80 ഉരുള്‍പൊട്ടലുകള്‍; 340 വീട് തകര്‍ന്നു; ഭയപ്പെടുത്തി ആറ്റോരം കോളനി
Mail This Article
കോട്ടയം ∙ കൊക്കയാറിലും കൂട്ടിക്കലിലും ഉരുള്‍ ജീവനെടുത്തെങ്കില്‍, ജീവച്ഛവമായി മാറിയവരുടെ കഥയാണു കൊക്കയാറിന് അടുത്തുള്ള പ്രദേശങ്ങളിലുള്ളരുടേത്. ചെറുതും വലുതുമായ 80 ഉരുള്‍പൊട്ടലാണു വടക്കേമലയിലും വെംബ്ലിയിലും കനകപുരത്തുമായി ഉണ്ടായത്. ആളപായമില്ലാത്തതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിയാനും രക്ഷാപ്രവര്‍ത്തകർ എത്താനും വൈകി.
മണിക്കൂറുകള്‍ പെയ്ത മഴ സര്‍വതും നശിപ്പിച്ചാണു തോര്‍ന്നത്. പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ മൂന്ന് വാര്‍ഡുകളൊഴികെ എല്ലാം പേമാരിയില്‍ മുങ്ങി. 340 വീടുകള്‍ പൂര്‍ണമായും അഞ്ഞൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ്റോരം കോളനിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇനി താമസിക്കുക സാധ്യമല്ല. ഉരുള്‍പൊട്ടിയത് പകലായതിനാലാണ് ആളപായം ഉണ്ടാകാതിരുന്നത്. രാത്രിയായിരുന്നെങ്കില്‍ വന്‍ദുരന്തം ഉണ്ടായേനെയെന്നു നാട്ടുകാർ പറയുന്നു. മണ്ണിടിഞ്ഞു വീണുള്ള തടസ്സങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിനു കാലതാമസമുണ്ടാക്കി.
English Summary: Around 80 landslides happened in adjacent places of Kokkayar, Kottayam