16–ാം മിനിറ്റിൽ അവസാന സിഗ്നൽ, നെഞ്ചിലെ തീയായി എഎൻ–32; ആഴങ്ങളിലെ ദുരൂഹത
പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചായിരുന്നു വിമാനത്തിൽനിന്നുള്ള സിഗ്നലുകളെല്ലാം നഷ്ടമായത്. പറന്നുയർന്ന് അൽപ സമയത്തിനകം റഡാറുകളിൽനിന്നും വിമാനം അപ്രത്യക്ഷമായി. പുറപ്പെട്ട് 16–ാം മിനിറ്റിലായിരുന്ന അവസാന സിഗ്നൽ ലഭിച്ചത്. വിമാനം കാണാതായെന്ന വിവരം ലഭിച്ചതിനു തൊട്ടുപിന്നാലെ നാവികസേന രണ്ട് തിരച്ചിൽ വിമാനങ്ങൾ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഒപ്പം ഒരു അന്തർവാഹിനിയും നാല്...
പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചായിരുന്നു വിമാനത്തിൽനിന്നുള്ള സിഗ്നലുകളെല്ലാം നഷ്ടമായത്. പറന്നുയർന്ന് അൽപ സമയത്തിനകം റഡാറുകളിൽനിന്നും വിമാനം അപ്രത്യക്ഷമായി. പുറപ്പെട്ട് 16–ാം മിനിറ്റിലായിരുന്ന അവസാന സിഗ്നൽ ലഭിച്ചത്. വിമാനം കാണാതായെന്ന വിവരം ലഭിച്ചതിനു തൊട്ടുപിന്നാലെ നാവികസേന രണ്ട് തിരച്ചിൽ വിമാനങ്ങൾ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഒപ്പം ഒരു അന്തർവാഹിനിയും നാല്...
പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചായിരുന്നു വിമാനത്തിൽനിന്നുള്ള സിഗ്നലുകളെല്ലാം നഷ്ടമായത്. പറന്നുയർന്ന് അൽപ സമയത്തിനകം റഡാറുകളിൽനിന്നും വിമാനം അപ്രത്യക്ഷമായി. പുറപ്പെട്ട് 16–ാം മിനിറ്റിലായിരുന്ന അവസാന സിഗ്നൽ ലഭിച്ചത്. വിമാനം കാണാതായെന്ന വിവരം ലഭിച്ചതിനു തൊട്ടുപിന്നാലെ നാവികസേന രണ്ട് തിരച്ചിൽ വിമാനങ്ങൾ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഒപ്പം ഒരു അന്തർവാഹിനിയും നാല്...
ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തമായിട്ടില്ല രാജ്യം. റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ കുനൂരിലെ കാട്ടുപ്രദേശത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. അപകടമുണ്ടായതിനു പിന്നാലെത്തന്നെ ജനം സംഭവസ്ഥലത്തേക്ക് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നും ലോകത്തിനു മുന്നിലെ ദുരൂഹതയായി ഇന്ത്യയുടെ ഒരു വിമാനം ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിലെവിടെയോ ആരുമറിയാതെ മറഞ്ഞിരിപ്പുണ്ട്. ഒരുപക്ഷേ ഇന്ത്യൻ വ്യോമസേനയെ ഏറ്റവും കുഴപ്പത്തിലാക്കിയ വിമാനങ്ങളിലൊന്നാണ് ഇവിടെയും വില്ലൻ– റഷ്യൻ നിർമിത ആന്റനോവ് എഎൻ–32 (ബിപിൻ റാവത്തിന്റെ മരണത്തിലേക്കു നയിച്ച ഹെലികോപ്റ്ററും റഷ്യൻ നിർമിതമായിരുന്നു–എംഐ17വി5)
2016ലും 2019ലും എഎൻ–32 വിമാനം വ്യോമസേനയെ ദുരൂഹതയുടെ ആഴങ്ങളിലേക്കു നയിച്ചിട്ടുണ്ട്. 2019ൽ അസമിൽനിന്ന് അരുണാചലിലേക്കു പോയ 13 യാത്രികർക്കൊപ്പം വിമാനം കാണാതാവുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടം പിന്നീട് കണ്ടെത്തി. പക്ഷേ യാത്രികരിൽ ഒരാളെ പോലും ജീവനോടെ കണ്ടെത്താനായില്ല. 2016ൽ എന്നാൽ കൂടുതൽ ഭീകരമായിരുന്നു അവസ്ഥ. ചെന്നൈ താംബരത്തെ എയർ ഫോഴ്സ് സ്റ്റേഷനിൽനിന്ന് രാവിലെ എട്ടരയ്ക്കു പറന്നുയർന്ന വിമാനമാണ് അന്നു കാണാതായത്.
കെ2743 എന്ന റജിസ്ട്രേഷൻ നമ്പറുള്ള എഎൻ–32 വിമാനത്തിന്റെ ലക്ഷ്യ സ്ഥാനം ആൻഡമാനിലെ പോർട്ട് ബ്ലെയറിലുള്ള ഐഎൻഎസ് ഉത്‌ക്രോഷ് വ്യോമകേന്ദ്രമായിരുന്നു. എന്നാൽ ആ വിമാനം പിന്നീട് ആരും കണ്ടിട്ടില്ല, അതിലെ 29 യാത്രക്കാരെയും. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചിലായിരുന്നു വിമാനത്തിനു വേണ്ടി നടത്തിയത്. ഓപറേഷൻ തലാഷ് എന്നു പേരിട്ട തിരച്ചിലിൽ പക്ഷേ നിരാശയായിരുന്നു ഫലം.
അപ്രത്യക്ഷം 16–ാം മിനിറ്റിൽ!
2019 ജൂലൈ 22ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ ബംഗാൾ ഉൾക്കടലിനു മുകളിൽ വച്ചായിരുന്നു വിമാനത്തിൽനിന്നുള്ള സിഗ്നലുകളെല്ലാം നഷ്ടമായത്. പറന്നുയർന്ന് അൽപ സമയത്തിനകം റഡാറുകളിൽനിന്നും വിമാനം അപ്രത്യക്ഷമായി. പുറപ്പെട്ട് 16–ാം മിനിറ്റിലായിരുന്ന അവസാന സിഗ്നൽ ലഭിച്ചത്. വിമാനം കാണാതായെന്ന വിവരം ലഭിച്ചതിനു തൊട്ടുപിന്നാലെ നാവികസേന രണ്ട് തിരച്ചിൽ വിമാനങ്ങൾ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. ഒപ്പം നാലു കപ്പലുകളും ഒരു അന്തർവാഹിനിയും. വ്യോമസേനയും മൂന്ന് വിമാനം അയച്ചു. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുതന്നെ– ബംഗാൾ ഉൾക്കടലിൽ എവിടെയെങ്കിലും വിമാനത്തിന്റെ അവശിഷ്ടമുണ്ടോയെന്നു പരിശോധിക്കുക.
വിമാനം കാണാതായി മൂന്നു ദിവസമായപ്പോഴേക്കും നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും 20 കപ്പലുകളാണ് രക്ഷാദൗത്യത്തിനെത്തിയത്. എട്ട് വിമാനങ്ങളും. ഐഎസ്ആർഒയുടെ റഡാർ ഇമേജിങ് സാറ്റലൈറ്റുകളിലൊന്നും ബംഗാൾ ഉൾക്കടല്‍ അരിച്ചു പെറുക്കി. യുഎസിന്റെ സാറ്റലൈറ്റുകളും എഎൻ–32നു വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളായായി. പക്ഷേ തിരച്ചിലിൽ ഏറ്റവും തിരിച്ചടിയായത് മറ്റൊന്നായിരുന്നു.
സാധാരണഗതിയിൽ വിമാനങ്ങളിലെല്ലാം അണ്ടർവാട്ടർ ലൊക്കേറ്റർ ബീക്കണുകൾ (യുഎൽബി) സ്ഥാപിക്കാറുണ്ട്. ഏതെങ്കിലും വിമാനം അപകടത്തിൽപ്പെട്ട് കടലിൽ വീണാൽ ഈ ബീക്കണുകള്‍ റേഡിയോ സിഗ്നലുകൾ പുറപ്പെടുവിക്കും. കപ്പലുകളോ അന്തർവാഹിനികളോ ഈ സിഗ്നൽ പിടിച്ചെടുത്താണ് വിമാനങ്ങളുടെ സ്ഥാനം തിരിച്ചറിയുക. കാണാതായ എഎൻ–32ല്‍ ഒരു എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററും പഴ്സനേൽ ലൊക്കേറ്റർ ബീക്കണുകളുമാണ് ഉണ്ടായിരുന്നത്. ഇവ ഘടിപ്പിച്ചിരുന്നതാകട്ടെ വിമാനത്തിലെ റബർ ബോട്ടുകളിലും സുരക്ഷാ കവചങ്ങളിലും. ഇവ വെള്ളത്തിനടിയിലേക്കു പോയാല്‍ പ്രവർത്തിക്കില്ല എന്നതായിരുന്നു തിരിച്ചടിച്ചത്.
ഇന്ത്യയുടെ എംഎച്ച്–370?
തിരച്ചിലുകളെല്ലാം പാഴായതോടെ ഇന്ത്യയുടെ എംഎച്ച്–370 എന്ന പേരും എഎൻ–32 കെ2743ക്കു ലഭിച്ചു. മലേഷ്യയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ 2014 മാർച്ചിലാണ് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ വച്ച് എംഎച്ച്–370 കാണാതാകുന്നത്. അതിലെ 200ലേറെ യാത്രക്കാരെക്കുറിച്ചു പോലും ഇന്നും യാതൊരു വിവരവുമില്ല. അതേ വിധിയായിരുന്നു എഎൻ–32വിനും. 2016 സെപ്റ്റംബറിൽ വ്യോമസേന ഔദ്യോഗികമായും അക്കാര്യം പ്രഖ്യാപിച്ചു. കാണാതായ 29 പേരുടെയും കുടുംബങ്ങൾക്ക് അയച്ച കത്തിൽ സേന വ്യക്തമാക്കി– ‘കാണാതായ വിമാനത്തെ കണ്ടെത്താൻ ഞങ്ങൾക്കു സാധിച്ചില്ല. അത് തകർന്നിട്ടുണ്ടാകണം. ഇനി മുന്നിൽ മറ്റൊരു വഴിയില്ല, വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി പ്രഖ്യാപിക്കുകയല്ലാതെ...’ എന്നായിരുന്നു കത്ത്.
വിമാനം തേടി സേന നടത്തിയ തിരച്ചിലുകളുടെ വിവരങ്ങളും കത്തിലുണ്ടായിരുന്നു. അതിൽനിന്നു വ്യക്തമായിരുന്നു അതൊരു തോൽവിയുടെ ഏറ്റുപറച്ചിലല്ലെന്ന്. ഏകദേശം ഏഴരലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശമാണ് സേനയുടെ വിമാനങ്ങളുടെ കപ്പലുകളും അരിച്ചു പെറുക്കിയത്. അതായത് മൊത്തം ഡൽഹിയുടെ വലുപ്പത്തിന്റെ ആറിരട്ടി വരുന്ന പ്രദേശത്ത്!
201 വിമാന ദൗത്യങ്ങളാണ് ഇതിനു വേണ്ടി മാത്രമായി നടത്തിയത്. ആയിരത്തിലേറെ ഫ്ലയിങ് അവേഴ്സ്. ഇന്ത്യൻ വ്യോമസേനയുടെയും തീര സംരക്ഷണ സേനയുടെയും കപ്പലുകൾ കടലിൽ 28,000 ചതുരശ്ര നോട്ടിക്കൽ മൈൽ വരുന്ന പ്രദേശത്ത് തിരച്ചിൽ നടത്തി. കൂടാതെ കിഴക്കൻ തീരത്തും. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ ഇല്ലെങ്കിൽ തീരത്തടിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കാനായിരുന്നു അത്.
ആഴങ്ങളിലും തേടിയെത്തി...
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു കപ്പലും പരിശോധനയ്ക്കെത്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ആൻഡ് ടെക്നോളജിയുടെ കപ്പലും ദൗത്യത്തിൽ പങ്കുചേർന്നു. കടലിന്റെ അടിത്തട്ടിന്റെ ശാസ്ത്രീയ പരിശോധനയ്ക്കായിരുന്നു ഇവ. ഈ കപ്പലുകളിൽനിന്ന് റിമോട്ട് ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഒരു ചെറുവാഹനവും കടലിലേക്ക് ഇറക്കി. 3000 മീറ്റർ ആഴത്തിൽ വരെയെത്തി ഇതു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽനിന്ന് സാറ്റലൈറ്റുകളിൽനിന്നുള്ള ഹൈക്വാളിറ്റി ഇമേജുകളും ലഭിച്ചു. ഇന്ത്യയുടെ സ്വന്തം സാറ്റലൈറ്റുകളും വിശാലമായ കടൽപ്പരപ്പിൽനിന്നുള്ള ഉന്നത റെസല്യൂഷനിലെ ചിത്രങ്ങൾ അയച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും എഎൻ–32 വിമാനത്തിന്റെ അവശിഷ്ടം സംബന്ധിച്ച തെളിവൊന്നും ലഭിച്ചില്ല. ഇന്ധനം ഒരു തവണ നിറച്ചാൽ നാലു മണിക്കൂർ വരെ തുടർച്ചയായി പറക്കാനുള്ള ശേഷിയുണ്ട് ഇരട്ട എൻജിനിൽ പ്രവർത്തിക്കുന്ന എഎൻ–32ന്. പരമാവധി എത്ര ദൂരം വരെ ഇതിനു സഞ്ചരിക്കാനാകും എന്നതും ഇതിൽനിന്നു വ്യക്തം. അതിനാൽത്തന്നെ എംഎച്ച്–370 പോലെ എഎൻ 32 സംബന്ധിച്ച കൂടുതൽ കോൺസ്പിരസി തിയറികളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല.
ഈ വിമാനം കടലിൽ തകർന്നു വീണു എന്നുതന്നെയാണ് ഇന്നും കരുതുന്നത്. എന്നാൽ എവിടെ എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. ഈ സംഭവത്തോടെ വ്യോമസേന ഒരു കാര്യം നിർബന്ധമാക്കി. ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സേവനം നടത്തുന്ന എല്ലാ വിമാനങ്ങളിലും അണ്ടർവാട്ടർ ലൊക്കേറ്റിങ് ബീക്കൺ സ്ഥാപിക്കുക എന്നതായിരുന്നു അത്. റേഡിയോ സിഗ്നലുകൾ പിടിച്ചെടുത്തു വിമാനത്തിന്റെ കൃത്യമായ സ്ഥാനം മനസ്സിലാക്കിത്തരാൻ ഇതു സഹായിക്കും.
2016 ജൂൺ ആദ്യവാരം ചൈനീസ് അതിർത്തിക്കു സമീപമായിരുന്നു മറ്റൊരു എഎൻ–32 തകർന്നു വീണത്. അന്ന് അസമിലെ ജോർഹട്ടിൽനിന്ന് അരുണാചലിലെ മേചുകയിലേക്കായിരുന്നു യാത്ര. ഉച്ചയ്ക്ക് 12.27നു പുറപ്പെട്ട വിമാനത്തിന് ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുമായുള്ള ബന്ധം 33–ാം മിനിറ്റിൽ നഷ്ടമാവുകയായിരുന്നു.
അരുണാചലിലെ ടുംബ്ലിൻ ഗ്രാമത്തിലുള്ളവർ മലമുകളിൽനിന്ന് കട്ടിയുള്ള കറുത്ത പുക ഉയരുന്നതു കണ്ടെന്നു പറഞ്ഞതിന്റെ പിന്നാലെയുള്ള യാത്രയിലായിരുന്നു കാട്ടിൽ തകർന്ന നിലയിൽ വിമാനം കണ്ടെത്തിയത്. ഒരാഴ്ചയെടുത്തു വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താൻ. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെ കണ്ടെത്തി. 13 പേരുടെ മരണം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
English Summary: The Mysterious Missing Cases of IAF's Antonov An-32 Aircrafts