കൊച്ചി∙ ദേശീയപാതയിൽ പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്നു പൊലീസ്. അപകടത്തിൽ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം.മഞ്ജിയ | Car Accident | Kochi | Ernakulam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ദേശീയപാതയിൽ പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയെന്നു പൊലീസ്. അപകടത്തിൽ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം.മൻസിയ എന്ന സുഹാന (22) ആണ് മരിച്ചത്. കാർ ഡ്രൈവർ പാലക്കാട് കാരമ്പാറ്റ സൽമാന് (26) നേരിയ പരുക്കേറ്റു. അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് ദുരൂഹത ഉയർത്തുന്നത്. ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

പുലർച്ചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാർ തകർന്നത്. ഒരാൾ കുറുകെ ചാടിയതാണ് അപകടമുണ്ടാക്കിയത് എന്നു പറയുന്നു. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. യുവതി ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവാവിനൊപ്പം കാറിൽ കയറിയതെന്നാണു വിവരം. പിറന്നാൾ വിരുന്ന് കഴിഞ്ഞു മടങ്ങുകയാണ് എന്നാണ് അറിയിച്ചത്. ഇടയ്ക്കു വച്ചാണ് മൂന്നാമത് ഒരാൾ കൂടി വാഹനത്തിൽ കയറിയത്.

ADVERTISEMENT

യുവതിയുടെ സുഹൃത്ത് എന്നു പറഞ്ഞു കാറിൽ കയറിയ മൂന്നാമൻ, അപകടം സംഭവിച്ചതിനു പിന്നാലെ സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. വാഹനം ഓടിച്ച സൽമാന് ഇയാളെ അറിയില്ലെന്നാണു പറയുന്നത്. അതേസമയം 11 മണി മുതൽ 1.50 വരെ ഇവർ എവിടെയായിരുന്നു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. മൂന്നാമനെ കണ്ടെത്താനായാൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത സംബന്ധിച്ചു വ്യക്തത വരൂ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

English Summary: Car accident at Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT