ദിനേശിനെ കരകയറ്റാൻ ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും പാടുപെടുന്നതിനിടയിലാണ് വ്യാജ ദിനേശ് ബീഡി വില്ലനായി കടന്നു വരുന്നത്. ഇതു തടയാൻ നടപടി വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും വ്യാജ ബീഡിയുടെ ഒഴുക്ക് തുടരുകയാണ്...Duplicate Dinesh Beedi News,

ദിനേശിനെ കരകയറ്റാൻ ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും പാടുപെടുന്നതിനിടയിലാണ് വ്യാജ ദിനേശ് ബീഡി വില്ലനായി കടന്നു വരുന്നത്. ഇതു തടയാൻ നടപടി വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും വ്യാജ ബീഡിയുടെ ഒഴുക്ക് തുടരുകയാണ്...Duplicate Dinesh Beedi News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിനേശിനെ കരകയറ്റാൻ ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും പാടുപെടുന്നതിനിടയിലാണ് വ്യാജ ദിനേശ് ബീഡി വില്ലനായി കടന്നു വരുന്നത്. ഇതു തടയാൻ നടപടി വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും വ്യാജ ബീഡിയുടെ ഒഴുക്ക് തുടരുകയാണ്...Duplicate Dinesh Beedi News,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ അതിജീവനത്തിനായി പാടുപെടുകയാണ് കണ്ണൂർ ദിനേശ് ബീഡി സഹകരണ സംഘം. നാലായിരത്തോളം വരുന്ന ബീഡി തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന തരത്തിലേക്ക് വ്യാജ ബീഡിയുടെ ഉൽപാദനവും വിതരണവും വളരുകയാണ്. ഇത് തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്നുവെന്നു മാത്രമല്ല, സർക്കാരിന് നികുതിയിനത്തിൽ വൻ നഷ്‌ടവും സംഭവിക്കുന്നു.

ദിനേശിനെ കരകയറ്റാൻ ഉദ്യോഗസ്ഥരും ജീവനക്കാരും തൊഴിലാളികളും പാടുപെടുന്നതിനിടയിലാണ് വ്യാജ ദിനേശ് ബീഡി വില്ലനായി കടന്നുവരുന്നത്. ഇതു തടയാൻ നടപടി വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും വ്യാജ ബീഡിയുടെ ഒഴുക്ക് തുടരുകയാണ്. ബീഡി ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞത് പ്രതിസന്ധിയുണ്ടാക്കുന്നതിന് ഇടയിലാണ് വ്യാജന്റെ വിളയാട്ടം.

ADVERTISEMENT

വിപണിയിൽ 24 കോടി രൂപയുടെ വ്യാജൻ

കേരളത്തിലെ വിപണിയിൽ മാസം 2 കോടി രൂപയുടെ വ്യാജ ദിനേശ് ബീഡി വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണു കണക്ക്. വർഷത്തിൽ 24 കോടി. 60 കോടി രൂപയുടെ ബീഡി വിൽപനയാണ് ഇപ്പോൾ വർഷത്തിൽ ദിനേശിൽ നടക്കുന്നത്. ഏകദേശം 18 കോടിയോളം രൂപ ദിനേശ് ബീഡി സഹകരണ സംഘം ജിഎസ്ടി ഇനത്തിൽ വർഷം സർക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. വിപണിയിൽ 24 കോടി രൂപയുടെ വ്യാജ ദിനേശ് ബീഡി വർഷം വിറ്റഴിക്കപ്പെടുമ്പോൾ നികുതി ഇനത്തിൽ സർക്കാരിനു കിട്ടേണ്ട വരുമാനവും ഇല്ലാതാകുന്നു. ഈ സാഹചര്യത്തിലാണ് വ്യാജ ബീഡിയുടെ ഉൽപാദനവും വിതരണവും തടഞ്ഞ് ദിനേശിന് അവകാശപ്പെട്ട വിപണി വിണ്ടെടുക്കണമെന്ന ആവശ്യം ഉയരുന്നത്. വ്യാജ ബീഡി വിപണനം തടയപ്പെട്ടാൽ 24 കോടിയുടെ വരുമാനം ദിനേശിന് അധികമായി ലഭിക്കും. ഈ ഇനത്തിൽ സർക്കാരിന് നികുതിയും കൂടും. 

ഫയൽ ചിത്രം: റസ്സൽ ഷാഹുൽ

ഒറിജിനൽ ഡ്യൂപ്ലിക്കറ്റ്!

കെട്ടിലും മട്ടിലും ദിനേശ് ബീഡിയും വ്യാജ ദിനേശ് ബീഡിയും തമ്മിൽ വ്യത്യാസമില്ല. ശിവകാശിയിൽനിന്നാണ് ഇരുകൂട്ടരും ലേബലുകൾ അടിക്കുന്നത്. കെട്ടുകളിലെ ബീഡികളുടെ എണ്ണവും പാക്കിങ്ങുമെല്ലാം ഒറിജിനൽ ദിനേശിനു തുല്യമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയില്ല. തെക്കൻ കേരളത്തിൽ, 12 ബീഡി അടങ്ങിയ കെട്ട് 15 രൂപയ്ക്കാണു ദിനേശ് വിൽപന നടത്തുന്നത്. അലൂമിനിയം ഫോയിൽ കൊണ്ടുള്ള പൗച്ചുകളിലാണ് ഇവിടെ വിതരണം. 

ADVERTISEMENT

2400 പൗച്ചുകൾ അടങ്ങിയതാണ് ഒരു കാർട്ടൻ. ഈ രീതിയിൽ  തന്നെയാണ് തെക്കൻ കേരളത്തിൽ വ്യാജ ദിനേശ് ബീഡിയും വിതരണം ചെയ്യപ്പെടുന്നത്. പാക്കിങ്ങിലോ ലേബലിലോ വിലയിലോ ഒരു വ്യത്യാസവുമില്ല. മലബാറിൽ ദിനേശ് ബീഡി വിൽപനയ്ക്ക് എത്തുന്നത് മറ്റൊരു രീതിയിലാണ്. ഇവിടെ 16 ബീഡി അടങ്ങിയ കെട്ട് 20 രൂപയ്ക്കാണു വിൽപന. പേപ്പർ കൊണ്ടുള്ള പൗച്ചുകളിലാണ് പാക്കിങ്. മലബാറിൽ വിൽപനയ്ക്ക് എത്തിക്കുന്ന വ്യാജ ദിനേശ് ബീഡിയുടെ പാക്കിങ്ങും ഇതുപോലെത്തന്നെയാണ്. 

വ്യാജൻ വരുന്നത് തമിഴ്നാട്ടിൽനിന്ന്?

വ്യാജ ദിനേശ് ബീഡി പിടികൂടുന്നതും കേസെടുക്കുന്നതും അപൂർവമാണ്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട, നെടുമങ്ങാട്, പൂവാർ, വയനാട്ടിലെ അമ്പലവയൽ, കണ്ണൂരിലെ തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് സമീപ കാലത്ത് വ്യാജ ദിനേശ് പിടികൂടിയത്. അതുതന്നെ ദിനേശ് ബീഡിയുടെ മാർക്കറ്റിങ് വിഭാഗം കണ്ടെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാജ ദിനേശ് ബീഡിയുടെ ഉൽപാദനം നടക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണെന്നാണു വിവരം. 

ഇടക്കാലത്ത് പെരുമ്പാവൂരിൽ വ്യാജ ദിനേശ് ബീഡിയുടെ ഗോഡൗൺ കണ്ടെത്തിയിരുന്നു. ദിനേശ് മാർക്കറ്റിങ്  വിഭാഗം തന്നെയാണ് വ്യാജ ബീഡി കണ്ടെത്താനും മുന്നിലുള്ളത്. ചെയർമാൻ എം.കെ.ദിനേശ് ബാബു, സെക്രട്ടറി കെ.പ്രഭാകരൻ, മാർക്കറ്റിങ് മാനേജർ എം.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ ബീഡി കണ്ടെത്താനുള്ള പരിശ്രമം നടക്കുന്നത്. 

ADVERTISEMENT

അതിജീവനത്തിന്റെ ചരിത്രം 

രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ടി.വി.തോമസ് വ്യവസായ മന്ത്രിയായിരിക്കെയാണ് പ്രൈമറി ബീഡി വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ–ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം കണ്ണൂരിൽ തുടങ്ങുന്നത്. ജി.കെ.പണിക്കരായിരുന്നു പ്രഥമ ചെയർമാൻ. ദിനേശിനെ ഉയരങ്ങളിൽ എത്തിക്കാൻ മുൻകയ്യെടുത്തവരിൽ പ്രമുഖനായിരുന്നു ജി.കെ.പണിക്കർ. 

ദിനേശ് ബീഡിയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ. ഫയൽ ചിത്രം: റസ്സൽ ഷാഹുൽ

സ്വകാര്യ ബീഡി കമ്പനിക്കാരുടെ ചൂഷണത്തിൽനിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താനായിരുന്നു സഹകരണ മേഖലയിൽ  ബീഡി കമ്പനി ആരംഭിച്ചത്. സർക്കാർ 7 ലക്ഷം രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി നൽകി. 13 ലക്ഷം രൂപ ഷെയർ കാപ്പിറ്റലായും സമാഹരിച്ചു. തുടക്കത്തിൽ 3,000 തൊഴിലാളികൾക്ക് ഇടം നൽകി. 1990–95 കാലഘട്ടത്തിൽ 42,000 തൊഴിലാളികൾ കമ്പനിയിൽ  ബീഡിപ്പണി ചെയ്തിരുന്നു. തുടക്കത്തിൽ 50,000 രൂപ ലാഭം നേടിയ കമ്പനി അതിന്റെ പ്രതാപകാലത്ത് ലാഭം 44 കോടി രൂപ വരെ എത്തിച്ചിരുന്നു. 

നിയമം കടുത്തു, ഉപയോഗം കുറഞ്ഞു

പുകയില ഉപയോഗത്തിന് എതിരായ നിയമങ്ങളും ബോധവൽക്കരണവുമെല്ലാം തുടങ്ങിയതോടെ ബീഡി ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ ഉൽപാദനം കുറച്ചു. തൊഴിലാളികൾക്ക് പണിയില്ലാതായി. കുറെ പേർ സ്വയം വിരമിച്ച് മറ്റു ജോലികളിലേക്കു തിരിഞ്ഞു. കുറച്ചു പേരെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി തുടങ്ങിയ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളിലും വസ്ത്ര നിർമാണ മേഖലയിലും സോഫ്റ്റ്‌വെയർ വിഭാഗത്തിലുമെല്ലാം വിന്യസിച്ചു. ദിനേശ് സഹകരണ സംഘം അതിജീവനത്തിനായി പാടുപെടുമ്പോഴാണ് ഇപ്പോൾ ജോലി ചെയ്തു വരുന്നവരുടെ അന്നം മുട്ടിക്കുന്ന തരത്തിൽ വ്യാജ ദിനേശ് ബീഡിയുടെ ഉൽപാദനം പെരുകിയത്. 

തളർന്ന് തൊഴിലാളികൾ

ദിനേശിന്റെ ഉയർച്ച പോലെത്തന്നെയായിരുന്നു അതിന്റെ തളർച്ചയും. പ്രതാപ കാലത്ത് 42,000 പേർക്ക് മുഴുവൻ ദിവസവും തൊഴിൽ നൽകിയിരുന്ന സ്ഥാപനത്തിൽ ഇന്ന് ആറായിരത്തിന് അടുത്ത് തൊഴിലാളികളാണുള്ളത്. അതിൽതന്നെ 4,000 പേർ ബീഡിപ്പണി ചെയ്യുന്നവരാണ്. അതിൽ ഏറെയും സ്ത്രീകളാണ്. ബാക്കിയുള്ളവർക്കു മാത്രമാണ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി മറ്റു വിഭാഗങ്ങളിൽ ജോലി നൽകാൻ കഴിഞ്ഞത്. പരമാവധി 10 വർഷം കൊണ്ട് ബീഡിത്തൊഴിലാളികൾക്ക് പിരിഞ്ഞുപോകേണ്ടി വരുമെന്നാണു കണക്കാക്കിയിരിക്കുന്നത്. വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾക്ക് പെൻഷൻ കുടിശിക ഇനത്തിൽ 3.5 കോടി നൽകാനുമുണ്ട്. 

ദിനേശ് ബീഡിയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ. ഫയൽ ചിത്രം: റസ്സൽ ഷാഹുൽ

ദിവസം 336 രൂപ!

ഏറ്റവും കുറഞ്ഞ കൂലിയാണ് ബീഡി മേഖലയിൽ ഇപ്പോഴുമുള്ളത്. 1,000 ബീഡി തെറുത്താൽ തൊഴിലാളികൾക്ക് ഡിഎ അടക്കം ലഭിക്കുക 336 രൂപയാണ്. ദിവസം 1,000 ബീഡി തെറുക്കുന്ന തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തിൽ താഴെയാണ്. 336 രൂപ പോലും ദിവസം ഒപ്പിക്കാൻ കഴിയാതെയാണ് ഈ പ്രതിസന്ധി ഘട്ടത്തെ തൊഴിലാളികൾ അതിജീവിക്കുന്നത്. 

English Summary: Another Blow for Dinesh Beedi in the Time of Crisis; Duplicate Beedis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT