മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിൽ എടുത്ത, രാജാക്കണ്ണിനെ തേടി ഭാര്യ നടത്തുന്ന നിയമപോരാട്ടത്തിന്റെ സംഭവകഥയാണു ‘ജയ് ഭീം’ സിനിമ. രാജാക്കണ്ണ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു എന്ന പൊലീസ് ഭാഷ്യം തെറ്റാണെന്നു തെളിയിക്കാനാണ് അഭിഭാഷകനായ ചന്ദ്രു വിചാരണ ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ ആവശ്യം തള്ളിപ്പോകുമെന്നു തോന്നിയ ഘട്ടത്തിൽ വക്കീൽ ഉപയോഗിക്കുന്ന തുറുപ്പുചീട്ടാണ് കേരളത്തെ ഞെട്ടിച്ച ആ കേസിന്റെ ‘സൈറ്റേഷൻ’...

മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിൽ എടുത്ത, രാജാക്കണ്ണിനെ തേടി ഭാര്യ നടത്തുന്ന നിയമപോരാട്ടത്തിന്റെ സംഭവകഥയാണു ‘ജയ് ഭീം’ സിനിമ. രാജാക്കണ്ണ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു എന്ന പൊലീസ് ഭാഷ്യം തെറ്റാണെന്നു തെളിയിക്കാനാണ് അഭിഭാഷകനായ ചന്ദ്രു വിചാരണ ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ ആവശ്യം തള്ളിപ്പോകുമെന്നു തോന്നിയ ഘട്ടത്തിൽ വക്കീൽ ഉപയോഗിക്കുന്ന തുറുപ്പുചീട്ടാണ് കേരളത്തെ ഞെട്ടിച്ച ആ കേസിന്റെ ‘സൈറ്റേഷൻ’...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിൽ എടുത്ത, രാജാക്കണ്ണിനെ തേടി ഭാര്യ നടത്തുന്ന നിയമപോരാട്ടത്തിന്റെ സംഭവകഥയാണു ‘ജയ് ഭീം’ സിനിമ. രാജാക്കണ്ണ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു എന്ന പൊലീസ് ഭാഷ്യം തെറ്റാണെന്നു തെളിയിക്കാനാണ് അഭിഭാഷകനായ ചന്ദ്രു വിചാരണ ആവശ്യപ്പെടുന്നത്. എന്നാൽ തന്റെ ആവശ്യം തള്ളിപ്പോകുമെന്നു തോന്നിയ ഘട്ടത്തിൽ വക്കീൽ ഉപയോഗിക്കുന്ന തുറുപ്പുചീട്ടാണ് കേരളത്തെ ഞെട്ടിച്ച ആ കേസിന്റെ ‘സൈറ്റേഷൻ’...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ‘ജയ് ഭീം’ എന്ന ബഹുഭാഷാ ചിത്രത്തിൽ നായകൻ സൂര്യയുടെ അഭിഭാഷക കഥാപാത്രം വാദത്തിനിടെ പറയുന്ന ഒരു വാചകം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് കേരള ഹൈക്കോടതിയുടെ അകത്തളങ്ങളിലേക്കാണ്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത രാജനെ തേടി പിതാവ് ഈച്ചര വാരിയർ നൽകിയ ഹേബിയസ് കോർപസ് ഹർജി വിചാരണയിലേക്കു നീണ്ട അപൂർവ ചരിത്രം നിയമ പുസ്തകങ്ങളിൽ എന്നും വേറിട്ടു നിൽക്കുന്ന ഒരു അധ്യായമാണ്.

മോഷണക്കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡിയിൽ എടുത്ത, ഇരുളർ സമുദായാംഗമായ രാജാക്കണ്ണിനെ തേടി ഭാര്യ നടത്തുന്ന നിയമപോരാട്ടത്തിന്റെ സംഭവകഥയാണു ‘ജയ് ഭീം’ സിനിമ പറയുന്നത്. രാജാക്കണ്ണ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു എന്ന പൊലീസ് ഭാഷ്യം തെറ്റാണെന്നു തെളിയിക്കാനാണ് അഭിഭാഷകനായ ചന്ദ്രു വിചാരണ ആവശ്യപ്പെടുന്നത്. ഹേബിയസ് ഹർജിയിൽ പതിവില്ലാത്ത ആവശ്യം തള്ളിപ്പോകുമെന്നു തോന്നിയ ഘട്ടത്തിൽ വക്കീൽ എടുത്ത് ഉപയോഗിക്കുന്ന തുറുപ്പുചീട്ടാണ് രാജൻ കേസിന്റെ ‘സൈറ്റേഷൻ’.  

ADVERTISEMENT

രാജാക്കണ്ണിനെ തേടി ഭാര്യ നടത്തുന്ന നിയമപോരാട്ടത്തിനു രാജൻ കേസുമായി സമാനതകൾ പലതുണ്ട്. പൊലീസ് കസ്റ്റഡിയിൽ കാണാതായി എന്നതു മാത്രമല്ല, കോടതി സത്യം കണ്ടെത്താൻ ഹേബിയസ് കോർപസ് ഹർജിയിൽ അന്നുവരെ കേട്ടുകേൾവിയില്ലാത്ത വിചാരണ അനുവദിച്ചു എന്നതും സമാനത. കോഴിക്കോട് ആർഇസിയിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന പി.രാജനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ഒരു വിവരവും ഇല്ലെന്നു കാണിച്ചാണു പിതാവും കോളജ് അധ്യാപകനുമായ ഈച്ചര വാരിയർ ഹേബിയസ് കോർപസ് ഹർജി നൽകിയത്. 

എന്നാൽ രാജനെ കസ്റ്റഡിയിൽ എടുത്തിട്ടു തന്നെയില്ലെന്നു പൊലീസ് കട്ടായം പറഞ്ഞപ്പോൾ സത്യം കണ്ടെത്താൻ സാക്ഷികളെ വിസ്തരിക്കുക മാത്രമായിരുന്നു കേരള ഹൈക്കോടതിക്കു മുന്നിലുള്ള മാർഗം. നിയമത്തേക്കാൾ മുൻതൂക്കം മനുഷ്യത്വത്തിന് ഉണ്ടെന്ന് ഉറച്ചു വിശ്വസിച്ച ന്യായാധിപരുടെ നീതിബോധവും സത്യം അറിയണമെന്നുള്ള നിശ്ചയദാർഢ്യവും ചേർന്നപ്പോൾ കേരള ഹൈക്കോടതി അതിനും സാക്ഷ്യം വഹിച്ചു.  

രാജൻ കേസ്: ഒരു പുനർവായന

കോളജ് ഹോസ്റ്റലിൽ നിന്ന് 1976 മാർച്ച് 1നു പൊലീസ് കസ്റ്റഡിയിൽ എടുത്ത മകനെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നു കാണിച്ചായിരുന്നു പിതാവിന്റെ ഹർജി. മകനെ പൊലീസ് അറസ്റ്റ് ചെയ്തതായി കാണിച്ച് കോളജ് പ്രിൻസിപ്പൽ പിതാവിനു റജിസ്റ്റേർഡ് പോസ്റ്റിൽ കത്ത് അയച്ചിരുന്നു. ആ പിതാവ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരനെ കണ്ടു പരാതിപ്പെട്ടു. ആഭ്യന്തര സെക്രട്ടറിക്കു തുടർച്ചയായി കത്തുകൾ അയച്ചു. ഒരു മറുപടി പോലും ഉണ്ടായില്ല. 

രാജൻ (Creative Image)
ADVERTISEMENT

രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. കേരളത്തിൽ നിന്നുള്ള എംപിമാർക്കെല്ലാം കത്തിന്റെ പകർപ്പു വച്ചു. കത്ത് കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്കു വിട്ടതായി രാഷ്ട്രപതി അറിയിച്ചു. ലോക്സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിക്കപ്പെട്ടു. സംസ്ഥാനത്തെ സെൻട്രൽ ജയിലുകൾ, പൊലീസ് ക്യാംപുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ആ പിതാവ് മകനെ തേടി അലഞ്ഞു. ഇതിനിടെ രാജന്റെ അമ്മ  മനോനില തെറ്റി ആശുപത്രിയിലായി. 

ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്ന കൂട്ടത്തിൽ തന്റെ മകനും ഉണ്ടാകുമെന്ന് ആ പിതാവ് വെറുതെ ആശിച്ചു. പൊതുജനങ്ങളോടുള്ള അഭ്യർഥന ലഘുലേഖയായി അച്ചടിച്ച് വിതരണം ചെയ്തു. മകൻ എവിടെയാണെന്നെങ്കിലും അറിഞ്ഞാൽ താനും കുടുംബവും അനുഭവിക്കുന്ന മനോവ്യഥയ്ക്ക് അൽപമെങ്കിലും ആശ്വാസമായേനേ എന്നു പറഞ്ഞാണ് ആ പിതാവു കോടതിയുടെ വാതിലിൽ മുട്ടിയത്.    

വാദങ്ങൾ, പ്രതിവാദങ്ങൾ

കൊലക്കേസ് പ്രതി ആയതിനാലാണു രാജനെ  തടഞ്ഞുവച്ചിരിക്കുന്നതെന്നു ചില തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ അന്നത്തെ ആഭ്യന്തര മന്ത്രി കെ. കരുണാകരൻ പറഞ്ഞുവെന്നു ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനാ പ്രകാരമുള്ള അവകാശങ്ങൾ സസ്പെൻഡ് ചെയ്തിരിക്കയാണെങ്കിൽ പോലും ക്രിമിനൽ നടപടി ചട്ടപ്രകാരം പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണ്ടേ എന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണു, പിന്നീടു കേസിൽ കക്ഷി ചേർക്കപ്പെട്ട കരുണാകൻ അറിയിച്ചത്.

കെ.കരുണാകരൻ
ADVERTISEMENT

രാജനെ പൊലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഐജി നടത്തിയ എൻക്വയറിയിൽ അറിഞ്ഞതെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. കോളജിൽനിന്നു കസ്റ്റഡിയിലെടുത്തു ‘മിസ’ നിയമപ്രകാരം തടവിലാക്കിയ ജോസഫ് ചാലിയിൽനിന്നു കിട്ടിയ വിവരം അനുസരിച്ച് മുരളീധരൻ എന്ന വിദ്യാർഥിയെ കസ്റ്റഡിയിൽ എടുത്തുവെന്നും, നക്സലുകളെന്നു സംശയിക്കപ്പെടുന്നവർക്കു രാജൻ അഭയം നൽകിയെന്നു മുരളീധരനിൽ നിന്ന് അറിഞ്ഞെങ്കിലും പൊലീസ് എത്തും മുൻപു രാജൻ കടന്നു കളഞ്ഞുവെന്നും ഐജിയുടെ എൻക്വയറിയിൽ കണ്ടെത്തിയെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. രാജനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നോ കസ്റ്റഡിയിലാണെന്നോ താൻ ഈച്ചര വാരിയരോടു പറഞ്ഞിട്ടില്ലെന്നു കരുണാകരൻ കോടതിയിൽ പറഞ്ഞു. രാജനെ താൻ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു കോഴിക്കോട് എസ്പിയും പറഞ്ഞു.

കോടതി നേരിട്ട പ്രതിസന്ധി: ഉത്തരമായി വിചാരണ

ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി, ജസ്റ്റിസ് വി. ഖാലിദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു ഹേബിയസ് കോർപസ് ഹർജി പരിഗണിച്ചത്. ഒരു വ്യക്തിയുടെ കസ്റ്റഡി ന്യായമോ അന്യായമോ എന്നു തീർപ്പു കൽപ്പിക്കേണ്ട ബാധ്യതയാണു സാധാരണയായി ഹേബിയസ് കോർപസ് ഹർജികളിൽ ഉള്ളത്. ഈ കേസിലുള്ളത് അസാധാരണ സാഹചര്യമാണെന്ന് 1977 ഏപ്രിൽ 13ലെ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി–‘1976 മാർച്ച് 1നു രാജനെ കസ്റ്റഡിയിൽ എടുത്തിരുന്നോ എന്ന തർക്കവിഷയത്തിന് ഉത്തരം കണ്ടെത്തണം. ഒരു പൗരന്റെ വ്യക്തി  സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിക്കു ബാധ്യതയുണ്ട്’. എന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്.  

ജയ് ഭീം സിനിമയിൽ സൂര്യ.

സഭയിലെ വെളിപ്പെടുത്തൽ: തർക്കത്തിന് ഉത്തരം തേടി

രാജനെ കാണാതാകുമ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരൻ പിന്നീടു മുഖ്യമന്ത്രിയായി. രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇതോടെ കരുണാകരനെയും കോഴിക്കോട് എസ്പിയെയും കേസിൽ കക്ഷി ചേർക്കാൻ ഹർജിക്കാരൻ അപേക്ഷ നൽകി. കോടതി അതനുവദിച്ചു. പുതിയ കക്ഷികൾ തങ്ങളുടെ നിലപാട് അറിയിച്ചു സത്യവാങ്മൂലം നൽകി. രാജന്റെ പിതാവ് അതിനു മറുപടി നൽകിയത് മറ്റു 12 പേരുടെ സത്യവാങ്മൂലം കൂടി ഉൾപ്പെടുത്തിയാണ്. രാജനെ കസ്റ്റഡിയിലെടുത്തുവെന്നു സാക്ഷ്യം പറയാൻ പോന്ന തെളിവുകൾ.

ഇവരെ എതിർഭാഗത്തിനു വേണമെങ്കിൽ ക്രോസ് വിസ്താരം നടത്താമെന്നു പറഞ്ഞു. കോളജ് പ്രിൻസിപ്പലിനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നൽകി. കോടതി തെളിവെടുപ്പിലേക്കു കടന്നു. അങ്ങനെ കോഴിക്കോട് ആർഇസിയിലെ പ്രിൻസിപ്പൽ കോടതിയിലെത്തി, രാജനെ കസ്റ്റഡിയിലെടുത്തുവെന്നു തനിക്കു കിട്ടിയ വിവരം വെളിപ്പെടുത്തി. ഹോസ്റ്റൽ അന്തേവാസി കൂടിയായ വിദ്യാർഥി, ഹോസ്റ്റൽ വാച്ച്മാൻ, സ്വീപ്പർ, പൊലീസ് വാനിൽ രാജനെ കൊണ്ടുപോകുന്നതു കണ്ടവർ... കക്കയം ക്യാംപിൽ വച്ചു രാജനെ പൊലീസ് ഉപദ്രവിക്കുന്നതു കണ്ടുവെന്ന്, കസ്റ്റഡിയിലായ മറ്റൊരാളുടെ വെളിപ്പെടുത്തൽ...

1976 മാർച്ച് 1നു രാജനെ കസ്റ്റഡിയിൽ എടുത്തിരുന്നോ എന്ന തർക്കവിഷയത്തിന് ഉത്തരം കണ്ടെത്തണം. ഒരു പൗരന്റെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിക്കു ബാധ്യതയുണ്ട്

പ്രിൻസിപ്പലിനു കേട്ടുകേൾവി മാത്രമാണുള്ളതെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വാദിച്ചെങ്കിലും സ്വതന്ത്ര സാക്ഷിയായ പ്രിൻസിപ്പൽ നൽകിയ തെളിവുകളും കത്ത് ഉൾപ്പെടെ രേഖകളും കോടതി വിശ്വസിച്ചു. കക്കയം ക്യാപിൽ വച്ചു പൊലീസിന്റെ ഉപദ്രവമേറ്റു ബോധരഹിതനായ നിലയിൽ രാജനെ കൊണ്ടുപോകുന്നതു കണ്ടുവെന്ന് ഒരു സാക്ഷി പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി. ഈച്ചര വാരിയരെ ക്രോസ് വിസ്താരം ചെയ്യാൻ തടസ്സമില്ലെന്നു ഹർജിഭാഗം പറഞ്ഞെങ്കിലും അഡീ. അഡ്വക്കറ്റ് ജനറൽ അതിനു മുതിർന്നില്ല.  

കോടതി കണ്ടെത്തിയ സത്യം; തുടർ നടപടി എന്ത്? 

രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും പിന്നീടു കക്കയം കാംപിൽ എത്തിച്ചുവെന്നും തെളിയുന്നതായി കോടതി കണ്ടെത്തി. സമാനതകളില്ലാത്ത അസാധാരണ നടപടിക്രമങ്ങളാണ് ഈ കേസിൽ വേണ്ടി വന്നതെന്നും സാക്ഷിമൊഴികൾ കണക്കിലെടുക്കാതിരിക്കാൻ കാരണമൊന്നും ഇല്ലെന്നും കോടതി വിലയിരുത്തി. 

ജസ്റ്റിസ് വി. ഖാലിദ് (ഫയൽ ചിത്രം)

നിയമപരമായ പ്രശ്നം എന്നതിനേക്കാൾ മനുഷ്യത്വപരമായ പ്രശ്നമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്നു ജസ്റ്റിസ് ഖാലിദ് അനുബന്ധ വിധിന്യായത്തിൽ കൂട്ടിച്ചേർത്തു. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടേയില്ലെന്ന് എതിർകക്ഷികൾ ഉറച്ച നിലപാട് എടുത്തതു കൊണ്ടാണു സത്യം കണ്ടെത്താൻ തെളിവെടുപ്പ് വേണ്ടി വന്നത്. പക്ഷേ, ഏതെങ്കിലും വ്യക്തിയുടെ കുറ്റം തെളിയിക്കാൻ കോടതി മുതിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

ഹാജരാക്കാൻ നിർദേശം; പൊലീസ് എന്തു ചെയ്യും? 

രാജനെ കസ്റ്റഡിയിലെടുത്തുവെങ്കിൽ പിന്നെയെന്തു സംഭവിച്ചു? കസ്റ്റഡിയിൽ തുടരുന്നുണ്ടാകാം, അല്ലെങ്കിൽ ഓടിപ്പോയിട്ടുണ്ടാകാം, അതുമല്ലെങ്കിൽ കസ്റ്റഡിയിൽ എന്തെങ്കിലും സംഭവിച്ചിരിക്കാം. ഒടുവിൽ പറഞ്ഞ സാധ്യതകൾ പൊലീസ് പറയാത്ത നിലയ്ക്കു രാജനെ കോടതിയിൽ ഹാജരാക്കണമെന്നു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കഴിയുന്നില്ലെങ്കിൽ അക്കാര്യം അറിയിക്കണമെന്നും പറഞ്ഞു. 

നിൽക്കക്കള്ളിയില്ലാതെ സർക്കാർ നിലപാടു മാറ്റി. രാജൻ കസ്റ്റഡിയിൽ മരണപ്പെട്ടുവെന്നും  ഹാജരാക്കാൻ കഴിയില്ലെന്നും ആഭ്യന്തര വകുപ്പും ഐജിയും അറിയിച്ചു. രാജൻ പൊലീസ് കസ്റ്റഡിയിൽ ഇല്ലെന്നു പറഞ്ഞ കരുണാകരനും നിലപാടു മാറ്റി. ഇതോടെ, കള്ള സത്യവാങ്മൂലം സമർപ്പിക്കുക വഴി കോടതിയിൽ വ്യാജ തെളിവു നൽകിയതിന് എതിർകക്ഷികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈച്ചര വാരിയർ അപേക്ഷ നൽകി. ഹേബിയസ് ഹർജിയിൽ നടപടി തീർപ്പാക്കിയെങ്കിലും വ്യാജ തെളിവു നൽകിയതിനു 3 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആകാമെന്നു കോടതി വ്യക്തമാക്കി.  

ഈ കേസിന്റെ നാൾവഴി അവിടെ തീർന്നില്ല. സുപ്രീംകോടതിയിൽ അപ്പീൽ, വിചാരണക്കോടതി നടപടികൾ, നഷ്ടപരിഹാര കേസ്, ഇതിനിടെ ഒരു മുഖ്യമന്ത്രിയുടെ രാജി. അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി മാറിയ കേസ്. പക്ഷേ, ഏകമകനെ ഒരുനോക്കു കാണാൻ കാത്തിരുന്ന ഈച്ചര വാരിയർ എന്ന പിതാവിന്റെ കണ്ണുനീർ മാത്രം തോർന്നില്ല, അദ്ദേഹത്തിന്റെ മരണം വരെ...

English Summary: How the Rajan Case from Kerala Related to Jai Bhim Movie?