ലണ്ടൻ ∙ ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ് കഴിഞ്ഞ ബുധനാഴ്ച സൂം കോളിലൂടെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് 900 ജീവനക്കാരെ. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്ന് Better.com, Vishal Garg, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ് കഴിഞ്ഞ ബുധനാഴ്ച സൂം കോളിലൂടെ ജോലിയിൽനിന്നു പിരിച്ചുവിട്ടത് 900 ജീവനക്കാരെ. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു.

‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും’– 43 കാരനായ വിശാൽ ഗാർഗ് സൂം കോളിനിടെ ജീവനക്കാരോടു പറഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം വരുന്ന ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

ADVERTISEMENT

3 മിനിറ്റ് ദൈർഘ്യമുള്ള കോളിൽ, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാർഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമമായ ഡെ‌യ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ‘കരിയറിൽ രണ്ടാം തവണയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഇതു ഞാൻ ഇഷ്ടപ്പെടുന്നില്ല, കഴിഞ്ഞ തവണ ഇങ്ങനെ ചെയ്തപ്പോൾ ഞാൻ കരഞ്ഞു. ഇത്തവണ കൂടുതൽ കരുത്തോടെയിരിക്കാൻ ശ്രമിക്കും. 

പിരിച്ചുവിട്ടവരിൽ 250 പേരെങ്കിലും ദിവസം ശരാശരി 2 മണിക്കൂർ സമയം പണിയെടുത്തിരുന്നവരാണ്. അതേസമയം 8 മണിക്കൂറോ അതിൽ അധികമോ സമയം ജോലി ചെയ്യുന്നതിനുള്ള വേതനമാണ് ഇവർ കൈപ്പറ്റിയിരുന്നത്. ഞങ്ങളിൽ നിന്നും ഞങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ആളുകളിൽനിന്നും അവർ പണം കൊള്ളയടിക്കുകയായിരുന്നു’– ഗാർഗ് പിന്നീടു ബ്ലോഗിൽ ഇങ്ങനെ കുറിച്ചു.

ADVERTISEMENT

English Summary: Better.com CEO Vishal Garg Fires 900 People Over Zoom Call