ശീതകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷി യോഗം; പ്രധാനമന്ത്രി പങ്കെടുക്കും
ന്യൂഡൽഹി ∙ നവംബർ 29ന് നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി 28ലെ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യോഗം രാവിലെ 11 മണിക്ക് നടക്കുമെന്നാണ് | Narendra Modi | All-Party Meet | Winter Session | Parliament | Manorama Online

ന്യൂഡൽഹി ∙ നവംബർ 29ന് നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി 28ലെ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യോഗം രാവിലെ 11 മണിക്ക് നടക്കുമെന്നാണ് വിവരം. അന്നേദിവസം വൈകിട്ട് മൂന്നോടെ ബിജെപി പാർലമെന്ററി എക്സിക്യൂട്ടീവ് യോഗവും ചേരും. ഈ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ശീതകാല സമ്മേളനത്തിലെ പ്രധാന നീക്കം മൂന്നു കൃഷി നിയമങ്ങൾ പിൻവലിക്കുന്നതാണ്. ഇതിന്റെ ബിൽ ബുധനാഴ്ച മന്ത്രിസഭ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി കൃഷി നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.
വിളകൾക്കു മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിക്കാട്ടിയേക്കും. തൃണമൂൽ കോൺഗ്രസ്, ത്രിപുരയിലെ അക്രമ സംഭവങ്ങൾ ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസി മേധാവികളുടെ കാലാവധി നീട്ടാനുള്ള തീരുമാനവും സമ്മേളനത്തിൽ ചർച്ചയാകും.
English Summary: PM To Attend All-Party Meet On Sunday, Ahead Of Winter Session