അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാന്തര എക്സ്ചേഞ്ചുകളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട്ടെ ഹുണ്ടി സഹോദരങ്ങൾ കോടികൾ സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പാലക്കാട് പൊലീസ് പിടികൂടിയ... Kozhikode Hundi Brothers . Parallel Phone Exchange

അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാന്തര എക്സ്ചേഞ്ചുകളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട്ടെ ഹുണ്ടി സഹോദരങ്ങൾ കോടികൾ സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പാലക്കാട് പൊലീസ് പിടികൂടിയ... Kozhikode Hundi Brothers . Parallel Phone Exchange

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാന്തര എക്സ്ചേഞ്ചുകളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട്ടെ ഹുണ്ടി സഹോദരങ്ങൾ കോടികൾ സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും പാലക്കാട് പൊലീസ് പിടികൂടിയ... Kozhikode Hundi Brothers . Parallel Phone Exchange

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സംസ്ഥാനത്തെ സമാന്തര ഫോൺ എക്സ്ചേഞ്ച് തട്ടിപ്പിലെ മുഖ്യകണ്ണികൾ കോഴിക്കോട്ടെ ഒരേ കുടുംബത്തിലെ അംഗങ്ങളായ ആറു പേർ. ജില്ലാ പൊലീസിലെ ഉന്നതരുമായി അടുപ്പമുള്ള ഇവരെ പിടികൂടാൻ പൊലീസിനും മടി. കോഴിക്കോട് സിറ്റി പൊലീസ് 2017 മുതൽ റജിസ്റ്റർ ചെയ്ത സമാന്തര എക്സ്ചേഞ്ച് കേസുകളിൽ ഈ കുടുംബത്തിലെ അംഗങ്ങൾ പ്രതികളാണ്. എങ്കിലും ഒരാളെ പോലും ഇതു വരെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

അതേ സമയം ഇതേ കുടുംബത്തിലെ ഒരു അംഗം നടത്തുന്ന സമാന്തര എക്സ്ചേഞ്ച് ഒരു മാസം മുൻപ് പാലക്കാട് ജില്ലയിൽ കണ്ടെത്തി രണ്ടു ദിവസത്തിനുള്ളിൽ പാലക്കാട് പൊലീസ് കോഴിക്കോട് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇതേ പ്രതിയുടെ മകനെയാണ് കോഴിക്കോട് പൊലീസ് 4 വർഷമായി തിരയുന്നത്, സഹോദരനെ 4 മാസമായും. ജില്ലാ പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ സമ്മർദമാണ് കോഴിക്കോട് റജിസ്റ്റർ ചെയ്ത കേസുകളിലെ അറസ്റ്റ് വൈകാൻ കാരണമെന്നാണ് ആക്ഷേപം.

ADVERTISEMENT

അനുജൻ 4 മാസമായി ഒളിവിൽ, ചേട്ടൻ രണ്ടാം ദിവസം പിടിയിൽ

കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ പൊലീസ് കണ്ടെത്തിയത് ജൂലൈ ഒന്നിനാണ്. ചാലപ്പുറം സ്വദേശി പി.പി.ഷബീറാണ് ഇവയുടെ പ്രധാന നടത്തിപ്പുകാരനെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ സി ബ്രാഞ്ച് കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് മേട്ടുപ്പാളയത്ത് ആയുർവേദ മരുന്നുകടയുടെ മറവിൽ സമാന്തര എക്സ്ചേഞ്ച് നടത്തിയ കേസിലെ മുഖ്യപ്രതി കോഴിക്കോട് മൂഴിക്കൽ സ്വദേശി മൊയ്തീൻ കോയ ഷബീറിന്റെ മൂത്ത സഹോദരനാണ്.

പാരലൽ ഫോൺ എക്സ്‌ചേഞ്ചിൽനിന്നു പിടിച്ചെടുത്ത ഉപകരണം.

2017ൽ കോഴിക്കോട് രണ്ടു കേന്ദ്രങ്ങളിൽ സമാന്തര എക്സ്ചേഞ്ച് നടത്തിയ കേസിൽ പൊലീസ് തിരയുന്നയാളാണ് ഷറഫുദ്ദീൻ. മൊയ്തീൻ കോയയുടെ മകനാണ് ഇയാൾ. ഷബീറിന്റെയും മൊയ്തീൻ കോയയുടെയും മറ്റൊരു ബന്ധു 2004 മുതൽ ജില്ലയിലെ ഒട്ടേറെ സമാന്തര എക്സ്ചേഞ്ച് കേസുകളിൽ പ്രതിയായിരുന്നു. ഈ കുടുംബത്തിലെ മറ്റു രണ്ടു പേർ കൂടി പാലക്കാട്, കോഴിക്കോട് സമാന്തര ഫോൺ എക്സ്ചേഞ്ച് കേസുകളിൽ പൊലീസ് തിരയുന്നവരുടെ പട്ടികയിലുണ്ട്. ഹുണ്ടി ഫോൺ, കുഴൽ ഫോൺ എന്നീ പേരുകളിലാണ് സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പേരിനു മുൻപിൽ ഹുണ്ടി എന്നു കൂടി ചേർത്താണ് ഈ പ്രതികളിൽ പലരും നാട്ടിൽ അറിയപ്പെടുന്നത്.

പൊലീസിൽ സ്വാധീനം, ഉദ്യോഗസ്ഥർക്കു ഭീഷണി

ADVERTISEMENT

നഗരത്തിൽ ജനത്തിരക്കുള്ള കേന്ദ്രങ്ങളിലെ പ്രധാന കെട്ടിടങ്ങളിൽ ഏഴു സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിട്ടും ജില്ലയിലെ പൊലീസ് അറിഞ്ഞില്ല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവരം കൈമാറിയതിനു ശേഷം മാത്രമാണ് പൊലീസ് പരിശോധന നടത്തി സമാന്തര എക്സ്ചേഞ്ചുകൾ പിടികൂടിയത്.

2017ൽ നഗരത്തിലെ രണ്ടു കേന്ദ്രങ്ങളിൽ സമാന്തര എക്സ്ചേഞ്ചുകൾ പിടികൂടിയ കേസിൽ പൊലീസ് തിരയുന്ന പ്രതികളുടെ ബന്ധു സമാനമായ സ്ഥാപനം മാസങ്ങളായി നടത്തിയിട്ടും പൊലീസിന്റെ ശ്രദ്ധയിൽ പെടാത്തത് ഗുരുതരമായ വീഴ്ചയാണ് എന്ന് അന്വേഷണത്തിനെത്തിയ കേന്ദ്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജില്ലയിലെ ചില പൊലീസ് ഉദ്യോഗസ്ഥരും ഹുണ്ടി സഹോദരങ്ങളും തമ്മിലുള്ള അടുപ്പമാണ് ഈ വീഴ്ചയ്ക്കു പിന്നിൽ എന്ന് പൊലീസിനുള്ളിൽ തന്നെ സംസാരമുണ്ട്.

പാരലൽ എക്സ്ചേഞ്ചിന് ഉപയോഗിച്ച വസ്തുക്കൾ പിടിച്ചെടുത്തപ്പോൾ.

ജില്ലാ സി ബ്രാഞ്ചിന്റെ അന്വേഷണം ശരിയായ ദിശയിലാണ് എന്നു തിരിച്ചറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ മാറ്റുമെന്നായിരുന്നു ഹുണ്ടി സഹോദരങ്ങളിൽ ഒരാൾ ഭീഷണി മുഴക്കിയത്. സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കാൻ അഭിഭാഷകനൊപ്പം എത്തിയപ്പോഴായിരുന്നു ഈ ഭീഷണി.

മുടക്കിയത് കോടികൾ, ലാഭം തിരഞ്ഞ് പൊലീസ്

ADVERTISEMENT

ഒരേ സമയം 32 മുതൽ 128 സിമ്മുകൾ വരെ പ്രവർത്തിപ്പിക്കുന്ന 74,000 രൂപ മുതൽ 1.35 ലക്ഷം രൂപ വരെ വില വരുന്ന നൂറോളം ഉപകരണങ്ങളാണ് വിവിധ സമാന്തര ഫോൺ എക്സ്ചേഞ്ചുകളിൽ നിന്നായി പൊലീസ് പിടികൂടിയത്. ഇതിനു മാത്രം ഒരു കോടിയോളം രൂപ വിലവരും. ഇതിനു പുറമെ 3720 സിം കാർഡുകൾ, ലാപ്ടോപുകൾ, വൈഫൈ റൂട്ടറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എക്സ്ചേഞ്ചുകളിൽനിന്നുള്ള ഫോൺവിളികളിൽനിന്നുള്ള സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിച്ച് ഇത്രയും വലിയ തുക മുതൽമുടക്കില്ലെന്നു പൊലീസ് കരുതുന്നു.

ലാൻഡ് ഫോൺ കാലത്ത് തുടങ്ങി; തിരിച്ചുവരവിൽ ദുരൂഹത

തൊട്ടാൽ പൊള്ളുന്ന ഐഎസ്ഡി നിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിലേക്ക് വിളിക്കാൻ കുഴൽഫോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലത്താണ് ഈ കോഴിക്കോടൻ കുടുംബത്തിലെ പ്രധാനി സമാന്തര ഫോൺ എക്സ്ചേഞ്ച് രംഗത്ത് സജീവമായത്. 2004 മുതൽ ഇയാളുടെ പേരിൽ കോഴിക്കോട് നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളും റജിസ്റ്റർ ചെയ്തു. എന്നാൽ നെറ്റ് ഉപയോഗിച്ചു വിളിക്കാവുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ വന്നതോടെ ഇവർ കളം വിട്ടു.

പ്രതീകാത്മക ചിത്രം.

വാട്സാപ് കോൾ ജനകീയമായതോടെ സമാന്തര എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട കേസുകളും കുറഞ്ഞു. 2017ലായിരുന്നു ഇതിനു മുൻപ് അവസാനമായി കോഴിക്കോട് നഗരത്തിൽ സമാന്തര എക്സ്ചേഞ്ച് പിടികൂടിയത്. എന്നാൽ അന്നു പിടികൂടിയ അതേ സംഘം പഴയതിലും കൂടുതൽ മുതൽമുടക്കിൽ സമാന്തര ഫോൺ എക്സ്ചേഞ്ചുകൾ തുടങ്ങിയത് എന്തിനാണ് എന്ന ചോദ്യത്തിനു പിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയത്.

കൊടുവള്ളിയിലെ സ്വർണത്തിന് കോഴിക്കോട്ടൊരു എക്സ്ചേഞ്ച്

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്, കുഴൽപ്പണ സംഘങ്ങളുടെ ആസൂത്രണവും സമാന്തര എക്സ്ചേഞ്ചുകളിലൂടെയാണെന്നു പൊലീസ് കണ്ടെത്തി. കൊടുവള്ളിയിലെ ഒരു സ്വർണക്കടത്ത് സംഘം കോഴിക്കോട്ടെ എക്സ്ചേഞ്ച് നടത്തിപ്പിൽ പണം നിക്ഷേപിച്ചിരുന്നു. കുഴൽപ്പണം ആയിട്ടായിരുന്നു ഈ എക്സ്ചേഞ്ചുകൾക്കുള്ള പ്രതിഫലം എത്തിയിരുന്നത്.

കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘങ്ങൾക്കു വിവരം ചോർത്തി നൽകിയും ഇവർ പണമുണ്ടാക്കുന്നതായി പൊലീസ് കണ്ടെത്തി. ഇതിനു പുറമെ തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന ചില നെറ്റ്‌വർക്ക് മാർക്കറ്റിങ് കോൾ സെന്ററുകളും സമാന്തര എക്സ്ചേഞ്ചുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്.

തൃശൂരിൽനിന്നു പിടിച്ചെടുത്ത പാരലൽ എക്സ്‌ചേഞ്ച് ഉപകരണങ്ങൾ.

അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടന്നത് സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ചുള്ള ഫോൺവിളികളിലൂടെയാണെന്നും പൊലീസ് കരുതുന്നു. ഫോൺവിളി രേഖകളും (സിഡിആർ) മൊബൈൽ ടവർ ലൊക്കേഷനും ഉപയോഗിച്ചാണ് അടുത്ത കാലത്ത് മിക്ക കേസുകളിലും പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. എന്നാൽ ആശയവിനിമയത്തിന് കുഴൽഫോൺ ഉപയോഗിക്കുന്നതോടെ ഈ വഴിയടയുന്നു.

അടുത്ത കാലത്ത് സ്ത്രീകൾക്കെതിരെ ഫോണിലൂടെയുള്ള അധിക്ഷേപങ്ങൾക്ക് റജിസ്റ്റർ ചെയ്ത ഒട്ടേറെ കേസുകളിൽ പൊലീസിന് ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമാന്തര എക്സ്ചേഞ്ചുകളിലൂടെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി കോഴിക്കോട്ടെ ഹുണ്ടി സഹോദരങ്ങൾ കോടികൾ സ്വന്തമാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എങ്കിലും പാലക്കാട് പൊലീസ് പിടികൂടിയ മൊയ്തീൻകോയ ഒഴികെ ബാക്കി എല്ലാവരും ഇപ്പോഴും പുറത്തുതന്നെ കഴിയുന്നു. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസിൽ അന്വേഷണം തുടങ്ങി നാലു മാസമായെങ്കിലും എക്സ്ചേഞ്ചിലെ ഒരു ജീവനക്കാരനെ മാത്രമാണ് ഇതുവരെ കോഴിക്കോട് പൊലീസ് പിടികൂടിയത്.

English Summary: Who are 'Hundi' Brothers of Kozhikode? What is Their Parallel Phone Exchange Connection?