ഡബ്ല്യുടിഒ സമ്മേളനവും ‘തടഞ്ഞ്’ ഒമിക്രോൺ ഭീഷണി; ഇന്ത്യയ്ക്ക് നിർണായകം; ഇനി എന്ന്?
രാജ്യത്തെ ഫിഷറീസ്, കാർഷിക, ഇ–കൊമേഴ്സ് മേഖലകളെയും കോവിഡ് ചികിൽസയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണ് ഡബ്ല്യുടിഒയിൽ ചർച്ചയ്ക്കു വരേണ്ടിയിരുന്നത്. എന്നാൽ വിഷയത്തിൽ കാര്യമായ ചർച്ച ദേശീയതലത്തിൽ നടക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. ആർസിഇപി കരാറിനെക്കുറിച്ച് ചർച്ച നടന്നപ്പോൾ പല രാഷ്ട്രീയ കക്ഷികളും ശക്തമായ നിലപാടെടുത്തതാണ്. കരാർ ചർച്ചയിൽ ആദ്യം സജീവമായെങ്കിലും പ്രധാനമന്ത്രി മോദി ഒടുവിൽ... WTO . Covid
രാജ്യത്തെ ഫിഷറീസ്, കാർഷിക, ഇ–കൊമേഴ്സ് മേഖലകളെയും കോവിഡ് ചികിൽസയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണ് ഡബ്ല്യുടിഒയിൽ ചർച്ചയ്ക്കു വരേണ്ടിയിരുന്നത്. എന്നാൽ വിഷയത്തിൽ കാര്യമായ ചർച്ച ദേശീയതലത്തിൽ നടക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. ആർസിഇപി കരാറിനെക്കുറിച്ച് ചർച്ച നടന്നപ്പോൾ പല രാഷ്ട്രീയ കക്ഷികളും ശക്തമായ നിലപാടെടുത്തതാണ്. കരാർ ചർച്ചയിൽ ആദ്യം സജീവമായെങ്കിലും പ്രധാനമന്ത്രി മോദി ഒടുവിൽ... WTO . Covid
രാജ്യത്തെ ഫിഷറീസ്, കാർഷിക, ഇ–കൊമേഴ്സ് മേഖലകളെയും കോവിഡ് ചികിൽസയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണ് ഡബ്ല്യുടിഒയിൽ ചർച്ചയ്ക്കു വരേണ്ടിയിരുന്നത്. എന്നാൽ വിഷയത്തിൽ കാര്യമായ ചർച്ച ദേശീയതലത്തിൽ നടക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. ആർസിഇപി കരാറിനെക്കുറിച്ച് ചർച്ച നടന്നപ്പോൾ പല രാഷ്ട്രീയ കക്ഷികളും ശക്തമായ നിലപാടെടുത്തതാണ്. കരാർ ചർച്ചയിൽ ആദ്യം സജീവമായെങ്കിലും പ്രധാനമന്ത്രി മോദി ഒടുവിൽ... WTO . Covid
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ ജനീവയിൽ നടക്കാനിരിക്കെയാണ് ഒമിക്രോൺ വൈറസ് വേരിയന്റിന്റെ വരവ്. അതോടെ അനിശ്ചിത കാലത്തേക്ക് സമ്മേളനം നീട്ടിവയ്ക്കാനും തീരുമാനമായി. അംഗരാജ്യങ്ങളിലെ വ്യാപാര–വാണിജ്യ മന്ത്രിമാരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. സമ്മേളനത്തിന്റെ പുതുക്കിയ തീയതിയിൽ ഇതുവരെ തീരുമാനമായിട്ടില്ല. പക്ഷേ തീരുമാനമെടുക്കേണ്ട ഒട്ടേറെ നിർണായക വിഷയങ്ങൾ ഇതിലുണ്ടെന്നതാണു യാഥാര്‍ഥ്യം. അതിൽ ഇന്ത്യയ്ക്കും നിർണായക പങ്കുണ്ട്.
രണ്ടു വർഷത്തിലൊരിക്കൽ ചേരുന്ന മന്ത്രിതല സമ്മേളനമാണ് ഡബ്ല്യുടിഒയുടെ പരമോന്നത സമിതി. 11ാം സമ്മേളനം 2017ൽ ബ്യൂണസ് ഐറിസിൽ നടന്നു. 12ാം സമ്മേളനം കസഖ്സ്ഥാനിൽ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി കാരണം സമ്മേളനവും വേദിയും മാറ്റി. ഇത്തവണ ഒമിക്രോൺ ആശങ്ക കാരണം ജനീവയിലെ സമ്മേളനവും മാറ്റി. മറ്റു പല രാജ്യാന്തര സംവിധാനങ്ങളും പോലെയല്ല, ഡബ്ല്യുടിഒയിൽ ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തിലല്ല, അഭിപ്രായ ഐക്യത്തിലൂടെയാണ് തീരുമാനങ്ങളിലെത്തുക. അതുകൊണ്ടുതന്നെ, ഇന്ത്യയുൾപ്പെടെ പ്രധാന രാജ്യങ്ങൾ തങ്ങളുടെ നിലപാടുകൾക്ക് മേൽക്കൈ സാധ്യമാക്കാൻ മറ്റു രാജ്യങ്ങളെ സംഘടിപ്പിച്ചുനിർത്തും.
ഇപ്പോൾ അത്തരം സംഘടിപ്പിക്കൽ ശ്രമങ്ങളിൽ ശ്രദ്ധേയമായ മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യയുമായി സഹകരിക്കുകയെന്ന രീതിയുണ്ടായിരുന്ന ബ്രസീൽ ഇപ്പോൾ വികസ്വര രാജ്യങ്ങളോട് അകലം പാലിക്കുന്നു. അവിടുത്തെ ഭരണകൂടത്തിന്റെ വലതുപക്ഷ നിലപാട് ഇതിനു കാരണമാണ്. ഇത്തവണത്തെ അജണ്ടയിലെ നാലു വിഷയങ്ങളെങ്കിലും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്: ഫിഷറീസ് മേഖലയിൽ ഉദ്ദേശിക്കുന്ന സബ്സിഡി നിയന്ത്രണങ്ങൾ, കാർഷിക മേഖലയിലെ സബ്സിഡി നിയന്ത്രണങ്ങൾ, ഇ–കൊമേഴ്സ്, കോവിഡ് ചികിൽസാ സാമഗ്രികളുടെ ബൗദ്ധിക സ്വത്തവകാശത്തിൽ ഇളവുകൾ വേണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുൻകൈയെടുത്തു മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ എന്നിവയാണവ.
കാർഷിക മേഖലയിലെ സബ്സിഡി
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിക്കഴിഞ്ഞു. ഇനി ഈ നിയമം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. എന്നാൽ, നിയമങ്ങൾ പിൻവലിച്ചാൽ മാത്രം പോരാ, മിനിമം താങ്ങുവില (എംഎസ്പി) സംവിധാനത്തിന് നിയമപരമായ പിൻബലം ഉറപ്പാക്കുകയെന്ന ആവശ്യവും സമരത്തിലുള്ള കർഷകർ ഉന്നയിച്ചിട്ടുണ്ട്. എംഎസ്പി പ്രശ്നം പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്കു നൽകിയ ഉറപ്പ്. എന്നാൽ, ഡബ്ല്യുടിഒയിലെ സ്ഥിതി പരിശോധിക്കുമ്പോൾ, എംഎസ്പിയുടെ കാര്യത്തിൽ സർക്കാർ വിഷമവൃത്തത്തിലാവുമെന്നു മനസ്സിലാവും.
ഡബ്ല്യുടിഒ പരിഗണിക്കുന്ന നിർദേശങ്ങൾ
1) ഭക്ഷ്യധാന്യങ്ങളുടെ പൊതു സംഭരണം മൊത്തം ഉൽപാദനത്തിന്റെ 15 ശതമാനമായി പരിമതപ്പെടുത്തുക, സർക്കാരുകൾ സംഭരിക്കുന്ന ധാന്യങ്ങളുടെ കയറ്റുമതി തടയുക.
2) സബ്സിഡി ഉൽപാദനമൂല്യത്തിന്റെ 10 ശതമാനത്തിൽ കവിയരുതെന്ന് നിലവിൽ വ്യവസ്ഥയുണ്ട്. സർക്കാർ വാങ്ങുന്ന വിലയേക്കാൾ (മിനിമം താങ്ങുവില) കുറഞ്ഞ നിരക്കിലാണ് വിൽപനയെങ്കിൽ, ആ വ്യത്യാസവും സബ്സിഡിയായി കണക്കാക്കും. ഈ വ്യവസ്ഥകൾക്ക് ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്ന കാരണം പറഞ്ഞ് ഇന്ത്യ താൽക്കാലിക ഇളവു നേടിയിട്ടുണ്ട്. എന്നാൽ, വ്യവസ്ഥ സ്ഥിരപ്പെടുത്താനാണ് നീക്കം.
3) ലക്ഷ്യം പരോക്ഷമായി കാർഷിക മേഖലയുടെ പൂർണമായ ഉദാരവത്കരണം. കോർപറേറ്റുകൾക്ക് വിപണി നിയന്ത്രണം ഏറ്റെടുക്കാം, സർക്കാർ ഇടപെടൽ പരിമിതപ്പെടും.
∙ ഇന്ത്യയുടെ പ്രശ്നങ്ങൾ: പൊതു സംഭരണത്തിലും സബ്സിഡിയിലും നിയന്ത്രണം വരുന്നത് ഇന്ത്യയിൽ എംഎസ്പി സംവിധാനത്തെയും പൊതു വിതരണ സമ്പ്രദായത്തെയും ബാധിക്കാം. ഒന്നുകിൽ എംഎസ്പി, അല്ലെങ്കിൽ പൊതു വിതരണം– ഏതെങ്കിലും ഒന്നു മാത്രം തുടരാം എന്നതാവും സ്ഥിതി.
∙ ഇന്ത്യയുടെ വാദം: ഡബ്ല്യുടിഒ ഉൽപാദനമൂല്യം കണക്കാക്കുന്നതു തെറ്റായ രീതിയിൽ. 1986–88ലെ രാജ്യാന്തര വിലയുമായി താരതമ്യം ചെയ്താണ് ഇപ്പോഴത്തെ രാജ്യ–ആഗോള ഉൽപാദന നിരക്കുകൾ താരതമ്യം ചെയ്യേണ്ടത്. യുഎസും യൂറോപ്യൻ യൂണിയനും ചെയ്യുന്നതുപോലെ, വാണിജ്യ കയറ്റുമതിക്കുള്ള സബ്സിഡികളല്ല ഇന്ത്യ നൽകുന്നത്: ചെറുകിട നാമമാത്ര കർഷകർക്ക് ജീവനോപാധി നിലനിർത്താനാണത്; ഭക്ഷ്യഭദ്രത ഉറപ്പാക്കാനും പട്ടിണി നീക്കാനുമാണ് പൊതുസംഭരണവും പൊതുവിതരണവും. അപ്പോൾ, ഡബ്ല്യുടിഒ ഉന്നയിക്കുന്ന ‘വ്യാപാര ഇതര ആശങ്കകളിൽ’ ഇന്ത്യയെ ഉൾപ്പെടുത്തരുത്.
ഫിഷറീസ് മേഖല
മീൻപിടിത്തത്തിനുള്ള അവകാശത്തെ സംബന്ധിച്ച അടിസ്ഥാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ് ഫിഷറീസ് സബ്സിഡി വിഷയത്തിൽ ഡബ്ല്യുടിഒയുടെ പരിഗണനയിലുള്ള നിർദേശങ്ങൾ.
∙ നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽപെടുത്താത്തുമായ മീൻപിടിത്തം (ഇല്ലീഗൽ, അൺറിപ്പോർട്ടഡ്, അൺറെഗുലേറ്റഡ്– ഐയുയു) നിയന്ത്രിക്കാനെന്നോണം സബ്സിഡികളെക്കുറിച്ച് ഡബ്ല്യുടിഒ 2001ലെ ദോഹ സമ്മേളനത്തിനുശേഷം ചർച്ച തുടങ്ങി. ഐയുയു മത്സ്യസമ്പത്തിനെയും പരിസ്ഥിതിയെയും ചെറുകിട മീൻപിടിത്തക്കാരുടെ വരുമാനത്തെയും ബാധിക്കുന്നുവെന്നു വാദം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ (സസ്റ്റെയിനബ്ൾ ഡെവല്മെന്റ് ഗോൾസ് – എസ്ഡിജി) എന്നതിലുൾപ്പെടുന്നതാണ് മൽസ്യസമ്പത്തിന്റെ അമിത ചൂഷണം ഒഴിവാക്കാനുള്ള നടപടികൾ.
∙ എന്നാൽ, സബ്സിഡി പിൻവലിക്കൽ ബാധിക്കുക പ്രധാനമായും ചെറുകിട മീൻപിടുത്തക്കാരെയാണ്. ചെറുകിട മീൻപിടിത്തക്കാർ മൽസ്യസമ്പത്തിനെ ചൂഷണം ചെയ്യുന്ന രീതിയിൽ അനിയന്ത്രിത മീൻപിടിത്തം നടത്തുന്നില്ല എന്നതാണ് വാസ്തവം.
∙ പരിഗണിക്കുന്ന നിർദേശം: ഫിഷറീസുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും കടലിൽ 12 നോട്ടിക്കൽ മൈൽ വരെ മാത്രം മീൻപിടിത്തത്തിനു പോകുന്നവർക്കായി പരിമിതപ്പെടുത്തുക. ഈ പരിമിതപ്പെടുത്തലും, ഡബ്ല്യുടിഒയിൽ അംഗരാജ്യങ്ങൾ ധാരണയുണ്ടാക്കി 2 വർഷംകൂടി മാത്രം. 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലുസിവ് ഇക്കണോമിക് സോണിൽ (ഇഇസെഡ്) മീൻപിടിക്കുന്നവർക്ക് സബ്സിഡി പാടില്ല.
∙ പ്രതിവർഷ ആഗോള മീൻപിടിത്ത തോതിൽ 0.7% വരെയുള്ള രാജ്യങ്ങൾക്ക് സബ്സിഡി തുടരാമെന്ന ഇളവ് നിർദേശവുമുണ്ട്. 2018ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മീൻപിടിത്ത തോത് 4 ശതമാനമാണ്. ഏറ്റവും കൂടുതൽ മീൻപിടിക്കുന്ന 7 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, ചൈന, ഇന്തൊനീഷ്യ തുടങ്ങിയവയാണ് മുന്നിലുള്ളത്.
∙ ഇന്ത്യയുടെ ആവശ്യം: ചെറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു തുടരണം. അത് ഇഇസെഡിൽ മീൻപിടിക്കുന്നവർക്കും ലഭിക്കണം.
ഇ–കൊമേഴ്സ്
ഇ–കൊമേഴ്സ് മേഖലയിൽ 2 പ്രധാന നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്:
ഒന്ന്, ശേഖരിക്കുന്ന ഡേറ്റ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നതിന് നിയന്ത്രണം ഇല്ലാതാക്കുക. ഇ–കൊമേഴ്സ് വിപണിയുടെ പൂർണ ഉദാരവത്കരണം ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ നിർദ്ദേശം: ഇ–കൊമേഴ്സ് ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പൂർണ ഇറക്കുമതി തീരുവ ഇളവ്. 1998 മുതൽ ഡിജിറ്റൽ ഉൽപന്നങ്ങൾക്ക് ഇത്തരത്തിൽ ഇളവുണ്ട്. ഇന്ത്യയിൽ ശേഖരിക്കുന്ന േഡറ്റ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്നാണ് സർക്കാർ നിലപാട്. 1998ൽ തീരുമാനങ്ങളുണ്ടായപ്പോൾ, വികസ്വര രാജ്യങ്ങളുടേതായ വികസന ആവശ്യങ്ങൾ പരിഗണിക്കുക എന്ന നിലപാടുണ്ടായിരുന്നു. അത് അവഗണിച്ചുള്ളതാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
കോവിഡ് ചികിൽസ
∙ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട എല്ലാ ‘ആരോഗ്യ ഉൽപന്നങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും’ ബൗദ്ധിക സ്വത്തവകാശ ഇളവുകൾ വേണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ ഒക്ടോബറിൽ ആവശ്യപ്പെട്ടത്.
∙ വാക്സീൻ, മരുന്നുകൾ, പിപിഇ കിറ്റ്, പരിശോധനാ സാമഗ്രികൾ തുടങ്ങിയവയ്ക്ക് 3 വർഷത്തേക്ക് ബൗദ്ധിക സ്വത്തവകാശ ഇളവ് വേണമെന്ന് ആവശ്യം.
∙ ഇളവു ലഭിച്ചാൽ ഉൽപാദനം വർധിക്കും, വില കുറയും. നവംബർ രണ്ടാം വാരത്തിലെ കണക്കനുസരിച്ച്, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ജനസംഖ്യയുടെ 4.5 ശതമാനം മാത്രമാണ് കോവിഡ് പ്രതിരോധ വാക്സീൻ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുള്ളത്. പലരും ബൂസ്റ്റർ ഡോസ് നൽകാൻ ആലോചിക്കുമ്പോഴാണ് ദരിദ്ര രാജ്യങ്ങളിലെ ഈ സ്ഥിതി.
∙ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിർദ്ദേശത്തിന് കഴിഞ്ഞ മേയിൽതന്നെ 60 രാജ്യങ്ങളുടെയെങ്കിലും പിന്തുണ ലഭിച്ചു. ജർമനിയും സ്വിറ്റ്സർലൻഡും ഡെൻമാർക്കുമുൾപ്പെടെ ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ മേൽകൈയുള്ള ചില യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങൾ തുടക്കം മുതലേ നിർദേശത്തെ എതിർക്കുന്നു. നിർദേശത്തെ ആദ്യം അനുകൂലിച്ച യുഎസ്, പിന്നീട് നിലപാട് മാറ്റി– വാക്സീനുകളുടെ കാര്യത്തിൽ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥകൾ മരവിപ്പിക്കാമെന്നാണ് ഇപ്പോൾ അവർ പറയുന്നത്.
∙ നിർബന്ധിത ലൈസൻസ് വ്യവസ്ഥയിലൂടെ രാജ്യങ്ങൾക്ക് ഉൽപാദനം സാധ്യമാക്കാമെന്നും മറ്റ് ഇളവുകൾ വേണ്ടെന്നുമാണ് നിർദേശത്തെ എതിർക്കുന്നവരുടെ വാദം. വൻകിട കമ്പനികളുടെ സമ്മർദ്ദമാണ് ഇവർക്കു പിന്നിലുള്ളത്. നിർബന്ധിത ലൈസൻസ് വ്യവസ്ഥ ബാധകമാക്കിയാലും ഉൽപാദന സൗകര്യമില്ലാത്ത രാജ്യങ്ങൾക്ക് എന്തു പ്രയോജനമെന്ന് മറുചോദ്യം.
∙കോവിഡ് വ്യാപനം ഇപ്പോൾ ഏറെയുള്ളത് യൂറോപ്യൻ രാജ്യങ്ങളിലാണ്. എന്നാൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പല രാജ്യങ്ങളിലേക്കും വ്യപിച്ചത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. പല രാജ്യങ്ങളിലും വാക്സീൻ വിതരണം വേണ്ട തോതിൽ ഇല്ലാത്തപ്പോൾ, പുതിയ പുതിയ വകഭേദങ്ങൾ വീണ്ടും ഉണ്ടാവാമെന്ന ഭീഷണി നിലനിൽക്കുന്നു. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, കോവിഡ് ചികിൽസാ സാമഗ്രികൾക്ക് താൽക്കാലിക ബൗദ്ധിക സ്വത്തവകാശ ഇളവ് എന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ വികസിത രാജ്യങ്ങളും നിർബന്ധിതരാകാം.
ആശങ്കയില്ല?
ഡബ്ള്യുടിഒയുടെ എല്ലാ അംഗരാജ്യങ്ങളും താൽപര്യപ്പെടുന്ന ഒരു നിർദേശവും ഇപ്പോൾ പരിഗണനയിലില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും പെട്ടെന്ന് തീരുമാനമുണ്ടാകേണ്ടത് കോവിഡ് ചികിൽസാ സാമഗ്രികളുടെ വിഷയത്തിലാണ്. ഫിഷറീസ് സബ്സിഡി, കാർഷിക സബ്സിഡി തുടങ്ങിയവയുടെ കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ കരാറുകൾ സാധ്യമാക്കാൻ സമയപരിധി നിശ്ചയിക്കാൻ മാത്രമേ മന്ത്രിതല സമിതിയിൽ തീരുമാനമുണ്ടാകുകയുള്ളു എന്നതാണ് വിലയിരുത്തൽ.
രാജ്യത്തെ ഫിഷറീസ്, കാർഷിക, ഇ–കൊമേഴ്സ് മേഖലകളെയും കോവിഡ് ചികിൽസയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണ് ഡബ്ല്യുടിഒയിൽ ഈയാഴ്ച ചർച്ചയ്ക്കു വരുന്നത്. എന്നാൽ, ഈ വിഷയത്തിൽ കാര്യമായ ചർച്ച ദേശീയതലത്തിൽ നടക്കുന്നില്ല എന്നതുതന്നെ ആശങ്കയുണ്ടാക്കുന്നു. മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിനെക്കുറിച്ച് ചർച്ച നടന്നപ്പോൾ പല രാഷ്ട്രീയ കക്ഷികളും ശക്തമായ നിലപാടെടുത്തതാണ്. കരാർ ചർച്ചയിൽ ആദ്യം സജീമായി പങ്കെടുത്തെങ്കിലും, ഒടുവിൽ, കരാറിൽ പങ്കുകാരാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇപ്പോൾ, ഡബ്ല്യുടിഒയിൽ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറയുന്നു. ഫിഷറീസ് മേഖലയ്ക്കു നേരിടാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അതിനെ ബ്ലൂ ഇക്കോണമി നയവുമായി ബന്ധപ്പെടുത്തിയും ഹൈബി ഈഡൻ എംപി, പ്രധാനമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളല്ലാതെ, ആശങ്കകൾ കാര്യമായി ഉന്നയിക്കപ്പെടുന്നില്ലെന്നതാണ് സ്ഥിതി.
English Summary: WTO Conference in Geneva; Why is it Important for Kerala and India