ബുഷിന്റെ ഉപരോധത്തിന് പുല്ലുവില, ഡോളർ ഒഴുക്കി സഹായം; ബ്രിട്ടിഷ് രാജ്ഞിയും 'പുറത്ത്'
‘ഞങ്ങളുടെ പങ്കാളികളുമായുള്ള സഖ്യത്തെ ദുർബലമാക്കാൻ ചില എതിരാളികൾ ശ്രമിക്കുന്നുണ്ട്. അവർ ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഈ വെല്ലുവിളി കരീബിയൻ കടലിൽ വളരെ ശക്തമാണ്. ചില ദ്വീപുകൾ ബ്രിട്ടിഷ് രാജ്‍ഞിയുടെ പരിധിയിൽനിന്ന് അകലാൻ ശ്രമിക്കുന്നത് തങ്ങളുടെ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നതുകൊണ്ടാണ്’..
‘ഞങ്ങളുടെ പങ്കാളികളുമായുള്ള സഖ്യത്തെ ദുർബലമാക്കാൻ ചില എതിരാളികൾ ശ്രമിക്കുന്നുണ്ട്. അവർ ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഈ വെല്ലുവിളി കരീബിയൻ കടലിൽ വളരെ ശക്തമാണ്. ചില ദ്വീപുകൾ ബ്രിട്ടിഷ് രാജ്‍ഞിയുടെ പരിധിയിൽനിന്ന് അകലാൻ ശ്രമിക്കുന്നത് തങ്ങളുടെ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നതുകൊണ്ടാണ്’..
‘ഞങ്ങളുടെ പങ്കാളികളുമായുള്ള സഖ്യത്തെ ദുർബലമാക്കാൻ ചില എതിരാളികൾ ശ്രമിക്കുന്നുണ്ട്. അവർ ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഈ വെല്ലുവിളി കരീബിയൻ കടലിൽ വളരെ ശക്തമാണ്. ചില ദ്വീപുകൾ ബ്രിട്ടിഷ് രാജ്‍ഞിയുടെ പരിധിയിൽനിന്ന് അകലാൻ ശ്രമിക്കുന്നത് തങ്ങളുടെ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നതുകൊണ്ടാണ്’..
ബക്കിങ്ങാം കൊട്ടാരവുമായുള്ള ബന്ധം വിച്ഛേദിച്ച് ബ്രിട്ടിഷ് രാജ്ഞിയുടെ മേധാവിത്തത്തിനു കീഴിൽനിന്ന് അകന്നു മാറാനുള്ള ബാർബഡോസിന്റെ തീരുമാനത്തിനു പിന്നിൽ ചൈനയാണോ? കുറഞ്ഞപക്ഷം ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വമെങ്കിലും അങ്ങനെയാണു വിശ്വസിക്കുന്നത്. 400 വർഷം മുൻപ് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായ കരീബിയൻ രാജ്യമായ ബാർബഡോസ് കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ഏറ്റവും പുതിയ സ്വതന്ത്ര പരമാധികാര രാജ്യമായത്. ബ്രിട്ടിഷ് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‌ലിയാണ് തലസ്ഥാനമായ ബ്രിജ്ടൗണിലെ ചേംബർലൈൻ ബ്രിജിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷികളാക്കി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വർഷം വരെ ആ സ്ഥലത്തുണ്ടായിരുന്നത് ഒരു ബ്രിട്ടിഷ് പ്രഭുവിന്റെ പ്രതിമയായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുന്നോടിയായി പ്രതിമ ബാർബഡോസ് ജനത നീക്കം ചെയ്തിരുന്നു. ബാർബഡോസിന്റെ ദേശീയ ഗാനം മുഴങ്ങിത്തീർന്നപ്പോൾ നിശ്ശബ്ദത ഭഞ്ജിച്ച ജനക്കൂട്ടത്തിന്റെ ആഹ്ലാദാരവങ്ങൾക്കു മീതേ 21 വെടിയൊച്ചകൾ മുഴങ്ങി. എലിസബത്ത് രാജ്ഞിയുടെ അധികാരത്തെ പഴങ്കഥയാക്കി പുതിയ പരമാധികാര രാഷ്ട്രമെന്ന പ്രഖ്യാപനം ഉയരുമ്പോൾ സമീപംതന്നെ ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശിയായ ചാൾസ് രാജകുമാരൻ ശാന്തനായി ചടങ്ങുകൾ നോക്കി നിന്നു.
ബാർബഡോസ് ഗവർണർ ജനറൽ ആയിരുന്ന സാൻഡ്ര മേസൻ ആണ് രാജ്യത്തിന്റെ ആദ്യ പ്രസിഡന്റ്. നൂറ്റാണ്ടുകൾ ബ്രിട്ടിഷ് അടിമത്തത്തിലായിരുന്ന ബാർബഡോസ് 1966ൽ സ്വതന്ത്രമായെങ്കിലും രാജ്ഞിയുടെ നിയന്ത്രണത്തിലായിരുന്നു. മൂന്നു ലക്ഷത്തോളം വരും ബാർബഡോസിലെ ജനസംഖ്യ. അടിമക്കച്ചവടത്തിലൂടെ തങ്ങളോട് ബ്രിട്ടൻ ചെയ്ത ക്രൂരതകൾക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ബാർബഡോസ് ജനത ഉയർത്തുന്നുണ്ട്.
രാജ്ഞിയുടെ പരമാധികാരത്തെ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ചടങ്ങിൽ ചാൾസ് രാജകുമാരൻ പങ്കെടുക്കുന്നതിലും എതിർപ്പുകൾ ഉയർന്നിരുന്നു. ചാൾസ് രാജകുമാരനെതിരെ പ്രതിഷേധ പ്രകടനം നടത്താൻ ചില സംഘടനകൾ ആലോചിച്ചിരുന്നെങ്കിലും ഗവൺമെന്റിന്റെ ഇടപെടലിനെത്തുടർന്ന് അത് അവസാന നിമിഷം ഒഴിവാക്കി. അടിമക്കച്ചവടത്തിൽ തങ്ങളുടെ പൂർവികർ വഹിച്ച പങ്കിൽ ബാർബഡോസിനോട് ബ്രിട്ടൻ നിർവ്യാജം ഖേദപ്രകടനം നടത്തണമെന്ന ആവശ്യവും രാജ്യത്ത് ഉയരുന്നുണ്ട്.
ഔദ്യോഗിക ചടങ്ങിലെ തന്റെ പ്രഭാഷണത്തിൽ ചാൾസ് രാജകുമാരൻ പക്ഷേ ക്ഷമാപണത്തോളം പോന്ന പരാമർശങ്ങൾ നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘അടിമത്തത്തിന്റെ ഭയാനകമായ ക്രൂരതയാണ് കരീബിയയിൽ കണ്ടത്. ഇത് നമ്മുടെ ചരിത്രത്തെ എന്നെന്നേക്കും കളങ്കപ്പെടുത്തുന്ന ഒന്നാണ്’– ചാൾസ് രാജകുമാരൻ പറഞ്ഞു.
ചടങ്ങിൽ ചാൾസ് രാജകുമാരനെ ഉൾപ്പെടുത്താനുള്ള ബാർബഡോസ് പ്രധാനമന്ത്രി മോട്‌ലിയുടെ തീരുമാനത്തിനെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നിരുന്നു. കോളോണിയലിസത്തോടുള്ള എതിർപ്പ് പ്രകടമാക്കാൻ സാമ്രാജ്യത്വത്തിന്റെ കളങ്കം പേറുന്നവരെ അകറ്റി നിർത്തുന്നതിലൂടെ കഴിയുമായിരുന്നു എന്നും അതിനുള്ള അവസരമാണ് രാജ്യം നഷ്ടപ്പെടുത്തിയതെന്നും പ്രതിഷേധക്കാർ പറയുന്നു.
എല്ലാറ്റിനും പിന്നിൽ ചൈനയോ?
യുകെ, ഓസ്‌ട്രേലിയ, കാനഡ, ജമൈക്ക എന്നിവയുൾപ്പെടെ മറ്റ് 15 രാജ്യങ്ങളുടെ രാജ്ഞിയായി ഇപ്പോഴും തുടരുന്ന എലിസബത്ത് രണ്ടാമന്റെ അധികാരപരിധി വിട്ട് ബാർബഡോസ് പുറത്തു വരുമ്പോൾ രാജ്യത്തിന്റെ ചരിത്രത്തെ പൈശാചികമായ വിധത്തിൽ മാറ്റിയെഴുതിയ സാമ്രാജ്യത്വത്തിന്റെ ചിറകുകളാണ് അരിഞ്ഞു വീഴ്ത്തപ്പെടുന്നത്, അതിന് ഇത്രകാലമെടുത്തെങ്കിലും. ഈ നടപടികൾക്കു പിന്നിലെല്ലാം ചൈനയുടെ അതുബുദ്ധിയുണ്ടെന്ന് ലോകം സംശയിക്കുന്നതിൽ തെറ്റു പറയാനുമാകില്ല. കാരണം ബാർബഡോസിനു മേൽ ചൈനീസ് കഴുകൻ കണ്ണുകൾ പതിഞ്ഞിട്ട് വർഷങ്ങളേറെയായി.
കരീബിയൻ രാഷ്ട്രങ്ങളുമായുള്ള പ്രധാന പങ്കാളിയെന്ന ബ്രിട്ടന്റെ സ്ഥാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വം തന്നെ നേരത്തേ ആരോപണമുന്നയിച്ചിട്ടുണ്ട്. അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപവും കടം കൊടുപ്പ് നയതന്ത്രവും ഉപയോഗിച്ച് കരീബിയൻ രാജ്യങ്ങളെ പാട്ടിലാക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു.
‘ഞങ്ങളുടെ പങ്കാളികളുമായുള്ള സഖ്യത്തെ ദുർബലമാക്കാൻ ചില എതിരാളികൾ ശ്രമിക്കുന്നുണ്ട്. അവർ ഉയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഈ വെല്ലുവിളി കരീബിയൻ കടലിൽ വളരെ ശക്തമാണ്. ചില ദ്വീപുകൾ ബ്രിട്ടിഷ് രാജ്‍ഞിയുടെ പരിധിയിൽനിന്ന് അകലാൻ ശ്രമിക്കുന്നത് തങ്ങളുടെ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നതുകൊണ്ടാണ്’– നേരത്തേ ‘ടൈംസിനു’ നൽകിയ അഭിമുഖത്തിൽ ബ്രിട്ടിഷ് കൺസർവേറ്റിവ് പാർട്ടി നേതാവ് ടോം ടുഗെൻദാറ്റ് പറഞ്ഞു.
ചൈന കരീബിയൻ ദ്വീപുകളിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി സിഐഎ ബ്രിട്ടന് റിപ്പോർട്ട് കൈമാറിയതായും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2006 ഒക്ടോബറിൽ യുഎസ് ഗവൺമെന്റുമായി ചില സൈനിക കരാറുകളിൽ ഒപ്പു വയ്ക്കാൻ കൂട്ടാക്കാതിരുന്നതിനെത്തുടർന്ന് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു.ബുഷ് ബാർബഡോസിനും മറ്റു ചില കരീബിയൻ രാജ്യങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ചൈനീസ് ഗവൺമെന്റ് ബാർബഡോസിന് കോടിക്കണക്കിനു ഡോളർ സാമ്പത്തിക സഹായം നൽകി.
2009ൽ ഇരുരാജ്യങ്ങളും സൈനിക സഹകരണവും ശക്തിപ്പെടുത്താൻ നീക്കം നടത്തി. 2016 ഡിസംബറിൽ ഈ സൈനിക സഹകരണം വിപുലീകരിച്ച് ചൈനീസ് സർക്കാർ ബാർബഡോസിന് 30 ലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും നൽകി.
2017ൽ ബാർബഡോസിലെ സ്കൂളുകൾക്കു വേണ്ട പഠനോപകരണങ്ങളും മറ്റും ചൈനയാണ് വൻതോതിൽ എത്തിച്ചു നൽകിയത്. 2019ൽ ബെയ്ജിങ്ങിന്റെ ചൈനീസ് ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിൽ ചേർന്നതോടെ (എഴുപതോളം രാജ്യങ്ങൾക്കും ഒട്ടേറെ രാജ്യാന്തര സംഘടനകൾക്കും വേണ്ടി അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപം നടത്താനുള്ള ചൈനയുടെ തന്ത്രപരമായ പദ്ധതിയാണ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്) ബാർബഡോസും ചൈനയുമായുള്ള ബന്ധം ദൃഢമായി. 2020ൽ ചൈന ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളും അടക്കമുള്ള സാങ്കേതികോപകരണങ്ങളും ദ്വീപിനു കൈമാറി.
ബാർബഡോസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പങ്കാളിയുമായി ചൈന കണക്കാക്കപ്പെടുന്നു. ബാർബഡോസിന്റെ വർധിച്ചുവരുന്ന വ്യാപാര-കയറ്റുമതി പങ്കാളികളിലും പ്രധാനിയാണ് ചൈന. ദ്വീപുരാജ്യത്തിന്റെ മുഖ്യ വരുമാന മാർഗമായ ടൂറിസം രംഗത്തും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട് ചൈന. 2017ൽ, വേൾഡ് ഇന്റഗ്രേറ്റഡ് ട്രേഡ് സൊല്യൂഷൻ (WITS) ഡേറ്റ പ്രകാരം, 5.65% ഇറക്കുമതി വിഹിതത്തോടെ, ബാർബഡോസിന്റെ ഏറ്റവും വലിയ ഇറക്കുമതി വിപണികളിൽ മൂന്നാം സ്ഥാനത്താണ് ചൈന. യുഎസും ട്രിനിഡാഡ് ആൻഡ് ടുബാഗോയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
വിട്ടുപോയവർ മുന്നേയും; ഇനി ജമൈക്ക?
ഇത്തരത്തിൽ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആകുന്ന കരീബിയനിലെ ആദ്യ രാജ്യമല്ല ബാർബഡോസ്. ഗയാന 1970ലും ട്രിനിഡാഡ് ആൻ്ഡ് ടുബാഗോ 1976ലും ബ്രിട്ടിഷ് രാജ്ഞിയുടെ പരമാധികാരം ഉപേക്ഷിച്ചിരുന്നു. ബാർബഡോസിനു പിന്നാലെ ഇനിയും ചില രാജ്യങ്ങൾ ഈ തീരുമാനവുമായി മുന്നോട്ടു വന്നേക്കും. ഇത്തരത്തിലുള്ള ചർച്ചകൾക്കു പിന്നാലെയാണ് വർഷങ്ങളായി ജമൈക്ക. അധികം വൈകാതെ ഇത്തരം പ്രഖ്യാപനത്തിലേക്ക് ജമൈക്കയും എത്തിച്ചേർന്നാൽ അദ്ഭുതപ്പെടാനില്ല.
ബാർബഡോസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് തങ്ങളുടെ ഭരണഘടനയും അടുത്തവർഷത്തോടെ പുനരാലോചനയ്ക്കു വിധേയമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബാർബഡോസ് വിട്ടു പോയതോടെ നിലവിൽ 14 രാജ്യങ്ങളാണ് ബ്രിട്ടിഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിക്കുന്നത്. കരീബിയൻ ദ്വീപുകൾക്കു പുറത്ത് ഓസ്ട്രേലിയയുടെയും പരമാധികാരി ബ്രിട്ടിഷ് രാജ്ഞിയാണ്. ഒരുപക്ഷേ ജമൈക്കയ്ക്കും മുൻപേ സ്വതന്ത്രറിപ്പബ്ലിക്കായി പ്രഖ്യാപിക്കുക ഓസ്ട്രേലിയയാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. കാരണം ബ്രിട്ടിഷ് രാജ്ഞിയുടെ പരമാധികാരം ഉപേക്ഷിക്കണമെന്ന വാദം വളരെ മുന്നേ ഓസ്ട്രേലിയയിൽ ശക്തമാണ്.
യുകെ, കാനഡ, ന്യൂസീലൻഡ്, ആന്റിഗ്വ ആൻഡ് ബാർബുഡ, ബഹാമസ്, ബെലിസ്, ഗ്രെനഡ, പാപുവ ന്യൂഗിനി, സെന്റ് ലൂസിയ, സോളമൻ ഐലൻഡ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് വിൻസെന്റ് ആൻഡ് ഗ്രെനഡിൻസ് എന്നിവയാണ് ബ്രിട്ടിഷ് രാജ്ഞി പരമാധികാരം കയ്യാളുന്ന ഇതര രാജ്യങ്ങൾ. ഇതുകൂടാത കോമൺ വെൽത്തിൽ ഇല്ലാത്തതും യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയുടെ ഭാഗവുമായ ജിബ്രൾട്ടർ, ഫോക്ക്‌ലൻഡ് ദ്വീപുകൾ, ബെർമുഡ, കേമാൻ ദ്വീപുകൾ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളുടെ രാഷ്ട്രത്തലവനായും എലിസബത്ത് രാജ്ഞി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
English Summary: After Cut Ties with England, China Trying to Grab Power at Barbados