ഒളിംപിക്സ് വിജയം, കോവിഡ് 20,000ത്തിൽ! ജപ്പാനിൽ പ്രധാനമന്ത്രി തെറിച്ചതെങ്ങനെ?
ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെതന്നെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിദ ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണ്. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയാണ് കിഷിഡ. 99ൽ വച്ച് ഔട്ടായി സെഞ്ചുറി നഷ്ടപ്പെട്ട ബാറ്ററുടെ അവസ്ഥയിൽ സുഗയും!....Yoshihide Suga
ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെതന്നെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിദ ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണ്. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയാണ് കിഷിഡ. 99ൽ വച്ച് ഔട്ടായി സെഞ്ചുറി നഷ്ടപ്പെട്ട ബാറ്ററുടെ അവസ്ഥയിൽ സുഗയും!....Yoshihide Suga
ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെതന്നെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിദ ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണ്. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയാണ് കിഷിഡ. 99ൽ വച്ച് ഔട്ടായി സെഞ്ചുറി നഷ്ടപ്പെട്ട ബാറ്ററുടെ അവസ്ഥയിൽ സുഗയും!....Yoshihide Suga
പ്രതിസന്ധികളിൽ മുന്നിൽ നിന്നു നയിക്കുന്നവരെ മഹാന്മാരെന്നാണു ചരിത്രം വാഴ്ത്തുക. യുദ്ധമായും രോഗമായും പ്രളയമായും ഭൂകമ്പമായും പ്രതിസന്ധികൾ ഒന്നൊഴിയാതെ പെയ്തിറങ്ങുമ്പോൾ നാടിനെയാകെ ചേർത്തുനിർത്തി മുന്നോട്ടു നയിക്കുന്ന യഥാർഥ ഹീറോകളെ കണ്ടില്ലെന്നു നടിക്കാൻ ആർക്കാണു കഴിയുക? പക്ഷേ, ‘എത്ര വമ്പനായാലും സ്വന്തം നാട്ടിൽ ഒരു വിലയുമില്ലെന്നു പറയുന്നതുപോലെ’ ലോകത്തിനു മുന്നിൽ ‘ഹീറോ പരിവേഷ’മുണ്ടായിട്ടും നാട്ടുകാരുടെ മുന്നിൽ തോറ്റുപോയവരുടെ നിരയിലേക്ക് ഒരു പേരുകൂടി: യോഷിഹിദെ സുഗ.
കോവിഡ് ഉയർത്തിയ വെല്ലുവിളികളെ ട്രാക്കിനു പുറത്താക്കി ഒളിംപിക്സിനും പിന്നാലെ പാരാലിംപിക്സും വിജയകരമായി ജപ്പാനിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി സുഗയ്ക്കു പക്ഷേ, മെഡലുകളല്ല, മുൾക്കിരീടമാണു രാജ്യം ചാർത്തിക്കൊടുത്തത്. മറ്റു വഴികളില്ലാതെ സുഗയ്ക്കു പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പടിയിറങ്ങേണ്ടിയും വന്നു. ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെതന്നെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിദ ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയാവുകയാണ്. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രിയാണ് കിഷിഡ. 99ൽ വച്ച് ഔട്ടായി സെഞ്ചുറി നഷ്ടപ്പെട്ട ബാറ്ററുടെ അവസ്ഥയിൽ സുഗയും!
ആബെയും സുഗയും
ഏറ്റവുമധികം കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രി, ഏറ്റവുമധികം കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി, രാജ്യാന്തര രാഷ്ട്രീയത്തിലും സമ്പദ് മേഖലയിലും ജപ്പാന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച നേതാവ് തുടങ്ങിയ വിശേഷണങ്ങളോടെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഷിൻസോ ആബെ പടിയിറങ്ങിയപ്പോഴാണു രാജ്യത്തിന്റെ 63–ാമതു പ്രധാനമന്ത്രിയായി സുഗ എത്തുന്നത്. ആബെയുടെ വിശ്വസ്തനും വക്താവും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ സുഗയെ ഭരണകക്ഷിയായ എൽഡിപി പിൻഗാമിയായി തിരഞ്ഞെടുത്തതിൽ ആർക്കും പരിഭവമില്ലായിരുന്നു. 2006ൽ ആബെ ആദ്യമായി പ്രധാനമന്ത്രിയായപ്പോൾതന്നെ മന്ത്രിസഭയിൽ സുഗയ്ക്കും സ്ഥാനം കിട്ടിയിരുന്നു.
സുഗയും സ്ട്രോബറിയും
71–ാം വയസ്സിലാണു പ്രധാനമന്ത്രി സ്ഥാനം സുഗയെ തേടിയെത്തിയത്. രാജ്യതലസ്ഥാനമായ ടോക്കിയോയിൽനിന്നു 480 കിലോമീറ്റർ അകലെ യുസാവയിലാണു സുഗ ജനിച്ചത്. നെൽപാടങ്ങളുടെ നാടായ ഇവിടെ തണുപ്പുകാലത്തു 2 മീറ്ററോളം ഉയരത്തിൽ മഞ്ഞുവീഴ്ചയുണ്ടാകും. ഇക്കാലത്തു ടോക്കിയോയിൽ പോയി ജോലി ചെയ്താണു യുസാവ നിവാസികൾ കുടുംബത്തെ പോറ്റിയിരുന്നത്. എന്നാൽ, സുഗയുടെ പിതാവ് വസാബുറോ നാട്ടിൽ സ്ട്രോബറി കൃഷി സജീവമാക്കിയതോടെ ആ ദുരിതത്തിനു വിരാമമായി. കർഷകന്റെ മകനായി ജനിച്ച്, ഏറ്റവും താഴെത്തട്ടിലെ ആളുകൾക്കൊപ്പം ജീവിച്ച്, കോളജ് പഠനകാലത്തു പണം കണ്ടെത്താൻ കാർഡ് ബോർഡ് ഫാക്ടറിയിൽ ജോലി ചെയ്താണു സുഗ വളർന്നത്. പടിപടിയായിട്ടായിരുന്നു വളർച്ചയും.
കോവിഡും ഒളിംപിക്സും
സാഹചര്യങ്ങൾ അത്ര പന്തിയല്ലാത്ത കാലത്താണു സുഗ അധികാരമേറ്റെടുത്തത്. കോവിഡ് മൂലം സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിക്കൊണ്ടിരുന്ന കാലം. മാറ്റിവച്ച ടോക്കിയോ ഒളിംപിക്സ് യാഥാർഥ്യമാക്കാൻ സ്പോൺസർമാരുടെ സമ്മർദം. കോവിഡിനെ പിടിച്ചുകെട്ടി രാജ്യത്തെ സുരക്ഷിതമാക്കാനുള്ള കഠിന ദൗത്യം. ഏഷ്യയിലെ നമ്പർ വൺ സാമ്പത്തിക ശക്തിയായി ചൈന ഉയർന്നു വരുന്നതിനു തടയിടാൻ ഒളിംപിക്സ് എന്ന മഹാമേള വിജയകരമായി സംഘടിപ്പിച്ചാൽ മതിയാകുമെന്ന ഉപദേശം ലഭിച്ചതോടെ എല്ലാം മറന്ന് അതിനായുള്ള ഒരുക്കത്തിലായി ജപ്പാനും സുഗയും ഭരണകക്ഷിയായ എൽഡിപിയും. 2021 ജൂലൈ– ഓഗസ്റ്റ് മാസങ്ങളിലായി ഒളിംപിക്സ് നടത്താൻ തീരുമാനിക്കുകയും അതിനായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തതോടെ സുഗയുടെ നേരെയുള്ള എതിർപ്പുകൾക്കു ശക്തികൂടി.
മേളകൾ വിജയം, പക്ഷേ...
ഇരുനൂറിലധികം ദേശീയ ഒളിംപിക് കമ്മിറ്റികളിൽനിന്നായി 11,000 അത്‍ലീറ്റുകൾ. അയ്യായിരത്തിൽ അധികം ഒഫിഷ്യലുകൾ. കോവിഡ്‌കാലത്ത്, സമാനതകളില്ലാത്ത കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നു വിജയകരമായി സംഘടിപ്പിക്കപ്പെട്ട ടോക്കിയോ ഒളിംപിക്സ്. ഉത്തര കൊറിയ ഒഴികെ മറ്റൊരു രാജ്യവും പിൻമാറ്റം പ്രഖ്യാപിച്ചില്ല. വിദേശ, പ്രാദേശിക കാണികൾക്കു വിലക്കും മാധ്യമപ്രവർത്തകർക്കു നിയന്ത്രണവും ഏർപ്പെടുത്തിയെങ്കിലും ഒളിംപിക്സിന്റെ ശോഭ കെട്ടില്ല.
കുറ്റമറ്റ രീതിയിൽത്തന്നെ വിശ്വകായികമേള ജപ്പാന്റെ മണ്ണിൽ രണ്ടാമതും വിജയകരമായി അരങ്ങേറി. കോവിഡിൽ വലഞ്ഞ ജനകോടികൾക്കു പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം പകരുന്നതായിരുന്നു ഒളിംപിക്സ്. അതിനു പിന്നാലെ അരങ്ങേറിയ ഭിന്നശേഷിക്കാരുടെ ലോക കായികമേളയായ പാരാലിംപിക്സും പരാതികൾക്കിട നൽകാതെ വിജയകരമായി സംഘടിപ്പിക്കാൻ സുഗ നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ പിന്തുണയോടെ സംഘാടകർക്കു സാധിച്ചു.
കോവിഡ് വീഴ്ത്തി
പക്ഷേ, മഹാമാരിക്കാലത്തു പ്രതിരോധത്തിനും നിയന്ത്രണങ്ങൾക്കും പ്രാധാന്യം കൊടുക്കാതെ കായികമേളകൾക്കു പിന്നാലെയോടിയ സുഗയെ ജനം കൈവിട്ടു. ദിനപത്രങ്ങൾ നടത്തിയ സർവേകളിൽ നാൾക്കുനാൾ സുഗയുടെ ജനപ്രീതി ഇടിഞ്ഞു. കോവിഡിനെ പിടിച്ചുകെട്ടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു ജനങ്ങളെ ചൊടിപ്പിച്ചു. വാക്സിനേഷനിലെ മെല്ലെപ്പോക്കും ചികിത്സാരീതികളിലെ ഏകോപനമില്ലായ്മയും സർക്കാരിനുനേരെ വിമർശന ശരങ്ങളുയർത്താൻ പ്രതിപക്ഷത്തിനു വടികൊടുത്തു.
ഒളിംപിക്സിനു മുൻപു ദിവസേന 3000 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഒളിംപിക്സിനുശേഷം 20,000നു മുകളിലേക്കു കേസുകൾ പതിവായി എത്തിത്തുടങ്ങി. ജൂണിനുശേഷം ആദ്യമായി കഴിഞ്ഞ മാസം ഒരു ദിവസം 82 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇങ്ങനെ മുന്നോട്ടുപോയാൽ ശരിയാവില്ലെന്ന് എൽപിഡി നിലപാടെടുത്തതോടെ സുഗയ്ക്ക് ഒടുവിൽ പ്രഖ്യാപനം നടത്തേണ്ടി വന്നു: ‘ഞാൻ പടിയിറങ്ങുകയാണ്’. പാരാലിംപിക്സ് സമാപിച്ചു ദിവസങ്ങൾക്കുള്ളിലായിരുന്നു ഈ പ്രഖ്യാപനം. ഒരു വർഷത്തിനുള്ളിൽ ‘സുഗ യുഗ’ത്തിനു ജപ്പാനിൽ തിരശീല വീണു. നിലവിൽ പ്രതിദിന കോവിഡ് കേസുകളും ജപ്പാനിൽ ആയിരത്തിൽ താഴെയാണ്.
പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാലാണ് എൽഡിപി പ്രതിനിധിയായ ഫുമിയൊ കിഷിദ തന്നെ സുഗയുടെ പിൻഗാമിയാകുന്നത്. എൽഡിപി നേതൃസ്ഥാനത്തേക്കെത്താനുള്ള ആദ്യ ഘട്ട വോട്ടെടുപ്പിൽ (പാർട്ടിക്കുള്ളിലെ വോട്ടിങ്) സ്ഥാനാർഥികളായ ഫുമിയോ കിഷിദയ്ക്കു മാത്രമല്ല, ടാരോ കോനോ, സനേ തകിയാച്ചി, സെയ്കോ നോദ എന്നിവരിലാർക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. അതോടെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്കു നീണ്ടു. കിഷിദയും കോനോയും തമ്മിൽ നടന്ന മത്സരത്തിൽ ജയവും പ്രധാനമന്ത്രി പദവും അറുപത്തിനാലുകാരനായ കിഷിദയ്ക്കൊപ്പം നിന്നു.
English Summary: Why Japenese Prime Minister Yoshihide Suga Unexpectedly Stepped Down?