയില്ല. അപ്പോഴാണ് ആദ്യത്തെ വിഡിയോ എടുത്തതെന്നും ഇനി വിളിക്കുമ്പോൾ വന്നില്ലെങ്കിൽ ഇന്റർനെറ്റിൽ ഇടുമെന്നും പറഞ്ഞത്. വല്ലാതെ പേടിച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. വിളിക്കുമ്പോൾ ചെന്നാൽ പിന്നെ ഇന്റർനെറ്റിൽ ഇടില്ലല്ലോ എന്നോർത്തു. പക്ഷേ, അയാൾ പലരെയും വിളിച്ചുവരുത്തി എന്നെ ഉപദ്രവിച്ചു. അതിനയാൾ കാശ് വാങ്ങുന്നതും കണ്ടിരുന്നു. ഇതിനിടെ ഞങ്ങൾ വീടുമാറിയപ്പോൾ രക്ഷപ്പെട്ടെന്നോർത്തു. പക്ഷേ, അയാൾ അവിടെയും തിരഞ്ഞെത്തി ഭീഷണി തുടർന്നു. വീട്ടുകാരെ വിഡിയോ കാണിക്കുമെന്നും നാണംകെടുത്തുമെന്നുമൊക്കെ പറഞ്ഞു. ഒടുവിൽ എങ്ങനെയോ ധൈര്യം വന്നപ്പോൾ‍ വീട്ടിൽ പറയുകയായിരുന്നു’

നഗ്നഫോട്ടോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കും, വിഡിയോ പുറത്താക്കും, നാട്ടുകാരുടെ മുന്നിൽ മോശക്കാരിയാക്കും എന്നെല്ലാമുള്ള ഭീഷണികളിൽ പെൺകുട്ടികൾ പേടിച്ചു പതറിപ്പോകുന്നതാണു പലരും മുതലെടുക്കുന്നത്. പത്തൊൻപതുകാരിക്കു ചെയ്യേണ്ടിവന്നത് ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളിലൂടെ കസ്റ്റമർമാരെ സന്തോഷിപ്പിക്കുന്ന ജോലിയാണ്. പിന്മാറാൻ ശ്രമിച്ചപ്പോൾ ഇതുവരെയുള്ള സെക്സ് ടോക്ക് റിക്കോർഡ് ചെയ്തിട്ടുണ്ടെന്നും വീട്ടിൽ അറിയിക്കുമെന്നുമായിരുന്നു ഭീഷണി. ഭയന്ന പെൺകുട്ടി അവരുടെ വലയിൽ തുടർന്നു. വിഡിയോ ചാറ്റും നഗ്നതാ പ്രദർശനവും കടുത്ത സമ്മർദവുമായപ്പോൾ മാനസിക നില താളം തെറ്റി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ വീട്ടുകാരറിയുന്നത്. 

റാക്കറ്റിന്റെ ബെംഗളൂരുവിലെ കേന്ദ്രത്തിലേക്ക് എത്തണമെന്ന ‘ഉത്തരവ്’ വന്നതിനു പിന്നാലെയാണു പെൺകുട്ടി വിഷാദരോഗിയായത്. ആരിൽനിന്നെങ്കിലും മോശം അനുഭവമുണ്ടായാലോ ഭീഷണി നേരിട്ടാലോ ഉടൻ പൊലീസിലും സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലും അറിയിക്കാൻ ഉള്ള കാര്യക്ഷമമായ സംവിധാനം ഉണ്ടെങ്കിൽ ഈ ബ്ലാക് മെയിലിങ് വിലപ്പോകില്ല. നിർഭാഗ്യവശാൽ നമുക്ക് അതില്ല. പഞ്ചായത്ത്, സ്കൂൾ, കോളജ് തലങ്ങളിൽ കൗൺസലിങ് സൗകര്യവും ജീവിതനിപുണതാ ക്ലാസുകളും ഉണ്ടാകേണ്ടതും അനിവാര്യം. പീഡിപ്പിക്കപ്പെട്ടാൽ എല്ലാം തകർന്നു, ഇന്റർനെറ്റിൽ പ്രചരിച്ചാൽ ജീവിതം തീർന്നു എന്ന വിചാരങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള ബോധവൽക്കരണവും വേണം. 

English Summary: Online Sex/Dating Apps are on a Record High Now Even in Kerala; How it Affects Lives?