കണ്ണൂർ ∙ ന്യൂനമർദം, കനത്ത മഴ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കേരളം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനവും ചർച്ചയും ആവശ്യമാണെന്നും vd satheesan, Kerala rain, rain, Gadgil Report, Kerala Flood, Landslide, Manorama News

കണ്ണൂർ ∙ ന്യൂനമർദം, കനത്ത മഴ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കേരളം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനവും ചർച്ചയും ആവശ്യമാണെന്നും vd satheesan, Kerala rain, rain, Gadgil Report, Kerala Flood, Landslide, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ന്യൂനമർദം, കനത്ത മഴ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കേരളം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനവും ചർച്ചയും ആവശ്യമാണെന്നും vd satheesan, Kerala rain, rain, Gadgil Report, Kerala Flood, Landslide, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ന്യൂനമർദം, കനത്ത മഴ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ കേരളം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനവും ചർച്ചയും ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങളെയും അതു നേരിടുന്നതിലെ വീഴ്ചകളെയും പറ്റി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികരണമെന്നതിലുപരി പരിസ്ഥിതി സംബന്ധിച്ച സ്വന്തം നിലപാടുകൾ കൂടിയാണ് സതീശൻ വ്യക്തമാക്കിയത്. ആ തുറന്നുപറച്ചിലുകളിലേക്ക്.

‘കേരളം പ്രളയഭീഷണിയിലാണ്. ഓരോ വർഷവും കേരളം കൂടുതൽ കൂടുതൽ പരിസ്ഥിതി ലോലമാവുകയാണ്. പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളുണ്ടാക്കുന്ന ആഘാതം മുഴുവൻ ഏൽക്കേണ്ടി വരുന്നതു കർഷകരാണ്. അവരാണു പരിസ്ഥിതി ആഘാതത്തിന്റെ ശരിയായ ഇരകൾ. അവരുടെ ജീവനും സ്വത്തും അപകടത്തിലാണ്. അവരുടെ വിളകളും കൃഷിയിടവും വീടുകളും നശിക്കുകയാണ്. ഈ അവസരത്തിൽ നാം മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരാണു തള്ളിക്കളഞ്ഞത്. ഇപ്പോൾ അതിനെക്കുറിച്ചു ചർച്ച ചെയ്തിട്ടു കാര്യമില്ല.’– സതീശൻ പറഞ്ഞു. 

ADVERTISEMENT

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാണോ ആവശ്യപ്പെടുന്നത്? 

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ വിവാദത്തിനു ഞാനില്ല. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന തരത്തിൽ ഞാൻ അഭിപ്രായം പറയുകയും അതു വിവാദമാക്കുകയുമാണു ചില മാധ്യമ പ്രവർത്തകർക്കു വേണ്ടത്. അതിനു നിന്നുതരാൻ ഞാനില്ല. ബ്രേക്കിങ് ന്യൂസിനു വേണ്ടിയാണവരുടെ ചോദ്യം. അത് ബാലിശമാണ്. പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കുകയും കർഷകനെ രക്ഷിക്കുകയുമാണു ചെയ്യേണ്ടത്. അതിന് ആഴത്തിലുള്ള പഠനവും ചർച്ചയും വേണമെന്നാണ് എന്റെ ആവശ്യം

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തിരസ്കരിച്ചതിനാൽ അതിനെ അടിസ്ഥാനമാക്കി ഇനി ചർച്ച നടത്തിയിട്ടു കാര്യമില്ല. അതിലെ നല്ല നിർദേശങ്ങളടക്കം പരിഗണിച്ചുള്ള ദീർ‍ഘകാല പരിഹാര നടപടികളാണു വേണ്ടത്. പരിസ്ഥിതിയെ പറ്റി പറയുമ്പോൾ, കർഷകവിരുദ്ധം എന്ന് ആക്ഷേപിക്കുന്ന സ്ഥിതിയുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അതതു തദ്ദേശ സ്ഥാപനങ്ങൾ ചർച്ച ചെയ്തു പരിഹാര നടപടിയെടുക്കാനാണു നിർദേശിച്ചിരുന്നത്.

റിപ്പോർട്ടിലെ നിർദേശങ്ങളെ ഞാനടക്കമുള്ളവർ അന്നു പിന്തുണച്ചതാണ്. എന്നാൽ, ഗാഡ്ഗിൽ റിപ്പോർട്ട് മുഴുവനായി കർഷക വിരുദ്ധമാണെന്ന തെറ്റായ പ്രചാരണമാണു മലയോര പ്രദേശങ്ങളിലുണ്ടായത്. അതു പലരും വിശ്വസിക്കുകയും ചെയ്തു. പരിസ്ഥിതി സൗഹൃദമായ വീടുകൾ നിർമിക്കണമെന്ന നിർദേശത്തെ, വീടിനു പച്ച പെയിന്റടിക്കണമെന്ന തരത്തിൽ വളച്ചൊടിച്ചു. 2 പശുക്കളിലധികം വളർത്തരുതെന്ന പ്രചാരണമുണ്ടായി. കൃഷിയും കാലിവളർത്തലും യോജിച്ചു കൊണ്ടുപോകണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. 

കോട്ടയം ഇല്ലിക്കൽ റോഡ് വെള്ളത്തിൽ
ADVERTISEMENT

കേരളത്തിനു മുന്നിലുള്ള വെല്ലുവിളികൾ?

മൂന്നു വർഷത്തിനിടെ കാലാവസ്ഥാ വ്യതിയാനം കേരളത്തെ അപകടരമായ മേഖലയിലെത്തിച്ചിരിക്കുകയാണ്. രണ്ടു തലമുറ കഴിഞ്ഞാലേ കാലാവസ്ഥാ വ്യതിയാനം കേരളത്തെ ബാധിക്കൂ എന്നാണു ഞാൻ 5 വർഷം മുൻപു വരെയും കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. കാലാവസ്ഥാ മാറ്റം വീട്ടുമുറ്റത്തെത്തിയിരിക്കുകയാണ്. ഓരോരുത്തരെയും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. അതിനു മലയോരമെന്നോ പുഴയോരമെന്നോ കടലോരമെന്നോ ഇല്ല. കാലാവസ്ഥാ മാറ്റത്തെ പറ്റി ഗൗരവമായ ചർച്ചയാണു വേണ്ടത്.

സർക്കാരിനെ വിമർശിക്കുകയല്ല. കേരളത്തെ രക്ഷിക്കാൻ നടപടി വേണം. തീരപ്രദേശത്തായാലും മലയോരത്തായാലും മനുഷ്യൻ കഷ്ടപ്പെടുകയാണ്. കർഷകരെ മുന്നിൽ നിർത്തി, കേരളത്തിലെ പ്രകൃതി വിഭവങ്ങൾ ക്വാറിമാഫിയ കൊള്ളയടിക്കുന്നു. അനധികൃത ക്വാറികളെ സർക്കാർ നിയന്ത്രിക്കണം. പശ്ചിമഘട്ടത്തിലെ കുന്നുകളിൽനിന്ന്, പരിസ്ഥിതിക്ക് ആഘാതമുണ്ടാകാത്ത തരത്തിൽ എത്രമാത്രം കല്ലുംമണ്ണും എടുക്കാമെന്ന് ആദ്യം പഠിക്കുകയാണു വേണ്ടത്. അതിനു കൂടിയാലോചന നടത്തണം. ആരു വേണമെങ്കിലും എടുത്തു കൊണ്ടുപോയ്ക്കോട്ടെ എന്ന തരത്തിൽ എല്ലാവർക്കും ക്വാറി ലൈസൻസ് കൊടുത്തുകൊണ്ടിരിക്കുകയാണ്. 

റൂം ഫോർ റിവർ എന്ന ഡച്ച് മാതൃക മുഖ്യമന്ത്രി മുന്നോട്ടു വച്ചിരുന്നല്ലോ? 

ADVERTISEMENT

വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കാൻ എത്രയധികം കല്ലും മണ്ണും വേണ്ടി വരുമെന്നു സർക്കാർ ചിന്തിച്ചിട്ടുണ്ടോ? കെ റെയിൽ നടപ്പാക്കുമ്പോൾ, കേരളത്തെ കോട്ട കെട്ടി വേർതിരിക്കുന്ന അവസ്ഥയാണുണ്ടാവുക. റൂം ഫോർ റിവർ എന്ന ഡച്ച് മാതൃകയെ പറ്റി പറഞ്ഞ മുഖ്യമന്ത്രി, കെ റെയിൽ പദ്ധതി കേരളത്തിനുണ്ടാക്കുന്ന പരിസ്ഥിതി ആഘാതത്തെ പറ്റി ആലോചിക്കുന്നതേയില്ല. കേരളത്തെ മതിൽ കെട്ടി വേർതിരിക്കുന്ന പദ്ധതിയാണു കെ റെയിൽ.

കെ റയിൽ പദ്ധതി വരുന്ന പ്രദേശങ്ങൾ

300 കിലോമീറ്ററോളം 10 മുതൽ 30 അടി വരെ ഉയരത്തിൽ മണ്ണിട്ടുയർത്തിയിട്ട്, അതിനു മുകളിലാണു റെയിൽ പോകുന്നത്. മറ്റിടങ്ങളിൽ മല തുരക്കും. നിരപ്പായ ഇടങ്ങളിലൂടെ പോകുന്ന സ്ഥലങ്ങളിൽ 30 അടി ഉയരത്തിൽ ഇരുവശത്തും മതിലുകളുണ്ടാക്കണം. ഇത്രയും വലിയ നിർമിതി വരുന്നതോടെ അരുവികളും പുഴകളും നീർച്ചാലുകളുമൊക്കെ തടസ്സപ്പെടും. വെള്ളക്കെട്ടുണ്ടാകും. പദ്ധതിയെ പറ്റി സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്തണം. അതു ഭൂമി ഏറ്റെടുക്കുന്നതിനു മുൻപുതന്നെ വേണം. 

പമ്പയിലെ മണലെടുപ്പിനു യുഡിഎഫ് എതിരായിരുന്നില്ലേ?

പമ്പയിലെ മണലെടുപ്പിനെയല്ല, അതിന്റെ പേരിലുള്ള ക്രമക്കേടിനെയും അഴിമതിയെയുമാണു യുഡിഎഫ് ചോദ്യം ചെയ്തതും തടഞ്ഞതും. മണിക്കൂറുകൾ മഴ പെയ്താൽ പോലും പ്രളയമാകുന്ന സ്ഥിതിയാണു കേരളത്തിൽ. 2018ലെ പ്രളയത്തിനു ശേഷം കേരളത്തിലെ എല്ലാ നദികളിലും വ്യാപകമായി ചെളിയും മണലും അടിഞ്ഞിട്ടുണ്ട്. അതു മാറ്റാൻ 3 വർഷമായി ഒരു ശ്രമവും നടത്തിയിട്ടില്ല. നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു. കുറച്ചു വെള്ളം വന്നാൽ പോലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. 

പ്രളയകാലത്തു സർക്കാരിനെ ഒറ്റപ്പെടുത്തുന്നതു ശരിയാണോ? 

പ്രളയകാലത്തു സർക്കാരിനെ ഒറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്യുകയല്ല. 2018ൽ, ഡാം തുറക്കുമ്പോൾ പറവൂർ മേഖലയിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളമെത്തുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ, പുഴയിലൂടെ വെള്ളം എത്തിയപ്പോൾ ഉയരം 6 മീറ്ററായിരുന്നു. ഇതാണു നമ്മുടെ കണക്ക്. കൃത്യമായ പഠനമായിരിക്കണം. എന്റെ മണ്ഡലം 2018ലെ പ്രളയത്തിൽ ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചതാണ്. 1.5 ലക്ഷം പേർ ക്യാംപുകളിലായിരുന്നു. 30,000 പേരെ രക്ഷാപ്രവർത്തനത്തിലൂടെയാണു വീടുകളിൽനിന്നു മാറ്റിയത്. 70,000 വീടുകളിൽ വെള്ളം കയറി.

അവരൊക്കെ ഇനിയെന്നു സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചു വരാനാണ്? പക്ഷേ, മുംബൈ ഐഐടിയിലെ വിദഗ്ധരെ വച്ച് ഞാൻ സ്വന്തം നിലയിൽ പഠനം നടത്തുകയും പ്രളയജലം വന്നാൽ എവിടെയൊക്കെ ഏതൊക്കെ രീതിയിലാണു ബാധിക്കുകയെന്നു കൃത്യമായി മനസ്സിലാക്കുകയും ചെയ്തു. പുഴയിൽ ഒരടിയോ രണ്ടടിയോ മൂന്നടിയോ വെള്ളം പൊങ്ങിയാൽ ഇന്ന് എവിടെ വരെ അതെത്തുമെന്നു കൃത്യമായി എനിക്കറിയാം. അതിനനുസരിച്ചുള്ള പുനരധിവസമാണ് എന്റെ മണ്ഡലത്തിൽ നടത്തുന്നതും. ഇത്, 2019ൽ ഏറെ ഗുണം ചെയ്തു. ഇത്തവണയും ഞങ്ങൾ ഇതേ രീതിയിലാണു പ്രളയത്തെ നേരിടുന്നത്. ഇതൊരു മണ്ഡലത്തിന്റെ മാത്രം കാര്യമാണ്. കേരളത്തിൽ മുഴുവനായി ഇതുപോലെ ചെയ്യാൻ എന്താണു തടസ്സം? 

ഇക്കാര്യത്തിൽ ഒഡിഷയുടെ മാതൃക ശ്രദ്ധേയമാണ്. 1988ൽ ചുഴലിക്കാറ്റിൽപെട്ട് ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും വൻതോതിൽ നാശനഷ്ടമുണ്ടാവുകയും ചെയ്ത ഒഡിഷയിൽ, 2018ൽ അതിലേറെ രൂക്ഷമായ ചുഴലിക്കാറ്റുണ്ടായപ്പോൾ 2 പേർ മാത്രമാണു മരിച്ചത്. എന്തു ചെയ്യണമെന്ന കൃത്യമായ പദ്ധതിയും സംവിധാനവും അവർക്കുണ്ടാക്കാൻ സാധിച്ചു. യുഡിഎഫ് പ്രവർത്തകർ സംസ്ഥാനത്തു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പക്ഷേ, ദീർഘവീക്ഷണത്തോടെയുള്ള ദീർഘകാല പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യണം. 

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ

ഇത്തവണത്തെ ന്യൂനമർദ മുന്നറിയിപ്പിന്റെ കാര്യത്തിൽ ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ച പറ്റിയോ?

സംസ്ഥാനത്തെ ദുരന്തങ്ങൾ നേരിടുന്നതിനു കൂടുതൽ ഏകോപനത്തോടെയും ഊർജസ്വലതയോടെയുമുള്ള പ്രവർത്തനം ആവശ്യമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരു ദുരന്തമാണ്. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നു അമേരിക്കൻ ബഹിരാകാശ ഏജൻസിയായ ‘നാസ’ അടക്കമുള്ള വിദേശ ഏജൻസികൾ ഈ മാസം എട്ടിനുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ന്യൂനമർദം കൊച്ചിക്കും കോഴിക്കോടിനുമിടയിൽ ആഞ്ഞടിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 2 ദിവസം മുൻപേ പറഞ്ഞിരുന്നു.

ഇതിനൊക്കെ തെളിവുണ്ട്. പക്ഷേ, പേമാരിയും മലയിടിച്ചിലുമുണ്ടായി ഒന്നര മണിക്കൂറിനു ശേഷമാണു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റെഡ് അലർട്ട് വരുന്നത്. മുന്നറിയിപ്പു നൽകുന്നതിലുണ്ടായ പാളിച്ചകളെ പറ്റി അന്വേഷണം വേണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പിരിച്ചുവിട്ട് പുതിയ സംവിധാനം ഏർപ്പെടുത്തണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഒരു സംവിധാനവുമില്ലാത്ത സംവിധാനമാണത്.

2018ലെ അബദ്ധം ആവർത്തിക്കരുത്. ഇടമലയാർ, ഇടുക്കി ഡാമുകൾ ഒരുമിച്ചു തുറക്കരുത്. ഡാമുകൾ തുറക്കുമ്പോൾ വേലിയേറ്റ സമയവും വൃഷ്ടി പ്രദേശങ്ങളിലെയും നദീതടങ്ങളിലെയും മഴയും പരിഗണിക്കണം. കടൽ, വെള്ളം ഉൾക്കൊള്ളാത്ത സമയത്തു ഡാമിലെ വെള്ളമെത്തുന്നതു നദീതടങ്ങളിൽ വെള്ളപ്പൊക്കത്തിനിടയാക്കും. ഡാം മാനേജ്മെന്റ് നിർദേശങ്ങൾ കർശനമായി പാലിക്കണം. ദീർഘവീക്ഷണത്തോടെയുള്ള പരിഹാര പദ്ധതികളാണിവിടെ വേണ്ടത്. നിർഭാഗ്യവശാൽ, 2018ലെ പ്രളയത്തിനു ശേഷവും ഇക്കാര്യത്തിൽ ആലോചനകളോ നടപടികളോ ഉണ്ടായതായി കാണുന്നില്ല.

കേന്ദ്ര വനനിയമ ഭേദഗതി സംബന്ധിച്ചു നിർദേശങ്ങൾ നൽകിയിരുന്നോ?

നൽകിയിട്ടുണ്ട്. കേരള വനനിയമം ശക്തമാണ്. അതിൽ വെള്ളം ചേർക്കുന്ന നിർദേശങ്ങൾ തടയാനുള്ള ഭേദഗതി സമർപ്പിച്ചിട്ടുണ്ട്.

English Summary: V D Satheesan on environmental issues