കേരള വർമ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച പെയ്ന്റിങ്ങുകൾ നീക്കി
തൃശൂർ∙ കേരള വർമ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച പെയ്ന്റിങ്ങുകൾ നീക്കം ചെയ്തു. ബോർഡുകൾ നീക്കിയില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നു കോളജ് അധികൃതർ പറഞ്ഞതോടെയാണു SFI, Sree Kerala Varma College, Paintings in Kerala Varma College, Thirssur, SFi, Manorama News, Manorama Online.

തൃശൂർ∙ കേരള വർമ കോളജിൽ എസ്എഫ്ഐ സ്ഥാപിച്ച വിവാദ പെയ്ന്റിങ്ങുകൾ നീക്കം ചെയ്തു. ബോർഡുകൾ നീക്കിയില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നു കോളജ് അധികൃതർ പറഞ്ഞതോടെയാണു എസ്എഫ്ഐ നേതാക്കൾതന്നെ ഇവ നീക്കിയത്. ഇതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സഭ്യതയുടെ അതിരുകടന്ന പോരാട്ടവും നടന്നിരുന്നു.
ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും ബോർഡുകളാണു ക്യാംപസ് നിറയെ വച്ചിരുന്നത്. ‘തുറിച്ചു നോക്കണ്ട, നീയും ഞാനുമെല്ലാം എങ്ങനെ ഉണ്ടായി’ എന്നായിരുന്നു ഇണ ചേരുന്ന യുവതിയുടേയും യുവാവിന്റേയും ചിത്രത്തിലെ വാചകം. ഇന്നലെ സ്ഥാപിച്ച ബോർഡുകൾ വൈകാതെതന്നെ നീക്കി. മുൻപു സരസ്വതി ദേവി നഗ്നയായി വീണ വായിക്കുന്ന ബോർഡു സ്ഥാപിച്ചതും ഇവിടെത്തന്നെയായിരുന്നു. അതും ഉടൻ നീക്കിയിരുന്നു.
‘ഇത്തരം ചിത്രം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമെന്നതുപോലെ ആസ്വദിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എസ്എഫ്ഐക്കു ഏതെങ്കിലും ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഇതു നേരിട്ടോ പെയ്ന്റിങ്ങായോ പ്രദർശിപ്പിക്കാവുന്നതേയുള്ളു. പൊതുസ്ഥലത്തു വേണ്ടല്ലോ’ എന്നായിരുന്നു എസ്എഫ്ഐ സ്ഥാപിച്ച പെയിന്റിങ്ങുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന കമന്റുകളിൽ ഒന്ന്.
English Summary: Paintings in Kerala Varma College: SFI lands in another controversy