റോഡരികിൽനിന്ന് ആരെങ്കിലും പുകവലിച്ചാലോ, മാലിന്യത്തിനു തീയിട്ടാലോ ആ പ്രദേശമാകെ വലിയൊരു തീഗോളമായി മാറുന്ന അപകടമുണ്ടായാലോ...! ഇത്തരത്തിൽ വലിയ അപകടമുണ്ടാക്കിയേക്കാവുന്ന ‘ഡീസൽ ബോംബുകൾ’ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി ഡീസൽ വിൽപന നടത്തുന്ന...

റോഡരികിൽനിന്ന് ആരെങ്കിലും പുകവലിച്ചാലോ, മാലിന്യത്തിനു തീയിട്ടാലോ ആ പ്രദേശമാകെ വലിയൊരു തീഗോളമായി മാറുന്ന അപകടമുണ്ടായാലോ...! ഇത്തരത്തിൽ വലിയ അപകടമുണ്ടാക്കിയേക്കാവുന്ന ‘ഡീസൽ ബോംബുകൾ’ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി ഡീസൽ വിൽപന നടത്തുന്ന...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡരികിൽനിന്ന് ആരെങ്കിലും പുകവലിച്ചാലോ, മാലിന്യത്തിനു തീയിട്ടാലോ ആ പ്രദേശമാകെ വലിയൊരു തീഗോളമായി മാറുന്ന അപകടമുണ്ടായാലോ...! ഇത്തരത്തിൽ വലിയ അപകടമുണ്ടാക്കിയേക്കാവുന്ന ‘ഡീസൽ ബോംബുകൾ’ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി ഡീസൽ വിൽപന നടത്തുന്ന...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ റോഡരികിൽനിന്ന് ആരെങ്കിലും പുകവലിച്ചാലോ, മാലിന്യത്തിനു തീയിട്ടാലോ ആ പ്രദേശമാകെ വലിയൊരു തീഗോളമായി മാറുന്ന അപകടമുണ്ടായാലോ...! ഇത്തരത്തിൽ വലിയ അപകടമുണ്ടാക്കിയേക്കാവുന്ന ‘ഡീസൽ ബോംബുകൾ’ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി ഡീസൽ വിൽപന നടത്തുന്ന മൊബൈൽ ഡീസൽ ഡെലിവറി യൂണിറ്റുകളാണ് ഇവ. എക്സ്പ്ലോസിവ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണു തിരക്കേറിയ നഗരപാതകളിൽ അത്യന്തം അപകടകരമായ രീതിയിലുള്ള ഈ ഇന്ധന വിൽപന. 

വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ധനം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ വിതരണം നടത്താൻ മാത്രം അനുമതിയുള്ള യൂണിറ്റുകളിൽ ചിലതാണ് ഇപ്പോൾ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയുയർത്തി യഥേഷ്ടം വഴിയോരങ്ങളിലും തെരുവുകളിലും പ്രവർത്തിക്കുന്നത്. വലിയ ദുരന്തത്തിലേക്കു നയിക്കുന്ന ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ADVERTISEMENT

പൊതുസ്ഥലങ്ങളിൽ വിതരണം പാടില്ലെന്നു നിയമം

2018–19 ലെ പെട്രോളിയം റഗുലേഷൻ ഭേദഗതി ചെയ്താണ് ഡീസൽ ഡോർസ്റ്റെപ് ഡെലിവറി സംവിധാനം കേന്ദ്രം ആരംഭിക്കുന്നത്. പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) മാനദണ്ഡമനുസരിച്ച് അതീവ സുരക്ഷ ഉറപ്പാക്കിയാണ് ഡോർ സ്റ്റെപ് ഡെലിവറിക്കായി പോകുന്ന വാഹനങ്ങൾ ഇന്ധനം വിതരണം ചെയ്യേണ്ടത്. ഹൈ സ്പീഡ് ഡീസൽ മാത്രം ഇത്തരത്തിൽ വിതരണം ചെയ്യാനാണ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. കേരളത്തിൽ ഒട്ടേറെ ഇടങ്ങളിൽ ഇത്തരം മൊബൈൽ ഇന്ധന ഡെലിവറി യൂണിറ്റുകളുണ്ട്. 

പ്രതീകാത്മക ചിത്രം. Credit: Ronni Olsson/Shutterstock

സർക്കാരിന്റെ വ്യവസായ സൗഹൃദനയത്തിന്റെ ഭാഗമായി, കൂടുതൽ അളവിൽ ഡീസൽ ആവശ്യമുള്ള സ്ഥാപനങ്ങൾക്കു നേരിട്ടു വിതരണം ചെയ്യാനായാണ് ഇത്തരം സംവിധാനം സർക്കാർ നടപ്പാക്കിയത്. യൂണിറ്റുകൾക്ക് വലിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും കാർഷിക ആവശ്യങ്ങൾക്കും ഇത്തരം മൊബൈൽ യൂണിറ്റുകളിൽനിന്ന് ഡീസൽ വാങ്ങാം. 

ജനറേറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ ആശുപത്രികൾ, ഹോട്ടലുകൾ പോലുള്ള സ്ഥാപനങ്ങൾക്കും ഡീസൽ സ്ഥാപനങ്ങളിലെത്തിച്ചു കൊടുക്കാൻ അനുമതിയുണ്ട്. കൺസ്ട്രക്‌ഷൻ സൈറ്റുകൾ, ഖനികൾ, നിർമാണ യൂണിറ്റുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും അവരുടെ മതിൽക്കെട്ടിനുള്ളിലെത്തി ഡീസൽ വിതരണം ചെയ്യാനുള്ള സംവിധാനമാണിത്. ഇത്തരം യൂണിറ്റുകൾക്കു പണവും സമയവും ലാഭിക്കാനാകുമെന്നതാണ് പദ്ധതികൊണ്ടുള്ള നേട്ടം.

ADVERTISEMENT

അട്ടിമറിക്കുന്നത് പദ്ധതിയുടെ യഥാർഥ ലക്ഷ്യങ്ങൾ

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിപ്ലവകരമായ തീരുമാനമെന്നാണ് മൊബൈൽ ഡീസൽ ഡോർസ്റ്റെപ് ഡെലിവറി സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. അതീവ സുരക്ഷ ഉറപ്പാക്കി ഇന്ധനം അൽപം പോലും നഷ്ടപ്പെടാത്ത നിലയിൽ വ്യവസായ യൂണിറ്റുകൾക്കും കൂടുതൽ ഇന്ധനം ആവശ്യമുള്ളവർക്കും അവരുടെ മതിൽക്കെട്ടിനുള്ളിൽ എത്തിച്ചുകൊടുക്കുകയാണു ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 100 ലീറ്റർ ഡീസൽ ഓർഡർ ചെയ്താലാണ് ഡെലിവറി ലഭിക്കുക. ഇതിനായി പ്രത്യേക ആപ്പുണ്ട് (Fuel Humsafar). 

ആപ്പിൽ ഓർഡർ നൽകിയാൽ 8 മണിക്കൂറിനുള്ളിൽ സ്ഥാപനത്തിനുള്ളിൽ ഡീസലുമായി യൂണിറ്റ് എത്തും. പ്രത്യേക ഡെലിവറി ചാർജും ഈടാക്കുന്നില്ല. എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്. ആപ്പിലെ ‘കറന്റ്‌ലി ഫ്യുവലിങ് സെക്‌ഷൻസ്’ വിഭാഗത്തിൽ സെർച്ച് ചെയ്താൽ നമ്മുടെ നഗരത്തിൽ സർവീസ് ഉണ്ടോ എന്നുള്ള വിവരം ലഭിക്കും. ഓർഡർ ട്രാക്ക് ചെയ്യാനും കഴിയും. എണ്ണക്കമ്പനികളുടെ റീടെയ്ൽ ഔട്‌ലെറ്റുകളിൽനിന്നാണ് മൊബൈൽ യൂണിറ്റ് ഡീസൽ നിറയ്ക്കുന്നത്. ഒട്ടേറെ ഡീലർമാർ നിയമങ്ങൾ കർശനമായി പാലിച്ചു മാത്രം വിതരണം നടത്തുന്നുണ്ട്.

ചെറു വാഹനങ്ങൾക്കു നൽകരുത്

ADVERTISEMENT

ചെറുവാഹനങ്ങൾക്ക് മൊബൈൽ ഡെലിവറി യൂണിറ്റിൽനിന്നു ഡീസൽ നൽകാൻ പാടില്ലെന്നും നിയമമുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം നിയന്ത്രണങ്ങൾ. എന്നാൽ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് പലയിടങ്ങളിലും ജനങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇന്ധന വിതരണം നടക്കുന്നത്.

നിയമം ലംഘിച്ച് മൊബൈൽ ഡെലിവറി യൂണിറ്റുകൾ നടത്തുന്ന ഡീസൽ വിതരണം സുരക്ഷിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിനും നാട്ടുകാരും സംഘടനകളും പരാതി നൽകിയിട്ടുണ്ട്.

An employee attends a customer at the Reliance Industries Petrol pump in Navi Mumbai on June 24, 2021. (Photo by Punit PARANJPE / AFP)

ബിഎസ്–6 ഡീസൽ പെട്രോൾ പോലെ കത്തിപ്പിടിക്കാം

ബിഎസ്–6 വിഭാഗത്തിലുള്ള ഡീസലാണ് 2020 ഏപ്രിൽ മുതൽ എണ്ണക്കമ്പനികൾ വിൽക്കുന്നത്. ഇതു പരിശുദ്ധി കൂടിയ ഡീസലാണ്. പെട്രോളിനെപ്പോലെ അതിവേഗം കത്തിപ്പടരാൻ സാധ്യതയുമുണ്ട്. ഇത്തരം ഇന്ധനം സുരക്ഷിതമല്ലാത്ത പാതയോരങ്ങളിൽ വിതരണം ചെയ്യുന്നത് വലിയ ദുരന്തത്തിനു കാരണമാകും.

നിയമം ലംഘിച്ചാൽ നടപടിയെന്ന് അധികൃതർ

ഡോർസ്റ്റെപ് ഡെലിവറി സംവിധാനത്തിലൂടെ പാതയോരത്തോ പൊതു ഇടങ്ങളിലോ ഡീസൽ വിതരണം നടത്താൻ പാടില്ലെന്ന് എണ്ണക്കമ്പനി അധികൃതരും വ്യക്തമാക്കുന്നുണ്ട്. ചെറുവാഹനങ്ങൾക്കു വഴിയോരത്തോ വീട്ടുമുറ്റത്തോ ഇന്ധനം എത്തിച്ചുകൊടുക്കുന്ന സംവിധാനമല്ല ഇതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ സംസ്ഥാന മേധാവിയും ഓയിൽ ഇൻഡസ്ട്രി ഇൻ കേരള ആൻഡ് ലക്ഷദ്വീപ് കോ–ഓർഡിനേറ്ററുമായ വി.സി.അശോകൻ പറയുന്നു. അതീവ സുരക്ഷിതമായി വ്യാവസായികാവശ്യത്തിനും മറ്റു യൂണിറ്റുകൾക്കും വിതരണം ചെയ്യാനായി പെട്രോളിയം മന്ത്രാലയം ആരംഭിച്ച പദ്ധതിയാണിത്. നിയമലംഘനം നടന്നാൽ അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുവാഹനങ്ങൾക്കായി പരസ്യം

മൊബൈൽ യൂണിറ്റ് വഴി ഡീസൽ വിതരണം നടത്തുന്നുവെന്നും വീട്ടുമുറ്റത്തു ഡീസൽ നൽകാമെന്നുമുള്ള പരസ്യങ്ങളുമായി എണ്ണക്കമ്പനികളിൽ നിന്നു മൊബൈൽ യൂണിറ്റുകളെടുത്ത ഡീലർമാർ പരസ്യങ്ങളും ഇറക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമാണ് ഇത്തരം പരസ്യങ്ങൾ പ്രചരിക്കുന്നത്.

(Photo: PRAKASH SINGH / AFP)

ഇതനുസരിച്ചാണ് റോഡുവക്കുകളിൽ യൂണിറ്റുകൾ നിർത്തി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ചെറുവാഹനങ്ങൾക്ക് ഡീസൽ വിതരണം ചെയ്യുന്നത്. ഓട്ടോ സ്റ്റാൻഡുകളിലും മറ്റും യൂണിറ്റുകൾ നിർത്തിയിട്ട് വിതരണം നടത്തുന്നവരുമുണ്ട്. ജനസുരക്ഷ കണക്കിലെടുത്ത് എക്സ്പ്ലോസീവ് കൺട്രോളർ വിഷയത്തിൽ ഇടപെടണമെന്നും ജനം ആവശ്യപ്പെടുന്നു.

English Summary: Misuse of Mobile Diesel Doorstep Delivery Service in Many Parts of Kerala