ന്യൂഡൽഹി∙ വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ് അറിയിച്ചു. മോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സോനു സൂദ് അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ് അറിയിച്ചു. മോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സോനു സൂദ് അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സോനു സൂദ് (Photo: SUJIT JAISWAL / AFP)

മുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കായുള്ള ‘ദേശ് കാ മെന്റേഴ്സ്’ പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി സോനുവിനെ ഡൽഹി സർക്കാർ നിയമിച്ചിരുന്നു. കേജ്‌രിവാളുമായുള്ള കൂടിക്കാഴ്ച പഞ്ചാബ് തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി സോനു സൂദ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കും കാരണമായി. കോവിഡിനിടെ സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ വാർത്താപ്രധാന്യം നേടിയിരുന്നു.

ADVERTISEMENT

English Summary: Actor Sonu Sood's Sister To Contest Punjab Elections, Suspense On Party