ഒന്നാകാൻ പറഞ്ഞ് മുന്നണി, മൂന്നായി ജനത; ഇനി ആരെ കൂടെക്കൂട്ടും എൽഡിഎഫ്?
ഔദ്യോഗിക പക്ഷത്തിനോ, വിമതർക്കോ ആർക്കാണ് ഇടതുമുന്നണിയിൽ സ്ഥാനമുണ്ടാവുകയെന്ന ചോദ്യത്തിനാണ് ആദ്യം മുന്നണി ഉത്തരം കണ്ടെത്തേണ്ടത്. എൽഡിഎഫ് വിടാനുള്ള സാധ്യതയെ ഇരുപക്ഷവും തള്ളുന്നു. പിളർന്നു ദുർബലമായ എൽജെഡിക്ക് അടുത്ത വർഷമാദ്യം കാലാവധി തീരുന്ന എം.വി.ശ്രേയാംസ്കുമാറിന്റെ രാജ്യസഭാ സീറ്റ് വീണ്ടും നൽകുമോ എന്നതു രണ്ടാമത്തെ ചോദ്യം...
ഔദ്യോഗിക പക്ഷത്തിനോ, വിമതർക്കോ ആർക്കാണ് ഇടതുമുന്നണിയിൽ സ്ഥാനമുണ്ടാവുകയെന്ന ചോദ്യത്തിനാണ് ആദ്യം മുന്നണി ഉത്തരം കണ്ടെത്തേണ്ടത്. എൽഡിഎഫ് വിടാനുള്ള സാധ്യതയെ ഇരുപക്ഷവും തള്ളുന്നു. പിളർന്നു ദുർബലമായ എൽജെഡിക്ക് അടുത്ത വർഷമാദ്യം കാലാവധി തീരുന്ന എം.വി.ശ്രേയാംസ്കുമാറിന്റെ രാജ്യസഭാ സീറ്റ് വീണ്ടും നൽകുമോ എന്നതു രണ്ടാമത്തെ ചോദ്യം...
ഔദ്യോഗിക പക്ഷത്തിനോ, വിമതർക്കോ ആർക്കാണ് ഇടതുമുന്നണിയിൽ സ്ഥാനമുണ്ടാവുകയെന്ന ചോദ്യത്തിനാണ് ആദ്യം മുന്നണി ഉത്തരം കണ്ടെത്തേണ്ടത്. എൽഡിഎഫ് വിടാനുള്ള സാധ്യതയെ ഇരുപക്ഷവും തള്ളുന്നു. പിളർന്നു ദുർബലമായ എൽജെഡിക്ക് അടുത്ത വർഷമാദ്യം കാലാവധി തീരുന്ന എം.വി.ശ്രേയാംസ്കുമാറിന്റെ രാജ്യസഭാ സീറ്റ് വീണ്ടും നൽകുമോ എന്നതു രണ്ടാമത്തെ ചോദ്യം...
തിരുവനന്തപുരം∙ ഒരു പിളർപ്പിനു കൂടി കരുത്തുണ്ടോ എന്ന ആശങ്ക അസ്ഥാനത്താക്കി ലോക് താന്ത്രിക് ജനതാദൾ വീണ്ടും പിളർന്നു. ജനതകൾ തമ്മിലുള്ള ലയനമായിരുന്നു ഇതുവരെ എൽജെഡിക്കും എൽഡിഎഫിനും മുൻപിലുണ്ടായിരുന്ന വിഷയമെങ്കിൽ ഇപ്പോൾ വിഷയം പിളർപ്പായി. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കനുസരിച്ചു പിളരുന്നതായിരുന്നു ഇതുവരെ ജനതാ പാർട്ടികളുടെ ശീലം. സംസ്ഥാനത്തെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിന്റെ പേരിൽ പിളർന്നുവെന്ന പ്രത്യേകതയുണ്ട് ഈ പിളർപ്പിന്.
കേരളത്തിലെ ദേശീയ പരിവേഷമുള്ള ജനതാമുഖമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ മരണശേഷം കേരളത്തിൽ ജനതാ പാർട്ടിയിലുണ്ടായ ആദ്യ പിളർപ്പാണ് ഇപ്പോഴത്തേത്. അദ്ദേഹത്തിനു ശേഷം എൽജെഡി പ്രസിഡന്റായി അവരോധിതനായ എം.വി.ശ്രേയാംസ്കുമാറുമായുള്ള തർക്കത്തിലാണു വിമതർ പാർട്ടി വിട്ടത്. ഒരു മുന്നണിയിൽ രണ്ടു ജനതാ പാർട്ടികളെ താങ്ങാനാകില്ലെന്നും ലയിച്ചുവരണമെന്നും നിർദേശിച്ച എൽഡിഎഫ് ഇപ്പോൾ മൂന്നു ജനതാ പാർട്ടികളെ ഉൾപ്പെടുത്തേണ്ട ഗതികേടിലായി.
ഔദ്യോഗിക പക്ഷത്തിനോ, വിമതർക്കോ ആർക്കാണ് ഇടതുമുന്നണിയിൽ സ്ഥാനമുണ്ടാവുകയെന്ന ചോദ്യത്തിനാണ് ആദ്യം മുന്നണി ഉത്തരം കണ്ടെത്തേണ്ടത്. എൽഡിഎഫ് വിടാനുള്ള സാധ്യതയെ ഇരുപക്ഷവും തള്ളുന്നു. പിളർന്നു ദുർബലമായ എൽജെഡിക്ക് അടുത്ത വർഷമാദ്യം കാലാവധി തീരുന്ന എം.വി.ശ്രേയാംസ്കുമാറിന്റെ രാജ്യസഭാ സീറ്റ് വീണ്ടും നൽകുമോ എന്നതു രണ്ടാമത്തെ ചോദ്യം.
‘ലയന’ത്തിൽ തുടങ്ങിയ തർക്കം
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപാണ് എൽജെഡി ഇടതുമുന്നണിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ലയിക്കണമെന്ന നിർദേശം സിപിഎം ജനതാ പാർട്ടികൾക്കു മുൻപിൽ വച്ചിരുന്നു. എന്നാൽ അത് അടഞ്ഞ അധ്യായമെന്നു പ്രഖ്യാപിച്ചാണ് എൽജെഡി തിരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. അതേസമയം ലയനത്തെച്ചൊല്ലി പാർട്ടിയിൽ രണ്ടു പക്ഷം സജീവമായിരുന്നു. യുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച പാർട്ടിക്കു എൽഡിഎഫ് മൂന്നു സീറ്റ് നീട്ടിയപ്പോൾ അസ്വാരസ്യങ്ങൾ തലപൊക്കി. മൂന്നിൽ രണ്ടും തോറ്റതോടെ മുറുമുറുപ്പ് പുറത്തായി.
ഒറ്റ എംഎൽഎയുള്ള കക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ എൽജെഡിക്കു നേർക്ക് അതുണ്ടാകാത്തത് തിരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ സംസ്ഥാന നേതൃയോഗത്തെ തന്നെ കലുഷിതമാക്കി. നേതൃത്വത്തിനെതിരെയായിരുന്നു പടനീക്കം. ബോർഡ്–കോർപറേഷൻ വിഭജനത്തിലും തഴയപ്പെട്ടെന്ന വികാരത്തിൽ വിമതപക്ഷം സംസ്ഥാന പ്രസിഡന്റിന്റെ രാജി ആവശ്യമുന്നയിച്ചു. പാർട്ടിക്കുവേണ്ടതു പ്രസിഡന്റ് ചോദിച്ചുവാങ്ങുന്നില്ലെന്നതാണു വിമർശനം.
വിമതരെ പുറത്താക്കിയതിനു പിന്നാലെയാണു പിളർന്നതായുള്ള വിമതരുടെ പ്രഖ്യാപനം. എൽഡിഎഫ് നേതൃത്വമോ സിപിഎമ്മോ ഇതുവരെ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടിയുടെ ഏക എംഎൽഎ കെ.പി.മോഹനനു സംസ്ഥാന പ്രസിഡന്റിനോടു വിയോജിപ്പുണ്ടെങ്കിലും പിളർപ്പിനെ അദ്ദേഹം അനുകൂലിക്കുന്നില്ല. അതുകൊണ്ടു തൽകാലം ശ്രേയാംസ്കുമാറിനൊപ്പംതന്നെ നിൽക്കും.
ജനതകളുടെ വളർച്ചയും പിളർപ്പും
കേരളത്തിലെ ചെറുപാർട്ടികളാണെങ്കിലും ഇവിടുത്തെ പ്രാദേശിക പാർട്ടികളല്ല ജെഡിഎസും എൽജെഡിയും. ദേശീയതലത്തിൽ രൂപം കൊണ്ട ജനതാ പാർട്ടിയുടെ കേരളത്തിലെ ശേഷിപ്പുകളാണു രണ്ടും. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ഇപ്പോഴും ഈ പാർട്ടികളുടെ നയവും സമീപനവും മാറുന്നത്. അടിയന്തരാവസ്ഥക്കാലത്താണു ദേശീയതലത്തിൽ ജനതാ പാർട്ടിയുടെ വരവ്.
കേരളത്തിൽ സോഷ്യലിസ്റ്റ് പാർട്ടി, ജനസംഘം, സംഘടനാ കോൺഗ്രസ് എന്നിവ ലയിച്ചു സംസ്ഥാന ഘടകമുണ്ടായി. കെ.ചന്ദ്രശേഖരനായിരുന്നു ആദ്യ സംസ്ഥാന പ്രസിഡന്റ്. സി.കെ.നാണു, ഒ.രാജഗോപാൽ തുടങ്ങിയവർ ഭാരവാഹികൾ. 1980ൽ ജനസംഘം വിട്ടു പോയി. ഇവർ പിന്നീട് ബിജെപിയായി. ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്നു യുവജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
പിളർപ്പിന്റെ 1982
1982ൽ ജനതാ പാർട്ടിയിൽ പിളർപ്പുണ്ടായി. കെ.ഗോപാലൻ, എം.കമലം, കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ജനത (ജി) രൂപീകരിച്ചു. ഗോപാലൻ ജനതയെന്നറിയപ്പെട്ട ആ ജനതാ പാർട്ടി പിന്നീട് കോൺഗ്രസിൽ ലയിച്ചു. ഇടതിനൊപ്പമായിരുന്നു ജനതാ പാർട്ടി. 1987ലെ തിരഞ്ഞെടുപ്പിൽ 13 ഇടത്തു മത്സരിച്ച് ഏഴിടത്തു ജയിച്ചു. കെ.ചന്ദ്രശേഖരനും എൻ.എം.ജോസഫും മന്ത്രിമാരായി.
ഇതിനിടെ സംസ്ഥാന പ്രസിഡന്റ് നീലലോഹിതദാസൻ നാടാരുടെ നേതൃത്വത്തിൽ ലോക്ദൾ ജനതയിൽ ലയിച്ചു. കേരളത്തിൽ മൂന്നു കോർപറേഷനുണ്ടായിരുന്ന കാലത്ത് ഇതിൽ രണ്ടു കോർപറേഷന്റെ (കോഴിക്കോട്, കൊച്ചി) മേയർമാരായി ജനതാ നേതാക്കൾ ഇരുന്നിട്ടുണ്ട്. ജനതയുടെ തമ്പാൻ തോമസ് ലോക്സഭയിലും അരങ്ങിൽ ശ്രീധരൻ രാജ്യസഭയിലും അംഗങ്ങളായിരുന്നു. ഇങ്ങനെ പ്രതാപകാലത്തു നിൽക്കുമ്പോഴാണു ജനതാ പാർട്ടി ജനതാദൾ ആകുന്നത്.
വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനമോർച്ച ഉൾപ്പെടെ പല ജനതകൾ ചേർന്ന് 1989ൽ ജനതാദൾ ആയി. കേരളത്തിൽ അരങ്ങിൽ ശ്രീധരൻ പ്രസിഡന്റായി. 1991ലെ തിരഞ്ഞെടുപ്പിൽ രണ്ടു പേരെ മാത്രമേ കേരളത്തിൽ ജയിപ്പിക്കാനായുള്ളൂ. മുന്നണി പ്രതിപക്ഷത്തായിരുന്നു. 1996ൽ എം.പി.വീരേന്ദ്രകുമാർ പ്രസിഡന്റായി. ഇടതുഭരണത്തിൽ ആദ്യം പി.ആർ.കുറുപ്പ് മന്ത്രിയായെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങളുടെ പേരിൽ രാജിവച്ചു. പിന്നാലെ എ.നീലലോഹിതദാസൻ നാടാർ മന്ത്രിയായി. എന്നാൽ വ്യക്തിപരമായ ആരോപണങ്ങളിൽ രാജി.
ആ സർക്കാരിന്റെ അവസാന സമയത്തു സി.കെ.നാണുവായിരുന്നു ജനതാദളിന്റെ മന്ത്രി. 2001ൽ ആറു സീറ്റിലേക്കു മത്സരം ചുരുങ്ങിയെങ്കിലും നാലു പേർ ജയിച്ചു. ഇതിനിടയിലായിരുന്നു ദേശീയതലത്തിലെ പിളർപ്പ്, 2004ൽ. ജെഡിഎസും ജെഡിയുവുമായി ദേശീയതലത്തിൽ മാറിയെങ്കിലും കേരളഘടകം മുഴുവൻ ജെഡിഎസ് ആയി നിന്നു. സി.കെ.നാണുവും നീലലോഹിതദാസൻ നാടാരും അധികം വൈകാതെ സംഘടനാ പ്രശ്നങ്ങളുടെ പേരിൽ പാർട്ടിയിൽനിന്നു പുറത്തായി. നാണു കേരള ജനതാദൾ രൂപീകരിച്ചപ്പോൾ, നീലൻ മായാവതിയുടെ ബിഎസ്പിയിൽ ചേർന്നു.
പിന്നെയും പിന്നെയും പിളർന്ന്...
2009ലായിരുന്നു ഒടുവിലത്തെ പ്രധാന പിളർപ്പ്. കോഴിക്കോട് ലോക്സഭാ സീറ്റ് എം.പി.വീരേന്ദ്രകുമാറിനു സിപിഎം നിഷേധിച്ചപ്പോൾ മുന്നണി വിടാൻ തീരുമാനിച്ചു. എന്നാൽ ഒരു വിഭാഗം ഇതിനു തയാറായില്ല. ഇതോടെ വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ജനതാദൾ(എസ്ജെഡി) രൂപീകരിച്ചു യുഡിഎഫിനൊപ്പമായി. നാല് എംഎൽഎമാരായിരുന്നു അന്നു ജെഡിഎസിന്. ഇതിൽ മാത്യു ടി.തോമസും ജോസ് തെറ്റയിലും ഇടതുപക്ഷത്തുതന്നെ നിന്നു. കെ.പി.മോഹനനും എം.വി.ശ്രേയാംസ്കുമാറും സോഷ്യലിസ്റ്റ് ജനതാദളിലെത്തി.
എൻ.എം.ജോസഫായിരുന്നു അന്നു ജെഡിഎസ് പ്രസിഡന്റ്. ഈ പിളർപ്പിനു പിന്നാലെ സി.കെ.നാണുവും നീലനും ജെഡിഎസിൽ തിരിച്ചെത്തി. ഇതിനിടയിലാണു ദേശീയതലത്തിൽ ജെഡിയു നേതാവ് നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, ബിജെപി ബദലിനുള്ള നീക്കം തുടങ്ങിയത്. എസ്ജെഡി ഇതിന്റെ ഭാഗമായി ജെഡിയുവിൽ ലയിച്ചു.
ബിജെപിയുടെ പിന്തുണയിൽ നിതീഷ്കുമാർ ബിഹാർ മുഖ്യമന്ത്രിയായതോടെ ശരത് യാദവിനൊപ്പം നിന്ന വീരേന്ദ്രകുമാർ, അദ്ദേഹം രൂപീകരിച്ച ലോക്താന്ത്രിക് ജനതാദളി (എൽജെഡി)ന്റെ ഭാഗമായി. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് എൽജെഡി ഇടതുമുന്നണിയിലെത്തിയത്. ഒപ്പം പോകാതിരുന്ന ചെറുവിഭാഗം ഭാരതീയ നാഷനൽ ജനതാദളായി യുഡിഎഫിനൊപ്പം നിന്നു. വീരേന്ദ്രകുമാർ അന്തരിച്ച് ഒന്നരവർഷം തികയാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കേയാണ് അടുത്ത പിളർപ്പ്.
English Summary: Why theres is a Rift in Loktantrik Janata Dal Unit in Kerala; An Historical Analysis