ഏറെ വിവാദമായിരിക്കുന്ന, കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും രാസലഹരി വിളമ്പുന്ന ഹോട്ടലാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ സംഭവത്തിൽ ഡിജെ പാർട്ടിക്കിടെ ലഹരി ഉപയോഗം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി വിൽപനയുടെ പറുദീസയായാണ് ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നത്. അതിൽ ചെറുതല്ലാത്ത ലഹരിച്ചന്ത കേരളത്തിലും സജീവം... Drugs Kerala

ഏറെ വിവാദമായിരിക്കുന്ന, കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും രാസലഹരി വിളമ്പുന്ന ഹോട്ടലാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ സംഭവത്തിൽ ഡിജെ പാർട്ടിക്കിടെ ലഹരി ഉപയോഗം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി വിൽപനയുടെ പറുദീസയായാണ് ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നത്. അതിൽ ചെറുതല്ലാത്ത ലഹരിച്ചന്ത കേരളത്തിലും സജീവം... Drugs Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ വിവാദമായിരിക്കുന്ന, കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും രാസലഹരി വിളമ്പുന്ന ഹോട്ടലാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ സംഭവത്തിൽ ഡിജെ പാർട്ടിക്കിടെ ലഹരി ഉപയോഗം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി വിൽപനയുടെ പറുദീസയായാണ് ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നത്. അതിൽ ചെറുതല്ലാത്ത ലഹരിച്ചന്ത കേരളത്തിലും സജീവം... Drugs Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാവികസേനയെ നയിക്കാൻ മലയാളിയായ വൈസ് അഡ്മിറൽ അധികാരമേറ്റപ്പോൾ അദ്ദേഹത്തിന്റെ മുന്നിലെ വെല്ലുുവിളികളിൽ പ്രധാനമായി പറഞ്ഞത് അതിർത്തി കടക്കുന്ന ലഹരിയെ എങ്ങനെ ചെറുക്കും എന്നതായിരുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കുള്ള ലഹരിക്കടത്ത് വർധിച്ചിരിക്കുകയാണെന്ന യാഥാർഥ്യം ഇന്ത്യയുൾപ്പെടെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ലഹരി വിൽപനയുടെ പറുദീസയായി ഇന്ത്യയെ വിദേശ രാജ്യങ്ങൾ കാണുന്നു എന്നാണ് വാർത്തകൾ നൽകുന്ന സൂചന. ഇന്ത്യയിൽ വേരുറപ്പിക്കുന്ന ലഹരി മാഫിയ കേരളത്തെ കാണുന്നതും ലഹരിയുടെ വലിയ കമ്പോളമായാണ്. അതിൽ വീണുപോകുന്നതിൽ ഏറെയും നമ്മുടെ ചെറുപ്പക്കാരാണെന്നത് ഏറെ ഞെട്ടിക്കുന്ന കാര്യവും. ചെറുപ്പക്കാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ ലഹരിയുടെ സാന്നിധ്യം വർധിച്ചു വരുന്നതും അപകടകരമായ പ്രവണതയാകുന്നു.

ADVERTISEMENT

രാഷ്ട്രീയമില്ലാത്ത ക്യാംപസുകളിൽ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി പഠനമുണ്ടെന്നു മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞതു കഴിഞ്ഞ ദിവസമാണ്. ക്യാംപസിൽ രാഷ്ട്രീയം അവസാനിപ്പിക്കാൻ ആഗ്രഹിച്ചവർ പ്രതീക്ഷിച്ച ഗുണത്തിന് അപ്പുറത്താണ് അതിന്റെ തിക്തഫലമെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ആ വാദഗതികൾ ശരിയാണെന്നു തെളിയിക്കും വിധം വിദ്യാർഥികളടക്കം കുറ്റവാളികളായി മാറുന്ന പേടിപ്പിക്കുന്ന കാഴ്ച ദിനംപ്രതി നാം കാണുകയാണ്.

കഞ്ചാവ്, ഹാഷിഷ്, എംഡിഎംഎ, എൽഎസ്ഡി, അനധികൃത സ്പിരിറ്റ്, ചാരായം, കള്ള്, വിദേശമദ്യം, പുകയില ഉൽപന്നങ്ങൾ എന്നിങ്ങനെ ലഹരിയുടെ വകഭേദങ്ങൾ ലോകത്തെയും നമ്മുടെ നാടിനെയും വരിഞ്ഞു മുറുക്കുന്നു. ലഹരികൾ വില്ലനായി മാറിയ ഒട്ടേറെ സംഭവങ്ങൾ നമുക്കു മുന്നിലുണ്ട്. ഭൂരിപക്ഷം സംഭവങ്ങളിലും പ്രതികളാകുന്നത് ചെറുപ്പക്കാരാണെന്നതാണു മറ്റൊരു വസ്തുത. ഇപ്പോൾ ഏറെ വിവാദമായിരിക്കുന്ന, കൊച്ചിയിലെ മോഡലുകളുടെ മരണത്തിലും രാസലഹരി വിളമ്പുന്ന ഹോട്ടലാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഈ സംഭവത്തിൽ ഡിജെ പാർട്ടിക്കിടെ ലഹരി ഉപയോഗം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആര്യൻ ഖാൻ പൊലീസ് കസ്‌റ്റഡിയിൽ.

ആര്യൻ ഖാനും ലഹരിവേട്ടയും

ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും സുഹൃത്തുക്കളെയും ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതാണ് ഈ അടുത്ത കാലത്ത് രാജ്യം ചർച്ച ചെയ്ത പ്രധാന വാർത്തകളിൽ ഒന്ന്. തുടർന്ന് രാജ്യത്തിന്റെ പല മേഖലകളിൽ സംഭവിച്ച പോർവിളികളും ചരടു വലികളും നാം കണ്ടതാണ്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരി വിരുന്ന്. ആഘോഷങ്ങൾ അതിരു വിടുന്നതിന്റെ നേർക്കാഴ്ചയായിരുന്നു ആര്യൻ ഖാന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ്. മുംബൈ യുവത്വത്തിന്റെ ഈ ലഹരി ആസക്തിയും കേരളവും തമ്മിൽ എന്താണു ബന്ധം?

ADVERTISEMENT

അക്രമികളാകുന്ന ലഹരി സംഘങ്ങൾ

ഏതാനും മാസം മുൻപാണ്, നെയ്യാർ ഡാം പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ് ഒരു സംഘം ആക്രമിച്ചത്. 10 പ്രതികളെ പൊലീസ് അറസ്റ്റ്ചെയ്തു. ബൈക്കുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘത്തെ പൊലീസ് നൈറ്റ് പട്രോളിങ് സംഘം ആദ്യം വിരട്ടിയോടിച്ചെങ്കിലും സംഘടിച്ചെത്തിയ അക്രമികൾ പൊലീസിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബോംബേറിന് ശേഷം പൊലീസ് ജീപ്പ് അടിച്ച് തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി. കഞ്ചാവ് മാഫിയ ആയിരുന്നു ആ കുറ്റകൃത്യത്തിനു പിന്നിൽ.

ലഹരി കടത്ത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ മണ്ണുത്തിയിൽ കഴിഞ്ഞ മാസം മൂന്നംഗ സംഘം വെട്ടിക്കൊന്നു. പറവട്ടാനി ജംക്‌ഷനിലായിരുന്നു സംഭവം. മീൻ വിൽപനയ്ക്കായി പിക്കപ് വാനിൽ പോകുന്നതിനിടെ ഓട്ടോയിലെത്തിയ മൂന്നംഗ സംഘം യുവാനിനെ തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

ചിറയൻകീഴിൽ നിന്ന് ഒരു ഗുണ്ടാ സംഘത്തെ പിടികൂടിയപ്പോൾ അവരിൽനിന്നു പിടിച്ചെടുത്തത് 11 കിലോ കഞ്ചാവ്. നാലുപേരാണ് പിടിയിലായത്. പിടിയിലായരെല്ലാം 30 വയസ്സിനു താഴെ പ്രായമുള്ളവർ. ചിറയിൻകീഴ് കടയ്ക്കാവൂരിൽ ബൈക്ക് യാത്രികരായ യുവാക്കളെ വഴിയിൽ തടഞ്ഞ് ആക്രമിച്ചു പരുക്കേൽപ്പിച്ചശേഷം ബൈക്കിനു തീയിട്ടു മുങ്ങിയ നാലംഗ അക്രമിസംഘവും ലഹരി വിൽപന സംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്രമത്തിൽ സാരമായി പരുക്കേറ്റ യുവാക്കളെ റോഡിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ യുവാക്കൾ വന്ന ബൈക്കിന്റെ പെട്രോൾടാങ്ക് തകർത്തശേഷം തീയിടുകയായിരുന്നു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്ത നിലയിൽ.
ADVERTISEMENT

19 കാറുകൾ തകർത്ത യുവാവ്

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന 19 കാറുകൾ പത്തൊൻപതുകാരൻ തകർത്തത് കഴിഞ്ഞമാസം. മോഷണത്തിനായി കാറുകളുടെ മുൻഭാഗത്തെ വിൻഡോ ഗ്ലാസുകളാണ് തകർത്തത്. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണം തേടിയായിരുന്നു അതിക്രമം നടത്തിയതെന്നു പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ദൂരയാത്ര കഴിഞ്ഞ് എത്തിയവർ കാർ എടുക്കാനായി എത്തിയപ്പോഴാണ് പാർക്കിങ് ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്ത വിവരം പുറംലോകം അറിയുന്നത്. തകർത്ത കാറുകളിൽ ഒന്നിൽനിന്നു പ്രതിയുടെ പഴ്സ് ലഭിച്ചതോടെ ഇയാളെ പിടികൂടി.

ജയിലിൽ ലഹരിക്കേസ് പ്രതികളുടെ പരാക്രമം

കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു തടവുകാരൻ 2 തവണയാണ് സ്വന്തം കയ്യിൽ മുറിവേൽപിച്ചത്. കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്നതിനിടെ കണ്ണൂർ ജില്ലാ ജയിലിലെ 2 തടവുകാർ ആംബുലൻസിന്റെ ചില്ലുകൾ തകർത്തു. ലഹരിക്കേസിൽ പ്രതികളായ ഇവരെല്ലാം ലഹരിമരുന്നിന് അടിമകളാണെന്നു ജയിൽ അധികൃതർ പറയുന്നു. സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലുള്ള ലഹരിമരുന്നു കേസിലെ തടവുകാരൻ രണ്ടു തവണയാണു കൈ മുറിച്ചത്. ആദ്യത്തെ ദിവസം ഇയാൾക്കു ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി തിരിച്ചെത്തിച്ചെങ്കിലും പിറ്റേന്നും കൈ മുറിച്ചതോടെ ഇയാളെ കോഴിക്കോട് കുതിരവട്ടത്തെ മാനസികരോഗ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റുകയാണു ചെയ്തത്.

കണ്ണൂർ സെൻട്രൽ ജയിൽ. ഫയൽ ചിത്രം

ലഹരി മൂലം പൊലിഞ്ഞ രണ്ടു ജീവനുകൾ

കഞ്ചാവു ലഹരിയിൽ 16 വയസ്സുകാരൻ വീടിനു തീവച്ചതിനെ തുടർന്ന് മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചത് തമിഴ്നാട്ടിലെ സേലത്താണ്. ആത്തൂർ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു സംഭവം. ഭാരതി നഗർ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു സംഭവത്തിൽ മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്കു മാറ്റി. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയിൽ പൂട്ടിയിട്ട കൊച്ചുമകൻ, ഓലമേഞ്ഞ വീടിനു മുകളിൽ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ലഹരി ഉപയോഗം വിലക്കിയതിനാലാണു തീവച്ചതെന്നു കുട്ടി പൊലീസിനോട് ഏറ്റുപറഞ്ഞു!

എണ്ണപ്പാട്ടയിലെത്തുന്ന ലഹരി

അതിർത്തി കടന്നെത്തുന്ന ലഹരി രാജ്യത്തെ വരിഞ്ഞുമുറുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിൽനിന്ന് എണ്ണപ്പാട്ടയിലാക്കി കൊണ്ടുവന്ന ലഹരിമരുന്ന് മുംബൈയിലെ നവസേവാ തുറമുഖത്തുനിന്നു പിടികൂടിയത് അതിനൊരു ഉദാഹരണമാണ്. 25.45 കിലോഗ്രാം ലഹരിമരുന്ന് കടുകെണ്ണയുടെ പാട്ടയിൽ കടത്തുന്നതിനിടെ 3 പേരാണ് അറസ്റ്റിലായത്. ഇറാനിലെ ചാബഹാർ തുറമുഖം വഴിയാണ് കണ്ടെയ്നർ എത്തിയത്. ഇറാനിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ഇന്ത്യക്കാരനാണ് ഇറക്കുമതി ചെയ്തതെന്നാണു വിവരം. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് അഫ്ഗാൻ ബന്ധം പുറത്തുവന്നത്. തുടർന്നു 2 പേർ കൂടി അറസ്റ്റിലാവുകയായിരുന്നു.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ലഹരിയുമായി വിദേശ വനിതകളെ പിടികൂടിയതും വിദേശ ബന്ധം തന്നെയാണ് കാണിക്കുന്നത്. ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപേയും സീവി ഒഡോത്തി ജൂലിയറ്റുമാണ് പിടിയിലായത്. കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 കോടി രൂപ വില കണക്കാക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി സാംബിയയിൽനിന്നുള്ള ബിശാലാ സോകോ പിടിയിലായതും ലഹരിയുടെ ആഫ്രിക്കൻ ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ്.രക്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലഹരിയുമായി പിടികൂടിയ വിദേശ വനിതകൾ.

കഴിഞ്ഞ മാർച്ചിൽ അഞ്ച് എകെ– 47 തോക്കുകളും 300 കിലോഗ്രാം ലഹരി പദാർഥങ്ങളുമായി ശ്രീലങ്കൻ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബോട്ട് സഹിതം കൊച്ചിയിൽ തീരസംരക്ഷണ സേന പിടികൂടിയിരുന്നു. ശ്രീലങ്കയിൽ തമിഴ്പുലികളുടെ (എൽടിടിഇ) പ്രവർത്തനം വീണ്ടും സജീവമാക്കാനുള്ള പണം സമ്പാദിക്കാനാണ് ആയുധങ്ങളും ലഹരിയും കടത്തുന്നതെന്നു പ്രതികൾ സമ്മതിച്ചു. വിദേശികൾ നമ്മുടെ നാടിനെ ലഹരി വിൽപനയുടെ കേന്ദ്രമായി കാണുന്നു എന്നതിന്റെ സൂചനകളാണ് മേൽപ്പറഞ്ഞവയെല്ലാം.

പോസ്റ്റലായും കുറിയറായും എത്തും ലഹരി

ഇന്ത്യൻ പോസ്റ്റൽ വകുപ്പു വഴിയും കുറിയൽ സർവീസ് വഴിയും ലഹരി വീട്ടിൽ എത്തിക്കുന്ന രീതിയുമുണ്ടിപ്പോൾ എന്നാണ് അറിയുന്നത്. ഓൺലൈനായുള്ള ഇടപാടുകളും വ്യാപകമാണ്. കുറിയർ സർവീസ് വഴി ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്ന ലഹരി മരുന്നുമായി മൂന്നു പേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ലഹരിത്തപാൽ രഹസ്യവിവരത്തെ തുടർന്നു കൊച്ചിയിൽ കസ്റ്റംസ് പിടിച്ചെടുത്ത ഇന്ത്യ പോസ്റ്റിന്റെ 42 തപാൽ കവറുകളിൽ രാസലഹരി പദാർഥങ്ങൾ കണ്ടെത്തിയതു കഴിഞ്ഞവർഷമാണ്.

നേരിട്ടുള്ള ഇടപെടലുകൾ ഒഴിവാക്കി ഇപ്പോൾ ഓൺലൈനായും ലഹരി വിൽപന വ്യാപകമാകുകയാണ്. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളിലൂടെ തുക കൈമാറിയശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. പണം മുൻകൂർ അടച്ച ആവശ്യക്കാരൻ നേരിട്ട് പോയി ഇവ എടുക്കുകയാണ് രീതി. പിടിക്കപ്പെട്ടാൽ വാങ്ങിയ ആളിനു വിൽപനക്കാരനെ കുറിച്ച് ഒരു വിവരവും നൽകാൻ കഴിയില്ല എന്നതാണു പ്രത്യേകത.

എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. ചിത്രം: മനോരമ

കടത്തുകാരിൽ ഏറെയും യുവാക്കൾ

കഞ്ചാവു കടത്തുകാരിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാനായി പോയവരും ഇതിൽ ഉൾപ്പെടുന്നുവെന്ന് എക്സൈസ് അധികൃതർ പറയുന്നു. ലഹരിക്കൊപ്പം കൂടുതൽ പണവു‌ം ലഭിക്കുന്നതാണ് യുവാക്കളെ ആകർഷിക്കുന്നത്. ചിലർ മാഫിയയുടെ കണ്ണികളായി മാറുന്നു. സമീപകാലത്തായി ലഹരി മരുന്നു കേസുകളിൽ ഉൾപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചു വരികയാണെന്നും 25 വയസ്സിൽ താഴെയുള്ളവരാണ് ഏറെയെന്നും സർക്കാർ കഴിഞ്ഞ മാസം ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

കഞ്ചാവെത്തുന്ന വഴികൾ

കേരളത്തിൽ കഞ്ചാവുകൃഷിയുള്ളത് അട്ടപ്പാടിയിലും ഇടുക്കിയുടെ വനാന്തരങ്ങളിലുമാണെന്നാണ് വ്യക്തമായ സൂചനകള്‍. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽനിന്നു കുമളി വഴി എത്തുന്നത് അളവിൽ കുറവാണ്. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ വനമേഖലയിൽ ആദിവാസികളുടെ സഹായത്തിലും മാവോയിസ്റ്റുകളുടെ സംരക്ഷണയിലും ഉൽപാദിപ്പിക്കുന്ന കഞ്ചാവും വാറ്റിയെടുക്കുന്ന ഹഷീഷ് ഓയിലുമാണു കേരളത്തിന്റെ ലഹരിച്ചന്ത നിറയ്ക്കുന്നത്.

എക്സൈസ് പിടിച്ചെടുത്ത കഞ്ചാവ് ശേഖരം. ഫയൽ ചിത്രം

നേരിട്ടു കേരളത്തിലേക്കെത്തുകയല്ല. തിരുപ്പൂർ, ബെംഗളൂരു, ആന്ധ്രയിലെ ഓങ്കോൾ തുടങ്ങിയ നഗരങ്ങളുടെ പ്രാന്തപ്രദേശത്തു വാടകയ്ക്കെടുത്ത ഗോഡൗണുകളുണ്ട്. ലോറിയിലെത്തിച്ച് ഇവിടെ സൂക്ഷിച്ചശേഷം ചെറുവാഹനങ്ങളിലേക്കു മാറ്റും. ഹൈറേഞ്ചിലെ നീലച്ചടയൻ കഞ്ചാവ്, ഇടുക്കി ഗോൾഡ് എന്ന പേരിൽ വിദേശത്തുവരെ പരിചിതമാണ്. ചെറിയ വിലയ്ക്കു കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റിവിടുന്നത് ഇടുക്കി ഗോൾഡ് എന്ന പേരിലാണ്. കഞ്ചാവിനോളം തന്നെയോ, അതിലധികമോ ഹഷീഷ് ഓയിലും കേരളം വഴി പുറത്തേക്കു കടത്തുന്നുണ്ട്. മൂന്നു വർഷത്തിനിടെ എക്സൈസ് എൻഫോഴ്സ്മെന്റ് പിടിച്ചതു 120 കിലോഗ്രാം ഹഷീഷാണ്.

കള്ളമില്ലാതെ കണക്കുകൾ

2019ൽ 2796.934 കിലോ കഞ്ചാവാണ് സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത്. 2020ൽ ഇത് 3209.29 കിലോഗ്രാമായി. ഈ വർഷം സെപ്റ്റംബർ 30 വരെ മാത്രം 3913.2 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതിനു പുറമേ, ഇവിടെ പലയിടത്തും കഞ്ചാവ് കൃഷി കണ്ടെത്തുകയും ചെയ്യുന്നു. 2019ൽ 1936 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയതെങ്കിൽ 2020ൽ 696 ആയി കുറഞ്ഞു. 2021ൽ ഇതുവരെ 682. ഹാഷിഷ്, എംഡിഎംഎ, എൽഎസ്ഡി, അനധികൃത സ്പിരിറ്റ് ചാരായം വാഷ് കള്ള്, വിദേശമദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അറസ്റ്റുകളും കുത്തനെ വർധിച്ചു.

നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമ പ്രകാരം 2016 മുതൽ 2021 ആഗസ്റ്റ് വരെ കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസുകൾ 32,077ആണ്. എന്നൽ കഴിഞ്ഞ രണ്ടു വർഷമായി എൻഡിപിഎസ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016ൽ 5924, 2017ൽ 9244, 2018ൽ 8724, 2019ൽ 9245, 2020ൽ 4968, ഈ വർഷം ആഗസ്റ്റ് വരെ 3217 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. കഴിഞ്ഞവർഷം രാജ്യമാകെ എൻഡിപിഎസ് നിയമ പ്രകാരം പിടികൂടിയ കഞ്ചാവ് മാത്രം 8,49,439.414 കിലോ വരും എന്നാണ് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്.

പ്രതീക്ഷയും പേടിയും

വിമുക്തി പദ്ധതിയിൽ ആരംഭിച്ച ലഹരി വിമോചന കേന്ദ്രങ്ങളിൽ ഈ വർഷം ഓഗസ്റ്റ് വരെ 52,034 പേർ ഒപി ചികിത്സ നേടിയെന്നാണ് വിവരം. ഒരേ സമയം പ്രതീക്ഷ നൽകുന്നതും പേടിപ്പിക്കുന്നതുമായ യാഥാർഥ്യമാണിത്. ലഹരി ഉപയോഗിക്കുന്നവരിൽ എത്ര ചെറിയ ശതമാനമായിരിക്കും വിമോചന കേന്ദ്രത്തിൽ എത്തിയിരിക്കുക എന്നത് പേടിപ്പിക്കുമ്പോൾ ആളുകൾ തിരിച്ചറിവിന്റെ പാതയിലുമെത്തുന്നു എന്നത് ആശ്വാസം നൽകുന്നതാണ്.

സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ലഹരിവിമോചന കേന്ദ്രങ്ങൾ ഈ വർഷം എറണാകുളത്തും കോഴിക്കോട്ടും തുടങ്ങാനും പദ്ധതികളൊരുങ്ങുന്നുണ്ട്. അതോടൊപ്പംതന്നെ ലഹരി മരുന്നിന്റെ ഉപയോഗം കുറയ്ക്കാനായി വീര്യം കുറഞ്ഞ വൈനിന്റെ ഉൽപാദനവും ആലോചിക്കുന്നുണ്ട്. ചെറിയ തോതിലുള്ള ലഹരി ഉപയോഗത്തെ കുറ്റകരമല്ലാതാക്കി പിടിക്കപ്പെടുന്നവർക്ക് ലഹരി വിമുക്ത ചികിത്സയും ബോധവൽക്കരണവും നടത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.

English Summary: Drug Related Crime Cases are on the Rise in Kerala