പുതിയ വൈറസ് വകഭേദങ്ങൾ ഏതു നിമിഷവും ഉയർന്നു വന്നേക്കാമെന്ന ആശങ്കയുണ്ട്. അങ്ങനെ വന്നാൽ നമ്മൾ ഇതുവരെയുണ്ടാക്കിയ പുരോഗതിയെല്ലാം അതു തകിടം മറിക്കും. ഇന്ത്യയിലെ സ്കൂളുകളിലേറെയും അടഞ്ഞുകിടക്കുകയാണ്. സമൂഹത്തിലെ താഴെത്തട്ടിൽ കഴിയുന്ന കുട്ടികൾ മറ്റു പല തൊഴിലുകളിലേക്കും പോകുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. പല പെൺകുട്ടികളെയും കല്യാണം കഴിച്ചയച്ചു. ചിലരെ വ്യഭിചാര സംഘങ്ങൾക്ക് വിൽക്കുക വരെ ചെയ്‌തു..Dr Soumya WHO

പുതിയ വൈറസ് വകഭേദങ്ങൾ ഏതു നിമിഷവും ഉയർന്നു വന്നേക്കാമെന്ന ആശങ്കയുണ്ട്. അങ്ങനെ വന്നാൽ നമ്മൾ ഇതുവരെയുണ്ടാക്കിയ പുരോഗതിയെല്ലാം അതു തകിടം മറിക്കും. ഇന്ത്യയിലെ സ്കൂളുകളിലേറെയും അടഞ്ഞുകിടക്കുകയാണ്. സമൂഹത്തിലെ താഴെത്തട്ടിൽ കഴിയുന്ന കുട്ടികൾ മറ്റു പല തൊഴിലുകളിലേക്കും പോകുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. പല പെൺകുട്ടികളെയും കല്യാണം കഴിച്ചയച്ചു. ചിലരെ വ്യഭിചാര സംഘങ്ങൾക്ക് വിൽക്കുക വരെ ചെയ്‌തു..Dr Soumya WHO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ വൈറസ് വകഭേദങ്ങൾ ഏതു നിമിഷവും ഉയർന്നു വന്നേക്കാമെന്ന ആശങ്കയുണ്ട്. അങ്ങനെ വന്നാൽ നമ്മൾ ഇതുവരെയുണ്ടാക്കിയ പുരോഗതിയെല്ലാം അതു തകിടം മറിക്കും. ഇന്ത്യയിലെ സ്കൂളുകളിലേറെയും അടഞ്ഞുകിടക്കുകയാണ്. സമൂഹത്തിലെ താഴെത്തട്ടിൽ കഴിയുന്ന കുട്ടികൾ മറ്റു പല തൊഴിലുകളിലേക്കും പോകുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. പല പെൺകുട്ടികളെയും കല്യാണം കഴിച്ചയച്ചു. ചിലരെ വ്യഭിചാര സംഘങ്ങൾക്ക് വിൽക്കുക വരെ ചെയ്‌തു..Dr Soumya WHO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ.സൗമ്യ സ്വാമിനാഥന്റെ കുട്ടിക്കാലത്ത് ചുറ്റിലും പുസ്തകങ്ങളായിരുന്നു. അതെല്ലാം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടതായിരുന്നില്ല. ‘ബ്രിട്ടിഷ് നാച്വറലിസ്റ്റ് ജെറാൾഡ് ഡാറലിനെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹത്തെപ്പോലെ ഞാനും മൃഗങ്ങളെ സ്നേഹിച്ചു. ഷെർലക് ഹോംസിനെയും, അഗത ക്രിസ്റ്റിയെയും വായിച്ചു. അതോടൊപ്പം രവീന്ദ്രനാഥ ടഗോറിനെപ്പോലുള്ള ഇന്ത്യൻ എഴുത്തുകാരെയും. ഇന്ത്യൻ സാഹിത്യത്തിന്റെ വലിയ ആരാധികയായിരുന്നു ഞാൻ. പക്ഷേ വൈദ്യശാസ്ത്രത്തിലേക്കു കടന്നതോടെ ദിവസവും ഫി‍‌ക്‌ഷൻ വായനയ്ക്കുള്ള സമയം കുറഞ്ഞുകുറഞ്ഞു വരികയായിരുന്നു...’ ഡോ. സൗമ്യ പറയുന്നു.

വായനയ്ക്ക് ഇല്ലാതെ പോയ സമയം ലോകത്തിനു വേണ്ടിയായിരുന്നു ഡോ. സൗമ്യ ചെലവഴിച്ചത്. ഇന്ത്യയെ ഹരിതവിപ്ലവത്തിന്റെ പാഠങ്ങൾ പഠിപ്പിച്ച പ്രഫ. എം.എസ്.സ്വാമിനാഥന്റെയും വിദ്യാഭ്യാസ വിദഗ്ധ മിന സ്വാമിനാഥന്റെയും മകളാണ് ഡോ.സൗമ്യ സ്വാമിനാഥൻ. സാമൂഹ്യസേവനത്തിന്റെ കാര്യത്തിൽ മാതാപിതാക്കളുടെ പാതയിൽത്തന്നെയാണ് ഡോക്ടറും. ചെന്നൈയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ ട്യുബർക്കുലോസിസിലായിരിക്കെ അവർ തന്റെയടുത്ത് ചികിത്സ തേടിയെത്തിയ പാവപ്പെട്ടവരുടെ വീടുകളിലേക്ക് ഇടയ്ക്കിടെ പോയിരുന്നു. അവിടങ്ങളിൽ അനാഥരായി കഴിഞ്ഞിരുന്ന കുട്ടികളുടെ സംരക്ഷണം പലപ്പോഴും ഏറ്റെടുത്തു.

ഡോ. സൗമ്യ സ്വാമിനാഥൻ (ചിത്രം: ABRICE COFFRINI / AFP)
ADVERTISEMENT

ഇന്നിപ്പോൾ ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് പദവിയിലാണ് ചെന്നൈ സ്വദേശിയായ ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ്‌കാലത്തു തന്റെ പദവി ഫലപ്രദമായി ഉപയോഗിക്കാനായതിന്റെ ചാരിതാർഥ്യവും അവരുടെ മുഖത്തുണ്ട്. ‘ജീവിതം അർഥവത്തായെന്നു തോന്നിയ നാളുകളാണിത്. ഒരു പുതിയ വൈറസിനോടു പോരാടാൻ സാധിച്ചു, ലോകമെമ്പാടുമുള്ള ശാസ്ത്രജ്‍ഞരോടൊപ്പം പ്രവർത്തിച്ചു, ക്ലിനിക്കൽ ട്രയലുകളിൽ ഏറെ മുന്നോട്ടു പോകാനായി, വാക്സീൻ നിർമാണത്തിലും കോവിഡ് ചികിത്സയിലും മാർഗനിർദേശങ്ങൾ നൽകാനും അവ വിലയിരുത്താനും സാധിച്ചു...’

ലോകത്തിനു വേണ്ടി പോരാടിയതിന്റെ ചാരിതാർഥ്യമുണ്ട് ഡോ.സൗമ്യയുടെ വാക്കുകളിലാകെ. കോവിഡിനിപ്പുറം ലോകം എങ്ങനെയായിരിക്കും? വാക്സീൻ വിതരണം ഇങ്ങനെ മതിയോ? ‘ദ് വീക്കു’മായി സംസാരിക്കുകയാണ് ഡോ.സൗമ്യ. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്...

എന്താണ് കോവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള ഏറ്റവും വലിയ ആശങ്ക?

എന്റെ ഏറ്റവും വലിയ ആശങ്കയെന്നത്, ഇപ്പോഴും നമ്മൾ കോവിഡിന്റെ കാര്യത്തിൽ ആശ്വസിക്കാവുന്ന ഒരു ഘട്ടത്തിലെത്തിയിട്ടില്ല എന്നതാണ്. പുതിയ വൈറസ് വകഭേദങ്ങൾ ഏതു നിമിഷവും ഉയർന്നു വന്നേക്കാമെന്ന ആശങ്കയുണ്ട്. അങ്ങനെ വന്നാൽ നമ്മൾ ഇതുവരെയുണ്ടാക്കിയ പുരോഗതിയെല്ലാം അതു തകിടം മറിക്കും. ഏകദേശം 21 മാസത്തോളമായി ഇന്ത്യയിലെ സ്കൂളുകളിലേറെയും അടഞ്ഞുകിടക്കുകയാണ്. സമൂഹത്തിലെ താഴെത്തട്ടിൽ കഴിയുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ മറ്റു പല തൊഴിലുകളിലേക്കും പോകുന്നതായാണ് മനസ്സിലാക്കുന്നത്.

Photo Credit : Halfpoint / Shutterstock.com
ADVERTISEMENT

പല പെൺകുട്ടികളെയും കല്യാണം കഴിച്ചയച്ചു. ചിലരെ വ്യഭിചാര സംഘങ്ങൾക്ക് വിൽക്കുക വരെ ചെയ്‌തു. ചിലരെ കടത്തിക്കൊണ്ടുപോയി. ഭാഷയും കണക്കും പഠിക്കുന്നതിൽ പല കുട്ടികളും പിന്നാക്കം പോയിരിക്കുന്നു. അതിൽനിന്നെല്ലാം അവരെ രക്ഷിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടായേ തീരൂ. ഇതെല്ലാം കൂടാതെ ഓൺലൈൻ ക്ലാസുകൾ എത്രകണ്ട് കുട്ടികൾ ഗ്രഹിക്കുന്നുണ്ട് എന്നതു മറ്റൊരു പ്രധാന ചോദ്യമാണ്. ഓൺലൈൻ ക്ലാസ്സുകളുടെ വേഗവുമായി ഒത്തുപോവാൻ പറ്റാത്ത കുട്ടികൾക്ക് വരും മാസങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമായി വരികതന്നെ ചെയ്യും. അവർക്കു പ്രത്യേക പിന്തുണ നൽകണം. അല്ലെങ്കിൽ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെയായിരിക്കും ബാധിക്കുക.

വൈറസിനോടൊപ്പം ജീവിക്കുന്ന ഘട്ടത്തിലേക്ക് ഇന്ത്യ കടന്നുവെന്ന് അടുത്തിടെ താങ്കള്‍ പറഞ്ഞിരുന്നു. അതൊന്നു വിശദീകരിക്കാമോ?

ഇത്തരമൊരു അവസ്ഥയിലൂടെ നമ്മളിക്കാലത്ത് ആദ്യമായാണു കടന്നു പോകുന്നത്. ഒരു മഹാമാരി പരത്തുന്ന വൈറസ്, അത് സൃഷ്ടിക്കുന്ന വേദന, മരണം, രോഗം... എല്ലാ രാജ്യങ്ങളിലുമുണ്ട് ഇതുമായി ബന്ധപ്പെട്ട പ്രശ്നം. ഒരു കാര്യം ഉറപ്പാണ്. ഈ വൈറസ് ചിലപ്പോൾ നമ്മളെ വിട്ടു പോകില്ല. കാരണം, ഇതു മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഇപ്പോഴുണ്ട്. ഏതു മൃഗത്തിൽനിന്നാണ് വൈറസിന്റെ ഉദ്ഭവം എന്നു കണ്ടെത്താൻ ലോകാരോഗ്യ സംഘടന കിണഞ്ഞു ശ്രമിക്കുകയാണ്.

വൈറസ് ഇനിയും തനിക്കു ‘വളരാൻ’ പറ്റിയ മനുഷ്യ ശരീരങ്ങൾ തേടിയിറങ്ങും. രോഗം ബാധിക്കുന്ന ചിലർ ചികിത്സയിലൂടെ രക്ഷപ്പെടും, ചിലർ മരിക്കും. ശ്വാസകോശത്തെ ബാധിക്കുന്ന എല്ലാ രോഗങ്ങളിലും ഇതു പതിവാണ്. ഓരോ ജനവിഭാഗത്തിലും എത്ര പേർക്ക് പ്രതിരോധ ശേഷി കൈവന്നു എന്നതനുസരിച്ചിരിക്കും എത്രകാലം വരെ വൈറസിനൊപ്പം ജീവിക്കണം എന്ന കാര്യത്തിലും തീരുമാനമുണ്ടാകാൻ. ഒന്നുകിൽ വാക്സിനേഷനിലൂടെ, അല്ലെങ്കിൽ രോഗം ബാധിച്ച്.. എന്തായാലും പ്രതിരോധ ശേഷി ആർജിച്ചേ മതിയാകൂ.

ചിത്രം: AFP
ADVERTISEMENT

പക്ഷേ വൈറസിന്റെ കാര്യത്തിലും പ്രശ്നമുണ്ട്. ഒരുപക്ഷേ അത് പൂർണമായും പുതിയൊരു വൈറസായി രൂപം മാറിയാൽ ഇപ്പോഴത്തെ പ്രതിരോധ ശേഷികൊണ്ട് ഒന്നും ചെയ്യാനാകാതെ വന്നേക്കാം. എന്നാൽ നമുക്കു പ്രതീക്ഷിക്കാം അങ്ങനെയൊന്നും സംഭവിക്കില്ലെന്ന്. നിലവിൽ ജനങ്ങൾ ആർജിച്ചെടുത്ത പ്രതിരോധ ശേഷികൊണ്ടുതന്നെ കോവിഡിനെതിരെയുള്ള പോരാട്ടം തുടരാനാകുമെന്നും പ്രതീക്ഷിക്കാം. ജനത്തിനൊന്നാകെ പ്രതിരോധ ശേഷി ലഭിച്ചാലും വൈറസ് ബാധ തുടരാം. പക്ഷേ ഒന്നാം തരംഗത്തിലോ രണ്ടാം തരംഗത്തിലോ കണ്ടതുപോലെ അതൊരു കുതിച്ചു ചാട്ടമായിരിക്കില്ല. പ്രാദേശികമായുണ്ടാകുന്ന ചെറിയ തോതിലുള്ള രോഗപ്പകർച്ച മാത്രമായിരിക്കും.

ഈയൊരു ‘എൻഡെമിക്’ അവസ്ഥയിലേക്ക് ഇന്ത്യ എന്നെത്തും?

ഈ വർഷം അവസാനമാകുന്നതോടെ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും–പ്രത്യേകിച്ചു പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ– വാക്സീൻ സ്വീകരിച്ചുകഴിയും. ആ സമയം പോസിറ്റീവ് കേസുകൾ ഉണ്ടായാൽതന്നെയും ആശുപത്രിയിൽ എത്തിക്കേണ്ടതോ മരണത്തിൽ കലാശിക്കുന്നതോ ആയ തലത്തിലേക്ക് അവ ഉയരില്ലെന്നതാണ് ഞങ്ങളുടെ വിലയിരുത്തൽ. ഇതുവരെ ഏകദേശം 65 ശതമാനം ഇന്ത്യക്കാർ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ഇനിയും ഏതാണ്ട് 40 കോടി ജനങ്ങൾക്ക് വാക്സീൻ പരിരക്ഷ ലഭിക്കാനുണ്ട്. ഇപ്പോൾ നാം തുടരുന്ന മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വെന്റിലേഷന്‍, കൂട്ടംചേരൽ ഒഴിവാക്കൽ എന്നിവ തുടരണം. അല്ലാത്തപക്ഷം കേസുകൾ ഉയരാനുള്ള സാധ്യത നിലനിൽക്കും.

ഇന്ത്യയിൽ മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയായിരിക്കും ഏറ്റവും ബാധിക്കുകയെന്ന് പറയുന്നുണ്ടല്ലോ...?

കോവിഡ് മൂന്നാം തരംഗം വന്നാൽ കുട്ടികളെയാണ് ഏറ്റവും ബാധിക്കുക എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ല. മാത്രവുമല്ല, മൂന്നാം തരംഗം ഉണ്ടാകുമെന്ന് തീർച്ചപ്പെടുത്തുന്ന തരത്തിലുള്ള ഒരു സംസാരവും നമ്മൾ നടത്തേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. മൂന്നാം തരംഗം ഒഴിവാക്കാനാണു നാം ശ്രമിക്കേണ്ടത്. അല്ലാതെ അത് വരാൻ കാത്തിരിക്കുകയല്ല.

കേരളത്തിലെ സ്ഥിതി അൽപം വ്യത്യസ്തമായിരിക്കുകയാണ്. ഇന്ത്യയിലെ 70% കേസുകളും ഇപ്പോൾ ഇവിടെയാണ്...?

കേരളത്തെ പ്രത്യേകമെടുത്തു പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ല. ഇപ്പോൾ കേരളത്തിൽ സംഭവിച്ചത് മറ്റ് സംസ്ഥാനങ്ങളിലും നടക്കാവുന്ന ഒരു കാര്യമാണ്. ആവശ്യമായ കരുതലുകൾ പാലിക്കാനാവാതെ സാമൂഹിക ഒത്തുകൂടലുകൾ സംഭവിച്ചു കഴിഞ്ഞാൽ ആ പ്രദേശത്തെ കേസുകൾ ഉയരുകതന്നെ ചെയ്യും. ഇതിനെ തടഞ്ഞു നിർത്താൻ നമുക്ക് ഒന്നും ചെയ്യാനുമാവില്ല. ഇന്ത്യയിലെ എല്ലാ വലിയ മെട്രോ നഗരങ്ങളും കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീകരത കണ്ടതാണ്. ഇനി രോഗവ്യാപനത്തോത് വരിക ഗ്രാമീണ മേഖലയിലായിരിക്കും. അതായത്, രണ്ടാം തരംഗം കാര്യമായി ബാധിക്കാത്തയിടങ്ങൾ. അവിടങ്ങളിലുള്ളവർക്കു വാക്സീൻ നൽകിയില്ലെങ്കിൽ രോഗബാധിതരാകാനുള്ള സാധ്യതയേറെയാണ്.

ആരോഗ്യ സംവിധാനങ്ങൾ പരിമിതമായിരിക്കുന്ന അത്തരം സ്ഥലങ്ങളിൽ വാക്സിനേഷൻ ശക്തമാക്കണം. വാക്സീൻ എടുത്തതോടെ കോവിഡിൽനിന്ന് രക്ഷപ്പെട്ടതായി ആളുകൾ ചിന്തിക്കാനും പാടില്ല. ഡെൽറ്റ വകഭേദത്തെക്കുറിച്ചു പഠിച്ചതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്, വാക്സീൻ എടുത്താലും ശ്വാസകോശത്തിലെ വൈറസിന്റെ അളവിൽ കുറവുണ്ടാകില്ല. അതേസമയം വാക്സീൻ എടുത്താൽ നിങ്ങൾക്ക് അസുഖം ഗുരുതരമാകാനോ മരണപ്പെടാനോ ഉള്ള സാധ്യത താരതമ്യേന കുറവാണ്. അപ്പോഴും പക്ഷേ വൈറസ് മറ്റുള്ളവരിലേക്കു പകരാൻ സാധ്യതയേറെയാണ്. അതുകൊണ്ടാണ് അകലം പോലെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു പറയുന്നത്.

കൊളംബോയിലെ വാക്‌സിനേഷൻ ക്യാംപിൽനിന്ന്. ചിത്രം: AFP

എന്താണ് വാക്സീൻ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

മികച്ച വാർത്തകളാണ് വാക്സീനുമായി ബന്ധപ്പെട്ടു വരുന്നത്. ഒരുപാട് പഠന/ഗവേഷണങ്ങൾ നടക്കുന്നു. നൂറിൽപരം വാക്സീനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. വായിലൂടെയും മൂക്കിലൂടെയും നൽകാനാകുന്നതും സാധാരണ താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്നതുമായ വാക്സീനുകളെ കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നു. ചിലരാകട്ടെ വളരെ പെട്ടെന്ന് വൻതോതിൽ വാക്സീൻ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികതയും പരീക്ഷിക്കുന്നു. അതോടെ വാക്സീനുകളുടെ വിലയും കുറയും.

ഇൻജക്‌ഷൻ ആവശ്യമില്ലാതെ പ്രത്യേകതരം ഉപകരണത്തിലൂടെ ശരീരത്തിലേക്ക് എത്തിക്കുന്ന ഡിഎൻഎ വാക്സീൻ പോലുള്ള പരീക്ഷണങ്ങളും നമുക്ക് മുൻപിലുണ്ട്. ഇൻജക്‌ഷനോടൊപ്പം മൂക്കിലൂടെ നൽകുന്ന തരത്തിലുള്ള വാക്സീനുകളും കൂട്ടിച്ചേർത്തുള്ള വിതരണരീതിയെപ്പറ്റിയും ആലോചിക്കാവുന്നതാണ്. ശ്വാസകോശത്തെ രക്ഷിക്കുന്നതിന് മൂക്കിലൂടെ നൽകുന്ന മരുന്ന് സഹായകരമാകും, മൊത്തം ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഇൻജക്‌ഷനെടുക്കുന്ന വാക്സീനിലൂടെ സാധിക്കുകയും ചെയ്യും.

ഫ്രാൻസിലെ വാക്സിനേഷൻ ക്യാംപിൽനിന്ന്. ചിത്രം: AFP

ഫ്രാൻസ് പോലുള്ള സമ്പന്ന രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ കൊടുത്തു തുടങ്ങിയല്ലോ...?

ബൂസ്റ്റർ ഡോസ് നൽകണോയെന്നത് ശാസ്ത്രീയമായി തീരുമാനിക്കേണ്ട കാര്യമാണ്. അതൊരിക്കലും രാഷ്ട്രീയപരമായി തീരുമാനിക്കപ്പെടേണ്ട ഒന്നല്ല. പലതരം ജനവിഭാഗങ്ങളിൽ വൈറസ് വകഭേദങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നതനുസരിച്ചു വേണം തീരുമാനമെടുക്കാൻ. ചില രാജ്യങ്ങൾ തികച്ചും അപക്വമായ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ബൂസ്റ്റർ ഡോസ് ആലോചിക്കാതെ നൽകുന്നത് അത്തരമൊരു തീരുമാനമാണ്. ഡേറ്റയും പഠനവും അനുസരിച്ചു വേണം അത്തരം തീരുമാനമെടുക്കാൻ.

ബൂസ്റ്റർ ആവശ്യമെന്ന് ഞങ്ങളുടെ നിരീക്ഷണത്തിൽ തെളിഞ്ഞാൽ ലോകാരോഗ്യ സംഘടന വേണ്ടതു ചെയ്യും. ഇപ്പോൾ ലോകത്തെ അവസ്ഥ നോക്കുക. ചിലയിടങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മറ്റ് പലയിടത്തും വാക്സീൻ പരിരക്ഷയില്ലാതെ ആളുകൾ മരണപ്പെടുകയാണ്. പുതിയ വകഭേദം വരാതിരിക്കണമെങ്കിലും ലോകത്തിനാകെ വൈറസിൽനിന്നു പരിരക്ഷ വേണമെങ്കിലും എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാനാകണം. ഈ വർഷം അവസാനത്തോടെ 1100 കോടി ഡോസ് വാക്സീന്‍ നിർമിക്കുമെന്നാണ് സ്വകാര്യ കമ്പനികൾ പറയുന്നത്. എന്നിട്ടു പോലും വിതരണം പരിമിതമാണിപ്പേൾ.

ഈ ഡോസുകൾ സമ്പന്ന രാജ്യങ്ങളിൽ മാത്രമായി നിലനിന്നാൽ ലോകത്തിന്റെ പ്രശ്‌നം അവസാനിക്കുമെന്ന് കരുതാനുമാവില്ല. ലോകത്തിന്റെ 40 ശതമാനം ജനസംഖ്യയ്‌ക്കെങ്കിലും ആദ്യ ഡോസ് നൽകിയശേഷം നമുക്ക് ബൂസ്റ്റർ ഡോസുകളെ കുറിച്ച് ചിന്തിച്ചാൽ പോരേ? എല്ലാ സമ്പന്ന രാജ്യങ്ങളും വാക്സീൻ ഇല്ലാത്ത രാജ്യങ്ങൾക്കു പങ്ക് വയ്ക്കണമെന്നതാണ് ഞങ്ങളുടെ അഭ്യർഥന. ഈ വർഷം അവസാനം വരെയെങ്കിലും, ബൂസ്റ്റർ ഡോസുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

സമ്പന്ന-ദരിദ്ര രാജ്യങ്ങളിലെ വാക്സീൻ അന്തരത്തെക്കുറിച്ച് പറഞ്ഞല്ലോ. ആഫ്രിക്കയിൽ 3% ജനങ്ങൾക്കു മാത്രമാണു വാക്സീന്‍ ലഭിച്ചിരിക്കുന്നത്!

അവർക്ക് ആവശ്യത്തിനു വിതരണം ചെയ്യാനുള്ള വാക്സീൻ ലഭിക്കുന്നില്ലെന്നതാണു സത്യം. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്‌സ് കൂട്ടായ്മ (COVID-19 Vaccines Global Access) ആവശ്യത്തിനു വാക്സീൻ ലഭിക്കാതെ നട്ടംതിരിയുകയാണ്. സമ്പന്ന രാജ്യങ്ങൾ നിർമാതാക്കളിൽനിന്ന് എല്ലാ വാക്സീൻ ഡോസുകളും നേരിട്ടു വാങ്ങി സംഭരിക്കുകയാണ്. ‘കോവാക്സിന്’ വിതരണത്തിനായുള്ളതിന്റെ 30 ശതമാനം നൽകേണ്ടിയിരുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്. എന്നാൽ ഈ വർഷം അതു സാധ്യമാകുമെന്നു തോന്നുന്നില്ല.

A Police health worker prepares a dose of the Sinopharm vaccine against the Covid-19 coronavirus at a vaccination camp held in Colombo on August 14, 2021. (Photo by ISHARA S. KODIKARA / AFP)

ആഫ്രിക്ക പോലുള്ള ഭൂഖണ്ഡങ്ങളിൽ വാക്സീൻ നൽകുന്നതിലെ ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ്?

ആവശ്യത്തിന് വാക്സീൻ ലഭിക്കാത്തതാണ് ഏറ്റവും പ്രധാന വെല്ലുവിളി. ആസൂത്രണം, ലോജിസ്റ്റിക്‌സ്, മനുഷ്യവിഭവശേഷി എന്നിവയിലും ചില പ്രശ്‌നങ്ങളുണ്ട്. സമ്പന്നമല്ലാത്ത രാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകർ പൊതുവെ കുറവാണ് എന്നതും കണക്കിലെടുക്കണം. ചിലപ്പോൾ അവർക്ക് വാക്സീൻ ഫലപ്രദമായി സൂക്ഷിക്കാനുള്ള കോൾഡ് ചെയിൻ സംവിധാനവുമുണ്ടാകില്ല. എങ്കിലും ആവശ്യമായ നടപടികളെല്ലാം വേഗത്തിൽ നടപ്പാക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യുന്നുണ്ട്.

ഈ കോവിഡ് കാലം താങ്കൾക്ക് വ്യക്തിപരമായി ഏറെ വെല്ലുവിളി നിറഞ്ഞതാണല്ലോ. എങ്ങനെയാണ് ഈ സമ്മർദങ്ങളെ അതിജീവിക്കുന്നത്?

വെറുതെ പുറത്തിറങ്ങി നടക്കാനും സൈക്കിൾ ചവിട്ടാനും വ്യായാമം ചെയ്യാനുമെല്ലാം ഇഷ്ടമാണ്. കഴിഞ്ഞ 21 മാസമായി ആ ചിട്ടയാണു തുടരുന്നത്. അതുപോലെ പാട്ടുകൾ കേൾക്കാനും ഇഷ്ടമാണ്. പലപ്പോഴും സുഹൃത്തുക്കളുമായി സംസാരിക്കാറുണ്ട്. അതാണ് എനിക്ക് ഏറ്റവും പിന്തുണ നൽകുന്ന കാര്യം. വായന ഇഷ്ടമാണെങ്കിലും അധികം സമയം ലഭിക്കാറില്ല. അതിനാലിപ്പോൾ ശാസ്ത്ര–പരിസ്ഥിതി വിഷയങ്ങളിലെ പോഡ്‌കാസ്റ്റുകളാണ് സ്ഥിരമായി കേൾക്കുന്നത്.

മഹാമാരി കാലത്ത് ഏറ്റവും വലിയ ‘മിസ്സിങ്’ എന്തായിരുന്നു?

എന്താ സംശയം, മനുഷ്യരുമായുള്ള ഇടപെടലുകൾ. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ.

English Summary: Interview with WHO Chief Scientist Dr Soumya Swaminathan on COVID