തൊടുപുഴ∙ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് | kokkayar landslide | Landslide | Rain Havoc | Rain In Kerala | Rain | Idukki | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്. 

മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി.

ADVERTISEMENT

നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

ADVERTISEMENT

English Summary: Fousiya's whatsapp video before Kokkayar Landslide