അഹങ്കാരമില്ല, എളിമയുണ്ട്, കോടികൾ ശമ്പളം; എന്താണ് ഇന്ത്യക്കാർക്ക് ഇത്രയേറെ പ്രത്യേകത?
ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബി, പാലോആൾട്ടോ നെറ്റ്‌വർക്ക്സ്, ഇപ്പോൾ ട്വിറ്റർ... ലോകത്തെ സർവ ഭീമൻ കമ്പനികൾക്കും മേധാവി ഇന്ത്യാക്കാരൻ! ഇതെന്തുകൊണ്ട്? എന്താണ് ഇന്ത്യക്കാരുടെ പ്രത്യേകത? അമേരിക്കയിൽ കുടിയേറിയ അതിമിടുക്കരായ ചൈനക്കാരും ലാറ്റിൻ അമേരിക്കക്കാരും യൂറോപ്യൻമാരുമുണ്ട്. അവരെയെല്ലാം തഴഞ്ഞ് എന്തോ നിധി കിട്ടിയതു പോലെയാണ് ഇന്ത്യക്കാരെ സിഇഒകളാക്കുന്നത്. അതെന്താ അങ്ങനെ?
ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബി, പാലോആൾട്ടോ നെറ്റ്‌വർക്ക്സ്, ഇപ്പോൾ ട്വിറ്റർ... ലോകത്തെ സർവ ഭീമൻ കമ്പനികൾക്കും മേധാവി ഇന്ത്യാക്കാരൻ! ഇതെന്തുകൊണ്ട്? എന്താണ് ഇന്ത്യക്കാരുടെ പ്രത്യേകത? അമേരിക്കയിൽ കുടിയേറിയ അതിമിടുക്കരായ ചൈനക്കാരും ലാറ്റിൻ അമേരിക്കക്കാരും യൂറോപ്യൻമാരുമുണ്ട്. അവരെയെല്ലാം തഴഞ്ഞ് എന്തോ നിധി കിട്ടിയതു പോലെയാണ് ഇന്ത്യക്കാരെ സിഇഒകളാക്കുന്നത്. അതെന്താ അങ്ങനെ?
ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബി, പാലോആൾട്ടോ നെറ്റ്‌വർക്ക്സ്, ഇപ്പോൾ ട്വിറ്റർ... ലോകത്തെ സർവ ഭീമൻ കമ്പനികൾക്കും മേധാവി ഇന്ത്യാക്കാരൻ! ഇതെന്തുകൊണ്ട്? എന്താണ് ഇന്ത്യക്കാരുടെ പ്രത്യേകത? അമേരിക്കയിൽ കുടിയേറിയ അതിമിടുക്കരായ ചൈനക്കാരും ലാറ്റിൻ അമേരിക്കക്കാരും യൂറോപ്യൻമാരുമുണ്ട്. അവരെയെല്ലാം തഴഞ്ഞ് എന്തോ നിധി കിട്ടിയതു പോലെയാണ് ഇന്ത്യക്കാരെ സിഇഒകളാക്കുന്നത്. അതെന്താ അങ്ങനെ?
കൊച്ചി∙ ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബി, പാലോആൾട്ടോ നെറ്റ്‌വർക്ക്സ്, ഇപ്പോൾ ട്വിറ്റർ... ലോകത്തെ സർവ ഭീമൻ കമ്പനികൾക്കും മേധാവി ഇന്ത്യാക്കാരൻ! ഇതെന്തുകൊണ്ട്? എന്താണ് ഇന്ത്യക്കാരുടെ പ്രത്യേകത? അമേരിക്കയിൽ കുടിയേറിയ അതിമിടുക്കരായ ചൈനക്കാരും ഹിസ്പാനിക്കുകളും (ലാറ്റിൻ അമേരിക്കൻ) യൂറോപ്യൻമാരുമുണ്ട്.
അവരെയെല്ലാം തഴഞ്ഞ് എന്തോ നിധി കിട്ടിയതു പോലെയാണ് ഇന്ത്യക്കാരെ സിഇഒകളാക്കുന്നത്. സിഇഒ ആയവർ പരാജയപ്പെടുന്നുമില്ല. ദീർഘകാലം കമ്പനി തലപ്പത്ത് സർവരുടേയും പ്രശംസ പിടിച്ചു പറ്റി വാഴുന്നു. അടുത്ത പടിയിലേക്കു കയറുന്നു. മൈക്രോസോഫ്റ്റിന്റെ സിഇഒ ആയിട്ടു വന്ന സത്യ നാദല്ല പിന്നീട് എക്സിക്യൂട്ടീവ് ചെയർമാനായി...പിന്നല്ല!
ഫോർച്യൂൺ 500 കമ്പനികളിൽ 30% ഇന്ത്യൻ മേധാവികൾ
ഇതു കേൾക്കൂ– ഫോർച്യൂൺ 500 കമ്പനികളിൽ 30% എണ്ണത്തിൽ മേധാവി ഇന്ത്യാക്കാരാണ് (യുഎസിൽ ഏറ്റവും വരുമാനമുള്ള 500 കമ്പനികളുടെ വാർഷിക പട്ടികയാണ് ഫോർച്യൂൺ 500). അമേരിക്കയിലെതന്നെ ആകെ എൻജിനീയർമാരുടെ മൂന്നിലൊന്നും ഇന്ത്യാക്കാരാണ്. ലോകത്തെ ഹൈടെക് കമ്പനികളുടെ മേധാവികളിൽ 10 ശതമാനവും ഇന്ത്യാക്കാരാണ്.
അവരിൽ അരവിന്ദ് കൃഷ്ണയും (ഐബിഎം) സുന്ദർ പിച്ചയും (ഗൂഗിൾ) ശന്തനു നാരായനും (അഡോബി), തോമസ് കുര്യനും (ഗൂഗിൾ ക്ളൗഡ്) തിരുവനന്തപുരത്തുകാരൻ രാജേഷ് സുബ്രഹ്മണ്യവും (ഫെഡെക്സ്) അജയ് ബംഗയും (മാസ്റ്റർ കാർഡ്) വസന്ത് നരസിംഹനും (നോവാർട്ടിസ്) പുനിത് രഞ്ജനും (ഡിലോയ്റ്റ്) നികേഷ് അറോറയും (പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ്) ജോർജ് കുര്യനും (നെറ്റ് ആപ്) മറ്റും ഉൾപ്പെടും. ഇന്ത്യൻ വനിതകളുമുണ്ട്– രേവതി അദ്വൈതി (ഫ്ളെക്സ്), ജയശ്രീ ഉല്ലൽ (അരിസ്റ്റ നെറ്റ്‌വർക്ക്സ്), അഞ്ജലി സൂദ് (വിമിയോ). ഇവരുടെയെല്ലാം തലതൊട്ടമ്മയാകുന്നു പെപ്സികോയുടെ മുൻ മേധാവി ഇന്ദ്രനൂയി!!!
ആരാണ് പരാഗ് അഗ്രവാൾ?
ഇന്ത്യൻ സിഇഒമാരുടെ ലേറ്റസ്റ്റ് ഉദാഹരണമാണ് പരാഗ് അഗ്രവാൾ എന്ന മുപ്പത്തേഴുകാരൻ. എന്തുകൊണ്ട് ഇന്ത്യാക്കാരൻ സിഇഒ ആകുന്നു എന്ന ചോദ്യത്തിന് പരാഗിന്റെ ജീവിത സാഹചര്യവും വളർത്തുഗുണവും പഠനവുംതന്നെ ഉദാഹരണമാണ്. മുംബൈയിൽ അറ്റോമിക് എനർജി കമ്മിഷനിലെ ശാസ്ത്രജ്ഞനായിരുന്നു പിതാവ്. അമ്മ സ്കൂൾ അധ്യാപിക. കേന്ദ്രീയ വിദ്യാലയത്തിൽ പഠനം.
മുംബൈ ഐഐടിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം കഴിഞ്ഞ് ‘സീൻ’ അമേരിക്കയിലേക്കു മാറുന്നു. അവിടെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്. മിടുക്കർ പിജി പഠനത്തിനും ജോലിക്കും അമേരിക്കയിലേക്കു കുടിയേറുന്നതു പുത്തരിയല്ല. ഐഐടികളിൽ പഠിച്ചിറങ്ങുന്നവരിൽ 30% പേർ വിദേശത്തേക്ക് പ്രത്യേകിച്ച് അമേരിക്കയിലേക്കു കുടിയേറാറുണ്ട്. അവിടത്തെ സർവകലാശാലകൾ സ്കോളർഷിപ്പുമായി ഇവരെ വലവീശുകയും ചെയ്യുന്നു.
ട്വിറ്ററിൽ ഉയരുന്ന താരമായി സിടിഒ
അമേരിക്കയിൽ 2005ൽ എത്തിയ പരാഗ് മൈക്രോസോഫ്റ്റിലും എടി ആൻഡ് ടിയിലും യാഹൂവിലും ജോലി ചെയ്തിട്ടാണ് 2011ൽ ട്വിറ്ററിൽ ചേരുന്നത്. സ്റ്റാൻഫഡിലെ പിഎച്ച്ഡി പൂർത്തിയായിരുന്നില്ല. തീസിസ് ഉപദേശക ജന്നിഫർ വൈഡം പ്രേരിപ്പിച്ചതുകൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കി. ട്വിറ്ററിലെ ടോപ് എൻജിനീയർമാരിലൊരാളായി മാറിയ പരാഗ് 2016ൽ ചീഫ് ടെക്നോളജി ഓഫിസറായി. ട്വിറ്ററിനെ സംബന്ധിക്കുന്ന പ്രധാന തീരുമാനങ്ങളുടെ ശിൽപികളിലൊരാൾ പരാഗ് ആയിരുന്നുവെന്ന് സ്ഥാനമൊഴിഞ്ഞ സിഇഒ ജാക്ക് ഡോർസി പറയുന്നു.
പ്രതിഫലം അമ്പമ്പോ!
സിടിഒ ആയതിനു ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലായിരുന്നു ശ്രദ്ധ. ട്വിറ്റർ അതിലും മെഷീൻ ലേണിങ്ങിലും മുന്നേറി. ട്വിറ്ററിന്റെ ഡയറക്ടർമാർ പുറത്തുനിന്നുള്ള പലരേയും പരിഗണിച്ചതിനു ശേഷം പരാഗ് തന്നെ മതിയെന്ന തീരുമാനത്തിലെത്തിയത് അതുകൊണ്ടാവാം. ട്വിറ്റർ മേധാവിയായിരുന്ന ജാക്ക് ഡോർസി തന്നെ ആ തീരുമാനമാണു ശരിയെന്നും പറഞ്ഞു. പരാഗിന് വർഷം 10 ലക്ഷം ഡോളർ (ഏകദേശം 7.5 കോടി രൂപ) ശമ്പളം. 1.25 കോടി ഡോളറിന്റെ (ഏകദേശം 100 കോടി രൂപ) ഓഹരിയും നൽകും.
കുടുംബമാണു ശക്തി
ഇന്ത്യാക്കാരെ പറ്റി പറയുമ്പോൾ കുടുംബം ഒഴിവാക്കാനാവില്ല. അതൊരു ശക്തി തന്നെയാണ്. പരാഗിന്റെ ഭാര്യ വിനീത അഗ്രവാൾ ജനറൽ മെഡിസിൻ എംഡിയും മെഡിസിനിൽ പിഎച്ച്ഡിക്കാരിയുമാണ്. സ്റ്റാൻഫഡ് സ്കൂൾ ഓഫ് മെഡിസിനിൽ പ്രഫസർ. അവർക്കൊരു മകനുണ്ട്–അൻഷ് അഗർവാൾ. താമസം സാൻഫ്രാൻസിസ്ക്കോയിൽ.
ഇന്ത്യൻ മേധാവിയുടെ മേന്മകൾ
പരാഗിന്റെ കഥയിൽനിന്നു തന്നെ ഇന്ത്യൻ സിഇഒമാരുടെ പരാഗ രേണുക്കൾ ലോകമാകെ പടർന്നിട്ടുണ്ടെന്നു കാണാം. ഇന്ത്യൻ മേധാവിയുടെ മേന്മകൾ പൊതുവായി എന്തൊക്കെയെന്നു നോക്കാം.
1) മികച്ച ഇന്ത്യൻ എൻജിനീയറിങ് കോളജിൽ വിദ്യാഭ്യാസം. ഐഐടി തന്നെ ആകണമെന്നില്ല. സത്യ നാദല്ല മണിപ്പാലിലാണു പഠിച്ചത്. സാദാ കോളജുകളിൽ പഠിച്ചവരുമുണ്ട്. 2) പക്ഷേ അവരുടെ വിദ്യാഭ്യാസത്തിന്റെ രണ്ടാം ഘട്ടം പ്രധാനമായിരുന്നു– അമേരിക്കൻ ഐവി ലീഗ് സർവകലാശാലയിൽ എംഎസ്. അവിടുന്നു തന്നെ എംബിഎ അല്ലെങ്കിൽ ഡോക്ടറേറ്റ്.
3) ഇടത്തരം കുടുംബക്കാർ: ഇന്ത്യയിൽ മിക്കവാറും മിഡിൽ ക്ലാസ് കുടുംബത്തിൽ വളർച്ച. ചെന്നൈയിലെ രണ്ടു മുറി വീട്ടിൽ വളർന്നതാണ് സുന്ദർ പിച്ച. അനിയൻ ശ്രീനിവാസൻ പിച്ചയും സുന്ദറും സ്വീകരണമുറിയിലാണ് ഉറങ്ങിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ഇഡ്ഡലിയും സാമ്പാറും കഴിച്ചു വളർന്ന നിരവധി ദക്ഷിണേന്ത്യക്കാരുണ്ട് വിദേശങ്ങളിൽ വൻ നിലകളിൽ.
അങ്ങനെ വരുന്നവരെ സിഇഒ ആക്കിയപ്പോഴുള്ള അനുഭവം ഇനിപ്പറയുംവിധമാണെന്ന് അവിടത്തുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു: എളിമയുണ്ട്. മൂർഖൻ മുഖഭാവമോ എല്ലാം അറിയാമെന്ന ഭാവമോ ഇല്ല. എനിക്കു ശേഷം പ്രളയം എന്ന മട്ട് ഇല്ല. ഇടത്തരം കുടുംബങ്ങളിൽ വളർന്നതിനാൽ ധാരാളിത്തവും ധൂർത്തും ഇല്ല. തലമറന്ന് എണ്ണ തേക്കില്ല. യൂറോപ്യൻമാർക്ക് ഇപ്പറഞ്ഞ പ്രശ്നങ്ങളെല്ലാം കാണും.
ടീമുകളെ ലീഡ് ചെയ്യാൻ സമർഥരാണ് ഇന്ത്യക്കാർ. കമ്പനിയിലെ എല്ലാ വിഭാഗങ്ങളും മനസ്സിലാക്കി ഒരുമിച്ചു കൊണ്ടു പോകും. വിപണിയുടെ എല്ലാ സ്വഭാവങ്ങളും മനസ്സിലാക്കി ഉൽപന്നങ്ങൾ ആവിഷ്ക്കരിക്കും. ‘നൈസ് ഗൈ’ സമീപനം എല്ലാവരോടുമുണ്ട്. ‘അമ്പട ഞാനേ’ എന്ന ഭാവമില്ല. ഇംഗ്ലിഷ് അറിയാമെന്നത് ഇന്ത്യക്കാരുടെ നേട്ടമാണ്. ചൈനക്കാർ എത്ര ശ്രമിച്ചാലും ഇംഗ്ലിഷ് ശരിയാകാറില്ല.
പരാഗിനെക്കുറിച്ച് മുൻ സിഇഒ ജാക്ക് ഡോർസിയുടെ വാക്കുകൾ– ക്യൂരിയസ്, പ്രോബിങ്, ക്രിയേറ്റിവ്, ഡിമാൻഡിങ്, ഹംബിൾ, സെൽഫ് അവെയർ...എന്നു വച്ചാൽ കാര്യങ്ങൾ അറിഞ്ഞെടുക്കും, സർഗശേഷിയുണ്ട്, സഹപ്രവർത്തകരെക്കൊണ്ടു കാര്യം നടത്തിയെടുക്കും. എന്നുവച്ച് അഹങ്കാരമില്ല, എളിമയുണ്ട്, സ്വയം ആരാണെന്ന തിരിച്ചറിവുണ്ട്. കാലുകൾ നിലത്തു തന്നെയാണ്, ആകാശത്തല്ല.
ഇതൊക്കെ തന്നെയാണ് ഇന്ത്യാക്കാരെ കമ്പനി മേധാവികളാക്കുന്നതിന്റെ രഹസ്യം.
English Summary: Nadella, Pichai, and now Agrawal: Why Indian-born CEOs dominate US Tech Industry