ജയ്പുര്‍∙ രാജസ്ഥാൻ സർക്കാരിൽ മന്ത്രി പദവി ലഭിച്ചു ദിവസങ്ങൾക്കകം രാജേന്ദ്ര ഗുദ്ദ വിവാദത്തിൽ. മന്ത്രിസഭാ പുനർനിർണയത്തിനു ശേഷം ആദ്യമായി നിയോജക മണ്ഡലത്തിലെത്തിയ ഗുദ്ദയ്ക്ക്, അവിടെ നടത്തിയ ആശയ വിനിമയത്തിനിടയിലെ പരാമർശമാണു കുരുക്കായത്. രാജസ്ഥാൻ സർക്കാരിൽ പഞ്ചായത്ത് രാജ് വകുപ്പു ലഭിച്ച മന്ത്രി, ബോളിവുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുര്‍∙ രാജസ്ഥാൻ സർക്കാരിൽ മന്ത്രി പദവി ലഭിച്ചു ദിവസങ്ങൾക്കകം രാജേന്ദ്ര ഗുദ്ദ വിവാദത്തിൽ. മന്ത്രിസഭാ പുനർനിർണയത്തിനു ശേഷം ആദ്യമായി നിയോജക മണ്ഡലത്തിലെത്തിയ ഗുദ്ദയ്ക്ക്, അവിടെ നടത്തിയ ആശയ വിനിമയത്തിനിടയിലെ പരാമർശമാണു കുരുക്കായത്.രാജസ്ഥാൻ സർക്കാരിൽ പഞ്ചായത്ത് രാജ് വകുപ്പു ലഭിച്ച മന്ത്രി, ബോളിവുഡ് താരം ‘കത്രീന കൈഫിന്റെ കവിളുകൾ പോലെ വേണം റോഡുകളുടെ നിർമാണം’ എന്നാണു പൊതുവേദിയിൽ പരാമർശിച്ചത്.

ഇതു മണിക്കൂറുകൾക്കകം വൈറലായി. ഇതിനു പിന്നാലെ മന്ത്രിയുടെ പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട് ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തു. കത്രീന കൈഫിനെ കേറ്റ് കൈഫെന്നാണു മന്ത്രി ആദ്യം വിശേഷിപ്പിച്ചത്. സദസ്സിലുള്ളവർ അതു കത്രീന കൈഫാണെന്നു തിരുത്തി. അപ്പോൾ, അതുപോലെ വേണം റോഡുകളുടെ നിർമാണം എന്നായി പരാമർശം.

ADVERTISEMENT

വിഷയത്തിൽ രാജസ്ഥാൻ സർ‌ക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജസ്ഥാനിലെ മന്ത്രിസഭാ വികസനം. 2019ൽ ബിഎസ്പി വിട്ടു കോൺഗ്രസിലെത്തിയ ഗുദ്ദയ്ക്ക് ഇതോടെയാണു മന്ത്രിസഭയിൽ ഇടം ലഭിച്ചത്. ഉദായ്പുർവാതി നിയോജകമണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ്.

English Summary: Road like Katrina Kaif's cheeks: Newly appointed Rajasthan Minister wades into controversy - watch