ഓർക്കാപ്പുറത്ത് കോടികളുടെ ലാഭം, സ്ക്വിഡ് വെറും ‘ഗെയിം’ അല്ല; തട്ടിപ്പിന് വിദഗ്ധരും!
ബ്ലോക്ചെയിൻ എന്ന നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർച്വൽ നാണയങ്ങളാണു ക്രിപ്റ്റോ കറൻസികൾ. ഏറെക്കാലമായി ഭാവിയിലെ നാണയം എന്ന പേര് ക്രിപ്റ്റോ കറൻസിക്കുണ്ട്. എന്നാൽ അതിലും വലിയ തട്ടിപ്പുകളുമായി ‘വിദഗ്ധരും’ കടന്നുവരുന്നുണ്ട്. ഇന്ത്യയിലാകട്ടെ, ക്രിപ്റ്റോ കറൻസി സർക്കാർ അംഗീകരിക്കുകയാണെങ്കിൽ സേവനം ജനങ്ങൾക്കു ലഭ്യമാക്കുമെന്നു പേടിഎം പ്രഖ്യാപിച്ചു കഴിഞ്ഞു..Crypto Currency
ബ്ലോക്ചെയിൻ എന്ന നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർച്വൽ നാണയങ്ങളാണു ക്രിപ്റ്റോ കറൻസികൾ. ഏറെക്കാലമായി ഭാവിയിലെ നാണയം എന്ന പേര് ക്രിപ്റ്റോ കറൻസിക്കുണ്ട്. എന്നാൽ അതിലും വലിയ തട്ടിപ്പുകളുമായി ‘വിദഗ്ധരും’ കടന്നുവരുന്നുണ്ട്. ഇന്ത്യയിലാകട്ടെ, ക്രിപ്റ്റോ കറൻസി സർക്കാർ അംഗീകരിക്കുകയാണെങ്കിൽ സേവനം ജനങ്ങൾക്കു ലഭ്യമാക്കുമെന്നു പേടിഎം പ്രഖ്യാപിച്ചു കഴിഞ്ഞു..Crypto Currency
ബ്ലോക്ചെയിൻ എന്ന നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർച്വൽ നാണയങ്ങളാണു ക്രിപ്റ്റോ കറൻസികൾ. ഏറെക്കാലമായി ഭാവിയിലെ നാണയം എന്ന പേര് ക്രിപ്റ്റോ കറൻസിക്കുണ്ട്. എന്നാൽ അതിലും വലിയ തട്ടിപ്പുകളുമായി ‘വിദഗ്ധരും’ കടന്നുവരുന്നുണ്ട്. ഇന്ത്യയിലാകട്ടെ, ക്രിപ്റ്റോ കറൻസി സർക്കാർ അംഗീകരിക്കുകയാണെങ്കിൽ സേവനം ജനങ്ങൾക്കു ലഭ്യമാക്കുമെന്നു പേടിഎം പ്രഖ്യാപിച്ചു കഴിഞ്ഞു..Crypto Currency
ക്രിപ്റ്റോകറൻസി–കേരളം പരിചയപ്പെട്ടു വരുന്ന വാക്ക്. എന്നാൽ ഈ ‘രഹസ്യ കറൻസി’യുടെ പേരിൽ സംസ്ഥാനത്ത് തട്ടിപ്പുകൾ മുള പൊട്ടിക്കഴിഞ്ഞു. അതും ചെറിയ തുകയ്ക്കൊന്നുമല്ല, ക്രിപ്റ്റോ കറൻസിയുടെ പേരിൽ നടന്ന 100 കോടിയുടെ തട്ടിപ്പാണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്. നാലു പേരെ അറസ്റ്റും ചെയ്തു. വിവിധ സ്കീമുകളിലേക്കായി ആളുകളിൽനിന്ന് ഓൺലൈനായി ലക്ഷങ്ങളും കോടികളും നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. പണം നിക്ഷേപിക്കപ്പെട്ടവർക്ക് ക്രിപ്റ്റോ കറൻസിയായി ആ തുകയും പലിശയും തരാമെന്നേറ്റെങ്കിലും ഒന്നും നടക്കാതെ വന്നതോടെയാണ് പരാതി ഉയർന്നതും ‘ക്രിപ്റ്റോ’ തട്ടിപ്പ് പൊട്ടിയതും.
എന്താണ് ഈ ക്രിപ്റ്റോ കറൻസി?
ബ്ലോക്ചെയിൻ എന്ന നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർച്വൽ നാണയങ്ങളാണു ക്രിപ്റ്റോ കറൻസികൾ. ഏറെക്കാലമായി ഭാവിയിലെ നാണയം എന്ന പേര് ക്രിപ്റ്റോ കറൻസിക്കുണ്ട്. ആദ്യത്തെ എതിർപ്പുകളൊക്കെ പിന്നിട്ടു ജനപ്രിയമാകുന്ന നിലയിലേക്കു കാര്യങ്ങൾ വരികയുമാണ്. ഇന്നത്തെ കാലത്ത് എല്ലാവരും ഏറ്റവും അധികം ആഗ്രഹിക്കുന്ന സുരക്ഷയും സ്വകാര്യതയുമാണ് ക്രിപ്റ്റോ കറൻസികൾ വാഗ്ദാനം ചെയ്യുന്നത് എന്നതു തന്നെ കാരണം.
എന്നാൽ അതിലും വലിയ തട്ടിപ്പുകളുമായി ‘വിദഗ്ധരും’ കടന്നുവരുന്നുണ്ട്. തകർന്നു തരിപ്പണമായെന്നു കരുതിയിടത്തുനിന്നു കറൻസി മൂല്യം കുതിച്ചു കയറുന്നു. ഏറ്റവും ജനപ്രിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ രൂപത്തിൽ ശമ്പളം മതിയെന്നു ട്വീറ്റ് ചെയ്തത് യുഎസിലെ രണ്ടു മേയർമാർമാരാണ്! ഇന്ത്യയിലാകട്ടെ, ക്രിപ്റ്റോ കറൻസി സർക്കാർ അംഗീകരിക്കുകയാണെങ്കിൽ സേവനം ജനങ്ങൾക്കു ലഭ്യമാക്കുമെന്നു പേടിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്താകമാനം ഇടപാടുകൾ ക്രിപ്റ്റോ കറൻസിയുടെ പിടിയിലേക്കു പോകുകയാണെന്നു ചുരുക്കം.
ക്രിപ്റ്റോ കറൻസി തട്ടിപ്പ് ഗൂഗിളിലൂടെയും
സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഏതൊരു സംവിധാനത്തെയും പോലെ, സാങ്കേതികവിദ്യയിൽ മികച്ച അവബോധം ഉള്ളവർ സാധാരണക്കാരെ പറ്റിക്കാൻ ക്രിപ്റ്റോ കറൻസിയെയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നായ ഗൂഗിളിന്റെ പരസ്യങ്ങളെ തന്നെ ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൂട്ടം ക്രിപ്റ്റോ കറൻസി തട്ടിപ്പുകാർ മറ്റുള്ളവരുടെ പണം ചോർത്തിയത്. വെർച്വൽ പണം ആയതിനാൽ പൂട്ട് പൊളിക്കുകയോ, കമ്പിപ്പാര എടുക്കുകയോ വേണ്ട. എല്ലാം കംപ്യൂട്ടറിലും നെറ്റ്‌വർക്കിലുമായി ചെയ്താൽ മതി.
കൊണ്ടുപോകുന്ന പണം കണ്ടെത്തണമെങ്കിലോ, സാങ്കേതിക സ്ഥാപനങ്ങളുടെ സഹായം ആവശ്യമായി വരികയും ചെയ്യും. ലോകമാകെ വ്യാപിച്ച പെഗസസ് സോഫ്റ്റ്‌വെയർ ഫോണിലുണ്ടോ എന്നു കണ്ടെത്താൻ കാനഡയിലെ സിറ്റിസൻ ലാബിനെയോ ആംനെസ്റ്റി ഇന്റർനാഷനലിന്റെ ലാബിനെയോ ആശ്രയിക്കേണ്ടി വന്നതു പോലെ. ഗൂഗിളിൽ ക്രിപ്റ്റോ വാലറ്റ് സേർച് ചെയ്യുമ്പോൾ ആദ്യ സ്ഥാനങ്ങളിൽ ഗൂഗിളിന്റെ പരസ്യങ്ങളെ എത്തിക്കുകയാണ് ആദ്യ പടി. ഇവയിൽ ക്ലിക്ക് ചെയ്യുമ്പോൾ എത്തുന്ന വെബ്സൈറ്റുകൾ കാഴ്ചയിലും പ്രവർത്തനത്തിലും ക്രിപ്റ്റോ വാലറ്റിനു സമാനമായിരിക്കും. ഈ വാലറ്റിലാണ് ക്രിപ്റ്റോ കറൻസിയുടെ സുരക്ഷിത ഇടപാടുകളെല്ലാം,
ഉപയോക്താക്കൾ അവരുടെ വാലറ്റ് പാസ്ഫ്രെയ്സ്, പ്രൈവറ്റ് കീ തുടങ്ങിയവ നൽകുന്നതോടെ ഈ വാലറ്റിന്റെ വാതിൽ തുറക്കുകയായി, പക്ഷേ ഉപയോക്താക്കൾക്കല്ല, തട്ടിപ്പുകാർക്കായിരിക്കും നിർണായക വിവരങ്ങൾ ലഭിക്കുകയെന്നു മാത്രം. യഥാർഥ ഉപയോക്താക്കൾക്കു മുന്നിൽ എന്തെങ്കിലും കണക്റ്റിവിറ്റി പ്രശ്നം കാണിച്ചു സൈറ്റ് ‘വാതിലടയ്ക്കുകയും’ ചെയ്യും. കിട്ടിയ ഐഡിയും കീയും ഉപയോഗിച്ചു തട്ടിപ്പുകാർ വാലറ്റിൽ കയറി പണവും തട്ടും.
പാസ് ഫ്രെയ്സ്, പ്രൈവറ്റ് കീ എന്നിവയടങ്ങിയ സുരക്ഷാ സംവിധാനം ക്രിപ്റ്റോ കറൻസിക്ക് ഇരട്ട സുരക്ഷാ കവചമാണ് ഒരുക്കുന്നത്. എന്നാൽ ഉപയോക്താവ് തന്നെ ഈ വിവരങ്ങൾ പങ്കു വയ്ക്കുമ്പോൾ ക്രിപ്റ്റോ വാലറ്റ് അടിയറവു പറയും. തട്ടിപ്പുകാർക്ക് യഥാർഥ ഉടമയെന്ന പോലെ അക്കൗണ്ടിൽ കയറാനും വിനിമയം നടത്താനും കഴിയും. മുൻപ് വ്യാപകമായി ഉപയോഗിച്ചിരുന്ന ഇമെയിൽ ഫിഷിങ് അറ്റാക്കുകൾക്കു പകരം ഇത്തരത്തിൽ ഗൂഗിൾ പരസ്യങ്ങളിൽ കൂടിയുള്ള തട്ടിപ്പുകളാണ് ഇപ്പോൾ വ്യാപകമാകുന്നത്.
യഥാർഥ വെബ്സൈറ്റിനോടു സാമ്യമുള്ള വ്യാജ സൈറ്റ് നിർമിച്ചു തട്ടിപ്പുകൾ നടത്തുന്നതിനെയാണു ഫിഷിങ് എന്നു പറയുന്നത്. അതിനേക്കാൾ വിശ്വാസയോഗ്യമായ രീതിയിലാണ് ഇപ്പോൾ തട്ടിപ്പുകൾ നടത്തുന്നത്. അത്യാവശ്യം സാങ്കേതിക പരിജ്ഞാനം ഉള്ളവരെ പോലും ലക്ഷ്യം വച്ചുള്ള കെണികളിൽ സാധാരണക്കാർ വീണാൽ അമളി പറ്റിയെന്നു മനസ്സിലാകുക പോലുമില്ല. പണം പോയതിനു ശേഷമാകും എന്തോ എവിടെയോ സംഭവിച്ചു എന്നു മനസ്സിലാകുക. ലിങ്ക് ക്ലിക് ചെയ്യുന്നതിനു മുൻപായി യുആർഎൽ പരിശോധിക്കുക, പരസ്യത്തിനു പകരം കൃത്യമായ വെബ്സൈറ്റ് കണ്ടെത്തി പ്രവേശിക്കുക, പാസ്ഫ്രെയ്സ് അനാവശ്യമായി നൽകാതിരിക്കുക എന്നിവ മാത്രമാണു തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ നമുക്ക് ചെയ്യാനാകുന്നത്.
‘ഗെയിം’ അല്ല; ഒറ്റ ദിവസത്തിൽ കുതിച്ചു സ്ക്വിഡ് കറൻസി!
സൗത്ത് കൊറിയൻ വെബ് സീരീസായ സ്ക്വിഡ് ഗെയിമിന്റെ ചുവടു പിടിച്ച് സൃഷ്ടിച്ച ക്രിപ്റ്റോ കറൻസി ‘സ്ക്വിഡ്’ 24 മണിക്കൂറിനിടെ നേടിയത് 600% വളർച്ച. സാമ്പത്തിക തട്ടിപ്പ് സംശയിച്ച് അന്വേഷണം തുടങ്ങിയതോടെ സ്ക്വിഡിന്റെ മൂല്യം പൂജ്യത്തിനടുത്തെത്തിയിരുന്നു. തുടർന്നാണു വൻ കുതിച്ചു കയറ്റം ഉണ്ടായത്. ഇടപാടുകളിലെ കൃത്യതയിൽ സംശയം തോന്നിയതോടെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസ് സ്ക്വിഡിനെതിരെ അന്വേഷണം തുടങ്ങുകയായിരുന്നു.
ക്രിപ്റ്റോ കറൻസി വിനിമയത്തിനു സാധുത നൽകുന്ന ഏജൻസികളാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ. സ്ക്വിഡിന്റെ വാലറ്റ് മരവിപ്പിക്കുകയും എല്ലാവിധ ഇടപാടുകളും തടയുകയും ചെയ്തു. ഇതോടെ വെറും 7.5 രൂപയായി മൂല്യം ഇടിഞ്ഞു. സ്ക്വിഡ് കറൻസിയുടെ സ്രഷ്ടാക്കൾ നിക്ഷേപകരുടെ 22 കോടി രൂപയുമായി കടന്നുകളഞ്ഞതാണ് അന്വേഷണം തുടങ്ങാൻ കാരണം. നിക്ഷേപകരുടെ പണം എങ്ങനെയാണു മാറ്റിയതെന്നു വ്യക്തമല്ല.
സ്രഷ്ടാക്കൾ ഒളിവിലും വിശ്വാസ്യത തകർന്ന നിലയിലുമായിരിക്കെ സ്ക്വിഡ് കറൻസി നടത്തിയ കുതിച്ചു ചാട്ടം ക്രിപ്റ്റോ കറൻസിയിൽ ഏതു സമയത്തും നിക്ഷേപിക്കാം എന്നാണു കാണിക്കുന്നത്. സ്ക്വിഡ് മികച്ച നിലയിൽ പ്രവർത്തിച്ചപ്പോൾ നിക്ഷേപിച്ചവർക്കു നഷ്ടവും നഷ്ടത്തിലായിരിക്കുമ്പോൾ നിക്ഷേപിച്ചവർക്ക് ഓർക്കാപ്പുറത്തു വൻ ലാഭവും ലഭിക്കുകയുണ്ടായി. ദീർഘകാലാടിസ്ഥാനത്തിൽ ക്രിപ്റ്റോ കറൻസികൾ ലാഭകരമാകുമെന്ന പ്രതീക്ഷയും കണക്കുകൂട്ടലുകളുമാണു തകർന്ന അവസ്ഥയിലും സ്ക്വിഡിൽ നിക്ഷേപിക്കാൻ ജനങ്ങളെ ആകർഷിച്ചത്.
ബിറ്റ്കോയിൻ ഇടപാടിനു പേടിഎം ശ്രമം
ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിക്കു പൂർണ അംഗീകാരം ലഭിച്ചാൽ ബിറ്റ്കോയിൻ ഇടപാടു നടത്തുന്നതു സംബന്ധിച്ചു പേടിഎം ചിന്തിക്കുന്നുണ്ടെന്നു ചീഫ് ഫിനാൻഷ്യൽ ഓഫിസർ മാധുർ ഡിയോറ വ്യക്തമാക്കിയിരുന്നു. ബിറ്റ്കോയിന് ഇന്ത്യയിൽ അംഗീകാരം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പേടിഎം ക്രിപ്റ്റോയിലേക്കു കടക്കില്ല, അംഗീകാരം ലഭിച്ചാൽ പക്ഷേ പേടിഎമ്മിനു സേവനം ലഭ്യമാക്കാൻ സാധിക്കും.
നവംബർ പകുതിയോടെ ആദ്യ പൊതു വിൽപന (ഐപിഒ)യ്ക്കു തയാറെടുക്കുകയാണു പേടിഎം എന്നാണു റിപ്പോർട്ടുകൾ. ഇതിലൂടെ 2000 കോടി ഡോളറായി കമ്പനി മൂല്യം ഉയർത്താനാണു ലക്ഷ്യമിടുന്നത്. 2018ൽ റിസർവ് ബാങ്ക് ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികളുടെ ഉപയോഗം നിരോധിച്ചിരുന്നെങ്കിലും 2020ൽ ആ തീരുമാനത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടെ റിസർവ് ബാങ്ക് ഡിജിറ്റൽ റുപീ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് ക്രിപ്റ്റോ കറൻസി സംബന്ധിച്ചു പുതിയ ബില്ലിന്റെ പണിപ്പുരയിലാണെന്നു കേന്ദ്ര ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പളം ബിറ്റ്കോയിനിൽ മതി
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട എറിക് ആദം, മയാമി മേയർ ഫ്രാൻസിസ് സുവാരെസ് എന്നിവർ ശമ്പളം ബിറ്റ്കോയിൻ രൂപത്തിൽ സ്വീകരിക്കാൻ സമ്മതം അറിയിച്ചിരിക്കുകയാണ്. ബിറ്റ്കോയിൻ രൂപത്തിൽ ശമ്പളം വാങ്ങുന്ന ആദ്യ അമേരിക്കൻ രാഷ്ട്രീയക്കാരൻ ആരാകുമെന്ന ഒരു ക്രിപ്റ്റോ സംരംഭകന്റെ ട്വീറ്റിനു മറുപടിയായാണ് എറിക് തന്റെ ആദ്യ 3 മാസത്തെ ശമ്പളം ബിറ്റ്കോയിൻ രൂപത്തിൽ സ്വീകരിക്കുമെന്നു ട്വീറ്റ് ചെയ്തത്.
ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് സുവാരെസ് അടുത്ത ശമ്പളം പൂർണമായും ബിറ്റ്കോയിൻ രൂപത്തിൽ വാങ്ങും എന്നു ട്വീറ്റ് ചെയ്തത്. അമേരിക്കയിൽ ക്രിപ്റ്റോ കറൻസി വ്യവസായം വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. ന്യൂയോർക്കിലും മറ്റും തിരഞ്ഞെടുപ്പുകളിൽ വരെ ക്രിപ്റ്റോ ചർച്ചയായി. ക്രിപ്റ്റോ കറൻസിയുടെ ലോക തലസ്ഥാനം ആകാനാണു ന്യൂയോർക്ക് സിറ്റിയുടെ ശ്രമം. അതിനു പുതിയ മേയർ മികച്ച പിന്തുണ നൽകുമെന്ന സൂചനയാണ് ശമ്പളം ക്രിപ്റ്റോ രൂപത്തിൽ വാങ്ങുന്നതിലൂടെ പ്രഖ്യാപിച്ചത്.
അതേസമയം മയാമി സിറ്റിക്കു സ്വന്തമായി മയാമികോയിൻ എന്ന ക്രിപ്റ്റോ കറൻസിയുണ്ട്. സിറ്റി കോയിനുമായി സഹകരിച്ചാണു മയാമികോയിൻ പ്രവർത്തിക്കുന്നത്. മയാമിയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു ശമ്പളം ക്രിപ്റ്റോ രൂപത്തിൽ നൽകുന്നതും പരിഗണനയിലുണ്ട്. ബിറ്റ്കോയിൻ അടക്കമുള്ള ചില ക്രിപ്റ്റോ കറൻസികൾക്ക് യുഎസിൽ നേരത്തേതന്നെ അംഗീകാരം ഉണ്ട്.
English Summary: Is Cryptocurrency the Future of World Economy or is it the King of New Financial Scams?