റെയില്‍വേ യാത്രാനുകൂല്യം റദ്ദാക്കി; മുഴവന്‍ നിരക്കും നല്കി 4 കോടി മുതിര്‍ന്ന പൗരന്മാര്
ന്യൂഡൽഹി∙ കോവിഡ് കാലത്ത് രാജ്യത്തെ 4 കോടി മുതിർന്ന പൗരൻമാർക്ക് റെയിൽവേ യാത്രാനുകൂല്യമായ ടിക്കറ്റ് കിഴിവ് നഷ്‌ടമായതായി റിപ്പോർട്ട്. മധ്യ പ്രദേശ് സ്വദേശി ചന്ദ്ര ശേഖർ കൗർ വിവരാവകാശ നിയമം പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്. 37,850,668 യാത്രക്കാരാണ് 2020 മാർച്ച് 22നും 2021

ന്യൂഡൽഹി∙ കോവിഡ് കാലത്ത് രാജ്യത്തെ 4 കോടി മുതിർന്ന പൗരൻമാർക്ക് റെയിൽവേ യാത്രാനുകൂല്യമായ ടിക്കറ്റ് ഇളവ് നഷ്‌ടമായതായി റിപ്പോർട്ട്. മധ്യപ്രദേശ് സ്വദേശി ചന്ദ്ര ശേഖർ കൗർ വിവരാവകാശ നിയമം പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.
2020 മാർച്ച് 22നും 2021 സെപ്റ്റംബറിനുമിടയിൽ 37,850,668 മുതിർന്ന പൗരൻമാരാണ് ട്രെയിൻ യാത്ര ചെയ്‌തത്. ഇവരെല്ലാം ടിക്കറ്റിന്റെ മുഴുവൻ തുകയും നൽകിയാണ് സഞ്ചരിച്ചത്. ഇവർക്കാർക്കും ടിക്കറ്റ് കിഴിവ് ലഭിച്ചില്ല. കോവിഡ് കാലത്ത് ടിക്കറ്റ് ആനുകൂല്യങ്ങൾ റെയിൽവേ നിർത്തിവച്ചിരുന്നു.
പുരുഷന്മാർക്ക് 60 വയസും സ്ത്രീകൾക്ക് 58 വയസുമാണ് ടിക്കറ്റ് ഇളവ് ലഭിക്കാൻ ആവശ്യം. മുതിർന്ന സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമാണ് ഇളവ്. ഈ ആനുകൂല്യം എല്ലാ ക്ലാസുകളിലും ബാധകമാണ്. എന്നാൽ 2020 മാർച്ച് മുതൽ ഇളവുകൾ നിർത്തിവച്ചിരിക്കുകയാണ്. ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഇവ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
English Summary: 4 cr elderly forced to travel on full train fare with concessions suspended