മോസ്കോ∙ ഒമിക്രോൺ കൊറോണ വൈറസ് വകഭേദത്തിൽനിന്ന് സംരക്ഷണം നൽകാൻ ബൂസ്റ്റർ വാക്സീൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയാറാണെന്നു റഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്പുട്നിക്–വി എന്ന വാക്സീൻ പുറത്തിറക്കിയിരുന്നു. അതിനു ശേഷം ഒരു തവണ മാത്രം കുത്തിവയ്ക്കാവുന്ന .... Russia, Vaccine, Covid, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ∙ ഒമിക്രോൺ കൊറോണ വൈറസ് വകഭേദത്തിൽനിന്ന് സംരക്ഷണം നൽകാൻ ബൂസ്റ്റർ വാക്സീൻ ഷോട്ടുകൾ വിതരണം ചെയ്യാൻ തയാറാണെന്നു റഷ്യ. കഴിഞ്ഞ വർഷം റഷ്യ കോവിഡിനെതിരെ സ്പുട്നിക്–വി എന്ന വാക്സീൻ പുറത്തിറക്കിയിരുന്നു. അതിനു ശേഷം ഒരു തവണ മാത്രം കുത്തിവയ്ക്കാവുന്ന സ്പുട്നിക് ലൈറ്റ് വാക്സീനും റഷ്യ അവതരിപ്പിച്ചു. പരീക്ഷണങ്ങളിൽ ഉയർന്ന ഗുണനിലവാരമുള്ളതെന്നു വിലയിരുത്തപ്പെട്ട വാക്സീന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല.

എന്നാൽ ഈ വാക്സീൻ ഒമിക്രോണിനെതിരെ ഫലപ്രദമാണെന്നാണു റഷ്യ തിങ്കളാഴ്ച അവകാശപ്പെട്ടത്. സ്പുട്നിക് വാക്സീൻ നിർമാതാക്കളായ ഗമലിയ ഇൻസ്റ്റിറ്റ്യൂട്ട്, ഒമിക്രോണിനെ ചെറുക്കാൻ സാധിച്ചേക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടു പഠനങ്ങൾ തുടങ്ങിയതായും ഗമലിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു. സ്പുട്നിക്–വി, ലൈറ്റ് വാക്സീനുകൾ ഒമിക്രോണിനെതിരെ പ്രവർത്തിക്കുമെന്നു ഗമലിയ ഇൻസ്റ്റിറ്റ്യൂട്ട് കരുതുന്നതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ദിമിത്രിവ് ട്വിറ്ററിൽ പ്രതികരിച്ചു. മറ്റു വകഭേദങ്ങൾക്കെതിരെയും സ്പുട്നിക് പ്രവർത്തിക്കുന്നുണ്ടെന്നു കിറിൽ ദിമിത്രിവ് വ്യക്തമാക്കി.

ADVERTISEMENT

വാക്സീനിൽ മാറ്റം വരുത്തേണ്ടതില്ലെങ്കിൽ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങളാണു ജനിതക വ്യതിയാനം സംഭവിച്ച ഒമിക്രോൺ അടക്കമുള്ള വകഭേദങ്ങളുണ്ടാകാൻ കാരണം. പ്രശ്നപരിഹാരത്തിനായി വാക്സീന്‍ നിർമാതാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Russia says Sputnik vaccine should work against Omicron, can produce boosters