പവറില്ലാതെ ഇഴഞ്ഞ് കെഎസ്ഇബി; കൂടിയ വിലയ്ക്ക് ഇനിയും വൈദ്യുതി വാങ്ങണം
തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ നിർദിഷ്ട പവർഹൗസ് പദ്ധതി ഉൾപ്പെടെ 1015.5 മെഗാവാട്ടിന്റെ കെഎസ്ഇബി പദ്ധതികൾ ഇഴയുന്നു. ഇടുക്കിയിൽ സ്ഥാപിക്കാനൊരുങ്ങുന്ന പുതിയ പവർഹൗസിന്റെ... Kerala State Electricity Borad,hydo projects, Idukki Dam, Kerala Dams, Shortage in Power, Electricity, Manorama News, Manorama Online.

തിരുവനന്തപുരം ∙ ഇടുക്കി അണക്കെട്ടിലെ രണ്ടാമത്തെ നിർദിഷ്ട പവർഹൗസ് പദ്ധതി ഉൾപ്പെടെ 1015.5 മെഗാവാട്ടിന്റെ കെഎസ്ഇബി പദ്ധതികൾ ഇഴയുന്നു. ഇടുക്കിയിൽ സ്ഥാപിക്കാനൊരുങ്ങുന്ന പുതിയ പവർഹൗസിന്റെ ശേഷി 750 മെഗാവാട്ടാണ്. മുടങ്ങിക്കിടക്കുന്ന മറ്റു 16 പദ്ധതികളുടെ ശേഷി 265.5 മെഗാവാട്ടും. 2016ന് മുൻപ് സ്ഥലമേറ്റെടുക്കലും അനുമതികളും പൂർത്തിയാക്കിയ പദ്ധതികളാണ് മിക്കവയും.
ഇവ കൃത്യസമയത്ത് പൂര്‍ത്തിയായിരുന്നെങ്കിൽ പുറത്തുനിന്ന് കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാകുമായിരുന്നു. ഇടുക്കിയിലെ രണ്ടാമത്തെ വൈദ്യുതി ഉൽപാദന നിലയത്തിന്റെ ഡിപിആർ തയാറാക്കുന്ന പ്രവൃത്തികൾ കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസിനു നൽകിയിട്ട് 2 വർഷമായി. ഡിപിആർ ഇതുവരെ സമർപ്പിച്ചിട്ടില്ല.
2015ൽ ആരംഭിച്ച 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതി 67% ആണ് പൂർത്തിയായത്. ചിന്നാറിലെ 24 മെഗാവാട്ടിന്റെ പദ്ധതി 40% മാത്രമേ പൂർത്തിയായുള്ളൂ. 40 മെഗാവാട്ടിന്റെ മാങ്കുളം പദ്ധതിയുടെ സ്ഥലമെടുപ്പ് വർഷങ്ങൾക്കു മുൻപേ പൂർത്തിയായി, ഇപ്പോൾ ടെൻഡർ നടപടികൾ നടക്കുന്നു.
ഭൂതത്താൻകെട്ടിലെ 24 മെഗാവാട്ട് പദ്ധതിയുടെ കേബിൾ ജോലികൾ നടക്കുന്നു. പദ്ധതി 95% പൂർത്തിയായി. ചെങ്കുളത്തെ 85 ദശലക്ഷം യൂണിറ്റിന്റെ വൈദ്യുതി പദ്ധതി 85% മാത്രമേ പൂർത്തിയായിട്ടുള്ളൂ. ചാത്തന്‍കോട്ടുനടയിലെ 6 മെഗാവാട്ടിന്റെ പദ്ധതിയിൽ ഒരു മെഷിൻ കമ്മിഷൻ ചെയ്തു. 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് പദ്ധതി അടുത്തിടെ ഉദ്ഘാടനം ചെയ്തു.
പൂർത്തീകരണത്തിനായി കാത്തുകിടക്കുന്ന പദ്ധതികൾ: ഉളിയ്ക്കൽ പൂവാലൻതോട്–8 മെഗാവാട്ട്, ചെമ്പ്കടവ്(സ്റ്റേജ് 3)– 7.5 മെഗാവാട്ട്, തരിപ്പുഴ –6 മെഗാവാട്ട്, അപ്പർ വലാൻതോട്–7.5 മെഗാവാട്ട്, ലാഡ്രം–3.5 മെഗാവാട്ട്, മാർമല–7മെഗാവാട്ട്, പിച്ചാസ്–3 മെഗാവാട്ട്, വെസ്റ്റേൺ കല്ലാർ–5 മെഗാവാട്ട്, അപ്പർ ചെങ്കുളം–24 മെഗാവാട്ട്.
English Summary: Delay in completing hydro projects by Kerala State Electricity Borad