ബെംഗളൂരുവിൽ ചീട്ടുകൂട് പോലെ വീണുടഞ്ഞ് കെട്ടിടങ്ങൾ; ‘മണ്ണിൽ മരണം,കേരളത്തിന് പാഠം’
ഇന്ത്യയിലെ സിലിക്കൺവാലിയുടെ ‘അടിത്തറ’ ഇളകിയോ? ബെംഗളൂരുവിൽ ദിവസേനയെന്നോണം ബഹുനില കെട്ടിടങ്ങൾ ചെരിയുകയും നിലംപൊത്തുകയും ചെയ്യുമ്പോൾ ഏവരും ചോദിക്കുന്ന കാര്യമാണിത്. പടർന്നു പന്തലിച്ച ഐടി നഗരത്തിനു വേരാഴവും കാതലുമില്ലെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ. കനത്ത മഴയിൽ അടിത്തറയിളകി ബെംഗളൂരുവിലെ കെട്ടിടങ്ങൾ ചെരിയുമ്പോൾ | Buildings Collapse in Bengaluru | G Shankar | Manorama Online
ഇന്ത്യയിലെ സിലിക്കൺവാലിയുടെ ‘അടിത്തറ’ ഇളകിയോ? ബെംഗളൂരുവിൽ ദിവസേനയെന്നോണം ബഹുനില കെട്ടിടങ്ങൾ ചെരിയുകയും നിലംപൊത്തുകയും ചെയ്യുമ്പോൾ ഏവരും ചോദിക്കുന്ന കാര്യമാണിത്. പടർന്നു പന്തലിച്ച ഐടി നഗരത്തിനു വേരാഴവും കാതലുമില്ലെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ. കനത്ത മഴയിൽ അടിത്തറയിളകി ബെംഗളൂരുവിലെ കെട്ടിടങ്ങൾ ചെരിയുമ്പോൾ | Buildings Collapse in Bengaluru | G Shankar | Manorama Online
ഇന്ത്യയിലെ സിലിക്കൺവാലിയുടെ ‘അടിത്തറ’ ഇളകിയോ? ബെംഗളൂരുവിൽ ദിവസേനയെന്നോണം ബഹുനില കെട്ടിടങ്ങൾ ചെരിയുകയും നിലംപൊത്തുകയും ചെയ്യുമ്പോൾ ഏവരും ചോദിക്കുന്ന കാര്യമാണിത്. പടർന്നു പന്തലിച്ച ഐടി നഗരത്തിനു വേരാഴവും കാതലുമില്ലെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ. കനത്ത മഴയിൽ അടിത്തറയിളകി ബെംഗളൂരുവിലെ കെട്ടിടങ്ങൾ ചെരിയുമ്പോൾ | Buildings Collapse in Bengaluru | G Shankar | Manorama Online
ഇന്ത്യയിലെ സിലിക്കൺവാലിയുടെ ‘അടിത്തറ’ ഇളകിയോ? ബെംഗളൂരുവിൽ ദിവസേനയെന്നോണം ബഹുനില കെട്ടിടങ്ങൾ ചെരിയുകയും നിലംപൊത്തുകയും ചെയ്യുമ്പോൾ ഏവരും ചോദിക്കുന്ന കാര്യമാണിത്. പടർന്നു പന്തലിച്ച ഐടി നഗരത്തിനു വേരാഴവും കാതലുമില്ലെന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇടിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ. കനത്ത മഴയിൽ അടിത്തറയിളകി ബെംഗളൂരുവിലെ കെട്ടിടങ്ങൾ ചെരിയുമ്പോൾ, അതിവേഗം നഗരവൽക്കരിപ്പെടുന്ന കേരളത്തിന് ഇതിൽ ആശങ്കപ്പെടാനും പഠിക്കാനുമേറെയാണ്. മണ്ണിനെയും പ്രകൃതിയെയും അറിയാതെയുള്ള നിർമാണങ്ങളും അഴിമതിയിൽ കുളിച്ച ഭരണസംവിധാനങ്ങളുമാണ് ഈ വികലവികസനത്തിനു വെള്ളം തേവുന്നത്.
അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കണ്ടെത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സർവേ തുടരുന്നതിനിടെ നഗരത്തിൽ കഴിഞ്ഞദിവസം ഒരു ബഹുനില കെട്ടിടം കൂടി ചെരിഞ്ഞു. ബിന്നി മിൽസിനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലെ എട്ടുനില കെട്ടിടമാണ് ഒന്നര അടിയോളം ചരിഞ്ഞത്. ഇവിടെ താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയിൽ അടിത്തറയ്ക്കു വിള്ളൽ സംഭവിച്ചതാണു കെട്ടിടം ചെരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. വിവിധ ബ്ലോക്കുകൾ അടങ്ങിയ കെട്ടിട സമുച്ചയം 3 വർഷം മുൻപാണ് ഉദ്ഘാടനം ചെയ്തത് എന്നുകൂടി അറിയുമ്പോഴാണു ഞെട്ടലിന്റെ തീവ്രത കൂടുക.
െചരിഞ്ഞ ബി-ബ്ലോക്കിൽ 2 വർഷം മുൻപാണു പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും താമസം തുടങ്ങിയത്. 64 ഫ്ലാറ്റുള്ള ഇവിടുത്തെ 32 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊലീസ് ഹൗസിങ് കോർപറേഷനാണ് കെട്ടിടം നിർമിച്ചതെന്നും ബിബിഎംപിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും അധികൃതർ പറയുന്നു. കെട്ടിടത്തിന്റെ താഴെ മാസങ്ങൾക്കു മുൻപേ നേരിയ വിള്ളൽ ഉണ്ടായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. ഒരു മാസത്തിനിടെ സമാനമായ നാലാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം തുടർച്ചയായ ദിവസങ്ങളിൽ 2 കെട്ടിടങ്ങൾ തകർന്നു, ചെരിഞ്ഞ ഒരു കെട്ടിടം പൊളിച്ചുനീക്കി. 2019ൽ പുലികേശിനഗറിൽ അടുത്തടുത്ത 2 കെട്ടിടം തകർന്ന് 5 പേർ മരിച്ചിരുന്നു.
അപകടാവസ്ഥയിൽ 404 കെട്ടിടങ്ങൾ
രണ്ടു വർഷമായിട്ടും ഹച്ചിൻസ് റോഡിലെ നിവാസികൾക്ക് ഓരോ വലിയ ശബ്ദവും ഭയമാണ്. 2019 ജൂലൈയിൽ കുഞ്ഞുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ട രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തകർന്നതിന്റെ ഓർമകളാണ് അവരെ വേട്ടയാടുന്നത്. നഗരത്തിൽ തുടർച്ചയായി മഴ പെയ്യുകയും കെട്ടിടങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി വീഴുകയും ചെയ്തതോടെ, പുതിയ അപ്പാർട്ട്മെന്റിലെ ഉൾപ്പെടെയുള്ള ആളുകൾക്ക് ഉറക്കം നഷ്ടപ്പെട്ടു. ഇതിനിടെയാണ്, ബിബിഎംപി പുതുതായി നടത്തിയ സർവേപ്രകാരം, ഘടനാപരമായി ദുർബലമായതും ഏതു സമയത്തും നിലംപതിക്കാവുന്നതുമായ 404 കെട്ടിടങ്ങൾ നഗത്തിലുണ്ടെന്നു കണ്ടെത്തിയത്.
‘ആളുകൾ മരിച്ചത് എന്റെ കൺമുന്നിലാണ്. ഈ ദിവസങ്ങളിലും പരിഭ്രാന്തിയോടെയാണ് ഉണർന്നത്. പുലർച്ചെ ഒന്നരയായിരുന്നു അപ്പോൾ. ഉച്ചത്തിലുള്ള ശബ്ദവും വീടിന്റെ നിലം കുലുങ്ങിയതും ഇപ്പോഴും ഓർക്കുന്നു. കുടുംബത്തിനൊപ്പം ഓടുമ്പോൾ, അപ്പാർട്ട്മെന്റിലെ എല്ലാ വീടുകളുടെയും വാതിലുകളിൽ തട്ടി താഴേക്കു പെട്ടെന്നോടാൻ ആവശ്യപ്പെട്ടു. അന്നത്തെ സംഭവത്തിൽനിന്നു ബെംഗളൂരു പാഠങ്ങൾ പഠിച്ചിട്ടില്ല. നിരവധി കെട്ടിടങ്ങൾ തകർന്നു വീഴുന്നതു നാം കാണുന്നുണ്ട്. ഇത് ഭയാനകമാണ്. ചരിത്രം ആവർത്തിക്കുന്നതിനു മുൻപ് ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവമായി കാണണം’– 2019 ജൂലൈയിൽ തകർന്ന അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന രാജേഷ് നാഥ് ദേശീയ മാധ്യമത്തോടു പറഞ്ഞു.
മഴ പെയ്തതോടെ, നഗരത്തിലെ കെട്ടിടങ്ങളുടെ ചെരിവും തകർച്ചയും കൂടിയിട്ടുണ്ട്. എന്നിട്ടും അപകടാവസ്ഥയിലുള്ള ഏതാനും കെട്ടിടങ്ങൾ പൊളിക്കാൻ മാത്രമെ ബിബിഎംപിക്ക് കഴിഞ്ഞുള്ളൂ. കിഴക്ക്, തെക്ക്, പടിഞ്ഞാറ് മേഖലകളിൽ മോശം അവസ്ഥയിലുള്ള തൊണ്ണൂറിലധികം കെട്ടിടങ്ങളുണ്ടെന്നു ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ‘2019ലെ സർവെ കൂടാതെ 300ലേറെ കെട്ടിടങ്ങൾ കൂടി അപകടാവസ്ഥലയിലാണെന്നു കണ്ടെത്തി. 8 സോണൽ ഓഫിസർമാരോടും 27 ഡിവിഷണൽ ഓഫിസർമാരോടും കെട്ടിട ഉടമകളോടും താമസക്കാരോടും കെട്ടിടം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടം സുരക്ഷിതമാണെന്നു പറയുകയും ഞങ്ങളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. അത്തരം ഉടമകൾക്ക് നോട്ടിസ് നൽകും, നടപടിയെടുക്കും’– ഗൗരവ് ഗുപ്ത ചൂണ്ടിക്കാട്ടി.
അനുമതി 2 നിലയ്ക്ക്; പണിതത് 5 നില
അനുമതി നൽകിയതിലും കൂടുതൽ നിലകൾ അനധികൃതമായി കെട്ടിപ്പൊക്കിയിരുന്ന കെട്ടിടമാണു കഴിഞ്ഞ ദിവസം കനത്തമഴയിൽ അടിത്തറയിളകി ചെരിഞ്ഞത്. ഉടൻ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തം ഒഴിവായി. തുടർന്നു കമലാനഗർ ഡോക്ടേഴ്സ് ലേഔട്ടിലെ കെട്ടിടം ബിബിഎംപി പൊളിച്ചുനീക്കി. 2012-13ൽ നിർമിച്ച കെട്ടിടത്തിലെ 8 ഫ്ലാറ്റുകളിൽ 3 എണ്ണത്തിലാണു താമസക്കാർ ഉണ്ടായിരുന്നത്. സുരക്ഷയുടെ ഭാഗമായി സമീപത്തെ കെട്ടിടത്തിൽ ഉള്ളവരെയും ഒഴിപ്പിച്ചു. പരമാവധി 2 നില നിർമിക്കാൻ അനുമതിയുള്ള സ്ഥലത്താണു പാർക്കിങ് ഉൾപ്പെടെ 5 നില കെട്ടിപ്പൊക്കിയതെന്നു സ്ഥലം സന്ദർശിച്ച ഗൗരവ് ഗുപ്ത പറഞ്ഞു.
2019ലെ സർവേയിൽ, ജീർണാവസ്ഥയിലുള്ള 194 കെട്ടിടങ്ങൾ ബിബിഎംപിയുടെ 5 സോണിലായി കണ്ടെത്തിയിരുന്നു. ഇതിൽ 77 എണ്ണത്തിന്റെ ഉടമകൾക്കു നോട്ടിസ് അയച്ചു. ഇതിനു പിന്നാലെ കോവിഡ് വന്നതിനാൽ തുടർനടപടികൾ ഉണ്ടായില്ല. യെലഹങ്ക (67), ബെംഗളൂരു ഈസ്റ്റ് (53), സൗത്ത് (38), വെസ്റ്റ് (33), മഹാദേവപുര (3) മേഖലകളിലാണു പഴയ കെട്ടിടങ്ങൾ കണ്ടെത്തിയത്. ബൊമ്മനഹള്ളി, ആർആർ നഗർ, ദാസറഹള്ളി സോണുകളിലെ സർവേ റിപ്പോർട്ട് ലഭിച്ചിരുന്നില്ല. അന്നു ശോച്യാവസ്ഥയിൽ കണ്ടെത്തിയ കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചുവോ തകരാർ പരിഹരിച്ചുവോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്നു ഗൗരവ് ഗുപ്ത വ്യക്തമാക്കി.
5 വർഷത്തിനിടെ ബെംഗളൂരുവിൽ 6 ബഹുനില കെട്ടിടങ്ങൾ തകർന്നു വീണിട്ടുണ്ട്. 15 പേർ മരിച്ചു. 2017ൽ ഈജിപുരയിൽ 2 നില കെട്ടിടം തകർന്നുവീണ് 7 പേർ മരിച്ചു. 2018 ഫെബ്രുവരിയിൽ കസവനഹള്ളിയിൽ മലയാളികളുടെ ഉടമസ്ഥതയിൽ നിർമാണത്തിലിരുന്ന 4 നില കെട്ടിടം തകർന്ന് 5 തൊഴിലാളികൾ മരിച്ചു. 2019 ജൂലൈയിൽ പുലികേശി നഗറിൽ 2 കെട്ടിടങ്ങൾ തകർന്ന് 4 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ 5 പേർ മരിച്ചു. നിർമാണത്തിലിരുന്ന കെട്ടിടവും സമീപത്തെ കെട്ടിടവുമാണു തകർന്നത്. നമ്മ മെട്രോ നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന ലക്കസന്ദ്രയിലെ 3 നില കെട്ടിടവും ഡയറി സർക്കിളിലെ ബമുൽ ക്വാർട്ടേഴ്സ് കെട്ടിടവും തകർന്നിരുന്നു.
‘ബെംഗളൂരുവിൽനിന്ന് കേരളത്തിന് പഠിക്കാനേറെ’
നഗരവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ അമിതമാംവണ്ണം, കെട്ടിടനിർമാണ മേഖല വികസിക്കുകയാണെന്നും ബെംഗളൂരുവിൽനിന്നു കേരളത്തിനു പഠിക്കാനും ആശങ്കപ്പെടാനും ഏറെയുണ്ടെന്നും പ്രമുഖ ആർക്കിടെക്റ്റ് ജി.ശങ്കർ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. ഈയടുത്ത കാലത്ത്, മാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ ഭീതിദമായ വാർത്തയാണു ബെംഗളൂരു നഗരത്തിൽ കുറെ കെട്ടിടങ്ങൾ ബലക്ഷയത്താൽ നിലംപൊത്തിയെന്നത്. നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വാർത്ത. അയൽ സംസ്ഥാനമായ കർണാടകയുടെ തലസ്ഥാന നഗരമെന്നു പറഞ്ഞു ബെംഗളൂരുവിനെ മാറ്റിനിർത്താനാവില്ല. ഇതൊരു ദിശാസൂചികയാണ്. നഗരവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടനിർമാണ മേഖല വികസിക്കുമ്പോൾ, പ്രാവർത്തികമാക്കേണ്ട പരിരക്ഷകൾ പൂർണമായും അവഗണിച്ചുള്ള പ്രവൃത്തികളാണു ബെംഗളൂരു അടക്കമുള്ള വൻനഗരങ്ങളിൽ നടക്കുന്നത്.
കെട്ടിട നിർമാണത്തിന് അതിന്റേതായ എൻജിനീയറിങ് രീതികളുണ്ട്. മണ്ണിന്റെ ഘടനയും ഉറപ്പും പരിശോധിക്കൽ, സ്ട്രെക്ചറൽ ഡിസൈൻ തുടങ്ങിയ പരിരക്ഷകൾ പൂർണമായും പാലിക്കണം. പുതിയ കാലത്ത് ദുരന്തഭീഷണി കൂടി കണക്കിലെടുത്തുവേണം കെട്ടിടം നിർമിക്കാൻ. ദുരന്തപ്രതിരോധ ടെക്നോളജി സമന്വയിപ്പിച്ചാവണം നിർമാണം. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ രണ്ടു വിഭാഗങ്ങളുടെ അതിക്രൂരമായ അനാസ്ഥയും ഈ സംഭവങ്ങൾക്കു പിന്നിലുണ്ട്. കെട്ടിടനിർമാണം എല്ലാ അനുമതികളോടെയുമാണോ എന്നു പരിശോധിക്കേണ്ട അധികൃതരും ഭരണ സംവിധാനങ്ങളും അഴിമതിയിൽ കുളിച്ചുനിൽക്കുകയാണ്. കുറ്റപ്പെടുത്തേണ്ട അനാസ്ഥയാണിത്. സുരക്ഷാപരിശോധനകളിൽ വെള്ളം ചേർക്കുന്നതു ഗുരുതര പ്രത്യാഘാതം വരുത്തിവയ്ക്കും.
രണ്ടാമതായി, മിക്ക കെട്ടിടങ്ങളും പണിയുന്നതു തീർത്തും കച്ചവട താൽപര്യങ്ങൾ മാത്രം മുൻനിർത്തിയാണ്. ഭൂവിനിയോഗത്തെപ്പറ്റി, കെട്ടിടനിർമാണത്തെപ്പറ്റി എല്ലാം നിയമങ്ങളുണ്ട്. എന്നാൽ, ഒരു പ്ലാൻ സമർപ്പിക്കുകയും അതിനു വിരുദ്ധമായ രീതിയിൽ പണിയുകയും ചെയ്യും. ഒരു നില പണിയാൻ അനുമതിയുള്ളിടത്തു രണ്ടു നിലയും, രണ്ടുനിലയ്ക്ക് അനുമതിയുള്ളിടത്ത് അഞ്ചു നിലയും പണിയും. നിയമം പാലിക്കേണ്ടവർ കണ്ണടയ്ക്കുകയും ചട്ടം മറികടന്നുള്ള ഇത്തരം നിർമാണങ്ങൾ കൂടുകയും ചെയ്യുന്നതു പിൽക്കാലത്തു വലിയ ഭവിഷ്യത്തിനിടയാക്കും. കെട്ടിട നിർമാതാക്കളുടെ ക്രൂരതയും ഈ സന്ദർഭത്തിൽ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
നിസ്സഹായരായ, തങ്ങളെ വിശ്വസിക്കുന്ന ആളുകളെ ചതിക്കുന്ന പ്രവൃത്തിയാണു ചില നിർമാതാക്കൾ പിന്തുടരുന്നത്. ഇത്തരക്കാരെ തുറങ്കിലടയ്ക്കുന്ന തരത്തിൽ നിയമങ്ങളിൽ കാർക്കശ്യം കൊണ്ടുവരണം. ഈ കെട്ടിടങ്ങൾ വാങ്ങി താമസിക്കുന്നവർക്കും അവരുടേതായ ഉത്തരവാദിത്തമുണ്ട്. വയൽ നികത്തിയും തണ്ണീർത്തടം നികത്തിയുമുള്ള ഭൂമികളിലാണോ ഫ്ലാറ്റുകൾ നിർമിച്ചത് എന്നിങ്ങനെയുള്ള ഭൂവിനിയോഗ കാര്യങ്ങളിൽ സവിശേഷശ്രദ്ധ കാണിക്കണം. സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നു കാണിച്ച് പ്രശ്നമില്ലെന്ന് ഉറപ്പാക്കണം.
ബെംഗളൂരുവിൽനിന്നും കേരളത്തിനും മലയാളികൾക്കും പഠിക്കാനേറെയുണ്ട്. വേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയും, അതിനൊപ്പം പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പണ്ട്, എം.ടി.വാസുദേവൻ നായർ സംസാരമധ്യേ പറഞ്ഞ വാചകം ഞാൻ പലപ്പോഴും ആവർത്തിക്കാറുണ്ട്. ‘നമ്മുടെ മണ്ണിനടിയിൽ മരണം പതിയിരിപ്പുണ്ട്’ എന്നതാണത്. നൂറു ശതമാനം ശരിയായ വാചകം. കേരളത്തിന്റെ ഭൂവിഭാഗമാകെ പരിസ്ഥിതിലോലമാണ്. പരിസ്ഥിതി വിദഗ്ധനായ മാധവ് ഗാഡ്ഗിൽ നേരത്തേ പ്രവാചക ശബ്ദത്തിൽ പറഞ്ഞതൊന്നും നമ്മൾ കേട്ടതേയില്ല.
ദുരന്തസാധ്യത എപ്പോഴും നിലനിൽക്കുന്ന ഭൂമിയായി കേരളം മാറി. വീതി കുറഞ്ഞ, 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം എന്നതുതന്നെ ദുരന്തസാധ്യത വർധിപ്പിക്കുന്നു. മലകളും ഇടനാടും തീരപ്രദേശവും അടങ്ങിയ പ്രധാന ജൈവവ്യവസ്ഥിതിയുടെ ഈറ്റില്ലമാണു കേരളം. വളരെ സൂക്ഷ്മമായ ഈ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലാണു കെട്ടിടനിർമാണ മേഖല. കാലാവസ്ഥാ വ്യതിയാനമാണു പ്രളയത്തിനുൾപ്പെടെ കാരണമെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഓർക്കാപ്പുറത്ത് പ്രളയം വരുന്നതും ചൂട് കൂടുന്നതും കാലാവസ്ഥാ വ്യതിയാനം കാരണമാണെന്ന് എല്ലാവർക്കുമറിയാം.
കാലാവസ്ഥയിലെ ഈ വ്യതിയാനത്തിന് ഏറ്റവുമധികം സംഭാവന ചെയ്യുന്നതു കെട്ടിടനിർമാണ മേഖലയിലെ തള്ളിക്കളയേണ്ട പ്രവണതകളാണ് എന്നു പറഞ്ഞാൽ ചിലർ വിശ്വസിച്ചേക്കില്ല. നമ്മളുപയോഗിക്കുന്ന നിർമാണ വസ്തുക്കൾ, നിർമാണ രീതികൾ, ഭൂവിനിയോഗത്തിലെ അനാസ്ഥ, ജാഗ്രതക്കുറവ് തുടങ്ങിയവ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു. ഇംഗ്ലിഷിൽ പറയാറുണ്ട്, ‘Natural disasters don’t kill people’ എന്ന്. ഉദാഹരണത്തിന്, വെള്ളപ്പൊക്കത്തിൽ ശരിക്കും മനുഷ്യരാരും മരിക്കുന്നില്ല. മറിച്ച്, കെട്ടിടങ്ങളിൽ കുടുങ്ങിയും കെട്ടിടം തകർന്നുമാണ് ആളുകൾ മരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ സംഭവിച്ചതും അതുതന്നെയാണെന്നു നിരീക്ഷിച്ചാൽ മനസ്സിലാകും.
കെട്ടിടനിർമാണത്തിനൊക്കെ ഒരു പരിധിയുണ്ട്. അപകടസാധ്യതയില്ലാത്ത, ഉപയുക്തമായ ഭൂമിയിൽ മാത്രമെ കെട്ടിടങ്ങൾ നിർമിക്കാവൂ. എല്ലാം തച്ചുതകർക്കുന്ന വിധ്വംസക ശക്തിയായി പ്രകൃതിക്കു മാറാൻ മിനിറ്റുകൾ മതിയെന്നു നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഇടുക്കി, വയനാട്, കണ്ണൂർ തുടങ്ങിയ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ സൂക്ഷിച്ചു മാത്രമെ ഇടപെടാവൂ. 2018ൽ മഹാപ്രളയം വന്നശേഷം 2021 ആയിട്ടും ഭൂവിനിയോഗ കാര്യത്തിൽ കൃത്യതയാർന്ന അടയാളപ്പെടുത്തൽ നടന്നിട്ടില്ല. കെട്ടിടനിർമാണ രീതികളിൽ നിയന്ത്രണം കൊണ്ടുവന്നിട്ടില്ല– ജി.ശങ്കർ ചൂണ്ടിക്കാട്ടി.
എങ്ങനെയാണ് ഒരു കെട്ടിടം തകരുന്നത്?
മനുഷ്യനിർമിതവും പ്രകൃതിദത്തവുമായ കാരണങ്ങളാൽ കെട്ടിടങ്ങൾ തകരാം. ഭാരവാഹനശേഷി കുറഞ്ഞ മണ്ണ്, കരുത്തുറ്റ അടിത്തറയുടെ അഭാവം, നിർമാണ സാമഗ്രികളുടെ ദ്രവീകരണം, രൂപകൽപനയിലെ പ്രശ്നങ്ങൾ, സിമന്റിന്റെയും മറ്റും മേന്മക്കുറവ്, ഉപയോഗിക്കുന്ന സാധനങ്ങളുടെ അളവുകുറവ് തുടങ്ങിയവ ഭാവിയിൽ കെട്ടിടം തകരുന്നതിനു കാരണമാകും. ഭൂചലനം, ഉരുൾപ്പൊട്ടൽ, സൂനാമി, കൊടുങ്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും കെട്ടിടങ്ങളിൽ നാശമുണ്ടാക്കും. ഇതുകൂടാതെ കാലാവധി കഴിഞ്ഞവയുടെ ഉപയോഗവും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതും അപകടങ്ങൾക്കു വഴിയൊരുക്കും.
ബെംഗളൂരു ശിവാജിനഗറിലെ ഇബ്രാഹിം സാഹിബ് സ്ട്രീറ്റിലെ 138 വർഷം പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ലെന്നുകണ്ടു ബിബിഎംപി കഴിഞ്ഞദിവസം പൊളിച്ചുമാറ്റി. 1883ൽ നിർമിച്ച കെട്ടിടത്തിൽ 60 പേർ വസിച്ചിരുന്ന കാലമുണ്ടായിരുന്നെന്നു താമസക്കാരനായിരുന്ന ഇക്ബാൽ അഹമ്മദ് പറഞ്ഞു. ‘നിരവധി ആളുകൾ മാറിപ്പോയെങ്കിലും ഇവിടെ ഏഴ് കുടുംബങ്ങൾ ഇപ്പോഴും താമസിച്ചിരുന്നു, ആറു കടകളും പ്രവർത്തിച്ചിരുന്നു. ശക്തമായ മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നു. അതോടെ, എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അപകടകരമായ കെട്ടിടമാണെന്നു മുന്നറിയിപ്പ് നൽകി ബിബിഎംപി നോട്ടിസ് പതിച്ചു. പിറ്റേന്ന് ബിബിഎംപി ഉദ്യോഗസ്ഥർ എത്തി കെട്ടിടം പൊളിച്ചുമാറ്റി. പുരാവസ്തുക്കളും സാധനങ്ങളുമൊന്നും സംരക്ഷിക്കാനായില്ല’– ഇക്ബാൽ പറയുന്നു.
നിയമങ്ങൾ പാലിക്കാതെയുള്ള നിർമാണമാണു മിക്കപ്പോഴും കെട്ടിടത്തകർച്ചയ്ക്കു വഴിയൊരുക്കുന്നതെന്നാണു വിദഗ്ധരുടെ അഭിപ്രായം. പെട്ടെന്നുള്ള അപകടത്തിനു മഴയാണു കാരണമെന്നു പറയാറുണ്ടെങ്കിലും ഏതു കാലാവസ്ഥയെയും നേരിടാൻ കഴിയുന്ന വിധത്തിൽ കെട്ടിടങ്ങൾ നിർമാക്കാവുന്ന സാഹചര്യം ഇപ്പോഴുണ്ടെന്ന് ഓർക്കണം. ഫ്ലോർ ഏരിയ അനുപാതം (എഫ്എആർ) പാലിക്കാത്തതും അനധികൃത കൂട്ടിച്ചേർക്കലുകളും കാലക്രമേണയുള്ള പരിഷ്കാരങ്ങളും കെട്ടിടങ്ങളെ ദുർബലമാക്കുമെന്നു ബെംഗളൂരുവിലെ ആർക്കിടെക്റ്റും അർബൻ ഡിസൈനറുമായ നരേഷ് നരസിംഹൻ ചൂണ്ടിക്കാട്ടി.
കെട്ടിടം പണിയുന്നതിനു മുൻപു മണ്ണിന്റെ ശേഷി പരിശോധിക്കുന്ന സോയിൽ ടെസ്റ്റ് ബോറിങ് നിർബന്ധമായും നടത്തേണ്ടതാണെന്നു പറയുന്നു, ഓപ്പസ് ആർക്കിടെക്റ്റിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് (ഐഐഎ) ഫെലോയുമായ സുജയ് ഘോർപഡ്കർ. സൈറ്റിന്റെ സ്വഭാവം അറിയുന്നതിനും അടിത്തറയുടെയും കെട്ടിടത്തിന്റെയും രൂപകൽപന ശരിയായി നിർവഹിക്കുന്നതിനും മണ്ണുപരിശോധന അത്യാവശ്യമാണ്. സൈറ്റിലെ മൂന്നിടത്തെങ്കിലും മണ്ണ് കുഴിച്ചുള്ള പരിശോധന നടത്തേണ്ടതാണെങ്കിലും പാഴ്‍ചെലവാണെന്നു കരുതി ഒരിടത്തു മാത്രം കുഴിച്ചു നോക്കുകയാണു ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
മണ്ണിന്റെ ശേഷിയും ഘടനയും എല്ലായിടത്തും തുല്യമാകില്ല. പുറമേയ്ക്കു കാണുന്നതു പോലെയല്ല, ആഴത്തിൽ വ്യത്യാസങ്ങളുണ്ടാകാം. അതോടൊപ്പം നിർമാണത്തിനുപയോഗിക്കുന്ന കോൺക്രീറ്റിന്റെ അളവിലും വിട്ടുവീഴ്ച ചെയ്യുന്നവരാണു കൂടുതലാളുകളും. കെട്ടിടത്തെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകളുടെ വലുപ്പവും കുറയ്ക്കും. ഇതിലെ കമ്പിയുടെ അളവിലും കുറവ് വരുന്നതോടെ ഭാരം താങ്ങാനാകാതെ പുതിയ കെട്ടിടം പോലും ഒന്നോ രണ്ടോ കൊല്ലത്തിനകം ഇടിഞ്ഞുവീഴും. കാറുകൾക്കു 15-20 വർഷം കാലാവധി എന്ന നയം ഉള്ളതുപോലെ, നിശ്ചിത വർഷം കൂടുമ്പോൾ കെട്ടിടങ്ങളുടെ ദുർബലാവസ്ഥയെപ്പറ്റി സർവേ നടത്തേണ്ടതാണെന്നും വിദഗ്ധർ നിർദേശിക്കുന്നു.
English Summary: Why Buildings collapse in Bengaluru and its lessons for Kerala in the backdrop of floods and landslide