ഈരാറ്റുപേട്ട നഗരസഭ: അധ്യക്ഷ സ്ഥാനം നിലനിർത്തി യുഡിഎഫ്
ഈരാറ്റുപേട്ട ∙ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സുഹ്റ അബ്ദുൽ ഖാദർ വീണ്ടും നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന | erattupetta municipality | UDF | SDPI | motion of no confidence | Suhra Abdul Khader | Manorama Online

ഈരാറ്റുപേട്ട ∙ നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സുഹ്റ അബ്ദുൽ ഖാദർ വീണ്ടും നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സുഹ്റയ്ക്ക് നേരത്തെ രാജിവയ്ക്കേണ്ടി വന്നത്. അന്ന് എൽഡിഎഫിന് ഒപ്പം ചേർന്ന് വോട്ട് ചെയ്ത കൗൺസിലർ അൻസൽന പരീക്കുട്ടി വീണ്ടും യുഡിഎഫിന് ഒപ്പംനിന്നു.
ഇതോടെ 14–5 എന്ന നിലയിൽ യുഡിഎഫ് ഭരണം നിലനിർത്തി. 28 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യുഡിഎഫ്–എസ്ഡിപിഐ അംഗങ്ങൾ 19 പേർ എത്തിയതോടെ കൗൺസിൽ കൂടാനുള്ള ക്വാറം തികഞ്ഞു. എസ്ഡിപിഐ നസീറ സുബൈറിനെ സ്ഥാനാർഥിയാക്കി. അൻസൽനയുടെ വോട്ടുൾപ്പെടെ 14 വോട്ട് സുഹ്റയ്ക്കും എസ്ഡിപിഐയുടെ 5 വോട്ട് നസീറയ്ക്കും ലഭിച്ചു.
English Summary: UDF regain Erattupetta Municipality