വാഹനം തന്റെ പേരിൽ വാങ്ങിയത് സൈജുവിനെ സഹായിക്കാനെന്ന് ‘ആർസി ബുക്കിലെ ഉടമ’
കൊച്ചി∙ പാലാരിവട്ടം ദേശീയപാത ബൈപാസിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടർന്ന ആഡംബര കാർ ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളത്. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെഎൽ 40 ജെ 3333 നമ്പറുള്ള കാർ....

കൊച്ചി∙ പാലാരിവട്ടം ദേശീയപാത ബൈപാസിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനത്തെ പിന്തുടർന്ന ആഡംബര കാർ ഇടപ്പള്ളി സ്വദേശിയുടെ പേരിലുള്ളത്. അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെഎൽ 40 ജെ 3333 നമ്പറുള്ള കാർ ഓടിച്ചിരുന്ന സൈജു എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. സൈജു മാത്രമാണ് ഈ സമയം കാറിൽ ഉണ്ടായിരുന്നത് എന്നാണ് മൊഴി.
പ്രഫഷനൽ ബന്ധം മാത്രമാണ് തനിക്ക് സൈജുവുമായുള്ളതെന്ന് കാറിന്റെ ഔദ്യോഗിക രേഖകളിലെ ഉടമ പറയുന്നു. മൂന്നു വർഷം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് ഇയാളെ പരിചയപ്പെട്ടത്. കഴിഞ്ഞ വർഷമാണ് തന്റെ പേരിൽ വാങ്ങുന്നത്. 13 ലക്ഷം രൂപ പണമായി നൽകി. ബാക്കി തുക തന്റെ പേരിൽ ലോണായി എടുക്കുകയായിരുന്നു. സൈജുവിനു ലോൺ എടുക്കാൻ സാങ്കേതിക തടസ്സമുള്ളതിനാലായിരുന്നു ഇത്. ഇഎംഐ സൈജുവാണ് അടച്ചിരുന്നത്. തിരിച്ചടവു മുടങ്ങിയാൽ വാഹനം തന്റെ പേരിൽ ലഭിക്കുന്ന വിധമായിരുന്നു കരാർ. സൈജുവിനെ സഹായിക്കുന്നതിനു വേണ്ടി മാത്രം ചെയ്തതാണ് ഇതെന്നും അദ്ദേഹം പറയുന്നു.
അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പ് അഞ്ജന സാജൻ, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ചു. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാൻ റിമാൻഡിലാണ്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടൽ ഉടമ റോയി ജെ. വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
Content Highlights: Palarivattom Model Car Accident, Luxury Cars, Kochi News