പട്ന ∙ ബിഹാറിൽ ആർജെഡിയുടെ ‘എംവൈ’ (മുസ്‌ലിം – യാദവ) സമവാക്യത്തെ നേരിടാൻ ജെ‍ഡ‍ിയു ബദൽ ‘എംവൈ’ (മഹിള – യുവ) തന്ത്രം പരീക്ഷിക്കുന്നു. ജെഡിയു ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ലലൻ സിങാണ് പാർട്ടി പുനഃസംഘടനയിൽ വനിതകൾക്കും യുവജനങ്ങൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാറിൽ ആർജെഡിയുടെ ‘എംവൈ’ (മുസ്‌ലിം – യാദവ) സമവാക്യത്തെ നേരിടാൻ ജെ‍ഡ‍ിയു ബദൽ ‘എംവൈ’ (മഹിള – യുവ) തന്ത്രം പരീക്ഷിക്കുന്നു. ജെഡിയു ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ലലൻ സിങാണ് പാർട്ടി പുനഃസംഘടനയിൽ വനിതകൾക്കും യുവജനങ്ങൾക്കും പ്രാധാന്യം നൽകുന്നത്.

ജെഡിയുവിൽ പുതുതായി നിയോഗിക്കപ്പെടുന്ന ലോക്സഭാ, നിയമസഭാ മണ്ഡലം പ്രഭാരിമാരിലും സെൽ അധ്യക്ഷരിലും വനിതകൾക്കും യുവജനങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകാൻ ലലൻ സിങ് നിർദേശിച്ചു. ജെഡിയു ബിഹാർ ഘടകത്തിലാണു ലലൻ സിങ് വൻ മാറ്റത്തിനൊരുങ്ങുന്നത്.

ADVERTISEMENT

ജില്ലാ, മണ്ഡലം ഭാരവാഹികളിൽ സജീവമല്ലാത്തവരുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. വൈകാതെ തന്നെ ഇത്തരം നാമമാത്ര ഭാരവാഹികളെ ഒഴിവാക്കി പാർട്ടിയെ ശക്തിപ്പെടുത്താൻ കെൽപുള്ള ഭാരവാഹികളെ ജില്ലാ, മണ്ഡലം തലത്തിലേക്കു നിയോഗിക്കും. ആർ.സി.പി.സിങ് പാർട്ടി അധ്യക്ഷനായിരിക്കെ രൂപീകരിച്ച 33  സെല്ലുകൾ ലലൻ സിങ് പിരിച്ചു വിട്ടിരുന്നു.

ജില്ലാ ഘടകങ്ങൾക്കു സമാന്തരമായി സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന പരാതിയുടെ പേരിലാണ് നടപടി. പുനഃസംഘടിപ്പിക്കുമ്പോൾ സമാന സ്വഭാവമുള്ള സെല്ലുകൾ ഏകോപ്പിപ്പിച്ച് എണ്ണം കുറയ്ക്കാനാണു നീക്കം. 

ADVERTISEMENT

English Summary: Lalan Singh aims rewamping JDU