തിരുവനന്തപുരം∙ സംസ്ഥാനത്തെ ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി തയാറാക്കിയെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍.Adivasi development, Scheduled castes and scheduled tribes, K. Radhakrishnan, Pinarayi Vijyan, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ ആദിവാസികളുടെ  ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി തയാറാക്കിയെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. സ്വയം പര്യാപ്തതയിലേക്ക് ആദിവാസി സമൂഹത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഒരുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ശിശുമരണങ്ങളുണ്ടായ അട്ടപ്പാടിയിലെ ആരോഗ്യമേഖലയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്താനും വിവിധ വകുപ്പു മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. 

നവജാത ശിശുമരണങ്ങൾ നടന്ന അട്ടപ്പാടിയിലെ ദുരവസ്ഥ പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ വേണമെന്നു  മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ അട്ടപ്പാടിയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിന് ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിക്കണമെന്നും നിർദേശവും മുന്നോട്ടു വച്ചു. 4 ദിവസത്തിനിടെ 5 ശിശുമരണം നടന്ന സാഹചര്യത്തിലാണു മന്ത്രി സ്ഥലം സന്ദർശിച്ച ശേഷം സർ‌ക്കാർ ഇടപെടലിനായി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയത്.

ADVERTISEMENT

English Summary: Kerala govt announces action plan for Adivasis development