സൈന്യത്തിനെതിരെ നാട്ടുകാർ, തിരികെ പോകണം; നാഗാലാന്‍ഡില്‍ പ്രതിഷേധം
കൊഹിമ∙ സൈന്യം തിരികെ പോകണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ ജനങ്ങളുടെ പ്രതിഷേധം. കൊഹിമയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനെതിരെ രംഗത്തുവന്ന നാട്ടുകാര്‍, സൈന്യം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമീണരെ കൊലപ്പെടുത്തിയ | Nagaland | 21st Para special forces | Nagaland civilian killings | nagaland firing | Manorama Online

കൊഹിമ∙ സൈന്യം തിരികെ പോകണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ ജനങ്ങളുടെ പ്രതിഷേധം. കൊഹിമയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിനെതിരെ രംഗത്തുവന്ന നാട്ടുകാര്‍, സൈന്യം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഗ്രാമീണരെ കൊലപ്പെടുത്തിയ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്.
നാഗാലാന്‍ഡിന്റെ കിഴക്കന്‍ മേഖലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനത്തിനായി വാദിക്കുന്ന ‘ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ്’ എന്ന സംഘടനയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിരോധനാജ്ഞ തുടരുന്ന മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തു. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
സംഭവത്തില്‍ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. കൊല്ലപ്പെട്ട ഗ്രാമീണരുടെ കുടുംബാംഗങ്ങള്‍ക്ക് നാഗാലാന്‍ഡ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്കുന്ന ‘അഫ്സ്പ’ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയും മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും രംഗത്തെത്തി.
English Summary: Nagaland firing: Locals protest in Kohima