ആകാശത്ത് അസാധാരണ വെളിച്ചം, തീപ്പൊരി; ആ രാത്രി നടന്നത് വിമാനത്തിലെ കൂട്ടക്കൊല?
60 വർഷമായി അന്വേഷണങ്ങളും പുനരന്വേഷണങ്ങളും പലതു നടന്നിട്ടും ഉത്തരം നൽകാനാകാത്ത ചോദ്യമായി ആ വിമാനാപകടം ഇപ്പോഴും തുടരുന്നു. അന്വേഷണത്തിനും അവസാനമായിട്ടില്ല. 2019 ഡിസംബറിൽ യുഎൻ പൊതുസഭ ഡാഗ് ഹാമർഷോൾഡിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ അംഗീകരിക്കുകയും ചെയ്തിരുന്നു...Dag Hammarskjold
60 വർഷമായി അന്വേഷണങ്ങളും പുനരന്വേഷണങ്ങളും പലതു നടന്നിട്ടും ഉത്തരം നൽകാനാകാത്ത ചോദ്യമായി ആ വിമാനാപകടം ഇപ്പോഴും തുടരുന്നു. അന്വേഷണത്തിനും അവസാനമായിട്ടില്ല. 2019 ഡിസംബറിൽ യുഎൻ പൊതുസഭ ഡാഗ് ഹാമർഷോൾഡിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ അംഗീകരിക്കുകയും ചെയ്തിരുന്നു...Dag Hammarskjold
60 വർഷമായി അന്വേഷണങ്ങളും പുനരന്വേഷണങ്ങളും പലതു നടന്നിട്ടും ഉത്തരം നൽകാനാകാത്ത ചോദ്യമായി ആ വിമാനാപകടം ഇപ്പോഴും തുടരുന്നു. അന്വേഷണത്തിനും അവസാനമായിട്ടില്ല. 2019 ഡിസംബറിൽ യുഎൻ പൊതുസഭ ഡാഗ് ഹാമർഷോൾഡിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ അംഗീകരിക്കുകയും ചെയ്തിരുന്നു...Dag Hammarskjold
1961ൽ യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡ് സഞ്ചരിച്ച ആ വിമാനം പെലറ്റിന്റെ പിഴവുമൂലം വീഴുകയായിരുന്നോ? അതോ, ആരെങ്കിലും വെടിവച്ചു വീഴ്ത്തുകയായിരുന്നോ? പിന്നിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും കരങ്ങളുണ്ടോ? അതോ സോവിയറ്റ് യൂണിയൻ നടത്തിയ നീക്കമോ? തങ്ങളുടെ കോളനിയായിരുന്ന കോംഗോയെ സ്വതന്ത്രമാക്കുന്നതിനു യുഎൻ നടത്തിയ ശ്രമങ്ങൾക്കു ബെൽജിയം പകരം വീട്ടുകയായിരുന്നോ?
60 വർഷമായി അന്വേഷണങ്ങളും പുനരന്വേഷണങ്ങളും പലതു നടന്നിട്ടും ഉത്തരം നൽകാനാകാത്ത ചോദ്യമായി ആ വിമാനാപകടം ഇപ്പോഴും തുടരുന്നു. അന്വേഷണത്തിനും അവസാനമായിട്ടില്ല. 2019 ഡിസംബറിൽ യുഎൻ പൊതുസഭ ഡാഗ് ഹാമർഷോൾഡിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ അംഗീകരിക്കുകയും ചെയ്തിരുന്നു.
നയചാതുര്യം കൊണ്ട് ശ്രദ്ധേയൻ
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ഡാഗ് സ്വീഡന്റെ പ്രധാനമന്ത്രിയായിരുന്ന പിതാവ് യാർമർ ഹാമർഷോൾഡിന്റെ പാത പിന്തുടർന്നാണ് പൊതുരംഗത്തെത്തിയത്. സ്വീഡന്റെ ധനകാര്യ,വിദേശകാര്യ വകുപ്പുകളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്ത അദ്ദേഹം നയചാതുര്യം കൊണ്ട് വളരെവേഗം ശ്രദ്ധേയനായി. തുടർന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള സ്വീഡന്റെ പ്രതിനിധിയായി അദ്ദേഹത്തെ നിയോഗിച്ചു. 1953ൽ, അറുപതിൽ 57 വോട്ടുകളും നേടി യുഎന്നിന്റെ രണ്ടാമത്തെ സെക്രട്ടറി ജനറലായി ഡാഗ് ഹാമർഷോൾഡ് തിരഞ്ഞെടുക്കപ്പെട്ടത് 47–ാം വയസ്സിൽ.
ഏറ്റവും പ്രായം കുറഞ്ഞ യുഎൻ സെക്രട്ടറി ജനറലെന്ന ആ റെക്കോർഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല. വീണ്ടും 1957ലും ഹാമർഷോൾഡ് സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളിലെ കലാപങ്ങളും യുദ്ധങ്ങളും മറ്റും തടയാൻ നടത്തിയ ശ്രമങ്ങൾക്കു മരണാനന്തര ബഹുമതിയായി സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ഹാമർഷോൾഡിനു ലഭിച്ചു.
പ്രതിസന്ധികൾ നീക്കിയ സമാധാന ദൂതൻ
സൂയസ് കനാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് മധ്യപൂർവദേശത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഹാമർഷോൾഡ് നടത്തിയ നീക്കങ്ങൾ ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഇസ്രയേലും അറബ് രാഷ്ട്രങ്ങളുമായുണ്ടായ സംഘർഷങ്ങൾ ലഘൂകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു. ലെബനനും ജോർദാനും തമ്മിലുണ്ടായ പ്രശ്നവും പരിഹരിക്കാൻ മുൻകയ്യെടുത്തതും മറ്റാരുമായിരുന്നില്ല. കോംഗോ സ്വതന്ത്രമായതിനെത്തുടർന്നുണ്ടായ ആഭ്യന്തര കലാപം തണുപ്പിക്കുന്നതിനു യുഎൻ സംഘത്തിനൊപ്പം 1961 സെപ്റ്റംബർ 18ന് അവിടേക്കു പോകവേ അന്നത്തെ വടക്കൻ റുഡേഷ്യയിലെ (ഇന്നത്തെ സാംബിയ) വനത്തിനു മുകളിൽ രാത്രി വിമാനം തകർന്നു വീഴുകയായിരുന്നു. ഹാമർഷോൾഡും ഒപ്പമുണ്ടായിരുന്ന 14 പേരും അപകടത്തിൽ മരിച്ചു.
1960 ജൂൺ 30ന് സ്വതന്ത്രമായ കോംഗോയിൽ ആഭ്യന്തരകലാപം മൂർച്ഛിച്ചപ്പോൾ അത് അവസാനിപ്പിക്കാൻ യുഎൻ സമാധാനസേനയെ അയച്ച ഹാമർഷോൾഡിന്റെ നടപടി അന്നത്തെ പ്രബലരായ സോവിയറ്റ് യൂണിയന്റെ അനിഷ്ടത്തിനു കാരണമായിരുന്നു. ഈ നടപടിയെ അപലപിച്ച സോവിയറ്റ് യൂണിയൻ, ഹാമർഷോൾഡ് രാജിവയ്ക്കണമെന്നും പകരം പാശ്ചാത്യ, കമ്യൂണിസ്റ്റ്, നിഷ്പക്ഷ രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മൂന്നംഗ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് വിമാനാപകടത്തിനു പിന്നിൽ സോവിയറ്റ് യൂണിയനും അവരുടെ ചാരസംഘടനയായ കെജിബിയും ആണെന്ന ആരോപണം ഉയരാൻ കാരണമായത്.
യുഎന്നിനെ അമേരിക്കയുടെ അടിമത്തത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചതും സമാധാനശ്രമങ്ങളിലൂടെ ലോകം മുഴുവൻ ശ്രദ്ധേയനായതുമാണു ഹോമർഷോൾഡിനെ അമേരിക്കയുടെ കണ്ണിലെ കരടാക്കിയത്. ആഫ്രിക്കയിലെ വൻ ധാതുസമ്പത്തു സ്വന്തമാക്കാൻ പാശ്ചാത്യരാജ്യങ്ങൾ തമ്മിൽ മത്സരം ശക്തമായിരുന്ന കാലത്ത് അവർക്കെല്ലാം തങ്ങളുടെ കാലുറപ്പിക്കാനും കച്ചവടം നടത്താനും കലാപങ്ങളുടെയും യുദ്ധങ്ങളുടെയും മറ്റും മറ ആവശ്യമായിരുന്നു. കോംഗോയിലെ വിമതരെ രമ്യതയിലേക്കു കൊണ്ടുവരാനുള്ള ഹാമർഷോൾഡിന്റെ ശ്രമങ്ങളിൽ അതിനാൽ അവർക്കു താൽപര്യമുണ്ടായിരുന്നില്ല.
നാട്ടുകാർ പറഞ്ഞതു കേട്ടില്ല
ഹാമർഷോൾഡിന്റെ വിമാനം വനത്തിൽ തകർന്നുവീണ രാത്രിയിൽ ആകാശത്ത് അസാധാരണ വെളിച്ചമുണ്ടായെന്നും തുടർന്നു വലിയ ശബ്ദം കേട്ടെന്നും സമീപത്തു താമസിക്കുന്നവർ വെളിപ്പെടുത്തിയിരുന്നു. അപകടമുണ്ടാകുമ്പോൾ സമീപത്തു മറ്റൊരു വിമാനം ഉണ്ടായിരുന്നതായും വെളിപ്പെടുത്തലുണ്ടായി. പക്ഷേ, ഇതൊന്നും ആരും കണക്കിലെടുത്തില്ല. ഹാമർഷോൾഡും 13 പേരും അപകടമുണ്ടായ ഉടൻ മരണമടഞ്ഞിരുന്നു. ഒരാൾ മാത്രം ഓരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണു മരിച്ചത്. ചികിത്സയിൽ കഴിയവേ ഇദ്ദേഹം നൽകിയ മൊഴിയിൽ അപകടത്തിനുമുൻപ് ആകാശത്തു തീപ്പൊരികൾ കണ്ടിരുന്നെന്നു പറഞ്ഞിരുന്നു. എന്നാൽ, പരുക്കേറ്റ് അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ മൊഴി വിശ്വസനീയമല്ലെന്നായിരുന്നു അന്വേഷണ സംഘങ്ങളുടെ നിലപാട്.
ബ്രിട്ടന്റെ പിന്തുണയോടെ സെൻട്രൽ ആഫ്രിക്കൻ ഫെഡറേഷൻ നടത്തിയ അന്വേഷണത്തിൽ പൈലറ്റിന്റെ പിഴവാണ് അപകടകാരണമായി കണ്ടെത്തിയത്. യുഎന്നിന്റെ നിർദേശപ്രകാരം സംഭവം അന്വേഷിച്ച ടാൻസനിയൻ ജഡ്ജി മുഹമ്മദ് ചന്ദെ ഓഥ്മാനു കൃത്യമായ നിഗമനത്തിൽ എത്താൻ കഴിഞ്ഞില്ല. എന്നാൽ, പുറത്തുനിന്നുള്ള ആക്രമണമോ പൈലറ്റിനുണ്ടായ ഭീഷണിയോ അപകടത്തിനു കാരണമായിട്ടുണ്ടെന്നു ന്യായമായും സംശയിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ യുഎസ്, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സഹകരിക്കുന്നില്ലെന്ന് ഓഥ്മാൻ 2019ൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബന്ധപ്പെട്ട മറ്റു രാജ്യങ്ങൾ സഹകരിക്കുമ്പോഴും ഈ മൂന്നു രാജ്യങ്ങൾ നിർണായക വിവരം മറച്ചുവയ്ക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ബെൽജിയം പൗരനായ പിതാവിനും ബ്രിട്ടിഷുകാരി മാതാവിനും ജനിച്ച ജാൻ വാൻ റിസെഗം എന്ന പൈലറ്റ് താൻ പറത്തിയ വിമാനത്തിൽ നിന്ന് ഹാമർഷോൾഡിന്റെ വിമാനത്തിനു നേരെ വെടിവച്ചെന്നു വെളിപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കൾ പറഞ്ഞതു വിവാദമായിരുന്നു. എന്നാൽ റിസെഗം പിന്നീട് ഇതു നിഷേധിച്ചു. ആ വഴിക്കും പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ല.
'ഹൂ കിൽഡ് ഹാമർഷോൾഡ്'
ഡാഗ് ഹാമർഷോൾഡിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പുസ്‌തകങ്ങളും സിനിമകളുമാണ് ഇതിനകം പിറന്നത്. ഡാനിഷ് ചലച്ചിത്രകാരനായ മാഡ്‌സ് ബ്രഗ്ഗർ സംവിധാനം ചെയ്‌ത 'കോൾഡ് കേസ് ഹാമർഷോൾഡ്' എന്ന ഡോക്യൂമെന്ററിയാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം. ആഫ്രിക്കൻ നാടുകളിൽ എയ്‌ഡ്‌സ് പരത്താനായി വെള്ളക്കാരുടെ സംഘടന ആസൂത്രണം ചെയ്‌ത പദ്ധതിയാണ് ആ വിമാനാപകടം എന്നാണ് ഈ ഡോക്യൂമെന്ററി വാദിച്ചത്.
ഡാഗ് ഹാമർഷോൾഡിന്റെ വിയോഗം പല പുസ്‌തകങ്ങൾക്കും പ്രമേയമായിട്ടുള്ള സംഭവമാണ്. ഇവയിൽ ഏറെ വായിക്കപ്പെട്ടതും ചർച്ചയാവുകയും ചെയ്‌ത രചനയാണ് 'ഹൂ കിൽഡ് ഹാമർഷോൾഡ്'. പ്രമുഖ അക്കാദമികയും എഴുത്തുകാരിയുമായ സൂസൻ വില്യംസ് ആണ് ഈ പുസ്‌തകത്തിന്റെ രചയിതാവ്. യുഎന്നിന്റെ രഹസ്യരേഖകളും സാക്ഷിമൊഴികളും വിശദമായി വിശകലനം ചെയ്യുന്നതാണ് ഈ പുസ്‌തകം. ഹാമർഷോൾഡിന്റെ കേസ് വീണ്ടുമന്വേഷിക്കാൻ യുഎന്നിനെ പ്രേരിപ്പിച്ചതും ഈ പുസ്‌തകം സൃഷ്‌ടിച്ച പൊതുസമ്മതിയാണ്.
English Summary: The Mysterious Death of Former UN Secretary General Dag Hammarskjold