‘അവര്‍ ടെറസിന് മുകളില്‍ കയറിനിന്നു, പക്ഷേ..’; ഉരുളുകൾ തോൽപ്പിച്ച നാട്
കോട്ടയം ∙ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഇടുക്കി, കോട്ടയം ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വഴിവെട്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് മിക്കയിടങ്ങളിലും rain havoc in kerala, rain updates in kerala, kerala rain news, kerala rain forecast, landslide, Manorama News

കോട്ടയം ∙ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഇടുക്കി, കോട്ടയം ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വഴിവെട്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് മിക്കയിടങ്ങളിലും. കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളിൽ ചെറുതും വലുതുമായി പൊട്ടിയ അൻപതിലേറെ ഉരുളുകൾ മണിമലയാറിനെ ഉഗ്രരൂപിയാക്കി.
വടക്കേമലയിലും ഇളങ്കാടും പൊട്ടിയ ഉരുളുകൾ ഭയപ്പെടുത്തുന്ന കാഴ്ചയാണ്. മരവും വെള്ളവും പാറക്കെട്ടുകളുമായി ഏക്കർ കണക്കിന് ഭൂമി പലയിടങ്ങളിൽ നിന്നായി മണിമലയാറിലേക്ക് ഒഴുകിയിറങ്ങി. കൊക്കയാർ പഞ്ചായത്തിലെ ഇളങ്കാട് പുഴ രണ്ടായി പിളർന്നൊഴുകി. ഓലിക്കൽ ഷാലറ്റിന്റെ ജീവൻ കവർന്നതും ഇവിടെവച്ചാണ്.
‘ഒരു വീട്ടിൽ 21 പേർ ഉണ്ടായിരുന്നു. വീടിന്റെ രണ്ടുവശത്തും വെള്ളമായിരുന്നു. അവരെ രക്ഷപ്പെടുത്താൻ ഒരുവഴിയുമില്ല. ടെറസിന് മുകളിൽ കയറിയവർ അപ്പുറത്തെ ഷെഡിലേക്ക് ചാടി അക്കരെ കടക്കാൻ ശ്രമിച്ചെങ്കിലും ഷെഡ് പറിഞ്ഞുപോകുകയായിരുന്നു’- രക്ഷാപ്രവർത്തനത്തിലേർപ്പെട്ട യുവാവ് പറഞ്ഞു.
ചിന്തിക്കാൻ പോലും ഇടനൽകാതെ പ്രളയജലം ആർത്തലച്ചെത്തി. പലരുടെയും ജീവൻ രക്ഷിച്ചത് പതറാതെനിന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ്. പ്രകൃതിക്ഷോഭത്തിൽ അറ്റുപോയ നാടിനെ പുറംലോകവുമായി കൂട്ടിയിണക്കാൻ നാട്ടുകാർ തന്നെയാണ് രംഗത്തുണ്ടായിരുന്നത്.
English Summary: Kottayam,Idukki landslide