പാചക വാതകം ഉൾപ്പെടെ മുഴുവൻ സാധനങ്ങളും വില ഉയരുമ്പോൾ ബജിക്കും ബോണ്ടക്കും വില കൂട്ടാതെ നിർവാഹമില്ലെന്ന് ഉടമകൾ പറയുന്നു. 7 രൂപയ്ക്ക് കടയിലേക്കു വാങ്ങുന്ന ബജി 10 രൂപയ്ക്കാണു വിൽക്കുന്നത്. വില ഒൻപതോ പത്തോ ... chennai, tea shops, price hike, lpg, cooking gas

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ചൂട് ചായയ്ക്കൊപ്പം ആസ്വദിച്ച എണ്ണപ്പലഹാരങ്ങളായ ബോണ്ട, ബജി തുടങ്ങിയവ ചെന്നൈയിലെ ചായക്കടകളുടെ ചില്ല് അലമാരകളിൽ നിന്ന് അപ്രത്യക്ഷമാകാൻ അധികം വൈകില്ല. പാചകവാതക വില കുതിച്ചുയരുന്നതു തന്നെ കാരണം. ചായയ്ക്കൊപ്പമുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ പാചകവാതക വില അനുവദിക്കുന്നില്ലെന്ന് മലയാളികളായ ചായക്കട ഉടമകൾ പറയുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ നിലവിലെ വില 2,140 രൂപ. ഈ വിലയിൽ ഒരു ‘കടി’ കൂടി നൽകിയാൽ പരുക്കേൽക്കുന്നത് കച്ചവടക്കാരുടെ പോക്കറ്റിനും.

∙ തീപിടിച്ച ചെലവ്

ADVERTISEMENT

രണ്ടു കിലോ വീതം ബോണ്ടയും ബജ്ജിയും പിന്നെ ചായയും ഉണ്ടാക്കുകയാണെങ്കിൽ മൂന്നു ദിവസം മാത്രമാണ് 2,140 രൂപ നൽകി വാങ്ങുന്ന സിലിണ്ടറിന്റെ ആയുസെന്ന് വെസ്റ്റ് മാമ്പലത്ത് ചായക്കട നടത്തുന്ന വി.കെ.പ്രദീപ് പറയുന്നു. ബജി മാസ്റ്റർക്ക് ഒരു ദിവസത്തെ കുറഞ്ഞ കൂലി 650 രൂപ. ഇതിനു പുറമേ രണ്ടു ജീവനക്കാരെങ്കിലും വേറെ കാണും. ഒരു ലീറ്റർ എണ്ണയ്ക്ക് വില 140 രൂപയാണ്. ഒരു ദിവസത്തേക്ക് 3 ലീറ്റർ എണ്ണയെങ്കിലും വാങ്ങിക്കേണ്ടതുണ്ട്. വൈദ്യുതി, വെള്ളം, വാടക, പഞ്ചസാര, പാൽ എന്നിങ്ങനെ എല്ലാംകൂടി കണക്കാക്കുമ്പോൾ ലക്ഷക്കണക്കിനു രൂപയാണ് പ്രതിമാസ ചെലവ്. എന്നാൽ വരുമാനമാകട്ടെ പകുതിയോളം മാത്രവും.

വരുമാനത്തേക്കാൾ എത്രയോ മടങ്ങാണ് ചെലവ്. നിലവിലെ സാഹചര്യത്തിൽ ബജി, ബോണ്ട മുതലായവ വിൽക്കുന്നത് വലിയ ചെലവുണ്ടാക്കും. ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയമാണ് ഓരോ ചായക്കടയും. പിടിച്ചു നിൽക്കണമെങ്കിൽ സബ്സിഡി അനിവാര്യമാണ്.

∙ വില വർധന അനിവാര്യം

ADVERTISEMENT

പാചക വാതകം ഉൾപ്പെടെ മുഴുവൻ സാധനങ്ങളും വില ഉയരുമ്പോൾ ബജിക്കും ബോണ്ടക്കും വില കൂട്ടാതെ നിർവാഹമില്ലെന്ന് ഉടമകൾ പറയുന്നു. 7 രൂപയ്ക്ക് കടയിലേക്കു വാങ്ങുന്ന ബജി 10 രൂപയ്ക്കാണു വിൽക്കുന്നത്. വില ഒൻപതോ പത്തോ ആക്കണമെന്ന് വിതരണക്കാർ ആവശ്യപ്പെടുന്നു. അതിനാൽ കടകളിലെ വിലയും വർധിപ്പിക്കേണ്ടിവരും. ചെറുകിട ചായക്കടകളെല്ലാം വെറും സാധാരണക്കാരുടെ ആശ്വാസ കേന്ദ്രങ്ങളാണ്. ചായയ്ക്കും കടിക്കും വില വർധിപ്പിച്ചാൽ ജനങ്ങളിൽ നിന്നു ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്നും ഉടമകൾ പറയുന്നു.

∙ സബ്സിഡി വേണം

ADVERTISEMENT

ചായക്കട നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് പാചക വാതക ഇനത്തിൽ സബ്സിഡി വേണമെന്നാണ് ആവശ്യം. കൂടുതൽ സിലിണ്ടറുകൾ വാങ്ങുന്ന വലിയ കടകൾക്ക് സബ്സിഡി ലഭിക്കുന്നുണ്ടെന്നും എന്നാൽ സാധാരണ കച്ചവടക്കാർക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന് ഉടമകൾ പറയുന്നു. രണ്ടോ മൂന്നോ പേരുടെ കുടുംബങ്ങളുടെ അത്താണിയാണ് ഓരോ ചായക്കടകളും. ഒട്ടേറെ പേരുടെ തൊഴിലും ജീവിതവും മുന്നോട്ടു കൊണ്ടു പോകുന്ന ചായക്കടകളെ അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇവർ പറയുന്നു.

English Summary: LPG Price hike affecting tea shops in chennai