കൊച്ചി∙ കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻ‌എച്ച്‌ഡി‌പി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. | handloom sector | handloom weaving | handloom weavers | Kerala Government | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻ‌എച്ച്‌ഡി‌പി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാൽ, സംസ്ഥാനം ഇതുവരെ ചെലവഴിച്ചത് 2.64 കോടി മാത്രം. 2015-16 മുതൽ 2021 ഒക്ടോബർ 10 വരെയുള്ള കണക്കുകളാണ് ലഭ്യമായത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈത്തറി വികസന കമ്മിഷണറുടെ ഓഫിസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

ADVERTISEMENT

എൻഎച്ച്ഡിപിയുടെ ഒരു ഘടകമായ ബ്ലോക്ക് ലെവൽ ക്ലസ്റ്റർ പദ്ധതിക്കാണ് ഫണ്ട് അനുവദിച്ചത്. സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആറ് ബ്ലോക്ക് ലെവൽ ക്ലസ്റ്ററുകൾ അനുവദിച്ചു. സർക്കാർ സമർപ്പിച്ച വിനിയോഗ സർട്ടിഫിക്കറ്റ് പ്രകാരം 2.64 കോടി ചെലവഴിച്ചു, 2472 നെയ്ത്തുകാർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തതായി വിവരാവകാശ മറുപടിയിൽ പറയുന്നു.

അടിസ്ഥാന സൗകര്യ വികസനം (വർക്ക് ഷെഡിന്റെ നിർമാണം), നൈപുണ്യ നവീകരണം, ഉൽപന്ന വൈവിധ്യവൽക്കരണം, ഡിസൈൻ നവീകരണം, ലൈറ്റിങ് യൂണിറ്റുകൾ എന്നിവയ്ക്കാണ് ബ്ലോക്ക് ലെവൽ ക്ലസ്റ്ററിലൂടെ സാമ്പത്തിക സഹായം നൽകുന്നത്. നെയ്ത്തു സഹകരണസംഘങ്ങൾക്കും നെയ്ത്തുകാർക്കും ഏറെ ഗുണം ലഭിക്കുന്ന പദ്ധതിക്ക് ഫണ്ട് ലഭിച്ചിട്ടും എന്തുകൊണ്ടാണ് പൂർണമായും വിനിയോഗിക്കാൻ സാധിക്കാത്തതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Center allows Rs 5.58 crore for handloom sector, but Kerala spent only 2.64 crore