ഡോ. റേച്ചൽ മത്തായി ഓർമയായി; ലേപനം പോലെ പടർന്ന ആശ്വാസ സാന്നിധ്യം
തടിയൂർ (പത്തനംതിട്ട) ∙ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സിഎംസി) മുൻ മെഡിക്കൽ സൂപ്രണ്ടും ഡെർമറ്റോളജി ചികിത്സാ മേഖലയ്ക്ക് ഒട്ടേറെ നൂതന സംഭാവനകൾ നൽകിയ ഡോക്ടറുമായ തടിയൂർ കോളഭാഗം കൊന്നനിൽക്കുന്നതിൽ ഡോ. റേച്ചൽ മത്തായി (92) അന്തരിച്ചു. സംസ്കാരം 9ന് വൈകിട്ട് 3ന് തടിയൂരിലെ | Dr Rachel Mathai | Vellore CMC | Pathanamthitta News | Manorama News

തടിയൂർ (പത്തനംതിട്ട) ∙ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സിഎംസി) മുൻ മെഡിക്കൽ സൂപ്രണ്ടും ഡെർമറ്റോളജി ചികിത്സാ മേഖലയ്ക്ക് ഒട്ടേറെ നൂതന സംഭാവനകൾ നൽകിയ ഡോക്ടറുമായ തടിയൂർ കോളഭാഗം കൊന്നനിൽക്കുന്നതിൽ ഡോ. റേച്ചൽ മത്തായി (92) അന്തരിച്ചു. സംസ്കാരം 9ന് വൈകിട്ട് 3ന് തടിയൂരിലെ കുറിയന്നൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ.
ആശ്വാസ സാന്നിധ്യം
തുറന്ന സംസാരവും വിശദ പരിശോധനയും. രോഗിയോടൊപ്പം മനസ്സാ സഞ്ചരിച്ച് രോഗകാരണം ചികഞ്ഞെടുത്തുള്ള ചികിത്സ. പുറത്തു പറയാൻ ആഗ്രഹിക്കാത്ത മാരക ത്വഗ്രോഗം പലരിലും ഒളിഞ്ഞിരിക്കുന്ന കാര്യം ഡോ. റേച്ചൽ മത്തായി തിരിച്ചറിഞ്ഞു. എഴുപതുകളിൽ തമിഴ്നാട്ടിലെ ത്വഗ്രോഗ ചികിത്സാരംഗത്ത് ലേപനം പോലെ പടർന്ന ആശ്വാസ സാന്നിധ്യമായിരുന്നു അവർ. കൃത്യമായ നിരീക്ഷണം. അതിനുള്ള പാടവമാണ് ത്വഗ്രോഗം തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉപാധി. മികച്ച സ്കാനർ പരിചയസമ്പന്നതയുള്ള ഡോക്ടറുടെ കണ്ണുകളും.
റേച്ചൽ മത്തായി തന്റെ വൈദ്യവിദ്യാർഥികളെ പരിശീലിപ്പിച്ചതും ഈ കൃത്യതയെപ്പറ്റിയാണ്. മദ്രാസ് മെഡിക്കൽ കോളജിൽ ഡോ. തമ്പിഅയ്യ എന്ന പ്രശസ്ത ഡെർമറ്റോളജിസ്റ്റിന്റെ വിദ്യാർഥിയായി മികവു തെളിയിച്ച് എംഎസ് നേടിയ ഡോ. റേച്ചൽ, ബ്രിട്ടനിൽനിന്ന് എഫ്ആർസിഎസും കരസ്ഥമാക്കിയാണ് വെല്ലൂരിലെത്തുന്നത്. ത്വഗ്രോഗ മേഖലയ്ക്ക് പുതിയ ചികിത്സാരീതിയും ദിശാബോധവും പകർന്നു.
ലെപ്രസി, ബന്ധങ്ങളിലൂടെ പകരുന്ന രോഗം തുടങ്ങിയ മേഖലകളിൽ നവപാഠ്യപദ്ധതി തയാറാക്കിയ അവർ 1979 ൽ സിഎംസിയിൽ ഡെർമറ്റോളജി പിജി കോഴ്സ് ആരംഭിക്കുന്നതിനു നേതൃത്വം നൽകി. ഡെർമറ്റോ പതോളജി എന്ന പുതിയശാഖയിൽ അക്കാലത്ത് മികച്ച സംഭാവനകൾ നൽകി. ജനറൽ മെഡിസിനൊപ്പം ഇത്തരം ഉപശാഖകളിൽ പ്രാവീണ്യം നേടാൻ അനേകം ഡോക്ടർമാരെ പരിശീലിപ്പിച്ചു. ഡെർമറ്റോളജി ജേണൽ എഡിറ്റർ എന്ന നിലയിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു, രാജ്യമെങ്ങും പ്രഭാഷണങ്ങൾ നടത്തി.
1947 ബാച്ചിലെ ഡോക്ടർ ദമ്പതിമാർ
രാജ്യം സ്വാതന്ത്ര്യം നേടിയ 1947 മുതൽ വെല്ലൂർ സിഎംസിയിൽ എംബിബിഎസ് പ്രവേശനം നേടിയ ഡോക്ടർമാരാണ് പിന്നീടുള്ള അര നൂറ്റാണ്ടോളം രാജ്യത്തെയും വിദേശത്തെയും വൈദ്യശാസ്ത്ര മേഖലയ്ക്ക് നിർണായക സംഭാവനകൾ നൽകിയത്. ആ വർഷമാണ് പുരുഷന്മാർക്ക് ആദ്യമായി അവിടെ പ്രവേശനം നൽകുന്നത്. അതുവരെ വനിതകൾക്കു മാത്രമായിരുന്നു പ്രവേശനം. വനിതകൾക്ക് ആരോഗ്യമേഖലയിൽ പരിശീലനം നൽകാനാണ് ഐഡ സ്കഡർ വെല്ലൂർ ആശുപത്രിക്കു തുടക്കമിടുന്നത്.
ആ ബാച്ചിലെ അംഗമായിരുന്നു ഡോ. റേച്ചൽ. അതേ ബാച്ചിൽപ്പെട്ട ഡോ. കെ.വി.മത്തായിയെ വിവാഹം കഴിച്ചതോടെ ഈ ഡോക്ടർ ദമ്പതികൾ വെല്ലൂർ സിഎംസിയുടെ അവിഭാജ്യ ഘടകമായി. ഡോ. മത്തായി പിന്നീട് സിഎംസിയിലെ ന്യൂറോ മേധാവിയും അസോഷ്യേറ്റ് ഡയറക്ടറുമായി. വിരമിച്ച ശേഷം തടിയൂർ കോളഭാഗത്തെ കുടുംബവീട്ടിലെത്തി താമസം ആരംഭിക്കുന്ന സമയത്താണ് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്കു തുടക്കമിടുന്നത്. 1989ൽ ഇരുവരും അതിന്റെ ഭാഗമായി. ഏതാനും വർഷം മുൻപ് ഡോ. മത്തായി മരിച്ചെങ്കിലും റേച്ചൽ അവിടെ തുടർന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോൾ എംബിബിഎസ് ബിരുദം നേടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശേഷമാണ് ഡോ. റേച്ചൽ മത്തായി വിടവാങ്ങുന്നതെന്ന് ഭർതൃസഹോദര പുത്രനും തിരുവല്ല മാർത്തോമ്മാ കോളജ് മുൻ അധ്യാപകനും നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. മോഹൻ വർഗീസ് പറഞ്ഞു. മോഹന്റെ പിതാവ് മാർത്തോമ്മാ കോളജ് മുൻ പ്രഫ. ഡോ. കെ.വി.വർഗീസിന്റെ സഹോദര ഭാര്യയാണ്. തുടർച്ചയായി 67 വർഷം ആതുരസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു എന്ന അപൂർവതയും സ്വന്തം. ഖാദി–കോട്ടൺ സാരിയിലെ സൗമ്യസാന്നിധ്യമായിരുന്ന ഡോക്ടറെ നഷ്ടപ്പെടുന്നതിൽ കുടുംബവും തടിയൂർ ഗ്രാമവും ദുഃഖത്തിലാണ്.
English Summary: Dr Rachel Mathai passes away- Remembrance note