തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടിട–ഭൂ നികുതി വെട്ടിപ്പാണ് തിരുവനന്തപുരം നഗരസഭയിലെ മൂന്നു സോണൽ ഓഫിസുകളിൽ നടന്നത്. ജനം നികുതി അടച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുത്തത് സിപിഎം Thiruvanathapuram Coorporation, CPM, Kerala Police, Arrest Manorama News

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടിട–ഭൂ നികുതി വെട്ടിപ്പാണ് തിരുവനന്തപുരം നഗരസഭയിലെ മൂന്നു സോണൽ ഓഫിസുകളിൽ നടന്നത്. ജനം നികുതി അടച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുത്തത് സിപിഎം Thiruvanathapuram Coorporation, CPM, Kerala Police, Arrest Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടിട–ഭൂ നികുതി വെട്ടിപ്പാണ് തിരുവനന്തപുരം നഗരസഭയിലെ മൂന്നു സോണൽ ഓഫിസുകളിൽ നടന്നത്. ജനം നികുതി അടച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുത്തത് സിപിഎം Thiruvanathapuram Coorporation, CPM, Kerala Police, Arrest Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കെട്ടിട–ഭൂ നികുതി വെട്ടിപ്പാണ് തിരുവനന്തപുരം നഗരസഭയിലെ മൂന്നു സോണൽ ഓഫിസുകളിൽ നടന്നത്. ജനം നികുതി അടച്ച പണം ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുത്തത് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരും. നഷ്ടപ്പെട്ടത് 32,96,950 രൂപ. നാല് ഉദ്യോഗസ്ഥർ ഇപ്പോൾ ജയിലിൽ, 7 പേരെ സസ്പെൻഡ് ചെയ്തു. 

രസീത് ഇല്ലാത്തതിനാൽ അടച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്ക പലർക്കുമുണ്ട്. ഓഫിസിലെ റജിസ്റ്ററിൽ വിവരങ്ങളുള്ളതിനാൽ പണം നഷ്ടമാകില്ലെന്നാണ് അധികൃതരുടെ അവകാശവാദം. നടപടിക്രമങ്ങളിലെ പിഴവാണ് വലിയൊരു തട്ടിപ്പിനിടയാക്കിയത്.

ADVERTISEMENT

11 സോണൽ ഓഫിസുകളാണ് തിരുവനന്തപുരം നഗരസഭയിൽ. ഇതിൽ ശ്രീകാര്യം, ആറ്റിപ്ര, നേമം സോണൽ ഓഫിസുകളിലാണ് തട്ടിപ്പു നടന്നത്. ശ്രീകാര്യത്ത് 5,12,785 രൂപയും ആറ്റിപ്രയിൽ 1,09,832 രൂപയും, നേമത്ത് 26,74,333 രൂപയും നഷ്ടപ്പെട്ടു. മറ്റ് സോണൽ ഓഫിസുകളിലെ കണക്കുകളും പരിശോധിച്ചു വരുന്നു.

നേമം സോണൽ ഓഫിസ് സൂപ്രണ്ട് ശാന്തി, കാഷ്യർ സുനിത, ശ്രീകാര്യം സോണൽ ഓഫിസ് അറ്റൻഡന്റ് ബിജു, ആറ്റിപ്ര സോണൽ ഓഫിസ് അറ്റൻഡന്റ് ജോർജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്. മറ്റു ചിലർ ഒളിവിലും. ഇടതുപക്ഷ സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ മുൻ സംസ്ഥാന നേതാവ് കൂടിയാണ് അറസ്റ്റിലായ ശാന്തി. നികുതി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതോടെ സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ തട്ടിപ്പിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതോടെ നികുതി തട്ടിപ്പ് കേസിൽ ഭരണകക്ഷിയായ സിപിഎം പ്രതിരോധത്തിലാണ്.

∙ കോവിഡ് മറയാക്കി രഹസ്യമായി തട്ടിപ്പ്

സോണൽ ഓഫിസുകളിൽ വർഷത്തിലൊരിക്കലാണ് ഓഡിറ്റ് നടക്കുന്നത്. 2020–21 വർഷത്തിൽ കോവിഡായതിനാൽ ഓഡിറ്റ് നടന്നില്ല. ഇതാണ് ജീവനക്കാർ മുതലെടുത്തത്. വൈകിട്ട് അഞ്ചു മണിവരെയാണ് സോണൽ ഓഫിസുകളിൽ കലക‌്ഷൻ സ്വീകരിക്കുന്നത്. വികാസ് ഭവനിൽ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ബാങ്കിന്റെ ശാഖയിൽ നഗരസഭ സെക്രട്ടറിയുടെ പേരിലാണ് ഈ തുക നിക്ഷേപിക്കേണ്ടത്. 

ADVERTISEMENT

വൈകിട്ട് തുക അടയ്ക്കാൻ കഴിയാത്തതിനാൽ കാഷ്യർ കലക്‌ഷൻ സ്റ്റേറ്റ്മെൻറ്  തയാറാക്കി ചാര്‍ജ് ഓഫിസറിന്റെ ഒപ്പ് വാങ്ങണം. പിറ്റേന്ന് കാഷ്യർ ജീവനക്കാരുടെ പക്കൽ തുക ബാങ്കിലേക്കു കൊടുത്ത് അയയ്ക്കും. ബാങ്കിൽ തുക ഒടുക്കി, ചെല്ലാന്റെ കൗണ്ടർഫോയിലിൽ ബാങ്കിന്റെ സീൽ പതിപ്പിച്ച് തിരികെ നൽകുകയും അത് നഗരസഭയുടെ ഓഫിസിലെ റജിസ്റ്ററില്‍ ഒട്ടിച്ച് സൂപ്രണ്ട് ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുകയും വേണം. 

എന്നാൽ, ജീവനക്കാർ തുക അടയ്ക്കാതെ ചെല്ലാൻ കൗണ്ടർഫോയിലിൽ മറ്റു സീലുകൾ പതിപ്പിക്കുകയോ സീലുകളില്ലാത്ത കൗണ്ടർ ഫോയിലുകൾ ഹാജരാക്കുകയോ ചെയ്തു.  കാഷ്യർ, സൂപ്രണ്ട് എന്നിവരുടെ പിന്തുണയില്ലാതെ ഇതു നടക്കില്ല. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ്‌വെയറാണ് നഗരസഭ ഉപയോഗിക്കുന്നത്. ഇതിൽ എല്ലാ ദിവസത്തെയും കലക്‌ഷൻ പരിശോധിക്കാനുള്ള സംവിധാനമില്ല. ഇതെല്ലാം അറിയാവുന്ന ജീവനക്കാർ തട്ടിപ്പിന്റെ പദ്ധതികൾ തയാറാക്കി.

∙ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ; വെളിച്ചത്തായത് വൻ തട്ടിപ്പ്

ശ്രീകാര്യം സോണൽ ഓഫിസിലെ കലക്‌ഷൻ തുക ഒടുക്കുന്നതിൽ വീഴ്ച വന്നതായി റവന്യു ഇൻസ്പെക്ടർ കണ്ടെത്തിയതാണ് വഴിത്തിരിവായത്. 2021 ജൂലൈ 16ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് 19 ന് സോണൽ ഓഫിസിലെ അറ്റൻഡന്റ് ബിജുവിനെ സസ്പെൻഡ് ചെയ്തു.  എല്ലാ ഓഫിസുകളിലും അടിയന്തര ഓഡിറ്റ് നടത്താൻ മേയർ ആര്യാ രാജേന്ദ്രൻ കത്തു നൽകി.

ADVERTISEMENT

തട്ടിപ്പു കണ്ടെത്തി ആറാം ദിവസം നഗരസഭ ശ്രീകാര്യം പൊലീസിൽ പരാതിയും നൽകി. ഐപിസി സെക്‌ഷൻ 420, 409 പ്രകാരം കേസെടുത്തു. ഓഗസ്റ്റ് 18, 20 തീയതികളിൽ ഓഡിറ്റ് റിപ്പോർട്ട് നഗരസഭയ്ക്കു ലഭിച്ചു. ഓഡിറ്റ് വിഭാഗത്തിന്റെ 18ലെ കത്ത് അനുസരിച്ച് 6 ദിവസത്തെ കലക്‌ഷൻ തുക അടച്ചിട്ടില്ലെന്നു മനസിലായി. 

തുടർന്നു വിശദമായ പരിശോധന നടത്തി ശ്രീകാര്യം സോണൽ ഓഫിസിലെ കാഷ്യർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. ഓഡിറ്റ് വിഭാഗത്തിന്റെ 20ലെ കത്തിൽ നേമം സോണൽ ഓഫിസിൽനിന്ന് വിവിധ കാലയളവിൽ കലക്‌ഷൻ തുക അടച്ചിട്ടില്ലെന്നു വ്യക്തമാക്കി. സൂപ്രണ്ട് ശാന്തിയെയും കാഷ്യർ സുനിതയെയും സസ്പെൻഡ് ചെയ്തു. 

ആറ്റിപ്ര സോണൽ ഓഫിസിൽനിന്ന് ഒരു ദിവസത്തെ കലക്‌ഷൻ തുക അടച്ചില്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് കാഷ്യർക്ക് മെമ്മോ നൽകി. തുക ഒടുക്കുന്നതിൽവീഴ്ച വരുത്തിയ ചെയിൻമാൻ ജോർജുകുട്ടിയെ സസ്പെൻഡ് ചെയ്തു. പിന്നീട് ഇവരെ പൊലീസ് അറസ്റ്റു ചെയ്തു.

ജനം നഗരസഭയിൽ അടച്ച തുകയ്ക്കു രസീത് ഉള്ളതിനാൽ തുക നഷ്ടപ്പെടുമെന്ന ആശങ്കവേണ്ടെന്നു അധികൃതർ പറയുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽനിന്നും തുക ഈടാക്കാണ് ശ്രമം. തുക അടച്ച രസീത് ഇല്ലെങ്കിലും സോണൽ ഓഫിസുകളിൽ രേഖ ഉള്ളതിനാൽ നഗരസഭയുടെ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്ന മുറയ്ക്കു ഓൺലൈനിലും ഇതു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ പറയുന്നു. 

നാലു സോണൽ ഓഫിസുകളിലെ ഓഡിറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇതിലൂടെ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂ. നികുതി അടയ്ക്കുന്നതിന്റെ വിവരങ്ങൾ ദിവസേന സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാക്കണമെന്ന് ഇൻഫർമേഷൻ കേരള മിഷനോടും ആവശ്യപ്പെട്ടു.

∙ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

പ്രായംകുറഞ്ഞ മേയറെ നിയമിച്ചതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ സിപിഎമ്മിനേറ്റ പ്രഹരമായി നികുതിവെട്ടിപ്പ്. നഗരസഭയ്ക്കു മുന്നിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരം തുടരുകയാണ്. നിയമസഭയിലും പ്രതിപക്ഷം ഭരണസമിതിക്കെതിരെ രംഗത്തുവന്നു. നികുതിയിനത്തില്‍ പിരിച്ചെടുത്ത ലക്ഷക്കണക്കിനു രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 

എല്ലാ സോണല്‍ ഓഫിസുകളിലും ഒരു പോലെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രമല്ല, 2015 മുതല്‍ നടന്ന തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. പട്ടിക ജാതി സ്‌കോളര്‍ഷിപ്പും പഠനഫണ്ടും തട്ടിയെടുത്ത സംഭവവും ആറ്റുകാല്‍ ക്ഷേത്രത്തിനുള്ളില്‍ മാത്രം നടന്ന പൊങ്കാലയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയതും പ്രതിപക്ഷം ഇതൊടൊപ്പം ഉയർത്തുന്നു.

ആറ്റുകാൽ പൊങ്കാലയ്ക്കു പിന്നാലെ നഗരം വൃത്തിയാക്കാനെന്ന പേരില്‍ 21 ടിപ്പറുകള്‍ വാടകയ്‌ക്കെടുത്തതും തൊഴിലാളികള്‍ക്കു ഭക്ഷണം നല്‍കുന്നതിന്റെ പേരിൽ ലക്ഷങ്ങള്‍ എഴുതിയെടുത്തതമാണ് നേരത്തെ വിവാദമായത്. 70 ലക്ഷം മുടക്കി വാങ്ങിയ ഹിറ്റാച്ചി യന്ത്രം ഒളിപ്പിച്ച ശേഷം പുറമേ നിന്നു മറ്റൊരു വാഹനം വാടകയ്‌ക്കെടുത്ത് കമ്മിഷന്‍ കൈപ്പറ്റിയതും 137 വാഹനങ്ങള്‍ വാങ്ങി 225 വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് അടച്ചു പണം തട്ടിയെടുത്തതും ഇതൊടൊപ്പം രാഷ്ട്രീയ വിവാദങ്ങളായി ഉയർന്നുനിൽക്കുന്നു.

English Summary: Tax fraud at Thiruvananthapuram Corporation - Follow Up