എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര...| Ezhuthachan Puraskaram | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്.  അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ അക്കാദമി  പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഓരങ്ങളിലേക്കു വകഞ്ഞു മാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച പി.വൽസല പ്രാദേശികവും വംശീയവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്ക്കരിച്ച എഴുത്തുകാരിയാണെന്ന് ജൂറി നിരീക്ഷിച്ചു. 1938ൽ കോഴിക്കോട് ജനിച്ച പി.വത്സല ദീർഘകാലം അധ്യാപികയായിരുന്നു. 2010–11 കാലയളവിൽ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയായിരുന്നു. നിലമുറങ്ങുന്ന വഴികൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 

ADVERTISEMENT

ആഗ്നേയം, ഗൗതമൻ, പാളയം, ചാവേർ, ആരും മരിക്കുന്നില്ല, അരക്കില്ലം, തകർച്ച, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം, തിരക്കിൽ അൽപം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉണ്ണിക്കോരൻ‌ ചതോപാധ്യായ, ഉച്ചയുടെ നിഴൽ, കറുത്തമഴ പെയ്യുന്ന താഴ്‌വര എന്നിവയാണ് പ്രധാന കൃതികൾ.

English Summary : P Valsala bags Ezhuthachan award