സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറവെന്നു മുഖ്യമന്ത്രി: പ്രതിപക്ഷ ആരോപണം തള്ളി
തിരുവനന്തപുരം∙ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവരുകയാണെന്നു മുഖ്യമന്ത്രി. വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിൽCM Pinarayi Vijayan, VD Satheesan, CPM, Kerala Politics, Kerala legislative assembly session 2021, Crime News, Crime Against Women, Manorama News, Manorama Online.

തിരുവനന്തപുരം∙ 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവരുകയാണെന്നു മുഖ്യമന്ത്രി. വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിൽ 2016 ല്‍ 15,114 കേസുകള്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ ഇതിന്റെ എണ്ണം 12,659 ആയി ചുരുങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ദലിത് യുവതി കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബലാത്സംഗ കേസുകളുടെ എണ്ണം 2017 ല്‍ 2,003 എണ്ണമുണ്ടായിരുന്നത് 2020 ല്‍ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകള്‍ 2017 ല്‍ 4,413 ആയിരുന്നത് 2020 ല്‍ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെതുടര്‍ന്നുള്ള മരണം 2017 ല്‍ 12 ആയിരുന്നത് 2020 ല്‍ 6 ആയി കുറഞ്ഞു. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും, പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൺകുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തന്നെ അപമാനിച്ചതിന്റെ പേരിൽ എഐവൈഎഫ് നേതാവായ പെൺകുട്ടി പരാതി നൽകിയിട്ടുപോലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഇഷ്ടമുള്ള കേസിൽ ആളുകളെ പ്രതിയാക്കുകയും അല്ലാത്ത കേസുകൾ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് ശരിയല്ല. പീഡനക്കേസുകളിൽ ഇരകളാണ് പലപ്പോഴും വിചാരണ നേരിടുന്നത്. പീഡനത്തെക്കുറിച്ച് ഇരകൾക്കു തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടാകുകയും നിയമപിന്തുണ ഉറപ്പാക്കുകയും ചെയ്യണമെന്ന് വി.ഡി.സതീശൻ പറഞ്ഞു.
English Summary: Crimes against women decreased in Kerala says Pinarayi Vijayan