ഇടുക്കി ഡാമിൽ ജലനിരപ്പ് താഴ്ന്നു; മഴയ്ക്കും ശമനം: ആശങ്ക അകലുന്നു
തൊടുപുഴ ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിലവില്‍ മഴയില്ല. ഇടുക്കിയും | idukki dam water level falls | Idukki Arch Dam Shutter Opening | Cheruthony Dam | Manorama Online

തൊടുപുഴ ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിലവില്‍ മഴയില്ല. ഇടുക്കിയും ഇടമലയാറും തുറന്നിട്ടും പെരിയാറില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്. മഴ മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രതാനിര്‍ദേശമുണ്ട്.
കാലടിയിലും ആലുവയിലും പറവൂരിലുമൊന്നും അസാധാരണമായ തോതില്‍ വെള്ളം ഉയര്‍ന്നിട്ടില്ല. ആലുവ മണപ്പുറത്ത് പതിവുപോലെ ആളുകള്‍ വന്നുപോയി. രാത്രി 12.30 മുതല്‍ വേലിയിറക്കമായിരുന്നു. കടലിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതും ആശ്വാസമായി.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രളയഭീഷണിയുള്ള പ്രദേശങ്ങളിലടക്കം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ദുരന്ത നിവാരണസേനയുടെ സംഘം പറവൂരില്‍ ക്യാംപ് ചെയ്യുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ റവന്യൂ അധികൃതര്‍ നിര്‍ദേശം നല്കി.
English Summary: Water level falls in Idukki Dam