‘കോൺഗ്രസിന് കുത്തഴിഞ്ഞ് പോകാനാകില്ല; പദവി വീതംവയ്ക്കലിൽ മാറ്റം ആഗ്രഹിച്ചിരുന്നു’
കഴിഞ്ഞ 10 വർഷമായി ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കാത്തയാളാണ് ഞാൻ. വ്യക്തികേന്ദ്രീകൃത ഗ്രൂപ്പുകൾക്ക് ഞാൻ മുൻപും എതിരാണ്. വിദ്യാർഥി കാലത്തു ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. മറിച്ചൊരു ചുവടുവയ്ക്കാൻ അവസരം കിട്ടിയപ്പോൾ അതു വിനിയോഗിച്ചു. എംഎൽഎ ആകും മുൻപുതന്നെ എല്ലാ ഗ്രൂപ്പിൽ നിന്നും ഏതാണ്ടു വിട പറഞ്ഞു... VT Balram
കഴിഞ്ഞ 10 വർഷമായി ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കാത്തയാളാണ് ഞാൻ. വ്യക്തികേന്ദ്രീകൃത ഗ്രൂപ്പുകൾക്ക് ഞാൻ മുൻപും എതിരാണ്. വിദ്യാർഥി കാലത്തു ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. മറിച്ചൊരു ചുവടുവയ്ക്കാൻ അവസരം കിട്ടിയപ്പോൾ അതു വിനിയോഗിച്ചു. എംഎൽഎ ആകും മുൻപുതന്നെ എല്ലാ ഗ്രൂപ്പിൽ നിന്നും ഏതാണ്ടു വിട പറഞ്ഞു... VT Balram
കഴിഞ്ഞ 10 വർഷമായി ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കാത്തയാളാണ് ഞാൻ. വ്യക്തികേന്ദ്രീകൃത ഗ്രൂപ്പുകൾക്ക് ഞാൻ മുൻപും എതിരാണ്. വിദ്യാർഥി കാലത്തു ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. മറിച്ചൊരു ചുവടുവയ്ക്കാൻ അവസരം കിട്ടിയപ്പോൾ അതു വിനിയോഗിച്ചു. എംഎൽഎ ആകും മുൻപുതന്നെ എല്ലാ ഗ്രൂപ്പിൽ നിന്നും ഏതാണ്ടു വിട പറഞ്ഞു... VT Balram
എ, ഐ ഗ്രൂപ്പുകളുടെ ഭാഗമല്ലെങ്കിലും അവരുടെ കൂടി പിന്തുണയോടെയാണ് താൻ ഈ സ്ഥാനത്തെത്തിയതെന്നും കോൺഗ്രസിലെ ഗ്രൂപ്പില്ലാ രാഷ്ട്രീയത്തിന് വലിയ സാധ്യതയുണ്ടെന്നതിന്റെ തെളിവാണിതെന്നും കെപിസിസി വൈസ് പ്രസിഡന്റായി നിയമിതനായ മുൻ എംഎൽഎ കൂടിയായ വി.ടി.ബൽറാം. ഗ്രൂപ്പുകാരുടെ എതിർപ്പില്ലായിരുന്നു എന്നു മാത്രമല്ല, അവരെല്ലാവരും തന്റെ കാര്യത്തിൽ വളരെ ‘പോസിറ്റിവ് ’ ആയിരുന്നു. എല്ലാ ഗ്രൂപ്പ് നേതാക്കളുമായി നല്ല ബന്ധമാണ്. ഗ്രൂപ്പില്ലായ്മ വലിയ സൗകര്യവും സാധ്യതയുമാണ്. ആരോടും വ്യക്തിപരമായ ഒബ്ലിഗേഷൻ ഇല്ലെന്നതാണു പ്രധാനം. വിഷയാധിഷ്ഠിതമായി ഇടപെടൽ നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുകയാണ് വി.ടി. ബൽറാം...
ഗ്രൂപ്പുകൾ നയിച്ചിരുന്ന കോൺഗ്രസും സെമി കേഡർ കോൺഗ്രസും; കേരളം ചോദിക്കുന്നു, ഇത് രണ്ടും രണ്ടു കോൺഗ്രസാണോ ?
ഇപ്പോഴുള്ളത് പരിവർത്തന ഘട്ടത്തിലുള്ള കോൺഗ്രസാണ്. സെമി കേഡർ എന്ന വലിയ ലക്ഷ്യത്തിലേക്കാണു ചുവടുവയ്ക്കുന്നത്. കഴിഞ്ഞ കാലങ്ങളിലേതു പോലെ വ്യക്തികേന്ദ്രീകൃതവും കുത്തഴിഞ്ഞ സംവിധാനവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നു കോൺഗ്രസ് തിരിച്ചറിഞ്ഞു തുടങ്ങി. പ്രവർത്തന ശൈലി അടിമുടി മാറണമെന്നു പറഞ്ഞത് പ്രവർത്തകരാണ്. ഇതു പ്രവർത്തകർ ആഗ്രഹിച്ച മാറ്റമാണ്. മാറ്റത്തിനു നേതൃത്വം കൂടി തയാറായതു വലിയ കാര്യമാണ്.
ബൽറാം ഒരു കാലത്തും ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലേ?
കഴിഞ്ഞ 10 വർഷമായി ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുക്കാത്തയാളാണ്. വ്യക്തികേന്ദ്രീകൃത ഗ്രൂപ്പുകൾക്ക് ഞാൻ മുൻപും എതിരാണ്. വിദ്യാർഥി കാലത്തു ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നിട്ടുണ്ട്. മറിച്ചൊരു ചുവടുവയ്ക്കാൻ അവസരം കിട്ടിയപ്പോൾ അതു വിനിയോഗിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതു ഗ്രൂപ്പിന്റെ തീരുമാനത്തിന് അതീതമായാണ്. എംഎൽഎ ആകും മുൻപുതന്നെ എല്ലാ ഗ്രൂപ്പിൽ നിന്നും ഏതാണ്ടു വിട പറഞ്ഞു.
ഗ്രൂപ്പിനെന്താണു കുഴപ്പം?. കോൺഗ്രസ് വലിയ വിജയം നേടിയ കാലത്തും ഗ്രൂപ്പ് സജീവമായിരുന്നു?
ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത അഭിപ്രായം ജനാധിപത്യ പാർട്ടിയിൽ ഉണ്ടാകും. അതു തിരുത്തലിന്റെ ഭാഗമായുള്ള ജൈവിക പ്രക്രിയയാണ്. അതിനുള്ള ഇടം കോൺഗ്രസിൽ ഉണ്ട്. എന്നാൽ അതു സ്ഥിരം സ്വഭാവമുള്ള ഗ്രൂപ്പ് സ്ട്രക്ചർ ആയി മാറരുത്. കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി വിഷയാധിഷ്ഠിതമോ ആശയാധിഷ്ഠിതമോ ആയിരുന്നില്ല കോൺഗ്രസിലെ ഗ്രൂപ്പുകൾ. വ്യക്തികളുടെ അധികാര പങ്കാളിത്തവും പദവികളുടെ വീതം വയ്ക്കലുമായിരുന്നു നടന്നിരുന്നത്. അതിലൊരു മാറ്റം ആഗ്രഹിച്ചിരുന്നു.
സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയത്താണ് വീണ്ടുമൊരു നാമനിർദേശ പ്രക്രിയയിലൂടെ താങ്കൾ വൈസ് പ്രസിഡന്റാകുന്നത്...
ഞങ്ങളൊക്കെ എന്നും സംഘടനാ തിരഞ്ഞെടുപ്പിനെ അംഗീകരിക്കുന്നവരാണ്. ഞാൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാകുന്നത് സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ്. അതുകൊണ്ടാണ് എനിക്കു പിന്നീട് എംഎൽഎ പോലും ആകാൻ കഴിഞ്ഞത്. പൂർണമായ തരത്തിലുള്ള നോമിനേഷൻ ആയിരുന്നെങ്കിൽ എനിക്കു കടന്നുവരാൻ കഴിയുമെന്നു വിചാരിക്കുന്നില്ല. ഇപ്പോൾ നൽകിയ ചുമതലയും ഏറെ ഗൗരവത്തോടെ കാണുന്നു. സംഘടനേ തിരഞ്ഞെടുപ്പ് വഴി അല്ലെങ്കിലും വിശാലമായ കൂടിയാലോചനയുടെ ഭാഗമായാണ് ഈ ചുമതല ലഭിച്ചത്.
ഒരു ഭാഗത്ത് കോൺഗ്രസ് ശക്തിപ്പെടുമ്പോൾ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിടുകയാണല്ലോ ?
ഭാഗ്യാന്വേഷികളായ വ്യക്തികളുടെ മാറ്റം പ്രസ്ഥാനത്തെ ബാധിക്കുന്നില്ല. നിർണായക പദവിയിൽ ഇരുന്ന പലരും കോൺഗ്രസ് വിട്ടുപോയെങ്കിലും ആരെയും കൂടെ കൊണ്ടുപോയില്ല. ഇപ്പോൾ സിപിഎം സഹയാത്രികരായ പലരും കോൺഗ്രസിലേക്കു തിരിച്ചുവരണമെന്നു പറയുന്നു. അവരും ആയിരക്കണക്കിനു പ്രവർത്തകരുമായല്ല വരുന്നത്. പക്ഷേ, ഐഡിയോളജി എന്ന നിലയിൽ കോൺഗ്രസിനെ തിരിച്ചറിയുന്നുണ്ട്. കനയ്യകുമാറിന്റെ കാര്യം നോക്കുക. ബിഹാർ പോലെയുള്ള സംസ്ഥാനത്തു കനയ്യയ്ക്ക് ഒട്ടേറെ സാധ്യതയുണ്ട്. അദ്ദേഹം കോൺഗ്രസിലേക്കാണു വന്നത്. കാരണം, ഭരണഘടനയെ സംരക്ഷിക്കാൻ കഴിയുക കോൺഗ്രസിനാണെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ട്.
സമൂഹമാധ്യമരംഗത്ത് വലിയ ഇടപെടലാണ് താങ്കളെ ഏൽപിക്കുന്ന ചുമതലയെന്നു കേൾക്കുന്നു...
പരിമിതമായ ഉത്തരവാദിത്തങ്ങളല്ല പാർട്ടി നൽകുന്നത്. സമൂഹമാധ്യമരംഗത്തു കോൺഗ്രസ് ശക്തമാകേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം സമൂഹമാധ്യമരംഗത്തു മുന്നേറാൻ കഴിഞ്ഞില്ല. ഒപീനിയൻ മെയ്ക്കിങ്ങിൽ സമൂഹമാധ്യമങ്ങളെ ഇടതുപക്ഷം നന്നായി ഉപയോഗിച്ചു. കോൺഗ്രസിന്റെ പൊളിറ്റിക്കൽ മെസേജിങ് ശക്തമാക്കണം. നവമാധ്യമങ്ങളുടെ സാധ്യതയെക്കുറിച്ചു ഡിസിസി പ്രസിഡന്റുമാർക്ക് ക്ലാസ് നയിച്ചിരുന്നു. പല തലങ്ങളിലും ഇതു തുടരുന്നു. വിവിധങ്ങളായ വിഷയങ്ങളിൽ ഇടപെടാനുണ്ട്.
തൃത്താലയിലെ പരാജയം എങ്ങനെ കാണുന്നു?
തൃത്താലയിൽ സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടം നടത്തിയതുകൊണ്ടാണ് ഞാൻ പരാജയപ്പെട്ടത്. രണ്ടു പേരെയും രാഷ്ട്രീയമായി എതിർത്തിരുന്ന ആൾ എന്ന നിലയിൽ അവർ ഒരുമിച്ചു. എന്നിരുന്നാലും എനിക്കു കിട്ടേണ്ട വോട്ട് ലഭിച്ചു. ബിജെപി വോട്ടു ലഭിച്ചതുകൊണ്ടാണു സിപിഎം ജയിച്ചത്.
English Summary: Interview with KPCC Vice President and Former MLA VT Balram