സംഭവ സ്ഥലത്തിന് ഏതാനും കിലോമീറ്റർ മുൻപു വച്ചുതന്നെ ഹെലികോപ്റ്റർ താഴ്ന്നു പറക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു. എന്താണിങ്ങനെ ഇത്രയും താഴ്ന്നു പറക്കുന്നതെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു. എസ്റ്റേറ്റുകളിൽ കാണുന്ന തരം ഉയരമുള്ള മരങ്ങളും ഏറെയുണ്ടായിരുന്നു പ്രദേശത്ത്. അവയിലൊന്നിൽ ഇടിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് 50 മീറ്റർ മാറിയുള്ള മറ്റൊരു മരത്തിലിടിച്ചാണ് തകർന്നത്... Bipin Rawath Death

സംഭവ സ്ഥലത്തിന് ഏതാനും കിലോമീറ്റർ മുൻപു വച്ചുതന്നെ ഹെലികോപ്റ്റർ താഴ്ന്നു പറക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു. എന്താണിങ്ങനെ ഇത്രയും താഴ്ന്നു പറക്കുന്നതെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു. എസ്റ്റേറ്റുകളിൽ കാണുന്ന തരം ഉയരമുള്ള മരങ്ങളും ഏറെയുണ്ടായിരുന്നു പ്രദേശത്ത്. അവയിലൊന്നിൽ ഇടിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് 50 മീറ്റർ മാറിയുള്ള മറ്റൊരു മരത്തിലിടിച്ചാണ് തകർന്നത്... Bipin Rawath Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഭവ സ്ഥലത്തിന് ഏതാനും കിലോമീറ്റർ മുൻപു വച്ചുതന്നെ ഹെലികോപ്റ്റർ താഴ്ന്നു പറക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു. എന്താണിങ്ങനെ ഇത്രയും താഴ്ന്നു പറക്കുന്നതെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു. എസ്റ്റേറ്റുകളിൽ കാണുന്ന തരം ഉയരമുള്ള മരങ്ങളും ഏറെയുണ്ടായിരുന്നു പ്രദേശത്ത്. അവയിലൊന്നിൽ ഇടിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് 50 മീറ്റർ മാറിയുള്ള മറ്റൊരു മരത്തിലിടിച്ചാണ് തകർന്നത്... Bipin Rawath Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്തിയെരിഞ്ഞ മാംസത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും ആ ഗന്ധം ഇപ്പോഴും മനസ്സിൽ എരിഞ്ഞു കിടപ്പുണ്ട്. നേർത്ത മൂടൽമഞ്ഞിനിടയിലൂടെ ആ കാഴ്ചയും... ഇന്ത്യയുടെ സംയുക്ത സേനാ തലവനായിരുന്നു ആ ഹെലികോപ്റ്ററിലെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല. പക്ഷേ സത്യം കണ്മുന്നിൽ തീയായി എരിയുന്നുണ്ട്. കണ്ണിനു മുന്നിലാകെ കറുത്ത പുകപടലങ്ങൾ നിറയുന്നുണ്ട്...

ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിനിടെയായിരുന്നു ഊട്ടിക്കടുത്ത് കൂനൂരിൽ ഒരു ഹെലികോപ്റ്റർ തകർന്നു വീണെന്ന വിവരം ഓഫിസിൽനിന്ന് വിളിച്ചു പറയുന്നത്. സംയുക്ത സേനാ തലവൻ ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ അതിലുണ്ടായിരുന്നുവെന്ന സൂചനയും ലഭിച്ചു. വേഗം അവിടേക്കു പോകണം. ഫൊട്ടോഗ്രാഫർ ജിൻസ് മൈക്കിളും ഒപ്പമുണ്ട്. ഉച്ച ഒന്നരയായിരുന്നു സമയം. പെട്ടെന്നുതന്നെ വണ്ടിയെത്തി. റൂമിൽ പോയി ഡ്രസ് എടുക്കാൻ പോലും നിൽക്കാതെ കാറിൽ കയറി യാത്ര തിരിച്ചു. 

ADVERTISEMENT

പാലക്കാടു നിന്ന് കോയമ്പത്തൂർ വരെയുള്ള യാത്രയ്ക്കിടെ മൊബൈലിൽ അപ്ഡേറ്റുകൾ വന്നുകൊണ്ടേയിരുന്നു. അപ്പോഴൊന്നും ജനറൽ ബിപിൻ റാവത്തിന് എന്തു സംഭവിച്ചുവെന്ന് ആരും പറയുന്നില്ല. എല്ലായിടത്തുനിന്നും സൂചനകൾ മാത്രം. പക്ഷേ സംഭവം ഗുരുതരമാണെന്നു വ്യക്തമായി. കോയമ്പത്തൂരിലെത്തിയപ്പോഴേക്കും വഴിനീളെ ബ്ലോക്ക്. കൂനൂരിലെ നിയന്ത്രണങ്ങളുടെ സൂചന അതിൽനിന്നു വ്യക്തമായി. എങ്കിലും മുന്നോട്ടുപോയി. മൂന്നുമണിയോടെ മേട്ടുപ്പാളയത്തെത്തിയപ്പോഴാണറിഞ്ഞത് കൂനൂരിലേക്ക് വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. പൊലീസിന്റെ കനത്ത നിയന്ത്രണം. 

മാധ്യമ വാഹനങ്ങൾ ഉൾപ്പെടെ കോത്തഗിരി വഴി പോകണം. അതുപക്ഷേ 50 കിലോമീറ്റർ ചുറ്റിപ്പോകണം. എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മുന്നിലൂടെ ഒരു തമിഴ് ചാനൽ വാഹനം കടന്നു പോയത്. അവർക്കൊപ്പം അറിയാവുന്ന തമിഴിൽ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ഒടുവിൽ ഞങ്ങൾക്കും പ്രവേശനം ലഭിച്ചു. കാറിനും പിന്നീടങ്ങോട്ടു വേഗത കൂടി. കാരണം വഴിയിൽ ഒരൊറ്റ വാഹനമോ ആളനക്കമോ ഇല്ല. തികച്ചും ഹർത്താൽ പ്രതീതി. വഴിയരിയിൽ പലയിടത്തും പൊലീസിന്റെ കാവൽ. 

കൂനൂർ ടൗണ്‍ എത്തുന്നതിന് ഏകദേശം നാലു കിലോമീറ്റർ മുൻപായിരുന്നു അപകടം നടന്ന എസ്റ്റേറ്റ്. കാട്ടേരി ഹോർട്ടി കൾചർ ഫാമിനോടു ചേർന്ന നഞ്ചപ്പസത്രം കോളനിയിലായിരുന്നു ഹെലികോപ്റ്റർ തകർന്നു വീണത്. തേയിലയായിരുന്നു എസ്റ്റേറ്റിലെ പ്രധാന കൃഷി. അവിടുത്തെ തൊഴിലാളികളും മറ്റുമായിരുന്നു കോളനിയിൽ താമസിച്ചിരുന്നവരേറെയും. ഏകദേശം 50 കുടുംബങ്ങൾ. ഇതിൽ ഏറ്റവും അവസാനത്തെ വീടിനു സമീപമായിരുന്നു അപകടം. 

പടികൾ കയറി, ദുർഘടമായ വഴികളിലൂടെ...

ADVERTISEMENT

ദുർഘടമായിരുന്നു എസ്റ്റേറ്റിലേക്കുള്ള വഴി. ഇരുനൂറോളം പടികൾ കയറി വേണം സംഭവസ്ഥലത്തെത്താൻ. പടികളാകട്ടെ പലതും മണ്ണിൽ ചെത്തിയുണ്ടാക്കിയതാണ്. മഞ്ഞും മഴയും കാരണം വഴുക്കലും ശക്തം. എങ്കിലും പരമാവധി വേഗത്തിൽ ഓടിക്കയറി. പടികളിൽ ഓരോ നിശ്ചിത പോയിന്റിലും സൈന്യത്തിന്റെ കാവൽ. എസ്റ്റേറ്റ് പ്രദേശം ഇത്രയേറെ ഉയരത്തിലായതിനാൽത്തന്നെ ശ്വാസം പോലും കിട്ടാത്ത അവസ്ഥ. സംഭവസ്ഥലത്തിന് 10 വീട് ഇപ്പുറത്തു വച്ച് സൈന്യം തടഞ്ഞു. ഇനി മുന്നോട്ടു പോകാനാവില്ല. സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്കു ശേഷം നടന്ന അപകടമാണ്. തീ ഇപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്നതിന്റെ സൂചനയായി കറുത്ത കട്ടിപ്പുക ആകാശത്തു കാണാം. 

എങ്ങനെയെങ്കിലും സംഭവസ്ഥലത്തെത്തിയേ പറ്റൂ. വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഫോട്ടോകളും വേണം. ചിലർ എസ്റ്റേറ്റിനു മുകൾ ഭാഗത്തേക്കു കയറിപ്പോകുന്നതു കണ്ടു. അവർക്കൊപ്പം ചേർന്നു. ഒരു മലയുടെ അരികിലായാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. എസ്റ്റേറ്റിന്റെ ഏകദേശം നടുഭാഗത്തെത്തിയാൽ താഴെ സംഭവസ്ഥലം കാണാം. ഊടുവഴിയിലൂടെ അവിടെ എത്തി. സമീപത്തു പലരും നിൽക്കുന്നുണ്ടായിരുന്നു. ഏകദേശം 100 മീറ്റർ താഴെയായി സംഭവസ്ഥലം കാണാം. ഒരു കൊക്ക പോലെ ആഴത്തിലായിരുന്നു സംഭവസ്ഥലം.

സാധാരണ എന്നുമുണ്ടാകുന്ന മൂടൽമഞ്ഞു മാത്രമേ അന്നും അവിടെ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രദേശവാസികൾ പറഞ്ഞു. മഞ്ഞ് അപ്പോഴും അന്തരീക്ഷത്തിൽ നേർത്തൊരു പുക പോലെ കാണാം. അതിനാൽത്തന്നെ അന്തരീക്ഷം വിട്ടുപോകാതെ ആ രൂക്ഷഗന്ധവും. മാംസം എരിയുന്നതിന്റെയും പ്ലാസ്റ്റിക്കിന്റെയും ഗന്ധം കൂടിച്ചേർന്ന അവസ്ഥ. ഫുൾ ടാങ്ക് ഇന്ധനവുമായി പറന്ന ഹെലികോപ്റ്റർ തകർന്നപ്പോൾ 3 പേർ പുറത്തേക്കു ചാടിയതായി കണ്ടെന്ന് നാട്ടുകാർ പറയുന്നു. അവരെ മാത്രമാണ് ആദ്യഘട്ടത്തിൽ പുറത്തെത്തിക്കാൻ സാധിച്ചതും. അവർക്കും പക്ഷേ അതീവ ഗുരുതരമായി പൊള്ളലേറ്റിരുന്നു. 

സ്ട്രെച്ചറുകളില്ലാത്തതിനാൽ സമീപത്തെ വീടുകളിൽനിന്നു കിട്ടിയ സാരിയിലും തുണിയിലുമായിരുന്നു മൂവരെയും പടികളിറങ്ങി താഴേക്കു കൊണ്ടുവന്നത്. സ്ട്രെച്ചറിനു കാത്തുനിൽക്കാതെ അങ്ങനെ ചെയ്തതിനാൽ ആംബുലൻസ് വന്നയുടനെ മൂവരെയും പെട്ടെന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി. എന്നാൽ രണ്ടു മണിയോടെയാണ് ഇന്ധനം ഏകദേശം കത്തിത്തീർന്നത്. അതുവരെ നെഞ്ചിടിപ്പോടെ എല്ലാം നോക്കിനിൽക്കേണ്ടി വന്നു നാട്ടുകാർക്ക്. അതിനു ശേഷം മാത്രമേ ഹെലികോപ്റ്ററിൽ കുടുങ്ങിയ മറ്റുള്ളവർക്കായി തിരച്ചിലിനും സാധിച്ചുള്ളൂ. 

ADVERTISEMENT

11 പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചെന്നു നാട്ടുകാർ പറയുന്നു. പുറത്തേക്കു ചാടിയവരിൽ ഒരാൾ പ്രധാനപ്പെട്ട വ്യക്തിയാണെന്ന് നാട്ടുകാരിൽ ഒരാളായ ശിവകുമാർ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് ബിപിൻ റാവത്തിന്റെ ഫോട്ടോ കണ്ടപ്പോൾ അദ്ദേഹം അക്കാര്യം ഏകദേശം സ്ഥിരീകരിക്കുകയും ചെയ്തു. ബിപിൻ റാവത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വരുന്നുവെന്ന വാര്‍ത്ത നേരത്തേ തമിഴ് ചാനലിൽ ശിവകുമാർ കണ്ടിരുന്നു. 

‘എന്താണ് ഇത്രയും താഴ്ന്നു പറക്കുന്നത്!’

15–20 മിനിറ്റ് കയറി വേണം കോളനിയിലേക്ക് എത്താൻ. പരിസരത്തൊന്നും ഒരു കിണർ പോലുമില്ല. പടികൾക്കു താഴെയുള്ള പൈപ്പുകളിൽനിന്നും ഇടയ്ക്കിടെ എത്തുന്ന ടാങ്കറിൽനിന്നുമാണ് കോളനിയിലേക്ക് കുടിവെള്ളം ലഭിച്ചിരുന്നത്. കിണറില്ലാത്തതിനാൽ ഊട്ടിയിൽനിന്നുൾപ്പെടെ എത്തിയ അഗ്നിരക്ഷാസേനയും വലഞ്ഞു. ഒടുവിൽ താഴെ ഒരു കുടിവെള്ള പൈപ്പിൽനിന്നായിരുന്നു വെള്ളം മുകളിലേക്ക് എത്തിച്ചതും തീ കെടുത്താനായതും. അതിനു മുൻപ് പ്രദേശവാസികൾ കുപ്പികളിലും കുടത്തിലുമൊക്കെ വെള്ളം കൊണ്ടുവന്നും പൂഴി വാരിയെറിഞ്ഞും തീ കെടുത്താൻ ശ്രമിച്ചിരുന്നു. 

കൂനൂരിൽ വ്യോമസേന ഹെലികോപ്റ്റർ തകർന്നു വീണ് അപകടം സംഭവിച്ച സ്ഥലം.

മൂന്നുമണിയോടെയാണ് ശേഷിച്ച മൃതദേഹങ്ങൾ ഉൾപ്പെടെ ആശുപത്രിയിലേക്ക് മാറ്റിയത്. ചിലതു തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിലായിരുന്നു. വൈകിട്ട് ആറരയോടെ ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴേക്കും പ്രദേശത്തിന്റെ നിയന്ത്രണമാകെ സൈന്യം ഏറ്റെടുത്തിരുന്നു. സംഭവസ്ഥലത്ത് ലൈറ്റുകൾ ഉൾപ്പെടെ ഘടിപ്പിച്ച് തിരച്ചിൽ തുടർന്നു. ശക്തമായ കാവലും ഏർപ്പെടുത്തി. 

ഹെലികോപ്റ്റർ താഴ്ന്നു പറക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. മൂടൽമഞ്ഞിലേക്കു ഹെലികോപ്റ്റർ കയറിപ്പോകുന്നതിന്റെ വിഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവ സ്ഥലത്തിനു 10 കിലോമീറ്റർ മുൻപു വച്ചുതന്നെ ഹെലികോപ്റ്റർ താഴ്ന്നു പറക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു. എന്താണിങ്ങനെ ഇത്രയും താഴ്ന്നു പറക്കുന്നതെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു. എസ്റ്റേറ്റുകളിൽ കാണുന്ന തരം ഉയരമുള്ള മരങ്ങളും ഏറെയുണ്ടായിരുന്നു പ്രദേശത്ത്. അവയിലൊന്നിൽ ഇടിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് 50 മീറ്റർ മാറിയുള്ള മറ്റൊരു മരത്തിലിടിച്ചാണ് തകർന്നത്. വൈകിട്ട് ആറുമണിയോടെ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മരണവും സ്ഥിരീകരിക്കപ്പെട്ടു.

ഒടുവിൽ യാത്രാമൊഴി...

വെല്ലിങ്ടനിലെ ആർമി ആശുപത്രിയിലേക്കാണ് മൃതദേഹങ്ങളെല്ലാം എത്തിച്ചത്. രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും ഇവിടെ ചികിത്സയിലാണ്. ഇദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയുടെ പരിസരത്ത് കൂട്ടം കൂടി നിൽക്കാൻ പോലും ആരെയും അനുവദിച്ചിരുന്നില്ല. രാത്രി എട്ടരയോടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സൈനിക ഉദ്യോഗസ്ഥർക്കും മന്ത്രിമാര്‍ക്കുമൊപ്പം യോഗം ചേർന്നു. വ്യാഴാഴ്ചത്തെ കാര്യങ്ങളിൽ തീരുമാനമെടുത്തു. 

കൂനൂരിൽ വ്യോമസേന ഹെലികോപ്റ്റർ തകർന്നു വീണ് അപകടം സംഭവിച്ച സ്ഥലത്തുനിന്ന് മൃതദേഹങ്ങൾ മാറ്റുന്നു.

സ്റ്റോറികളും ഫോട്ടോകളും എല്ലാം ഫയൽ ചെയ്ത് ഞങ്ങൾ ഒരു റൂം അന്വേഷിച്ചിറങ്ങി. ഒരു ചെറിയ ടൗണാണ് കൂനൂരിലേത്, അതിനാൽത്തന്നെ റൂം കിട്ടാനും ഏറെ ബുദ്ധിമുട്ടി. റൂമിലെത്തുമ്പോൾ രാത്രി 12 കഴിഞ്ഞിരുന്നു. രാവിലെ ഏഴിനു മുൻപ് എത്തുന്നവരെ മാത്രമേ ആശുപത്രിക്കു സമീപത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ആർമി അറിയിച്ചിരുന്നു. അതിനാൽത്തന്നെ ആറുമണിയോടെ ആശുപത്രിയിലെത്തി. അതിനിടെ സംഭവസ്ഥലത്തുനിന്ന് ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെ കണ്ടെടുത്തതായി റിപ്പോർട്ട് ലഭിച്ചു. എയർ മാർഷൽ ഉൾപ്പെടെ രാവിലെ അപകടസ്ഥലം സന്ദർശിച്ചിരുന്നു. 

വെല്ലിങ്ടൻ ആശുപത്രിക്കു സമീപത്തെ മദ്രാസ് റെജിമെന്റ് സെന്ററിൽ (എംആർസി) 13 ഭൗതികശരീരങ്ങളും ആദരാഞ്ജലികളർപ്പിക്കാൻ പൊതുദർശനത്തിനു വയ്ക്കാനായിരുന്നു തീരുമാനം. അപ്പോഴും ആശുപത്രിയിലേക്ക് ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. പത്തുമണിയോടെ എംആർസിയിലേക്ക് ഫൊട്ടോഗ്രാഫർമാരെ മാത്രം അനുവദിച്ചു. എന്നാല്‍ തിരക്കേറിയതോടെ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. പത്തരയോടെയാണ് ഭൗതികശരീരങ്ങൾ പുഷ്പാലംകൃത വാഹനത്തിൽ എത്തിച്ചത്. മുന്നിലെ വാഹനത്തിൽ ജനറൽ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരങ്ങളായിരുന്നു.

പതിനൊന്നരയോടെ സ്റ്റാലിനെത്തി, പിന്നാലെ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനും അന്ത്യോപചാരം അർപ്പിച്ചു. ഔപചാരിക ചടങ്ങുകൾ കഴിഞ്ഞതോടെ 13 ആംബുലൻസുകൾ ശബ്ദം മുഴക്കി എംആർസിയിൽനിന്നു പുറത്തേക്കിറങ്ങി. സുലൂരിലേക്കാണ് ആ യാത്ര. അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ ഭൗതികശരീരങ്ങൾ ന്യൂഡൽഹിയിലേക്ക്...

ഫീൽഡ് മാർഷൽ സാം മനേക്‌ ഷായും അന്ത്യനിദ്ര കൊള്ളുന്ന മണ്ണാണ് ഊട്ടി. 94–ാം വയസ്സിൽ 2008 ജൂണിലായിരുന്നു അദ്ദേഹത്തിന്റെ മരണം. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വിട പറഞ്ഞതും ആ മണ്ണിൽ.

ഇരുവശത്തും തേയിലത്തോട്ടങ്ങളുടെ പച്ചപ്പിനാൽ സമൃദ്ധമാണ് കുനൂരിൽനിന്ന് സുലൂരിലേക്കുള്ള യാത്രാവഴി. അതിനു നടുവിലൂടെ നിരനിരയായി വെളുത്ത ആംബുലൻസുകൾ, ഒരു വെള്ളത്തൂവൽ പോലെ...

നേർത്ത മഴ പെയ്യുന്നുണ്ട് ഇപ്പോൾ.

രാജ്യം തങ്ങളുടെ സംയുക്ത സേനാ തലവനു വേണ്ടി കണ്ണുനീർ പൊഴിച്ചു തീർന്നിട്ടില്ല ഇപ്പോഴും...

English Summary: What Really Happened at Coonoor? Manorama Journalist Explains from The Helicopter Crash Site which Killed CDS Bipin Rawat