ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ സൈജുവിന്റെ മുടിയും നഖവും രാസപരിശോധനയ്ക്ക്
കൊച്ചി∙ വാഹനാപകടത്തിൽ മരിച്ച മോഡലുകളെ പിന്തുടർന്നതിന് അറസ്റ്റിലായ സൈജു തങ്കച്ചൻ ഉൾപ്പടെയുള്ളവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ മുടിയും നഖവും രാസ പരിശോധനയ്ക്ക് അയച്ച് ക്രൈംബ്രാഞ്ച്. കേസിന്റെ തെളിവിലേയ്ക്ക് ശാസ്ത്രീയ തെളിവു ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. Models death, Saiju Thankachan, Drug case, Crime, Manorama News

കൊച്ചി∙ വാഹനാപകടത്തിൽ മരിച്ച മോഡലുകളെ പിന്തുടർന്നതിന് അറസ്റ്റിലായ സൈജു തങ്കച്ചൻ ഉൾപ്പടെയുള്ളവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ മുടിയും നഖവും രാസ പരിശോധനയ്ക്ക് അയച്ച് ക്രൈംബ്രാഞ്ച്. കേസിന്റെ തെളിവിലേയ്ക്ക് ശാസ്ത്രീയ തെളിവു ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കാക്കനാട്ടെ കെമിക്കൽ അനലറ്റിക്കൽ ലാബിലേയ്ക്കാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
ലഹരി ഉപയോഗം നിർത്തി ആറു മാസത്തിനകം നടത്തുന്ന പരിശോധനയിൽ പോലും ലഹരിയുടെ ഘടകങ്ങൾ തലമുടിയുടെ തലയോട്ടിയോടു ചേർന്ന ഭാഗത്തു നിന്നും നഖത്തിൽ നിന്നും ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ലഹരി ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ച 17 പേരിലും ഈ പരിശോധന നടത്തുന്നതിനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
റിമാൻഡിലുള്ള സൈജുവിന്റെ പൊലീസ് ബന്ധങ്ങളെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മാരാരികുളത്ത് കഴിഞ്ഞ വർഷം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിയെക്കുറിച്ച് പൊലീസിലെ ചിലർക്ക് അറിവുണ്ടായിരുന്നു എന്നാണ് കരുതുന്നത്. സൈജു നടത്തിയ വാട്സാപ് ചാറ്റിൽ ഇതു സംബന്ധിച്ച സൂചനകളുണ്ടായിരുന്നു. പാർട്ടിയിൽ ലഹരി ഉപയോഗിച്ചതിന്റെ വിവരങ്ങളും വിഡിയോകളും ഫോണിൽ നിന്നു ലഭിച്ചിരുന്നു.
അതേസമയം, സൈജുവിന്റെ മൊഴികളും കേസിൽ പൊലീസ് ചോദ്യ ചെയ്ത മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ ചില വൈരുധ്യങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റിനെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചതിനാൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ മൊഴികൾ തമ്മിൽ താരതമ്യ പരിശോധന നടത്തുന്നതിനാണ് തീരുമാനം. സൈജുവിനെ പരിചയമുണ്ടെങ്കിലും ലഹരി ഇടപാട് സംബന്ധിച്ച് അറിവില്ലെന്നാണ് റോയി പൊലീസിനോടു പറഞ്ഞിരിക്കുന്നത്.
English Summary: Kerala Models Death case updates