കോട്ടയം∙ നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന 27-ാം വാര്‍ഡ് അംഗം എല്‍ഡിഎഫിലെ ടി.എന്‍. മനോജിന് യോഗത്തിന് എത്താനാവാതിരുന്നതാണ് | Kottayam Municipality, Kottayam News മൂന്നു മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാലാണ് 2 റൗണ്ട് തിരഞ്ഞെടുപ്പ് നടന്നത്. English Summary: Bincy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്. ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന 27-ാം വാര്‍ഡ് അംഗം എല്‍ഡിഎഫിലെ ടി.എന്‍. മനോജിന് യോഗത്തിന് എത്താനാവാതിരുന്നതാണ് യുഡിഎഫിന് തുണയായത്.

തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫിലെ ഷീജ അനില്‍ 21 വോട്ടും യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യന്‍ 22 വോട്ടും നേടി. ബിജെപിയിലെ റീബാ വര്‍ക്കി 8 വോട്ടാണ് നേടിയത്. ആദ്യ ഘട്ടത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയവര്‍ തമ്മില്‍ നടന്ന രണ്ടാം തിരഞ്ഞെടുപ്പിലും 22-21 ആയിരുന്നു വോട്ട് നില. 11 മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍  മത്സരിച്ചപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ബിന്‍സി തിരഞ്ഞെടുക്കപ്പെട്ടത്. 52 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് - 22, യുഡിഎഫ് -22, ബിജെപി - 8 എന്നിങ്ങനെയാണ് കക്ഷി നില.

ADVERTISEMENT

സെപ്റ്റംബറില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായത്. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് യുഡിഎഫ് വിട്ടുനിന്നിരുന്നു. എതിരില്ലാത്ത 29 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്.

English Summary: Bincy Sebastian elected Kottayam Municipal Council President