വീട്ടിൽ അവശേഷിച്ചത് ഒരു നായ മാത്രമായിരുന്നു. ഇത്രയും പേരുടെ മരണവെപ്രാളമെല്ലാം നടന്നിട്ടും കസേരകൾ മറിഞ്ഞുവീണിട്ടും നായ കുരച്ചില്ലെന്നതും ദുരൂഹമാണ്. ലളിത് ഭാട്ടിയയുടെ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയനിലയിലായിരുന്നു. സംഭവം നടന്ന വീട്ടിൽനിന്ന് 11 ഡയറികൾ കണ്ടെടുത്തിരുന്നു. ഇവയിലെല്ലാം പൊലീസ് വായിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍...Burari Deaths, The House of Secrets

വീട്ടിൽ അവശേഷിച്ചത് ഒരു നായ മാത്രമായിരുന്നു. ഇത്രയും പേരുടെ മരണവെപ്രാളമെല്ലാം നടന്നിട്ടും കസേരകൾ മറിഞ്ഞുവീണിട്ടും നായ കുരച്ചില്ലെന്നതും ദുരൂഹമാണ്. ലളിത് ഭാട്ടിയയുടെ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയനിലയിലായിരുന്നു. സംഭവം നടന്ന വീട്ടിൽനിന്ന് 11 ഡയറികൾ കണ്ടെടുത്തിരുന്നു. ഇവയിലെല്ലാം പൊലീസ് വായിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍...Burari Deaths, The House of Secrets

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ അവശേഷിച്ചത് ഒരു നായ മാത്രമായിരുന്നു. ഇത്രയും പേരുടെ മരണവെപ്രാളമെല്ലാം നടന്നിട്ടും കസേരകൾ മറിഞ്ഞുവീണിട്ടും നായ കുരച്ചില്ലെന്നതും ദുരൂഹമാണ്. ലളിത് ഭാട്ടിയയുടെ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയനിലയിലായിരുന്നു. സംഭവം നടന്ന വീട്ടിൽനിന്ന് 11 ഡയറികൾ കണ്ടെടുത്തിരുന്നു. ഇവയിലെല്ലാം പൊലീസ് വായിച്ചെടുത്തത് ഞെട്ടിക്കുന്ന വിവരങ്ങള്‍...Burari Deaths, The House of Secrets

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പോടു കൂടിയേ ‘ഹൗസ് ഓഫ് സീക്രട്ട്സ്’ എന്ന ഡോക്യുമെന്ററി വെബ്സീരീസ് കണ്ടിരിക്കാൻ കഴിയൂ. കാരണം ഇതൊരു യഥാർഥ സംഭവത്തിന്റെ പുനരാവിഷ്കാരമാണ്. രാജ്യം കണ്ട ഏറ്റവും ഭീതിദവും ഇന്നും രഹസ്യങ്ങൾ ചുരുളഴിയാത്തതുമായ ആത്മഹത്യാ പരമ്പരയുടെ കഥ. ഒറ്റ രാത്രി ഒരു വീട്ടിൽ ആത്മഹത്യ ചെയ്തത് 11 പേർ.

2018 ജൂലൈ ഒന്നിനാണു വടക്കു കിഴക്കൻ ഡല്‍ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തലസ്ഥാനത്തെയും രാജ്യത്തെ ആകെത്തന്നെയും‌ ഞെട്ടിച്ച ആ സംഭവത്തിന് പിന്നിലെ വസ്തുതകള്‍ അന്വേഷിക്കുന്ന ലീന യാദവിന്റെ ട്രൂ ക്രൈം ഡോക്യുമെന്ററി ‘ഹൗസ് ഒാഫ് സീക്രട്ട്സ്: ദ് ബുറാഡി ഡെത്ത്സ്’ റിലീസായതോടെ വീണ്ടും ചർച്ചകളും ശക്തമാവുകയാണ്. എന്താണ് ബുറാഡിയിലെ വീട്ടിൽ ആ രാത്രി സംഭവിച്ചത്? 

തൂങ്ങിമരിച്ച 11 ബുറാഡി കുടുംബാംഗങ്ങൾ. ചിത്രം: ട്വിറ്റർ
ADVERTISEMENT

കൂട്ടമരണം നടന്ന ദുരൂഹ രാത്രി

2018 ജൂൺ 30ന് രാത്രിയാണ് സന്ത് നഗറിൽ താമസിക്കുന്ന ഭാട്ടിയ കുടുംബത്തിലെ 11 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ ഏറ്റവും പ്രായം ചെന്ന വനിത നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചിലരുടെ കണ്ണും വായും മൂടുകയും കൈകൾ കെട്ടുകയും ചെയ്തിരിക്കുന്നതു ദുരൂഹത കൂട്ടി. ദുർമന്ത്രവാദത്തിന്റെ ഭാഗമായോ മറ്റോ കുടുംബത്തിലെ ഒരാൾ മറ്റുള്ളവരെ കൂട്ടക്കൊല ചെയ്തശേഷം ജീവനൊടുക്കിയതാകാമെന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ സംശയം.  

നാരായണി ഭാട്ടിയ (75), ആൺമക്കളായ ലളിത് (42), ഭൂപി (46), മകൾ പ്രതിഭ (55), മരുമക്കളായ സവിത (42), ടിന (38), കൊച്ചുമക്കളായ പ്രിയങ്ക (30), സ്വിത (22), നീതു (24), മീനു (22), ധീരു (12) എന്നിവരാണു മരിച്ചത്. വിശ്വാസപരമായ ചില ആചാരങ്ങൾ കുടുംബം പിന്തുടർന്നതായി വീട്ടിൽനിന്നു കിട്ടിയ കുറിപ്പുകൾ വ്യക്തമാക്കിയിരുന്നു. വീട്ടിൽ സംശയാസ്പദമായ രീതിയിൽ 11 കുഴലുകൾ സ്ഥാപിച്ചതും പൊലീസിനെ ചുറ്റിച്ചു. മന്ത്രവാദ സ്വാധീനമുണ്ടോ, മരണത്തിന് ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പൊലീസ് ആരാഞ്ഞെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. ആത്മഹത്യാ കുറിപ്പുപോലും ലഭിച്ചില്ല. 

രാജസ്ഥാനിൽനിന്ന് 22 വർഷം മുൻപു ബുറാഡിയിലെ സന്ത് നഗറിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിനു പലചരക്കിന്റെയും പ്ലൈവുഡിന്റെയും ബിസിനസായിരുന്നു. കൊലപാതക സംശയം പലരും ഉയർത്തിയതോടെ സൈക്കോളജിക്കൽ ഓട്ടോപ്സി ഉൾപ്പെടെയുള്ള അപൂർവ നടപടിക്രമങ്ങളും നടത്തിയെങ്കിലും കൂട്ടമരണത്തിലെ ദുരൂഹത കണ്ടെത്താനായില്ല. ആത്മഹത്യ തന്നെയെന്ന നിഗമനത്തിൽ അന്വേഷണം പൊലീസ് അവസാനി‌പ്പിക്കുകയും ചെയ്തു. കൂട്ടമോക്ഷപ്രാപ്തി ലക്ഷ്യമിട്ടുള്ള ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിഗമനം. ഭാട്ടിയ കുടുംബത്തിലെ വളർത്തുനായ ടോമിയും അധികം വൈകാതെ ഹൃദയാഘാതത്തെ തുടർന്നു ചത്തു.

ADVERTISEMENT

സൂത്രധാരൻ മൂത്തമകനോ?

നാരായണിയുടെ മകൻ ലളിത് ഭാട്ടിയയെയാണ് സംഭവത്തിൽ പൊലീസ് സംശയിച്ചത്. കൂട്ടമരണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് ഭാട്ടിയ, പിതാവിന്റെ ആത്മാവ് തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പിതാവിന്റേതിനു പുറമെ മറ്റു നാല് ആത്മാക്കളും വീട്ടിലുണ്ടെന്നും ലളിത് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചശേഷം ഇയാളും ആത്മഹത്യ ചെയ്തിരിക്കാമെന്നാണു സംശയം.

ബുറാഡി കുടുംബത്തിന്റെ മൃതദേഹങ്ങളുമായി എത്തിയ ആംബുലൻസ്. ചിത്രം: Sajjad HUSSAIN / AFP

വീട്ടിൽനിന്നു കണ്ടെടുത്ത കുറിപ്പുകളിൽ മോക്ഷം നേടാൻ എങ്ങനെ മരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ അവശേഷിച്ചത് ഒരു നായ മാത്രമായിരുന്നു. ഇത്രയും പേരുടെ മരണവെപ്രാളമെല്ലാം നടന്നിട്ടും കസേരകൾ മറിഞ്ഞുവീണിട്ടും നായ കുരച്ചില്ലെന്നതും ദുരൂഹമാണ്. ലളിത് ഭാട്ടിയയുടെ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയനിലയിലായിരുന്നു

മരണം മണക്കുന്ന രഹസ്യക്കുറിപ്പുകൾ

ADVERTISEMENT

2017 നവംബർ 11ന് ലളിത് ഭാട്ടിയ എഴുതിയ കുറിപ്പിൽ കുടുംബത്തിലെ ആരോ ചെയ്ത തെറ്റുകൾ കാരണമാണു പരാജയം നേരിടുന്നതെന്നു രേഖപ്പെടുത്തിയിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമല്ല. ‘ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതിൽ പരാജയപ്പെട്ടു. ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് അടുത്ത ദീപാവലിയിൽ പങ്കെടുക്കാൻ സാധിക്കില്ല. മുന്നറിയിപ്പുകൾ അവഗണിക്കരുത്. നാല് ആത്മാക്കൾ എന്നോടൊപ്പം ഇപ്പോഴുണ്ട്.

ബുറാഡി കുടുംബത്തിന്റെ വീടിനരികെയുള്ള ജനാലയിലൂടെ ആംബുലൻസ് എത്തുന്ന ദൃശ്യം കാണുന്ന അയൽക്കാർ. ചിത്രം: Sajjad HUSSAIN / AFP

ഹരിദ്വാറിൽ മതപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കുമ്പോൾ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നാണ് 2015 ജൂലൈ 15ന്റെ കുറിപ്പ്. പിതാവുൾപ്പെടെ ഭാട്ടിയ കുടുംബത്തോടു പലതരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. തന്റെയും ഭാര്യയുടെയും യോഗ്യതകളെക്കുറിച്ചാണ് ഒരു കുറിപ്പ്. ഒപ്പം തങ്ങളെപ്പോലെയാവണമെന്നു കുടുംബത്തോടും ആവശ്യപ്പെടുന്നു. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നിൽവച്ച് ഒരിക്കൽപോലും പിതാവിന്റെ ആത്മാവ് ലളിതിൽ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്. 

ബാട്ടിയ കുടുംബത്തിൽ സംഭവിച്ചതെന്ത്?

ഷെയേഡ് സൈക്കോട്ടിക് ഡിസോർഡർ എന്ന മാനസിക പ്രശ്നമാണ് ബാട്ടിയ കുടുംബത്തിലെ ദുരൂഹ ആത്മഹത്യകൾക്കു പിന്നിലെന്നാണ് മനശ്ശാസ്ത്രജ്ഞർ ഒടുവിലെത്തിയ നിഗമനം. അതായത് ഒരു കുടുംബത്തിലെ എല്ലാവരും ചേർന്ന് അവരിൽ ഒരാളിൽ അങ്ങേയറ്റം വിശ്വാസമർപ്പിക്കുന്നു. അയാൾ പറയുന്നതെന്തും ചോദ്യം ചെയ്യുക പോലും ചെയ്യാതെ അനുസരിക്കുന്ന ഒരു മാനസിക അടിമത്തത്തിന് വിധേയരായിരിക്കും മറ്റുള്ളവർ. ഭാട്ടിയ കുടുംബത്തിൽ നാരായണിയുടെ മൂത്ത മകൻ ലളിത് ഭാട്ടിയയ്ക്കായിരുന്നു ഇത്തരത്തിൽ മറ്റുള്ളവരെ പറഞ്ഞു മയക്കി ആത്മഹത്യ ചെയ്യിക്കാനുള്ള ഡെല്യൂഷനൽ ഡിസോർഡർ എന്ന മാനസികപ്രശ്നമുണ്ടായിരുന്നത്. 

ബുറാഡി കുടുംബത്തിന്റെ മൃതദേഹങ്ങളുമായി ആംബുലൻസ് എത്തിയപ്പോൾ തടിച്ചുകൂടിയ ജനം. ചിത്രം: Sajjad HUSSAIN / AFP

സംഭവം നടന്ന വീട്ടിൽനിന്ന് 11 ഡയറികൾ കണ്ടെടുത്തിരുന്നു. ഇവയിലെല്ലാം ആത്മഹത്യ ചെയ്യുന്നതു സംബന്ധിച്ച വിശദമായ കുറിപ്പുകൾ രേഖപ്പെടുത്തിയിരുന്നു. ‘അനുഷ്ഠാന സമയത്ത് എല്ലാവരും അവരവരുടെ വായ് സ്വയം മൂടിക്കെട്ടുകയും കൈകൾ പരസ്പരം കെട്ടാൻ സഹായിക്കുകയും വേണം’ എന്നതുൾപ്പെടെ എങ്ങനെ സംയമനത്തോടെ ആത്മഹത്യ ചെയ്യണമെന്നതടക്കമുള്ള വിവരങ്ങൾ എഴുതിയ ഡയറികളാണ് ഓരോരുത്തരും സൂക്ഷിച്ചിരുന്നത്. ആത്മഹത്യ മോക്ഷപ്രാപ്തിക്കുള്ള മാർഗമായാണ് ഭാട്ടിയ കുടുംബം കണ്ടതെന്നാണ് ഈ ഡയറികൾ സാക്ഷ്യപ്പെടുത്തുന്നത്.

പ്രേതഭവനം പിന്നീട് ഡയഗ്നോസ്റ്റിക് കേന്ദ്രം

ബുറാഡിയിലെ കൂട്ട ആത്മഹത്യ നടന്ന വീട് 2019ൽ ഡയഗ്നോസ്റ്റിക് കേന്ദ്രമാക്കി മാറ്റിയതും പിന്നീട് വാർത്തകളിൽ നിറഞ്ഞു. പതോളജിസ്റ്റായ ഡോ. മോഹൻ സിങ്ങാണു വീട് വാടകയ്ക്കെടുത്തത്.  വീടിന്റെ ഒരു ഭാഗം പരിശോധനാ കേന്ദ്രമാക്കി മാറ്റാനും മുകൾഭാഗത്തു താമസിക്കാനുമായിരുന്നു ഇദ്ദേഹത്തിന്റെ തീരുമാനം. കൂട്ട ആത്മഹത്യക്കു ശേഷം പ്രേത ഭവനമെന്നു പേരു വീണ വീട്ടിൽ താമസിക്കാൻ ആരും തയാറായിരുന്നില്ല. എന്നാൽ അന്ധവിശ്വാസങ്ങളെയൊന്നും ഭയക്കാതെ ഡോ. മോഹൻ സിങ് വീട് സ്വന്തമാക്കുകയായിരുന്നു. 

ബുറാഡി കുടുംബത്തിന്റെ വീട്.ചിത്രം: ട്വിറ്റർ

‘ഞാൻ അന്ധവിശ്വാസിയല്ല. ഭൂതപ്രേതാദികളിൽ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഇവിടെ എത്തില്ലായിരുന്നു. എന്റെ രോഗികൾക്കും ഇവിടെ വരാൻ പ്രയാസമില്ല’ ഇതായിരുന്നു ഡോ. മോഹൻ സിങ്ങിന്റെ വിശദീകരണം. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് ഇദ്ദേഹം താമസം മാറ്റിയത്. 25,000 രൂപ വാടകയ്ക്കാണ് വീട് സ്വന്തമാക്കിയത്. എന്തെങ്കിലും ദോഷം നിലനിൽക്കുന്നെങ്കിൽ അതു മാറ്റാൻ പൂജകൾ ചെയ്യാനും അദ്ദേഹം മറന്നില്ല.  ഇതോടെ ബുറാഡി കുടുംബത്തിലുള്ള ശനിദശ മാറിയെന്ന് ചില സമീപവാസികൾക്കും ആശ്വാസമായി.  

മനശ്ശാസ്ത്രപരം ചിത്രം

ശബ്ദ്, തീന്‍ പത്തി, പാര്‍ച്ച്ഡ്, രജ്മാ ചാവല്‍ എന്നീ ഫീച്ചർ സിനിമകളുടെ സംവിധായികയാണ് ലീന യാദവ്. ഒരു ക്രൈം ത്രില്ലർ എന്നതിലുപരി സൈക്കോളജിക്കൽ ഡോക്യുമെന്ററി മൂവിയായിട്ടാണ് ‘ഹൗസ് ഒാഫ് സീക്രട്ട്സ്’ എന്ന ചിത്രം  അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു വിഷയം അതിന്റെ അതിവൈകാരികതയിൽ മാത്രമൊതുക്കാതെ സാമൂഹികമായും മനശ്ശാസ്ത്രപരമായും കൂടി വിശകലനം ചെയ്യുകയാണ് ചിത്രം. 

അന്വേഷണത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മെഡിക്കല്‍ പ്രഫഷനലുകളുടെയും ബന്ധുമിത്രാദികളുടെയും തുറന്നുപറച്ചിലുകള്‍ക്കു പുറമേ ന്യൂസ് ഫൂട്ടേജുകളും സ്റ്റോക്ക് ഫൂട്ടേജുകളുമൊക്കെ ഉൾപ്പെടുത്തിയാണ് ‘ദ് ഹൗസ് ഓഫ് സീക്രട്ട്സ്’ തയാറാക്കിയിരിക്കുന്നത്. മൂന്നു വർഷം മുൻപ് വാർത്തകളിലെ ട്രെൻഡിങ് വിഷയമായിരുന്നു ബുറാഡി കൂട്ടമരണം. ഇപ്പോൾ ഡോക്യുമെന്ററി പുറത്തിറക്കിയ നെറ്റ്‌ഫ്ലിക്സിലും ഇന്ത്യയിലെ ടോപ് ട്രെൻഡിങ്ങിൽ ഇതുണ്ട്.

English Summary: 'The House of Secrets': What Really Happened in Burari Family? Mystery Remains Unsolved