സിനിമാക്കഥയല്ല, ഇത് സുകുമാര കുറുപ്പിന്റെ കഥ, മറവിലും നെഞ്ചിടിപ്പേറ്റുന്ന ‘കുറുപ്പ്’
സുകുമാര കുറുപ്പ്! തേടുന്ന കണ്ണുകളിൽനിന്നു മറഞ്ഞ് ഇന്നും അയാൾ ഒരു പക്ഷേ അലയുന്നുണ്ടാകണം. അതുമല്ലെങ്കിൽ ഏതോ നഗരത്തിരക്കിൽ ഒരു വിദൂരഗ്രാമത്തിൽ എല്ലാം കണ്ട്, എല്ലാം അറിഞ്ഞ് ഒരു ചെറുചിരിയോടെ നിൽക്കുന്നുണ്ടാകണം. തൊണ്ണൂറുകൾക്കു ശേഷം കേരളത്തിൽ ജനിച്ചവർ ഒരിക്കലെങ്കിലും പറയുകയോ .... | Sukumarakurup | Manorama Explainer| Manorama News

സുകുമാര കുറുപ്പ്! തേടുന്ന കണ്ണുകളിൽനിന്നു മറഞ്ഞ് ഇന്നും അയാൾ ഒരു പക്ഷേ അലയുന്നുണ്ടാകണം. അതുമല്ലെങ്കിൽ ഏതോ നഗരത്തിരക്കിൽ ഒരു വിദൂരഗ്രാമത്തിൽ എല്ലാം കണ്ട്, എല്ലാം അറിഞ്ഞ് ഒരു ചെറുചിരിയോടെ നിൽക്കുന്നുണ്ടാകണം. തൊണ്ണൂറുകൾക്കു ശേഷം കേരളത്തിൽ ജനിച്ചവർ ഒരിക്കലെങ്കിലും പറയുകയോ കേൾക്കുകയോ ചെയ്ത പേരാണിത്. ഒരു കൊടുംകുറ്റവാളിയുടെ പേര് വർഷമേറെ കഴിഞ്ഞിട്ടും ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന് ഒറ്റ കാരണമേയുള്ളു, അയാളുടെ മേൽ ചാർത്തപ്പെട്ട പിടികിട്ടാപ്പുളളി എന്ന വിശേഷണം.
ക്രൂരമായ കുറ്റകൃത്യങ്ങൾ കേരളം ഏറെ കണ്ടിട്ടുണ്ട്. അതിലൊക്കെ പിടികൂടപ്പെട്ടവർ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഒരു തുമ്പുപോലുമില്ലാത്ത കേസുകൾ ഉൾപ്പെടെ രാജ്യത്തിന്റെ അകത്തും പുറത്തും പോയി പൊലീസ് തെളിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എത്രയൊക്കെ പൊൻതൂവലുകൾ അണിഞ്ഞാലും 'കുറുപ്പിനെ പിടിക്കാത്ത പൊലീസ്' എന്ന നാണക്കേട് ഇന്നും കേരള പൊലീസിനു മേലുണ്ട്. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും ചർച്ചകളിൽ സജീവമാക്കിയത്. ആരായിരുന്നു യഥാർഥത്തിൽ സുകുമാര കുറുപ്പ്? എന്തുകൊണ്ടാണ് അയാൾ ഇന്നും കേരളത്തിന്റെ കുറ്റവാളി പുസ്തകത്തിലെ മേൽപ്പട്ടികയിൽ നിൽക്കുന്നത്. വിഡിയോ കാണാം.
English Summary : Who is Sukumara Kurup? Explainer